ബയോമാർക്കറുകൾ : ശരീരം നൽകുന്ന നിശ്ശബ്ദ സന്ദേശങ്ങൾ

രോഗം പ്രകടമാകുന്നതിന് മുമ്പുതന്നെ ശരീരം, ആ രോഗം സംബന്ധിച്ച ചില സൂചനകൾ നൽകും. വരാനിരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ്. അസുഖം പ്രത്യക്ഷപ്പെടുകയും അതിൻ്റെ ദുരിതങ്ങൾ അനുഭവത്തിൽ വരികയും ചെയ്യുന്നതിനു മുമ്പുതന്നെ ശരീരത്തിൽ അതിൻ്റെ സാന്നിദ്ധ്യം അറിയിക്കാൻ ചില അടയാളങ്ങൾ ഉണ്ടാകുന്നുണ്ട്. ആ അടയാളങ്ങളെയാണ് ബയോമാർക്കറുകൾ അഥവാ ജൈവസൂചകങ്ങൾ എന്നു വിളിക്കുന്നത്....
ഡിസംബർ 17, 2025 11:41 pmഇമ്മ്യൂണോഗ്ലോബുലിൻ: നമ്മെ സംരക്ഷിക്കുന്ന അദൃശ്യ കവചം

നമ്മൾ പലപ്പോഴും എന്തെങ്കിലും അസുഖങ്ങൾ വരുമ്പോഴായിരിക്കും ആരോഗ്യത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നത്. പനിയോ ഇൻഫെക്ഷനോ അലർജിയോ ഇതൊന്നുമല്ലെങ്കിൽ വല്ലാത്ത ക്ഷീണമോ അനുഭവപ്പെടുമ്പോൾ മാത്രം. എന്നാൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് എത്രയോ മുമ്പ് തന്നെ, നമ്മുടെ ഉള്ളിൽ ഒരു നിശ്ശബ്ദ വ്യൂഹം അതിന്റെ ജോലി തുടങ്ങിക്കഴിഞ്ഞിരിക്കും. ഭീഷണികളെ തിരിച്ചറിയാനും അപകടങ്ങളെ ഇല്ലാതാക്കാനും പഴയ...
ഡിസംബർ 17, 2025 11:41 pmമനസ്സിൻ്റെ ചുരുൾ നിവർത്തുന്ന നവീനശാസ്ത്രം: ആധുനിക ഗവേഷണങ്ങൾ മസ്തിഷ്ക-മാനസിക ആരോഗ്യത്തെ പുനർനിർവചിക്കുന്നത് എങ്ങനെ?

ന്യൂറോ കെമിസ്ട്രി മുതൽ ഡിജിറ്റൽ ഡയഗ്നോസ്റ്റിക്സ് വരെ — വൈകാരിക സ്വാസ്ഥ്യത്തിന്റെ ഭാവി ആധുനിക ശാസ്ത്രശാഖകളുടെ വളർച്ച, മനുഷ്യജീവിതത്തിൽ നിർണ്ണായക മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. രോഗനിർണ്ണയം, ചികിൽസ, ഫലപ്രാപ്തി എന്നീ മേഖലകളിലെല്ലാം ശാസ്ത്രവികസനം കയ്യൊപ്പു പതിപ്പിച്ചിട്ടുണ്ട്. ശാരീരിക രേഗങ്ങൾക്ക് മാത്രമല്ല, മാനസിക ചികിൽസാരംഗത്തും ശാസ്ത്രം വലിയ സ്വാധീനം ചെലുത്തിക്കഴിഞ്ഞു. ഉദാഹരണത്തിന്,...
ഡിസംബർ 17, 2025 11:40 pmകുട്ടികളിലെ മഞ്ഞപ്പിത്തം: മാതാപിതാക്കളും അദ്ധ്യാപകരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നേരത്തെ തിരിച്ചറിയാം, കരുതലോടെ പ്രതിരോധിക്കാം കുട്ടികളുടെ കണ്ണുകളിലോ ചർമ്മത്തിലോ മഞ്ഞനിറം ഉണ്ടോയെന്ന് സംശയം വരുമ്പോഴേക്കും പല രക്ഷിതാൾക്കും പരിഭ്രമം ഉണ്ടാകാറുണ്ട്. മഞ്ഞപ്പിത്തം ബാധിച്ചോ എന്ന ആശങ്ക അവരെ അലട്ടാൻ തുടങ്ങും. വാസ്തവത്തിൽ മഞ്ഞപ്പിത്തം ഒരു രോഗമല്ല എന്നതാണ് ആദ്യം മനസ്സിലാക്കേണ്ട കാര്യം. ശരീരം നൽകുന്ന മുന്നറിയിപ്പാണത്. ശരീരത്തിൽ, പ്രത്യേകിച്ച്...
ഡിസംബർ 17, 2025 11:39 pmബ്രെയിൻ ഫോഗ് : ചിന്തകളിലെ അവ്യക്തതയുടെ കാരണങ്ങളും പരിഹാര മാർഗ്ഗങ്ങളും

എപ്പോഴെങ്കിലും ചിന്തകൾ വ്യക്തമല്ലാത്ത പോലെ തോന്നിയിട്ടുണ്ടോ? ആവശ്യത്തിന് ഉറങ്ങിയാലും മതിയായ വിശ്രമം കിട്ടിയാലും മനസ്സിൻ്റെ മങ്ങൽ മാറാത്തപോലെ? ശ്രദ്ധ കേന്ദ്രീകരിക്കാൻ വലിയ ബുദ്ധിമുട്ട് തോന്നുക, ചെറിയ കാര്യങ്ങൾ പോലും മറന്നുപോവുക, സംസാരിക്കുമ്പോൾ കൃത്യമായ വാക്കുകൾ കിട്ടാതെ വരിക, മൊത്തത്തിൽ ഒരു മന്ദത അനുഭവപ്പെടുക – ഇങ്ങനെയൊരവസ്ഥയിലൂടെ എപ്പോഴെങ്കിലും കടന്നുപോയിട്ടുണ്ടോ?...
ഡിസംബർ 17, 2025 10:11 pmമൈഗ്രേൻ: തലച്ചോറിൻ്റെ അമിത പ്രതികരണം തലവേദനയാകുമ്പോൾ

മൈഗ്രേൻ അനുഭവിച്ചിട്ടുള്ളവർക്ക് പിന്നീടതിനെപ്പറ്റി ഓർക്കുമ്പോൾത്തന്നെ ഒരു ബുദ്ധിമുട്ട് തോന്നും. കഠിനമായ തലവേദന, ശബ്ദത്തോടും വെളിച്ചത്തോടുമുള്ള അസഹിഷ്ണുത, വേദന സൃഷ്ടിക്കുന്ന മനഃപ്രയാസം, ജോലിയും യാത്രയും പ്ളാനിംഗുകളും ഒക്കെത്തെറ്റിച്ചുകൊണ്ടെത്തുന്ന വേദനയുടെ...
ഡിസംബർ 16, 2025
തലച്ചോറിന് തിരിച്ചറിയാൻ കഴിയാതെ വരുമ്പോൾ: അഗ്നോസിയ എന്ന അപൂർവ്വരോഗം

ഏറെ പ്രിയമുള്ളവരെ കണ്ടിട്ടും തിരിച്ചറിയാതിരിക്കുക, പരിചിതമായ കാര്യങ്ങൾ കേട്ടിട്ടും മനസ്സിലാകാതിരിക്കുക, കാണാനും കേൾക്കാനും തൊട്ടറിയാനും കഴിയുമ്പോഴും അതിൻ്റെ കാതലെന്തെന്ന് പിടികിട്ടാത്ത അവസ്ഥ വരിക. ഫോൺ ശബ്ദിക്കുന്നതു വ്യക്തമായി...
ഡിസംബർ 16, 2025
ധ്യാനവും പ്രാണായാമവും: നാഡീശാസ്ത്രം പറയുന്നതെന്ത്?

ശ്വസനത്തിലൂടെ നമ്മുടെ മനസ്സിനെ എങ്ങനെ മാറ്റിയെടുക്കാം? ചിന്തകൾ, വികാരങ്ങൾ, അനുഭവങ്ങൾ, പ്രവൃത്തികൾ എന്നിവയ്‌ക്കെല്ലാമനുസരിച്ച് നമ്മുടെ മസ്തിഷ്ക്കം നിരന്തരം പരിവർത്തനങ്ങൾക്ക് വിധേയമാകുന്നുണ്ട്. ഇത്തരത്തിൽ മാറ്റങ്ങൾ വരുത്താനുള്ള തലച്ചോറിന്റെ അത്ഭുതകരമായ...
ഡിസംബർ 16, 2025
എന്താണ് സെൻസറീന്യൂറൽ ശ്രവണനഷ്ടം? ചെവിയിലെ പരോക്ഷമായ കേടുപാടുകൾ മനസ്സിലാക്കാം

ഏകദേശം ഒന്നര വർഷം മുമ്പ് ബോളിവുഡിലെ പ്രശസ്ത ഗായിക അൽക്ക യാഗ്നിക്, തനിക്കു സംഭവിച്ച കേൾവിപ്രശ്നത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ ലോകത്തെ അറിയിച്ചിരുന്നു. കേൾവി നഷ്ടമാകാനിടയാക്കിയ അസുഖത്തെക്കുറിച്ചും ഗായിക...
ഡിസംബർ 15, 2025
ജനാധിപത്യത്തിലേക്ക് വിരൽ ചൂണ്ടുന്ന വയലറ്റ് വർണ്ണം

വോട്ട് ചെയ്യുമ്പോൾ വിരലിൽ പുരട്ടുന്ന മഷിയെക്കുറിച്ചറിയാമോ? ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയാകുമ്പോൾ വിരൽത്തുമ്പിൽ തൊടുന്ന വോട്ടടയാളം നാളുകളോളം മായാതെ നിൽക്കുന്നു. ഓരോ തെരഞ്ഞെടുപ്പ് കാലത്തും ലക്ഷക്കണക്കിനാളുകൾ തങ്ങളുടെ ഇടതു...
ഡിസംബർ 15, 2025
പെരിമെനോപോസ്: ആർത്തവവിരാമത്തിന് വർഷങ്ങൾക്ക് മുമ്പേ തുടങ്ങുന്ന ഹോർമോൺ മാറ്റങ്ങൾ

ആർത്തവവിരാമം സംബന്ധിച്ച് പല തെറ്റിദ്ധാരണകളും നിലനിൽക്കുന്നുണ്ട്. സ്ത്രീകൾ നാൽപ്പതുകളിലും അമ്പതുകളിലും എത്തുമ്പോൾ പതിവുപോലെ ഒരാർത്തവം വരികയും തുടർന്ന് അല്പം ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും അടുത്തമാസം മുതൽ പാടേ...
ഡിസംബർ 13, 2025
ചെവിക്കായം കേൾവിയെ ബാധിക്കുമോ? ചെവി വൃത്തിയാക്കാനുള്ള ശാസ്ത്രീയ മാർഗ്ഗങ്ങൾ മനസ്സിലാക്കാം

നമ്മൾ ആരോടെങ്കിലും സംസാരിക്കുമ്പോൾ അത് കൃത്യമായി കേൾക്കാതെ “എന്താണ് പറയുന്നത്” എന്ന് ആവർത്തിച്ചു ചോദിച്ചാൽ എന്ത് തോന്നും? ഇത്രകാലം എല്ലാം വ്യക്തമായി കേട്ടിരുന്നയാൾക്ക് എപ്പോഴിതെന്തുപറ്റി എന്നാവും മനസ്സിൽ...
ഡിസംബർ 13, 2025
