ഓരോരുത്തർക്കും വ്യക്തിഗത ഭക്ഷണക്രമം ആവശ്യമെന്നു പറയുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കാം

ഓരോരുത്തർക്കും വ്യക്തിഗത ഭക്ഷണക്രമം ആവശ്യമെന്നു പറയുന്നതിൻ്റെ കാരണങ്ങൾ മനസ്സിലാക്കാം

പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങൾ അലട്ടുമ്പോൾ മാത്രമാണ് ഡയറ്റീഷ്യനെ കണ്ട് നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള ആഹാരക്രമം പാലിക്കേണ്ടതെന്ന തെറ്റിദ്ധാരണ, ഈയടുത്ത കാലം വരെ പലർക്കുമുണ്ടായിരുന്നു. ജിമ്മിൽ പോകുന്നവർക്കും അത്‌ലറ്റുകൾക്കും ശരീരത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർക്കും മാത്രമേ പോഷകാഹാര നിർദ്ദേശങ്ങൾ ആവശ്യമുള്ളൂ എന്ന് വിശ്വസിച്ചിരുന്നവരും ഉണ്ട്. ഈ ധാരണ തികച്ചും വാസ്തവ വിരുദ്ധമാണ്. കാരണം വർത്തമാനകാലത്ത്, നമ്മുടെ ജീവിതശൈലി തന്നെ വലിയ മാറ്റങ്ങൾക്ക് വിധേയമായിരിക്കുന്നു. ഉറക്ക പ്രശ്നങ്ങൾ, മാനസിക സമ്മർദ്ദം, വിശ്രമമില്ലാതെ നിരന്തരം ജോലി ചെയ്യേണ്ടിവരിക, സ്ഥിരമായി പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കുക, വ്യായാമക്കുറവ്, കൂടുതൽ സമയവും മൊബൈലിലോ കമ്പ്യൂട്ടറിലോ നോക്കിയിരിക്കുന്ന ശീലം എന്നിവയെല്ലാം ഇന്ന് നമ്മളിൽ പലരുടെയും നിത്യജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. പുറമെ നിന്ന് നോക്കുമ്പോൾ ആരോഗ്യമുള്ളവരായി തോന്നുമെങ്കിലും യഥാർത്ഥത്തിൽ കടുത്ത ക്ഷീണം, ദഹനപ്രശ്നങ്ങൾ, പോഷകക്കുറവ് തുടങ്ങിയ ബുദ്ധിമുട്ടുകൾ ഇത്തരം ജീവിതശൈലിയിൽ പ്രയാസം സൃഷ്ടിക്കുന്നുണ്ടാകാം.

ഓരോരുത്തർക്കും അവരവരുടെ ശരീരത്തിന് അനുയോജ്യമായ രീതിയിലുള്ള പോഷകാഹാര നിർദ്ദേശങ്ങൾ (personalized nutrition guidance) ഇന്ന്, മുമ്പെന്നത്തേക്കാളും പ്രസക്തമാകാൻ പ്രധാന കാരണം ഇതുതന്നെയാണ്. ആരോഗ്യകരമായ ഭക്ഷണരീതി ശരീരഭാരം നിയന്ത്രിക്കാൻ വേണ്ടി മാത്രമല്ല. നമ്മുടെ ദൈനംദിന ഊർജ്ജം, ഹോർമോൺ സന്തുലിതാവസ്ഥ, ദഹനം, രോഗപ്രതിരോധശേഷി, നല്ല ഉറക്കം, ദീർഘകാല ആരോഗ്യം എന്നിവയുമായി ഇതിന് അഭേദ്യമായ ബന്ധമുണ്ട്.

തെറ്റിദ്ധരണകൾ മാറ്റേണ്ട സമയമായി

ഭക്ഷണകാര്യത്തിൽ പലർക്കും ചില തെറ്റിദ്ധാരണകൾ നിലവിലുണ്ട്.  എല്ലാവരും ഒരേതരത്തിലുള്ള ഭക്ഷണരീതി പിന്തുടരണം എന്ന ധാരണ വെച്ചുപുലർത്തുന്ന നിരവധി പേരുണ്ട്. യഥാർത്ഥത്തിൽ, ഓരോ വ്യക്തിക്കും ആവശ്യമായ ഭക്ഷണം തികച്ചും വ്യത്യസ്തമായിരിക്കും.

കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ കഴിയാത്ത ഒരു കോളേജ് വിദ്യാർത്ഥിയുടെ ആഹാര ക്രമമല്ല രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന ഒരാൾക്കുണ്ടാകുക. പിസിഒഎസ് (PCOS) ഉള്ള ഒരാൾക്ക് ആവശ്യമായ ഭക്ഷണരീതിയാകില്ല പ്രമേഹമോ, തൈറോയ്‌ഡോ, ദഹനപ്രശ്നങ്ങളോ ഉള്ളവർക്ക് വേണ്ടിവരിക. നമ്മുടെ മാനസിക സമ്മർദ്ദം, ഉറക്കത്തിന്റെ രീതി, ദിവസേനയുള്ള അധ്വാനം എന്നിവപോലും ശരീരം ഓരോ ഭക്ഷണത്തോടും എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ സ്വാധീനിക്കാറുണ്ട്.

ഇന്റർനെറ്റിൽ കാണുന്ന പൊതുവായ ഡയറ്റ് ചാർട്ടുകൾ പലപ്പോഴും നമ്മുടെ നിത്യജീവിതത്തിൽ പരാജയപ്പെടാൻ കാരണവും ഇതുതന്നെയാണ്. ഓൺലൈനിൽ കാണുമ്പോൾ അവ വളരെ ലളിതവും ആകർഷകവുമായി തോന്നാമെങ്കിലും, ഓരോ വ്യക്തിയുടെയും ശാരീരിക പ്രത്യേകതകൾക്കനുസൃതമായ ആഹാരക്രമം നിർബന്ധമാണെന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം പലപ്പോഴും അവഗണിക്കപ്പെടുന്നു. 

വ്യക്തിഗത ഭക്ഷണക്രമം പ്രധാനം

ഓരോരുത്തർക്കും അനുയോജ്യമായ വ്യക്തിഗത ഭക്ഷണക്രമം (personalized nutrition) തെരഞ്ഞെടുക്കേണ്ടതിന്റെ പ്രാധാന്യം ഇന്ന് ശാസ്ത്രലോകം അടിവരയിട്ട് പറയുന്നുണ്ട്. ഓരോ മനുഷ്യരുടെയും ശരീരപ്രകൃതി, ഉപാപചയ പ്രവർത്തനങ്ങൾ, ജീവിതശൈലി, ഭക്ഷണശീലങ്ങൾ എന്നിവ വ്യത്യസ്ത രീതിയിലാണ് പ്രതികരിക്കുക എന്നതുതന്നെയാണ് ഇതിൻ്റെ പ്രധാനകാരണം.

പോഷകാഹാര നിർദ്ദേശങ്ങൾ എപ്പോഴും ഭക്ഷണ നിയന്ത്രണത്തിൽ മാത്രം അധിഷ്ഠിതമായതല്ല. ഇഷ്ടമുള്ള ഭക്ഷണങ്ങളെല്ലാം ഒഴിവാക്കാൻ പറയുമെന്ന് കരുതിയാണ് പലരും ഡയറ്റീഷ്യനെ കാണാൻ മടിക്കുന്നത്. കർശനമായ ചിട്ടകൾ ഉണ്ടാകാമെന്നും വളരെ കുറഞ്ഞ അളവിൽ മാത്രമേ ആഹാരം കഴിക്കാൻ പറ്റുകയുള്ളൂവെന്നും പ്രായോഗികമല്ലാത്ത ക്രമമാണ് പിന്തുടരേണ്ടി വരികയെന്നും പലരും വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ, ഡയറ്റീഷ്യനെ കണ്ടില്ലെങ്കിൽ ഈ ബുദ്ധിമുട്ടുകളെല്ലാം ഒഴിവാക്കാമല്ലോ എന്നും ഇവർ കരുതുന്നു.

ദീർഘകാലം പിന്തുടരാൻ കഴിയുന്ന ആരോഗ്യകരമായ ഭക്ഷണരീതി വാസ്തവത്തിൽ വളരെ ലളിതവും പ്രായോഗികവുമാണ്.  ജീവിതശൈലിയോട് സ്വാഭാവികമായി ഇഴചേർന്നു നിൽക്കുന്ന ആഹാരക്രമമാണ് ഏറ്റവും അഭികാമ്യം.  നമ്മുടെ നാടൻ ഭക്ഷണശീലങ്ങൾ, തൊഴിലിൻ്റെ സ്വഭാവം, വ്യക്തിപരമായ താൽപ്പര്യങ്ങൾ, ഉറക്കത്തിന്റെ രീതി, ദൈനംദിന ജീവിത സാഹചര്യങ്ങൾ എന്നിവയെല്ലാം പരിഗണിക്കേണ്ടതുണ്ട്.

ശരിയായ ലക്ഷ്യം തിരിച്ചറിയണം

ആരോഗ്യകരമായ ഭക്ഷണരീതി എന്നത് ഭക്ഷണത്തെക്കുറിച്ച് ഭയം സൃഷ്ടിക്കുന്ന കാര്യമല്ല. മറിച്ച്, ഭക്ഷണകാര്യത്തിൽ ശരിയായ സന്തുലിതാവസ്ഥയും അവബോധവും വളർത്തിയെടുക്കുക എന്നതാണത്. 

സ്വയം തിരിച്ചറിയാതെ പോകുന്ന നമ്മുടെ ചില ശീലങ്ങൾ മനസ്സിലാക്കാനും വ്യക്തിഗത പോഷകാഹാര നിർദ്ദേശങ്ങൾ സഹായിക്കും. അമിതമായി ഭക്ഷണം കഴിക്കുക എന്നത് മാത്രമായിരിക്കില്ല യഥാർത്ഥ പ്രശ്നം.

താഴെ പറയുന്ന വസ്തുതകളും അതിലുൾപ്പെടുന്നു:

  • സമയക്രമം പാലിക്കാത്ത തരം ഭക്ഷണരീതി
  • മാനസിക സമ്മർദ്ദമുള്ളപ്പോൾ കണക്കില്ലാതെ ഭക്ഷണം കഴിക്കുന്ന ശീലം
  • അമിതമായ വിശപ്പിന് കാരണമാകുന്ന ഉറക്കക്കുറവ്
  • ഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീനോ ഫൈബറോ ഇല്ലാത്ത അവസ്ഥ 
  • സംസ്കരിച്ച ഭക്ഷണങ്ങളുടെ അമിതോപയോഗം 
  • ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് 
  • ഭക്ഷണ സമയത്തിനിടയിലെ വലിയ ഇടവേളകൾ 

ജീവിതശൈലിയിലെ ചെറിയ ശീലങ്ങൾ പോലും കാലക്രമേണ നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ  ബാധിച്ചേക്കാം. ഇത്തരം ശീലങ്ങളെ കൂടുതൽ വ്യക്തമായി മനസ്സിലാക്കാനും ജീവിതത്തിൽ എളുപ്പത്തിൽ ഉൾപ്പെടുത്താനും ദീർഘകാലം നിലനിർത്താനും കഴിയുന്ന പ്രായോഗികമായ മാറ്റങ്ങൾ പടിപടിയായി കൊണ്ടുവരാനും ഒരു പ്രൊഫഷണൽ ന്യൂട്രീഷൻ നൽകുന്ന നിർദ്ദേശങ്ങൾ നമ്മെ സഹായിക്കും. അസുഖങ്ങൾ വരുന്നത് വരെ കാത്തിരിക്കുന്നതിന് പകരം, അതു വരാതെ മുൻകൂട്ടി പ്രതിരോധിക്കുന്നതിനാണ് (preventive health) ആധുനിക വൈദ്യശാസ്ത്രം കൂടുതൽ പ്രാധാന്യം നൽകുന്നത്.

പോഷകാഹാര നിർദ്ദേശങ്ങൾ, താഴെ പറയുന്ന കാര്യങ്ങളിൽ മികച്ച മാറ്റങ്ങൾ കൊണ്ടുവരുന്നതിന് സഹായകമാകും:

  • ദഹന സംബന്ധമായ ആരോഗ്യത്തിന് 
  • ശരീരത്തിന്റെ ഊർജ്ജം നിലനിർത്താൻ 
  • പി സി ഒ എസ് പ്രശ്നങ്ങൾക്ക് 
  • പ്രമേഹം നിയന്ത്രിക്കാൻ 
  • തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾക്ക് 
  • ഫാറ്റി ലിവർ പരിഹരിക്കാൻ 
  • ഹൃദയാരോഗ്യത്തിന് 
  • രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ 
  • മൊത്തത്തിലുള്ള ആരോഗ്യത്തിനും മെച്ചപ്പെട്ട ജീവിതശൈലിക്കും

ചുരുക്കത്തിൽ, ശരീരഭാരം എന്നതിലുപരിയായി,  ആരോഗ്യത്തിന്റെ സമസ്ത തലങ്ങളെയും ആഹാരക്രമം വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്.

ദൈനംദിന ജീവിതത്തിന് തികച്ചും അനുയോജ്യമായ, ഓരോരുത്തരുടെയും ശരീരപ്രകൃതിക്ക് ഇണങ്ങുന്നതും പ്രായോഗികവുമായ

പോഷകാഹാര നിർദ്ദേശങ്ങൾ നൽകുന്നതിലാണ് നെല്ലിക്ക.ലൈഫ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.  അപ്രായോഗിക മാറ്റങ്ങൾക്കുവേണ്ടി സ്വയം സമ്മർദ്ദത്തിൽപ്പെടുകയല്ല നമ്മുടെ ലക്ഷ്യം. ദീർഘകാല ആരോഗ്യത്തിനും ക്ഷേമത്തിനും ഉപകരിക്കുന്ന, തുടർന്നു കൊണ്ടുപോകാൻ കഴിയുന്ന ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കാൻ ഓരോരുത്തരെയും സഹായിക്കുക എന്നതാണ് പരമപ്രധാനലക്ഷ്യം. കാരണം, ആരോഗ്യകരമായ ഭക്ഷണരീതി എന്നത് ഏതെങ്കിലും ഒരു പ്രത്യേക വിഭാഗം ആളുകൾക്ക് മാത്രം വേണ്ടിയുള്ളതല്ല. ശാരീരിക പ്രതേകതകളെയും ശീലങ്ങളെയും പോഷകാഹാര ആവശ്യങ്ങളെയും കുറിച്ച് വ്യക്തമായി മനസ്സിലാക്കുന്നത് എല്ലാവർക്കും ഗുണപ്രദമാകും.

നിങ്ങളുടെ ജീവിതശൈലിക്ക് അനുയോജ്യമായ, പ്രായോഗികവും വ്യക്ത്യാധിഷ്ഠിതവുമായ പോഷകാഹാര നിർദ്ദേശങ്ങൾ ആണ് വേണ്ടതെങ്കിൽ, നെല്ലിക്ക. ലൈഫിന് നിങ്ങളെ സഹായിക്കാനാകും.  കഠിനമായ ഡയറ്റിന് പകരം ജീവിതകാലം മുഴുവൻ നിലനിർത്താൻ കഴിയുന്ന ആരോഗ്യ ശീലങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള ഓൺലൈൻ കൺസൾട്ടേഷനും മികച്ച പിന്തുണയും നെല്ലിക്ക.ലൈഫ് നൽകുന്നുണ്ട്.

📞 ഓൺലൈൻ കൺസൾട്ടേഷൻ: +91 80 89 26 25 73

References

  1. Healthy diet

Related News

യോഗ ചെയ്യാൻ ദിവസവും 20 മിനിറ്റ് മാറ്റിവെയ്ക്കാമോ? 

യോഗ ചെയ്യാൻ ദിവസവും 20 മിനിറ്റ് മാറ്റിവെയ്ക്കാമോ? 

ആരോഗ്യത്തിൽ വരുന്ന മാറ്റങ്ങൾ കാണാം  ആരോഗ്യത്തിന് വേണ്ടി ഒരിത്തിരി നേരം മാറ്റിവെയ്ക്കാൻ പോലും കഴിയാത്തത്ര തിരക്കുള്ള ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ജോലിക്കും കുടുംബകാര്യങ്ങൾക്കും മറ്റും സമയം നൽകിക്കഴിയുമ്പോൾ...

ജൂൺ 21, 2026 11:18 pm
യോഗ പരിശീലിച്ചാൽ മസ്തിഷ്ക്കത്തിൽ മാറ്റം വരുത്താനാകുമോ?

യോഗ പരിശീലിച്ചാൽ മസ്തിഷ്ക്കത്തിൽ മാറ്റം വരുത്താനാകുമോ?

ശാസ്ത്രം പറയുന്നത് അറിഞ്ഞിരിക്കാം ശരീരത്തിന് നല്ല വഴക്കം നേടി ആരോഗ്യം കൈവരിക്കാനുള്ള മികച്ച ഉപാധിയാണ് യോഗ എന്ന് പൊതുവെ എല്ലാവർക്കും ധാരണയുണ്ട്. സാവധാനത്തിൽ, ശ്വാസോച്ഛ്വാസത്തിന് പ്രാധാന്യം നൽകി...

ജൂൺ 21, 2026 11:13 pm
വ്യക്തിഗത ഭക്ഷണക്രമം പ്രമേഹ നിയന്ത്രണം സുഗമമാക്കുന്നതെങ്ങനെ?

വ്യക്തിഗത ഭക്ഷണക്രമം പ്രമേഹ നിയന്ത്രണം സുഗമമാക്കുന്നതെങ്ങനെ?

പ്രമേഹം ഉള്ള ഒരു വ്യക്തിയെ സംബന്ധിച്ച്, ദൈനംദിന ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളും ബ്ളഡ് ഷുഗർ ലെവലിനെ അടിസ്ഥാനമാക്കിയാകും   കണക്കാക്കപ്പെടുന്നത്. ക്ഷീണം, ഊർജക്കുറവ്, അമിതദാഹം തുടങ്ങിയ കാര്യങ്ങൾക്കെല്ലാം...

ജൂൺ 10, 2026 10:28 pm
കുടൽ നന്നാകാൻ അടുക്കളയിൽത്തന്നെയുണ്ട് പരമ്പരാഗത പാചകവിധികൾ

കുടൽ നന്നാകാൻ അടുക്കളയിൽത്തന്നെയുണ്ട് പരമ്പരാഗത പാചകവിധികൾ

പുളിപ്പിച്ചുപയോഗിക്കുന്ന അഞ്ച് വിഭവങ്ങൾ അറിഞ്ഞിരിക്കാം കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ തൈരും പ്രോബയോട്ടിക് പാനീയങ്ങളും മികച്ചതാണെന്ന് നമുക്കേവർക്കുമറിയാം. കാലങ്ങളായി ഇതിനെക്കുറിച്ചുള്ള കൃത്യമായ ധാരണയും നമുക്കുണ്ട്. ദഹനം സുഗമമാക്കാനുള്ള ആഹാരപദാർത്ഥങ്ങളെക്കുറിച്ച്...

ജൂൺ 6, 2026 10:34 pm
Top
Subscribe