ഡയറ്റ് പ്ലാനും ഭക്ഷണരീതിയും: ന്യൂട്രീഷനിസ്റ്റിനെ കാണേണ്ടതിൻ്റെ യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കാം

ഡയറ്റ് പ്ലാനും ഭക്ഷണരീതിയും: ന്യൂട്രീഷനിസ്റ്റിനെ കാണേണ്ടതിൻ്റെ യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കാം

സോഷ്യൽ മീഡിയയിൽ ഒന്നു കണ്ണോടിച്ചാൽ, പെട്ടെന്ന് വണ്ണം കുറയ്ക്കാനുള്ള പല ഡയറ്റ് പ്ളാനുകളും കാണാനാകും. ഒരാഴ്ച്ച കൊണ്ട്, അല്ലെങ്കിൽ ഒരുമാസം കൊണ്ട് കൊഴുപ്പെല്ലാം അലിയിച്ചുകളഞ്ഞ് അഴകളവുകൾ കൃത്യമാക്കാമെന്ന വാഗ്ദാനമാണ് പല പ്ളാനുകളും നൽകുന്നത്. ട്രാൻസ്ഫോർമേഷൻ പ്രോഗ്രാമുകളെക്കുറിച്ചുള്ള വിശദീകരണങ്ങൾ നൽകുന്ന വീഡിയോകൾ വേറെ. ഇത് കാണുമ്പോൾ, ഒരു ന്യൂട്രീഷനിസ്റ്റിനെ കാണുന്നത് പെട്ടെന്ന് വണ്ണം കുറയ്ക്കാൻ വേണ്ടി മാത്രമാണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. 

യഥാർത്ഥത്തിൽ, കൃത്യമായ പോഷകാഹാര നിർദ്ദേശങ്ങൾ (nutrition guidance) എന്നത്, കുറച്ചു കാലത്തേക്ക് മാത്രം പ്രായോഗികമാക്കുന്ന ആഹാരക്രമത്തേക്കാൾ ഏറെ വ്യത്യസ്തമാണ്. ഭക്ഷണവുമായുള്ള ആരോഗ്യകരമായ ബന്ധം എന്ന് പറയുന്നത് പട്ടിണി കിടക്കുന്നതോ ശരീരത്തെ ശിക്ഷിക്കുന്ന തരത്തിൽ കായികാദ്ധ്വാനം ചെയ്യുന്നതോ പ്രായോഗികമല്ലാത്ത നിയന്ത്രണങ്ങൾ കൈക്കൊള്ളുന്നതോ അല്ല. നമ്മുടെ ശരീരം, ജീവിതശൈലി, ആരോഗ്യസ്ഥിതി, ദീർഘകാല ആരോഗ്യം എന്നിവയ്ക്ക് അനുയോജ്യമായ, സ്ഥിരമായി പിന്തുടരാൻ കഴിയുന്ന നല്ല ഭക്ഷണശീലങ്ങൾ ഉണ്ടാക്കിയെടുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇവിടെയാണ് ഡയറ്റ് പ്ലാനും നമ്മുടെ സാധാരണ ഭക്ഷണരീതിയും തമ്മിലുള്ള വ്യത്യാസം നാം മനസ്സിലാക്കേണ്ടത്.

പേടി വേണ്ട, അവബോധം അനിവാര്യം

മിക്ക ആളുകളെ സംബന്ധിച്ചും ‘ഡയറ്റ്’ എന്ന് കേൾക്കുമ്പോൾ തന്നെ ഒരുതരം പേടിയും ബുദ്ധിമുട്ടുമാണ് തോന്നുക. സാധാരണയായി ഡയറ്റ് പ്ലാനുകളിൽ കർശനമായ നിയമങ്ങളും താൽക്കാലികമായ നിയന്ത്രണങ്ങളും ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ ഒഴിവാക്കുന്നതും പെട്ടെന്ന് റിസൾട്ട് കിട്ടാൻ വേണ്ടി ഇന്റർനെറ്റിൽ കാണുന്ന ട്രെൻഡുകൾക്ക് പുറകെ പോകുന്നതുമൊക്കെയാണ് കാണാറുള്ളത്. ഇത്തരം ഡയറ്റുകൾ കുറച്ചു കാലത്തേക്ക് വണ്ണം കുറയ്ക്കാൻ സഹായിച്ചേക്കാം. എന്നാൽ നമ്മുടെ സാധാരണ ജീവിതരീതിയുമായി ഒത്തുപോകാത്തതുകൊണ്ട് തന്നെ, ദീർഘകാലത്തേക്ക് ഇത് തുടരാൻ പലർക്കും കഴിഞ്ഞെന്ന് വരില്ല. ഓരോരുത്തരുടെയും ജോലി സമയം, ഇഷ്ടമുള്ള ഭക്ഷണങ്ങൾ, സ്ട്രെസ്, ഉറക്കത്തിന്റെ രീതി, ആരോഗ്യപ്രശ്നങ്ങൾ, ഭക്ഷണത്തോടുള്ള വൈകാരിക അടുപ്പം എന്നിവയെല്ലാം വ്യത്യസ്തമാണ്. കർശനമായ ഡയറ്റുകൾ നിർത്തുമ്പോൾ പലരും പഴയതുപോലെ വീണ്ടും വണ്ണം വെക്കാനുള്ള പ്രധാന കാരണവും ഇതുതന്നെയാണ്.

ഓരോരുത്തർക്കും വ്യത്യസ്ത പ്ളാനുകൾ

ഒരു ആഹാരക്രമം (Eating Plan) അഥവാ ഭക്ഷണരീതി, കൂടുതൽ പ്രായോഗികവും നമുക്ക് എക്കാലത്തും കൊണ്ടുനടക്കാൻ പറ്റുന്നതുമായിരിക്കും. തൽക്കാലത്തേക്ക് വണ്ണം കുറയ്ക്കുന്നതിൽ മാത്രം  ശ്രദ്ധിക്കാതെ, നമ്മുടെ ദൈനംദിന ജീവിതവുമായി എളുപ്പത്തിൽ ചേർന്നുപോകുന്ന നല്ല ഭക്ഷണശീലങ്ങൾ ഉണ്ടാക്കിയെടുക്കാനാണ് ഈറ്റിംഗ് പ്ളാൻ ലക്ഷ്യമിടുന്നത്. ഒരാളുടെ പ്രായം, ശാരീരിക അധ്വാനം, ആരോഗ്യസ്ഥിതി, ഉറക്കത്തിന്റെ രീതി, ജോലിസമയം, ഭക്ഷണശീലങ്ങൾ, വ്യക്തിപരമായ ഇഷ്ടങ്ങൾ എന്നിവയെല്ലാം കണക്കിലെടുത്താണ് ഓരോരുത്തർക്കും വേണ്ടിയുള്ള ഈറ്റിംഗ് പ്ലാൻ തയ്യാറാക്കുന്നത്. ഭക്ഷണം കഴിക്കുമ്പോൾ കുറ്റബോധമോ പേടിയോ തോന്നുന്നതിന് പകരം, ഭക്ഷണവുമായി ആരോഗ്യകരവും സന്തുലിതവുമായ ഒരു ബന്ധം വളർത്തിയെടുക്കാൻ ഇത്തരം രീതികൾ നമ്മെ സഹായിക്കും.

എല്ലാവർക്കും ഒരേ ഡയറ്റ് പ്രായോഗികമല്ല

ആരോഗ്യകരമായ ഭക്ഷണരീതി എല്ലാവർക്കും ഒരുപോലെ അനുയോജ്യമാകണമെന്നില്ല. ഒരേ ശരീരഭാരമുള്ള രണ്ടുപേർക്ക് ആവശ്യമായ പോഷകങ്ങൾ തികച്ചും വ്യത്യസ്തമായിരിക്കാം.

പി സി ഒ എസ് (PCOS) ഉള്ള ഒരാളുടെ ഭക്ഷണരീതി ആയിരിക്കില്ല പ്രമേഹമോ തൈറോയ്ഡ് പ്രശ്നങ്ങളോ ഉള്ള ഒരാൾക്ക് വേണ്ടത്. അതുപോലെ, കൃത്യമായ സമയക്രമം പിന്തുടരുന്ന ഒരാൾക്ക് വേണ്ട ഭക്ഷണരീതിയല്ല, ഉറക്കക്കുറവും ഷിഫ്റ്റ് ജോലികളുമുള്ള ഒരാൾക്ക് വേണ്ടത്. ഇന്റർനെറ്റിൽ കാണുന്ന പൊതുവായ ഡയറ്റ് ചാർട്ടുകൾ പലർക്കും ഫലപ്രദമാകാത്തതും അതുകൊണ്ടുതന്നെ. ഒരു പോഷകാഹാര വിദഗ്ദ്ധനെ (Nutritionist) കാണുന്നത് വഴി, നമ്മുടെ ജീവിതശൈലിയിലുള്ള പാളിച്ചകൾ, ഭക്ഷണത്തിലെ പോഷകങ്ങളുടെ കുറവ്, ആഹാരകാര്യത്തിൽ നമ്മൾ അനുവർത്തിക്കുന്ന തെറ്റായ ശീലങ്ങൾ, ഈ ശീലങ്ങൾ വഴി ഭാവിയിൽ വരാൻ സാധ്യതയുള്ള ആരോഗ്യപ്രശ്നങ്ങൾ എന്നിവയെല്ലാം കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നു.

ഓരോരുത്തരുടെയും ശരീരം ഭക്ഷണത്തോടും മാനസിക സമ്മർദ്ദത്തോടും (stress), ഉറക്കത്തോടും മറ്റ് ജീവിതസാഹചര്യങ്ങളോടുമൊക്കെ പ്രതികരിക്കുന്നത് വ്യത്യസ്ത രീതിയിലാണ്. അതുകൊണ്ടുതന്നെയാണ് ആധുനിക പോഷകാഹാര ശാസ്ത്രം ഓരോ വ്യക്തിക്കും അനുയോജ്യമായ രീതിയിലുള്ള (personalized) ഭക്ഷണരീതികൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത്.

വണ്ണം കുറയ്ക്കാൻ മാത്രമല്ല കൺസൾട്ടേഷൻ

ഡയറ്റ് കൺസൾട്ടേഷൻ എന്ന് പറയുന്നത് വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി മാത്രമുള്ളതാണെന്നതാണ് മറ്റൊരു വലിയ തെറ്റിദ്ധാരണ. യഥാർത്ഥത്തിൽ, പ്രമേഹം (diabetes), പി സി ഒ എസ് (PCOS), തൈറോയ്ഡ് പ്രശ്നങ്ങൾ, ഫാറ്റി ലിവർ, ദഹനപ്രശ്നങ്ങൾ, കൊളസ്ട്രോൾ, തളർച്ച  എന്നിവ നിയന്ത്രിക്കാനും ഭാവിയിൽ അസുഖങ്ങൾ വരാതെ തടയാനും (preventive healthcare) കൃത്യമായ പോഷകാഹാര നിർദ്ദേശങ്ങൾ നമ്മെ സഹായിക്കുന്നു. ഭക്ഷണം നമ്മുടെ ശരീരഭാരത്തെ മാത്രമല്ല ബാധിക്കുന്നത്. ദീർഘകാല ആരോഗ്യത്തിനും അസുഖങ്ങൾ വരാതിരിക്കാനും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിനുള്ള പങ്ക് എത്രത്തോളം വലുതാണെന്ന് ഡോക്ടർമാരും ആരോഗ്യവിദഗ്ദ്ധരും സുവ്യക്തമാക്കുന്നുണ്ട്.

എക്കാലത്തും തുടരാൻ കഴിയുന്ന ശീലങ്ങൾ

തൽക്കാലത്തേക്കുള്ള ഡയറ്റിനേക്കാൾ, എല്ലാക്കാലത്തും തുടരാൻ കഴിയുന്ന നല്ല ഭക്ഷണശീലങ്ങൾക്ക് (sustainable eating) നാം കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്. ആരോഗ്യകരമായ ഭക്ഷണരീതി എന്നാൽ പട്ടിണി കിടക്കുന്നതോ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കുന്നതോ സോഷ്യൽ മീഡിയയിൽ കാണുന്ന പ്രായോഗികമല്ലാത്ത ട്രെൻഡുകൾക്ക് പുറകെ പോകുന്നതോ അല്ല.

പകരം, എല്ലാ ഭക്ഷണവും സന്തുലിതമായി മിതമായ അളവിൽ കഴിക്കുക, പോഷകഗുണമുള്ള ഭക്ഷണങ്ങൾ തെരഞ്ഞെടുക്കുക, ഒപ്പം ദൈനംദിന ജീവിതത്തിൽ ബുദ്ധിമുട്ടു കൂടാതെ എന്നും തുടരാൻ കഴിയുന്ന നല്ല ശീലങ്ങൾ ഉണ്ടാക്കിയെടുക്കുക എന്നതാണ് ശരിയായ രീതി. കുറച്ചു കാലത്തേക്ക് മാത്രം കടുത്ത നിയന്ത്രണങ്ങൾ പാലിക്കുന്നതിനേക്കാൾ, എന്നും തുടരാൻ കഴിയുന്ന ചെറിയ ചെറിയ ശീലങ്ങളിലൂടെയാണ് മികച്ച ആരോഗ്യവും ഭക്ഷണരീതിയും സൃഷ്ടിച്ചെടുക്കാൻ കഴിയുക എന്ന് ശാസ്ത്രീയ പഠനങ്ങളും വ്യക്തമാക്കുന്നുണ്ട്.

വിദഗ്ധ നിർദ്ദേശത്തിൻ്റെ പ്രാധാന്യം 

ഒരു പോഷകാഹാര വിദഗ്ദ്ധനെ കണ്ട് സംസാരിക്കുക എന്നതുകൊണ്ട്, ഒരു ‘ഡയറ്റ് ചാർട്ട്’ വാങ്ങി പോരുക എന്നല്ല ഉദ്ദേശിക്കുന്നത്. സ്വന്തം ശരീരത്തെ കൂടുതൽ നന്നായി മനസ്സിലാക്കാനും ഭക്ഷണത്തിൽ ആവശ്യത്തിന് പോഷകങ്ങൾ ഉറപ്പുവരുത്താനും സഹായകമായ കാര്യങ്ങൾ തിരിച്ചറിയുക എന്നതാണ് ഇതിന്റെ യഥാർത്ഥ ലക്ഷ്യം. ഒപ്പം, നമ്മുടെ ദൈനംദിന ജീവിതവുമായി എളുപ്പത്തിൽ യോജിച്ചു പോകുന്നതും എന്നും ബുദ്ധിമുട്ടില്ലാതെ തുടരാൻ കഴിയുന്നതുമായ നല്ല ഭക്ഷണശീലങ്ങൾ ഉണ്ടാക്കിയെടുക്കാനും ഇത് സഹായിക്കുന്നു.

കുറച്ചു കാലത്തേക്ക് മാത്രമുള്ള ഡയറ്റ് ട്രെൻഡുകൾക്ക് പകരം ഓരോ വ്യക്തിക്കും അനുയോജ്യമായതും ജീവിതകാലം മുഴുവൻ പ്രായോഗികമായി തുടരാൻ കഴിയുന്നതുമായ പോഷകാഹാര നിർദ്ദേശങ്ങൾ നൽകുക എന്നതാണ് നെല്ലിക്ക.ലൈഫ് ലക്ഷ്യം വെയ്ക്കുന്നത്. ആരോഗ്യകരമായ ഭക്ഷണരീതി ഒരിക്കലും ഒരു ശിക്ഷയായി നമുക്ക് തോന്നാൻ പാടില്ല. അത് തികച്ചും പ്രായോഗികവും എല്ലാ പോഷകങ്ങളും അടങ്ങിയതും എളുപ്പത്തിൽ പിന്തുടരാൻ കഴിയുന്നതുമായിരിക്കണം.

നിങ്ങളുടെ ജീവിതശൈലിക്ക് ഇണങ്ങുന്ന, പ്രായോഗികമായ വ്യക്തഗത പോഷകാഹാര നിർദ്ദേശങ്ങളാണ് അന്വേഷിക്കുന്നതെങ്കിൽ, കടുത്ത ഡയറ്റ് രീതികൾക്ക് പകരം എക്കാലത്തും ബുദ്ധിമുട്ടില്ലാതെ തുടരാൻ കഴിയുന്ന ആരോഗ്യശീലങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് നെല്ലിക്ക.ലൈഫ് നിങ്ങൾക്ക് ഓൺലൈൻ കൺസൾട്ടേഷനും പിന്തുണയും നൽകുന്നു.

📞 ഓൺലൈൻ കൺസൾട്ടേഷൻ: +91 80 89 26 25 73

References

  1. Fundamentals of a healthy and sustainable diet
  2. Does Personalized Nutrition Advice Improve Dietary Intake in Healthy Adults? 
  3. Sustainable healthy diets: guiding principles

Related News

യോഗ ചെയ്യാൻ ദിവസവും 20 മിനിറ്റ് മാറ്റിവെയ്ക്കാമോ? 

യോഗ ചെയ്യാൻ ദിവസവും 20 മിനിറ്റ് മാറ്റിവെയ്ക്കാമോ? 

ആരോഗ്യത്തിൽ വരുന്ന മാറ്റങ്ങൾ കാണാം  ആരോഗ്യത്തിന് വേണ്ടി ഒരിത്തിരി നേരം മാറ്റിവെയ്ക്കാൻ പോലും കഴിയാത്തത്ര തിരക്കുള്ള ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ജോലിക്കും കുടുംബകാര്യങ്ങൾക്കും മറ്റും സമയം നൽകിക്കഴിയുമ്പോൾ...

ജൂൺ 21, 2026 11:18 pm
യോഗ പരിശീലിച്ചാൽ മസ്തിഷ്ക്കത്തിൽ മാറ്റം വരുത്താനാകുമോ?

യോഗ പരിശീലിച്ചാൽ മസ്തിഷ്ക്കത്തിൽ മാറ്റം വരുത്താനാകുമോ?

ശാസ്ത്രം പറയുന്നത് അറിഞ്ഞിരിക്കാം ശരീരത്തിന് നല്ല വഴക്കം നേടി ആരോഗ്യം കൈവരിക്കാനുള്ള മികച്ച ഉപാധിയാണ് യോഗ എന്ന് പൊതുവെ എല്ലാവർക്കും ധാരണയുണ്ട്. സാവധാനത്തിൽ, ശ്വാസോച്ഛ്വാസത്തിന് പ്രാധാന്യം നൽകി...

ജൂൺ 21, 2026 11:13 pm
വ്യക്തിഗത ഭക്ഷണക്രമം പ്രമേഹ നിയന്ത്രണം സുഗമമാക്കുന്നതെങ്ങനെ?

വ്യക്തിഗത ഭക്ഷണക്രമം പ്രമേഹ നിയന്ത്രണം സുഗമമാക്കുന്നതെങ്ങനെ?

പ്രമേഹം ഉള്ള ഒരു വ്യക്തിയെ സംബന്ധിച്ച്, ദൈനംദിന ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളും ബ്ളഡ് ഷുഗർ ലെവലിനെ അടിസ്ഥാനമാക്കിയാകും   കണക്കാക്കപ്പെടുന്നത്. ക്ഷീണം, ഊർജക്കുറവ്, അമിതദാഹം തുടങ്ങിയ കാര്യങ്ങൾക്കെല്ലാം...

ജൂൺ 10, 2026 10:28 pm
കുടൽ നന്നാകാൻ അടുക്കളയിൽത്തന്നെയുണ്ട് പരമ്പരാഗത പാചകവിധികൾ

കുടൽ നന്നാകാൻ അടുക്കളയിൽത്തന്നെയുണ്ട് പരമ്പരാഗത പാചകവിധികൾ

പുളിപ്പിച്ചുപയോഗിക്കുന്ന അഞ്ച് വിഭവങ്ങൾ അറിഞ്ഞിരിക്കാം കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ തൈരും പ്രോബയോട്ടിക് പാനീയങ്ങളും മികച്ചതാണെന്ന് നമുക്കേവർക്കുമറിയാം. കാലങ്ങളായി ഇതിനെക്കുറിച്ചുള്ള കൃത്യമായ ധാരണയും നമുക്കുണ്ട്. ദഹനം സുഗമമാക്കാനുള്ള ആഹാരപദാർത്ഥങ്ങളെക്കുറിച്ച്...

ജൂൺ 6, 2026 10:34 pm
Top
Subscribe