മൈഗ്രേൻ: തലച്ചോറിൻ്റെ അമിത പ്രതികരണം തലവേദനയാകുമ്പോൾ

മൈഗ്രേൻ: തലച്ചോറിൻ്റെ അമിത പ്രതികരണം തലവേദനയാകുമ്പോൾ

മൈഗ്രേൻ അനുഭവിച്ചിട്ടുള്ളവർക്ക് പിന്നീടതിനെപ്പറ്റി ഓർക്കുമ്പോൾത്തന്നെ ഒരു ബുദ്ധിമുട്ട് തോന്നും. കഠിനമായ തലവേദന, ശബ്ദത്തോടും വെളിച്ചത്തോടുമുള്ള അസഹിഷ്ണുത, വേദന സൃഷ്ടിക്കുന്ന മനഃപ്രയാസം, ജോലിയും യാത്രയും പ്ളാനിംഗുകളും ഒക്കെത്തെറ്റിച്ചുകൊണ്ടെത്തുന്ന വേദനയുടെ കൊടുങ്കാറ്റ്.

ചെന്നിക്കുത്ത്, കൊടിഞ്ഞി എന്നീ പേരുകളിലും അറിയപ്പെടുന്ന മൈഗ്രേൻ,  മുൻകാലങ്ങളിൽ, “കഠിനമായ തലവേദന” മാത്രമായി തെറ്റിദ്ധരിക്കപ്പെട്ടിരുന്നു.

എന്നാൽ ആധുനിക നാഡീശാസ്ത്രം, മൈഗ്രേൻ എന്താണെന്നതിന് വ്യക്തമായ നിർവ്വചനം നൽകിയിട്ടുണ്ട്. മൈഗ്രേൻ എന്നാൽ ന്യൂറോവാസ്കുലർ ഇവൻ്റുകൾ (Nervous system and blood vessel events) ആണെെെന്നാണ് നവീനശാസ്തം പറയുന്നത്.  അതായത്, തലച്ചോറിലെ ഞരമ്പുകളും രക്തക്കുഴലുകളും ചേർന്ന് താളപ്പിഴയുടെ സംഭവപരമ്പരകൾ തന്നെ സൃഷ്ടിക്കുന്നു. ഇത് വേദന, ഛർദ്ദി, ആശയക്കുഴപ്പം തുടങ്ങി പ്രശ്നങ്ങളുടെ വൻതിരമാലകൾ ഇന്ദ്രിയങ്ങളിലൂടെ അയയ്ക്കുകയും ചെയ്യുന്നു.

നമ്മുടെ മസ്തിഷ്ക്കം, ജീവിതത്തിലെ നിസ്സാര മാറ്റങ്ങളോട് പോലും അമിതമായി പ്രതികരിക്കുന്നതാണ് മൈഗ്രേൻ.

തലച്ചോറിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്?

മൈഗ്രേൻ ബാധിക്കുമ്പോൾ മസ്തിഷ്ക്കം, എല്ലാത്തിനോടും അതീവ ജാഗ്രത പാലിക്കുന്നു. രൂക്ഷഗന്ധം, ഭക്ഷണം കഴിക്കാതിരിക്കുന്നത്, ഉറക്കക്കുറവ്, സന്തോഷം, സമ്മർദ്ദം- ഇവയെല്ലാം ട്രൈജെമിനൽ നാഡിയെ (Trigeminal Nerve) അമിതമായി ഉത്തേജിപ്പിക്കാൻ സാധ്യതയുണ്ട്. ഇത് രക്തക്കുഴലുകളെ വികസിപ്പിക്കുകയും വേദനയുടെ പാതകളിൽ വീക്കം സൃഷ്ടിക്കുകയും ചെയ്യുന്ന ചില രാസവസ്തുക്കൾ പുറത്തുവിടുന്നു.

തത്ഫലമായി,

  • ഓറ (Aura): വെളിച്ചത്തിൻ്റെ മിന്നലുകൾ, ശരീരത്തിൽ ഇക്കിളി പോലുള്ള തോന്നൽ, കാഴ്ചയ്ക്കുണ്ടാകുന്ന തകരാറുകൾ.
  • അറ്റാക്ക് (Attack): മിടിപ്പു പോലെയുള്ള വേദന, ഓക്കാനം, തലകറക്കം, ഇന്ദ്രിയങ്ങളുടെ അമിതമായ പ്രതികരണം (Sensory Overload).
  • അനന്തരഫലം (Aftermath): കഠിനമായ ക്ഷീണം, ആശയക്കുഴപ്പം, തലച്ചോറിലെ മരവിപ്പ് എന്നിവ നിലനിൽക്കുന്നു.

ഇതിനെ  ‘തലച്ചോറിലെ ഇടിമിന്നൽ’ പോലെ കണക്കാക്കാം — ചെറിയൊരു കാരണം പോലും തീപ്പൊരിയായി മാറുമ്പോൾ, സംഭരിച്ച ഊർജ്ജമെല്ലാം  പൊടുന്നനെ പുറത്തു വരുന്നു.

പരോക്ഷ കാരണങ്ങൾ

 മൈഗ്രേൻ, പലരിലും പലതരം ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുക. എങ്കിലും പൊതുവായ ചില കാരണങ്ങൾ എല്ലാവരിലും കണ്ടേക്കാം:

  • ഉറക്കത്തിലെ തടസ്സങ്ങൾ: ഉറക്കക്കുറവ് അല്ലെങ്കിൽ അമിതമായ ഉറക്കം.
  • ഹോർമോൺ വ്യതിയാനങ്ങൾ: പ്രത്യേകിച്ച് സ്ത്രീകളിൽ ആർത്തവ സമയത്തോ ആർത്തവവിരാമ സമയത്തോ ഉണ്ടാകുന്നത്.
  • ഭക്ഷണം ഒഴിവാക്കൽ അല്ലെങ്കിൽ നിർജ്ജലീകരണം (Dehydration): രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് വേദനയുടെ സർക്യൂട്ടുകളെ ഉത്തേജിപ്പിക്കാം.
  • സമ്മർദ്ദം അല്ലെങ്കിൽ വൈകാരികമായ ആശ്വാസം: മാനസിക പിരിമുറുക്കവും അതിൽ നിന്നുള്ള ആശ്വാസവും മൈഗ്രേൻ എപ്പിസോഡിന് കാരണമായേക്കാം.
  • ശക്തമായ വെളിച്ചം, ഗന്ധം, അല്ലെങ്കിൽ ശബ്ദം: ഇന്ദ്രിയ നാഡികളെ അമിതമായി ഉത്തേജിപ്പിക്കുന്നത്.
  • ചിലതരം ഭക്ഷണങ്ങൾ: കാപ്പി, ചോക്ലേറ്റ്, ചീസ്, വൈൻ, സംസ്കരിച്ച മാംസം എന്നിവ.

ട്രിഗറുകൾ (Triggers) മനസ്സിലാക്കുക എന്നതാണ് പ്രധാനം. എന്തെല്ലാം ഘടകങ്ങളാണ് മൈഗ്രേൻ അറ്റാക്കിന് കാരണമാകുന്നത് എന്നു മനസ്സിലാക്കുക. കൃത്യമായ അവബോധം തന്നെയാണ് ഏറ്റവും മികച്ച പ്രതിരോധം.

മസ്തിഷ്ക്കം പറയാൻ ശ്രമിക്കുന്നത് 

മൈഗ്രേനെ ന്യൂറോണൽ തകരാറായിട്ടല്ല, മറിച്ച് നാഡീവ്യൂഹത്തിൻ്റെ സംവേദനക്ഷമത (Sensitivity of the nervous system) ആയിട്ടാണ് ന്യൂറോളജിസ്റ്റുകൾ ഇപ്പോൾ വിശേഷിപ്പിക്കുന്നത്. 

മൈഗ്രേൻ ഉണ്ടാകുമ്പോൾ തലച്ചോറിന് അനുഭവപ്പെടുന്ന രീതിക്ക് ആക്കം കൂടുന്നു, കൂടുതൽ പ്രതികരിക്കുന്നു.

ഈ സംവേദനക്ഷമതയെ കൃത്യമായി പരിപാലിച്ചാൽ, അത് അഗാധമായ സർഗ്ഗാത്മകതയും സഹാനുഭൂതിയും ഉൾക്കാഴ്ചയുമായി മാറാനും സാധ്യതയുണ്ട്.

ജീവിതത്തിന് താളവും സന്തുലിതാവസ്ഥയും വിശ്രമവും വേണമെന്ന് മസ്തിഷ്ക്കം നമ്മോട് പറയുന്നതാണ് മൈഗ്രേനായി പ്രകടമാകുന്നത്.

അമിതമായി പ്രതികരിക്കുന്ന തലച്ചോറിനെ സുഖപ്പെടുത്താം

ലക്ഷണങ്ങൾ ചികിൽസിച്ചു ഭേദമാക്കുന്നതുപോലെ തന്നെ പ്രധാനമാണ് മസ്തിഷ്ക്കത്തെ തിരികെ ശാന്തമായ അവസ്ഥയിലേക്ക് എത്തിക്കുക എന്നതും.

വൈദ്യശാസ്ത്ര നിരീക്ഷണം 

രോഗം വരുന്നത് തടയാനുള്ള മരുന്നുകളോ (Preventive Medications) അല്ലെങ്കിൽ മഗ്നീഷ്യം സപ്ലിമെന്റുകൾ, ട്രിപ്റ്റനുകൾ, CGRP ഇൻഹിബിറ്ററുകൾ പോലുള്ള ജീവിതശൈലി അടിസ്ഥാനമാക്കിയുള്ള ചികിത്സകളോ ഡോക്ടർമാർ ശുപാർശ ചെയ്തേക്കാം. എല്ലായ്പ്പോഴും ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രമേ ഇത് ചെയ്യാവൂ.

സ്വാഭാവികമായ ശാരീരിക-മാനസിക സംരക്ഷണം 

  • ശരീരത്തിൽ ജലാംശം നിലനിർത്തുക, കൃത്യസമയത്ത് ഭക്ഷണം കഴിക്കുക: ചെറിയ വ്യത്യാസങ്ങൾ പോലും സമ്മർദ്ദ ഹോർമോണുകളെ ഉത്തേജിപ്പിക്കാം.
  • ഉറക്കത്തിൽ സ്ഥിരത പാലിക്കുക: കൃത്യമായ താളത്തിൽ പ്രവർത്തിക്കുമ്പോഴാണ് തലച്ചോറ് മികച്ച രീതിയിൽ പ്രതികരിക്കുന്നത്.
  • ലളിതമായ രീതിയിൽ യോഗ, പ്രാണായാമം, അല്ലെങ്കിൽ ധ്യാനം: ഇത് ഇന്ദ്രിയങ്ങളുടെ അമിതമായ പ്രതികരണത്തെയും സമ്മർദ്ദ ഹോർമോണായ കോർട്ടിസോളിന്റെ (Cortisol) അളവിനെയും കുറയ്ക്കുന്നു.
  • മൈഗ്രേൻ ഡയറി സൂക്ഷിക്കുക: ട്രിഗറുകൾ, ഭക്ഷണങ്ങൾ, രോഗത്തിന്റെ രീതികൾ എന്നിവ രേഖപ്പെടുത്തുക.
  • ആയുർവേദ അറിവുകൾ: ബ്രഹ്മി, ഗുഡൂചി, ശംഖുപുഷ്പി തുടങ്ങിയ ഔഷധങ്ങൾ വാതദോഷത്തെ സന്തുലിതമാക്കാനും മനസ്സിനെ ശാന്തമാക്കാനും സഹായിക്കുന്നു.

കൊടുങ്കാറ്റിനു ശേഷമുള്ള ശാന്തത 

മണിക്കൂറുകളോ ദിവസങ്ങളോ നീണ്ടുനിൽക്കുന്ന മൈഗ്രേൻ അറ്റാക്കിന് ശേഷം എല്ലാം സാവധാനത്തിൽ പഴയപടിയാകുന്നു. അതോടൊപ്പം മസ്തിഷ്ക്കം നമുക്ക് നൽകുന്നൊരു സന്ദേശമുണ്ട് –  വേഗത കുറയ്ക്കാൻ, ആഴത്തിൽ ശ്വാസമെടുക്കാൻ, കൂടുതൽ തിരിച്ചറിവോടെ ജീവിക്കാൻ.

തലച്ചോറിൻ്റെ ഈ അമിതമായ പ്രതികരണം ഒരുപക്ഷേ,  സന്തുലിതാവസ്ഥയിലേക്ക് മടങ്ങാനുള്ള ഓർമ്മപ്പെടുത്തലാകാം. സ്വസ്ഥമായ ശരീരവും മനസ്സും നേടാൻ നമ്മൾ അനുവർത്തിക്കേണ്ട ജീവിതശൈലിയെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ.

References

  1. The Pathophysiology of Migraine.
  2. Advances in Migraine – Mechanisms and Management. NEJM
  3. Epidemiology and Comorbidity. Neurologic Clinics (2019).

Related News

യോഗ ചെയ്യാൻ ദിവസവും 20 മിനിറ്റ് മാറ്റിവെയ്ക്കാമോ? 

യോഗ ചെയ്യാൻ ദിവസവും 20 മിനിറ്റ് മാറ്റിവെയ്ക്കാമോ? 

ആരോഗ്യത്തിൽ വരുന്ന മാറ്റങ്ങൾ കാണാം  ആരോഗ്യത്തിന് വേണ്ടി ഒരിത്തിരി നേരം മാറ്റിവെയ്ക്കാൻ പോലും കഴിയാത്തത്ര തിരക്കുള്ള ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ജോലിക്കും കുടുംബകാര്യങ്ങൾക്കും മറ്റും സമയം നൽകിക്കഴിയുമ്പോൾ...

ജൂൺ 21, 2026 11:18 pm
യോഗ പരിശീലിച്ചാൽ മസ്തിഷ്ക്കത്തിൽ മാറ്റം വരുത്താനാകുമോ?

യോഗ പരിശീലിച്ചാൽ മസ്തിഷ്ക്കത്തിൽ മാറ്റം വരുത്താനാകുമോ?

ശാസ്ത്രം പറയുന്നത് അറിഞ്ഞിരിക്കാം ശരീരത്തിന് നല്ല വഴക്കം നേടി ആരോഗ്യം കൈവരിക്കാനുള്ള മികച്ച ഉപാധിയാണ് യോഗ എന്ന് പൊതുവെ എല്ലാവർക്കും ധാരണയുണ്ട്. സാവധാനത്തിൽ, ശ്വാസോച്ഛ്വാസത്തിന് പ്രാധാന്യം നൽകി...

ജൂൺ 21, 2026 11:13 pm
വ്യക്തിഗത ഭക്ഷണക്രമം പ്രമേഹ നിയന്ത്രണം സുഗമമാക്കുന്നതെങ്ങനെ?

വ്യക്തിഗത ഭക്ഷണക്രമം പ്രമേഹ നിയന്ത്രണം സുഗമമാക്കുന്നതെങ്ങനെ?

പ്രമേഹം ഉള്ള ഒരു വ്യക്തിയെ സംബന്ധിച്ച്, ദൈനംദിന ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളും ബ്ളഡ് ഷുഗർ ലെവലിനെ അടിസ്ഥാനമാക്കിയാകും   കണക്കാക്കപ്പെടുന്നത്. ക്ഷീണം, ഊർജക്കുറവ്, അമിതദാഹം തുടങ്ങിയ കാര്യങ്ങൾക്കെല്ലാം...

ജൂൺ 10, 2026 10:28 pm
കുടൽ നന്നാകാൻ അടുക്കളയിൽത്തന്നെയുണ്ട് പരമ്പരാഗത പാചകവിധികൾ

കുടൽ നന്നാകാൻ അടുക്കളയിൽത്തന്നെയുണ്ട് പരമ്പരാഗത പാചകവിധികൾ

പുളിപ്പിച്ചുപയോഗിക്കുന്ന അഞ്ച് വിഭവങ്ങൾ അറിഞ്ഞിരിക്കാം കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ തൈരും പ്രോബയോട്ടിക് പാനീയങ്ങളും മികച്ചതാണെന്ന് നമുക്കേവർക്കുമറിയാം. കാലങ്ങളായി ഇതിനെക്കുറിച്ചുള്ള കൃത്യമായ ധാരണയും നമുക്കുണ്ട്. ദഹനം സുഗമമാക്കാനുള്ള ആഹാരപദാർത്ഥങ്ങളെക്കുറിച്ച്...

ജൂൺ 6, 2026 10:34 pm
Top
Subscribe