താൽക്കാലിക ആഹാരക്രമത്തേക്കാൾ വ്യക്തിഗത ഭക്ഷണക്രമം കൂടുതൽ ഫലപ്രദമാകുന്നത് എന്തുകൊണ്ട്?

താൽക്കാലിക ആഹാരക്രമത്തേക്കാൾ വ്യക്തിഗത ഭക്ഷണക്രമം കൂടുതൽ ഫലപ്രദമാകുന്നത് എന്തുകൊണ്ട്?

വെയ്റ്റ് ലോസ് ചലഞ്ചും ട്രാൻസ്ഫോർമേഷൻ കഥകളും സമൂഹമാദ്ധ്യമത്തിൽ നമ്മൾ നിരന്തരം കാണുന്നുണ്ട്.  വിശ്വസനീയത ഉറപ്പാക്കാൻ തെളിവുകൾ  നിരത്തിക്കൊണ്ടാണ് വിശദീകരണ വീഡിയോകൾ നമുക്കു മുന്നിലെത്തുന്നത്.

“30 ദിവസം കൊണ്ട് 10 കിലോ കുറയ്ക്കാം!”, “90 ദിവസത്തെ ഫാറ്റ് ലോസ് ചലഞ്ച്!” “കഠിനമായ ഡയറ്റിലൂടെ അതിശയകരമായ മാറ്റങ്ങൾ!” തുടങ്ങി ആരോഗ്യത്തിലും ശരീരഘടനയിലും പൂർണ്ണത തേടുന്നവരെ ആകർഷിക്കുന്ന തരത്തിലുള്ള വാഗ്ദാനങ്ങൾ നിരവധിയാണ്. പലർക്കും ഇത്തരം പ്രോഗ്രാമുകൾ പ്രാവർത്തികമാക്കാൻ തുടക്കത്തിൽ വലിയ ആവേശമായിരിക്കും. എന്നാൽ  ആഴ്ചകൾ പിന്നിടുമ്പോൾ മടുപ്പനുഭവപ്പെട്ടു തുടങ്ങും.

ഭക്ഷണത്തിലുള്ള കർശനമായ നിയന്ത്രണങ്ങൾ തുടർന്നു കൊണ്ടുപോകാൻ പലർക്കും ബുദ്ധിമുട്ടാകും. ദൈനംദിന ജീവിതത്തിലെ തിരക്കുകൾക്കൊപ്പം ഇത്തരം ചിട്ടകൾ പാലിക്കാൻ കഴിയാതെ വരും. ജോലിയിലെ സമ്മർദ്ദം, ഉറക്കക്കുറവ്, ഇഷ്ടഭക്ഷണങ്ങൾ കാണുമ്പോഴുള്ള കൊതി (cravings), മാനസിക സമ്മർദ്ദം വരുമ്പോൾ കൂടുതൽ ഭക്ഷണം കഴിക്കുന്ന രീതി (emotional eating) എന്നിവയെല്ലാം  ഡയറ്റിനെ ബാധിക്കാൻ തുടങ്ങും. ഒടുവിൽ, നിരാശയോടെ പലരും പഴയ ഭക്ഷണശീലങ്ങളിലേക്ക് തന്നെ മടങ്ങിപ്പോകും.

താൽക്കാലികമായ ഇത്തരം ട്രാൻസ്ഫോർമേഷൻ പ്രോഗ്രാമുകൾ എക്കാലത്തും എല്ലാവർക്കും ഒരുപോലെ പ്രായോഗികമാകില്ല എന്ന് പറയുന്നതിന്റെ പ്രധാന കാരണം ഇതുതന്നെയാണ്.

വ്യക്തിഗത ഭക്ഷണക്രമം തികച്ചും വ്യത്യസ്തം

ജീവിതശൈലിയെ വളരെ കുറഞ്ഞ കാലയളവിലേക്ക് പൂർണ്ണമായും നിയന്ത്രിക്കാൻ ശ്രമിക്കുന്നതിന് പകരം, ദൈനംദിന ജീവിതത്തിന് അനുയോജ്യമായ രീതിയിലുള്ള ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കുന്നതിനാണ് വ്യക്തിഗത ആഹാരക്രമം പ്രാധാന്യം നൽകുന്നത്. പൊടുന്നനെയുള്ള മാറ്റങ്ങളല്ല, ഭക്ഷണവുമായി ആരോഗ്യകരവും ദീർഘകാലം നിലനിൽക്കുന്നതുമായ നല്ല ബന്ധം ഉണ്ടാക്കിയെടുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. 

ഓരോ വ്യക്തിയുടെയും ശരീരം, ജീവിതശൈലി, ദിനചര്യകൾ, ആരോഗ്യസ്ഥിതി എന്നിവ തികച്ചും വ്യത്യസ്തമാണ്. പകൽ ജോലി ചെയ്യുന്ന ഒരാൾ പിന്തുടരുന്ന സമയക്രമത്തിൽ ആയിരിക്കില്ല രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന ആൾക്ക് ഭക്ഷണം കഴിക്കാൻ സാധിക്കുക. ഊർജ്ജം വർദ്ധിപ്പിക്കാനോ നല്ല ഭക്ഷണശീലങ്ങൾ രൂപപ്പെടുത്താനോ ആഗ്രഹിക്കുന്ന ഒരാൾക്ക് നൽകുന്ന പോഷകാഹാര നിർദ്ദേശങ്ങൾ ആയിരിക്കില്ല പി സി ഒ എസ് (PCOS) അല്ലെങ്കിൽ തൈറോയ്ഡ് പ്രശ്നങ്ങളുള്ള ഒരാൾക്ക് വേണ്ടിവരിക. മാനസിക സമ്മർദ്ദം, ഉറക്കം, ശാരീരിക അധ്വാനം എന്നിവയെല്ലാം ഓരോ ആഹാരപദാർത്ഥങ്ങളോടും നമ്മുടെ ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ സ്വാധീനിക്കാറുണ്ട്.

ഇന്റർനെറ്റിൽ കാണുന്ന ഒരേ ഡയറ്റ് പ്ലാൻ എല്ലാവർക്കും ഒരുപോലെ ഫലം നൽകാത്തതിന് കാരണവും ഇതുതന്നെയാണ്. ഓരോ മനുഷ്യരും ഭക്ഷണത്തോടും അവരുടെ ശരീരത്തിലെ ജീവൽപ്രക്രിയകളോടും ജീവിതശൈലികളോടും വ്യത്യസ്ത രീതിയിലാണ് പ്രതികരിക്കുന്നത്. അതുകൊണ്ടുതന്നെ, അവരവർക്ക് അനുയോജ്യമായ ഭക്ഷണക്രമം (personalized nutrition) തെരഞ്ഞെടുക്കേണ്ടതിന്റെ പ്രാധാന്യത്തെ ആധുനിക പോഷകാഹാര ശാസ്ത്രവും ഇന്ന് കൂടുതലായി അംഗീകരിക്കുന്നു.

ദീർഘകാലം നിലനിർത്താൻ കഴിയാത്ത രീതികൾ 

ഇത്തരം പല പ്രോഗ്രാമുകളും വളരെ കുറഞ്ഞ സമയത്തേക്കുള്ള ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് തയ്യാറാക്കുന്നത്. ചില സാഹചര്യങ്ങളിൽ, തുടക്കത്തിൽ ആളുകൾക്ക് വേഗത്തിൽ മാറ്റങ്ങൾ ഉണ്ടായേക്കാം. എന്നാൽ  കർശനമായ ചിട്ടകൾ അവസാനിക്കുന്നതോടെ ഈ മാറ്റങ്ങൾ നിലനിർത്തുന്നത് ബുദ്ധിമുട്ടായിത്തീരുന്നു. ആരോഗ്യകരമായ ഭക്ഷണരീതി ഏതാനും ആഴ്ചകൾക്ക് ശേഷം പെട്ടെന്ന് അവസാനിക്കുന്ന 

 താൽക്കാലിക പ്രോജക്റ്റ് പോലെയാകരുത്. അത് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ പ്രായോഗികമായ ഭാഗമായി മാറേണ്ടതുണ്ട്. കടുത്ത നിയന്ത്രണങ്ങൾ ഉൾപ്പെടുന്ന രീതികളേക്കാൾ, എക്കാലവും നിലനിർത്താൻ കഴിയുന്ന ചെറിയ ശീലങ്ങളിലൂടെയാണ് മികച്ച ഭക്ഷണരീതികൾ രൂപപ്പെടുത്തിയെടുക്കാൻ കഴിയുക എന്ന് ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നു.

അവരവർക്ക് അനുയോജ്യമായ പോഷകാഹാര നിർദ്ദേശങ്ങൾ കൂടുതൽ പ്രായോഗികമാണ്. ഇതിനർത്ഥം ഇഷ്ടമുള്ള ഭക്ഷണങ്ങളെല്ലാം പൂർണ്ണമായും ഒഴിവാക്കുകയോ, അപ്രായോഗികമായ നിയന്ത്രണങ്ങൾ പിന്തുടരുകയോ ചെയ്യുക എന്നല്ല. പകരം, ഭക്ഷണത്തിലെ സന്തുലനം, കഴിക്കുന്ന അളവിനെക്കുറിച്ചുള്ള അവബോധം, പോഷകഗുണം, ശീലങ്ങളുടെ തുടർച്ച എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ രീതി ബുദ്ധിമുട്ടില്ലാതെ ദീർഘകാലം നിലനിർത്താനും സാധിക്കും.

പോഷകാഹാരം എന്നത് ശരീരഭാരം നിയന്ത്രിക്കുക എന്നത് മാത്രമല്ല. നാം കഴിക്കുന്ന ഭക്ഷണം താഴെ പറയുന്ന കാര്യങ്ങളെയും സ്വാധീനിക്കുന്നു:

  • ശരീരത്തിന്റെ ഊർജ്ജം
  • ദഹനം
  • ഉറക്കത്തിന്റെ ഗുണനിലവാരം 
  • ഹോർമോൺ സന്തുലിതാവസ്ഥ 
  • രോഗപ്രതിരോധശേഷി 
  • ശരീരത്തിലെ ജീവൽപ്രക്രിയകൾ
  • മൊത്തത്തിലുള്ള ആരോഗ്യം 

ഇതുകൊണ്ടുതന്നെയാണ്, ഇന്നത്തെ കാലത്ത് ന്യൂട്രീഷൻ കൺസൾട്ടേഷനുകൾ വെറും താൽക്കാലിക ഡയറ്റിംഗ് ട്രെൻഡുകൾക്ക് അപ്പുറം ദീർഘകാല ജീവിതശൈലീ ആരോഗ്യവുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നത്.

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മാത്രമുള്ളതാണ് പേഴ്സണലൈസ്ഡ് ന്യൂട്രീഷൻ (വ്യക്തിഗത ഭക്ഷണക്രമം) എന്നതും പലർക്കുമുള്ള മറ്റൊരു തെറ്റിദ്ധാരണയാണ്.

യഥാർത്ഥത്തിൽ, താഴെ പറയുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണാനും നിരവധി ആളുകൾ ന്യൂട്രീഷൻ കൺസൾട്ടേഷൻ തേടാറുണ്ട്:

  • പി സി ഒ എസ് (PCOS)
  • പ്രമേഹം (Diabetes)
  • തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ (Thyroid Health)
  • ഫാറ്റി ലിവർ (Fatty Liver)
  • ദഹന പ്രശ്നങ്ങൾ (Digestive Issues)
  • കൊളസ്ട്രോൾ നിയന്ത്രണം (Cholesterol Management)
  • മാനസിക സമ്മർദ്ദങ്ങൾ വരുമ്പോൾ കൂടുതലായി ഭക്ഷണം കഴിക്കുന്ന ശീലം (Emotional Eating)
  • അസുഖങ്ങൾ വരുന്നത് മുൻകൂട്ടി തടയാനും ആരോഗ്യം നിലനിർത്താനും (Preventive Health Support)

പ്രായോഗികമായ ഭക്ഷണക്രമം, ഓരോരുത്തരുടെയും വ്യക്തിഗത ഭക്ഷണശീലങ്ങളെ കൂടുതൽ നന്നായി മനസ്സിലാക്കാൻ സഹായിക്കുന്നു. കൂടാതെ, വലിയൊരു ഭാരമായി തോന്നാതെ തന്നെ, ദീർഘകാലം നിലനിർത്താൻ കഴിയുന്ന മാറ്റങ്ങൾ കൊണ്ടുവരാനും ഇതിലൂടെ സാധിക്കും.

ദൈനംദിന ജീവിതത്തിന് പ്രായോഗികവും നിങ്ങളുടെ ശരീരപ്രകൃതിക്ക് അനുയോജ്യവുമായ പോഷകാഹാര നിർദ്ദേശങ്ങൾ (personalized nutrition consultation) നൽകുന്നതിലാണ് നെല്ലിക്ക.ലൈഫ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കടുത്ത ചിട്ടകൾ പാലിച്ചുകൊണ്ട് താൽക്കാലികമായി ചെയ്യുന്ന ഡയറ്റുകൾക്ക് പകരം ഓരോരുത്തർക്കും അവരുടെ ജീവിതശൈലിക്കും ദിനചര്യകൾക്കും ദീർഘകാല ആരോഗ്യ ലക്ഷ്യങ്ങൾക്കും ഇണങ്ങുന്ന തരത്തിൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കാൻ സഹായിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. കാരണം, കുറച്ചു കാലത്തേക്കുള്ള കടുത്ത നിയന്ത്രണങ്ങളിലൂടെയല്ല ദീർഘകാലം നിലനിൽക്കുന്ന ആരോഗ്യം നേടിയെടുക്കേണ്ടത്; മറിച്ച്, നമുക്ക് എക്കാലവും ബുദ്ധിമുട്ടു കൂടാതെ തുടരാൻ കഴിയുന്ന നല്ല ശീലങ്ങളിലൂടെയാണ്.

യഥാർത്ഥ ജീവിതശൈലിക്ക് അനുയോജ്യമായ, പ്രായോഗികവും വ്യക്ത്യാധിഷ്ഠിതവുമായ പോഷകാഹാര നിർദ്ദേശങ്ങൾ ആണ് നിങ്ങൾക്കു വേണ്ടതെങ്കിൽ, കഠിനമായ ഡയറ്റ് രീതികൾക്ക് പകരം ജീവിതകാലം മുഴുവൻ നിലനിർത്താൻ കഴിയുന്ന ആരോഗ്യ ശീലങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള ഓൺലൈൻ കൺസൾട്ടേഷനും പിന്തുണയും ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു.

📞ഓൺലൈൻ കൺസൾട്ടേഷൻ: +91 80 89 26 25 73

References

  1. Healthy diet

Related News

പൊണ്ണത്തടി പ്രശ്നമാകുമ്പോൾ മാത്രം ഡയറ്റീഷ്യനെ കണ്ടാൽ മതിയോ? 

പൊണ്ണത്തടി പ്രശ്നമാകുമ്പോൾ മാത്രം ഡയറ്റീഷ്യനെ കണ്ടാൽ മതിയോ? 

പോഷകാഹാര നിർദ്ദേശങ്ങൾ പാലിക്കാം; സമ്പൂർണ്ണാരോഗ്യം നേടാം അമിതവണ്ണം ആരോഗ്യത്തെ ബാധിച്ചു തുടങ്ങിയാൽ മാത്രമേ ഡയറ്റീഷ്യനെക്കണ്ട് ആഹാരക്രമീകരണം വേണ്ടതുള്ളൂ എന്ന് കരുതുന്നവർ നമുക്കിടയിൽ ധാരാളമുണ്ട്. ഡയറ്റീഷ്യൻ നൽകുന്ന നിർദ്ദേശങ്ങളിൽ...

മെയ്‌ 26, 2026 11:15 pm
ഡയറ്റ് പ്ലാനും ഭക്ഷണരീതിയും: ന്യൂട്രീഷനിസ്റ്റിനെ കാണേണ്ടതിൻ്റെ യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കാം

ഡയറ്റ് പ്ലാനും ഭക്ഷണരീതിയും: ന്യൂട്രീഷനിസ്റ്റിനെ കാണേണ്ടതിൻ്റെ യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കാം

സോഷ്യൽ മീഡിയയിൽ ഒന്നു കണ്ണോടിച്ചാൽ, പെട്ടെന്ന് വണ്ണം കുറയ്ക്കാനുള്ള  പല ഡയറ്റ് പ്ളാനുകളും കാണാനാകും. ഒരാഴ്ച്ച കൊണ്ട്, അല്ലെങ്കിൽ ഒരുമാസം കൊണ്ട് കൊഴുപ്പെല്ലാം അലിയിച്ചുകളഞ്ഞ് അഴകളവുകൾ കൃത്യമാക്കാമെന്ന...

മെയ്‌ 25, 2026 4:47 pm
ഓരോരുത്തർക്കും വ്യത്യസ്ത ഭക്ഷണക്രമം ആവശ്യമെന്നു പറയുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കാം

ഓരോരുത്തർക്കും വ്യത്യസ്ത ഭക്ഷണക്രമം ആവശ്യമെന്നു പറയുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കാം

പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങൾ അലട്ടുമ്പോൾ മാത്രമാണ് ഡയറ്റീഷ്യനെ കണ്ട് നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള ആഹാരക്രമം പാലിക്കേണ്ടതെന്ന തെറ്റിദ്ധാരണ, ഈയടുത്ത കാലം വരെ പലർക്കുമുണ്ടായിരുന്നു. ജിമ്മിൽ പോകുന്നവർക്കും അത്‌ലറ്റുകൾക്കും...

മെയ്‌ 23, 2026 10:18 pm
കുഞ്ഞിന് സ്കൂളിൽ പോകാൻ പേടിയുണ്ടോ?

കുഞ്ഞിന് സ്കൂളിൽ പോകാൻ പേടിയുണ്ടോ?

മാനസികമായി സജ്ജമാക്കാം;പേടി ഒഴിവാക്കാം വേനലവധി കഴിഞ്ഞ് സ്കൂളുകൾ സജീവമാകുന്ന സമയമായി. പുതിയ ക്ളാസും അദ്ധ്യാപകരും കൂട്ടുകാരുമൊക്കെയായി ഇടപഴകാൻ കാത്തിരിക്കുന്ന കുട്ടികളെപ്പോലെ തന്നെ, അദ്ധ്യയന വർഷാരംഭത്തെ ആശങ്കയോടെ നോക്കിക്കാണുന്ന...

മെയ്‌ 22, 2026 4:34 pm
Top
Subscribe