പൊണ്ണത്തടി പ്രശ്നമാകുമ്പോൾ മാത്രം ഡയറ്റീഷ്യനെ കണ്ടാൽ മതിയോ?

പോഷകാഹാര നിർദ്ദേശങ്ങൾ പാലിക്കാം; സമ്പൂർണ്ണാരോഗ്യം നേടാം
അമിതവണ്ണം ആരോഗ്യത്തെ ബാധിച്ചു തുടങ്ങിയാൽ മാത്രമേ ഡയറ്റീഷ്യനെക്കണ്ട് ആഹാരക്രമീകരണം വേണ്ടതുള്ളൂ എന്ന് കരുതുന്നവർ നമുക്കിടയിൽ ധാരാളമുണ്ട്. ഡയറ്റീഷ്യൻ നൽകുന്ന നിർദ്ദേശങ്ങളിൽ ഇഷ്ടഭക്ഷണം ഒഴിവാക്കി രുചികരമല്ലാത്ത ആഹാരപദാർത്ഥങ്ങൾ മാത്രമായി കഴിച്ചുകൂട്ടേണ്ടി വരുമെന്ന മിഥ്യാധാരണ ഇന്നും പലരെയും അലട്ടുന്ന വിഷയമാണ്.
എല്ലാവർക്കും ഒരേ ഡയറ്റ് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിൽ, ചിലർ വണ്ണം കുറയ്ക്കാനുള്ള ഫ്രീ ഡയറ്റ് പ്ലാനുകളും എളുപ്പവഴികളുമൊക്കെ ഓൺലൈനിൽ തിരയുന്നു. വാസ്തവത്തിൽ, വർത്തമാനകാലത്ത് ആരോഗ്യത്തെയും ഭക്ഷണക്രമത്തെയും കുറിച്ചുള്ള ചിന്താഗതികൾ മാറിക്കൊണ്ടിരിക്കുകയാണ്.
ആഹാരം വെട്ടിക്കുറച്ച് ശരീരഭാരം നിയന്ത്രിച്ചു നിർത്തി ആരോഗ്യം നേടാം എന്ന തീരുമാനം ശരിയല്ല. നമ്മുടെ ഊർജ്ജം, പ്രവർത്തനക്ഷമത, ദീർഘകാലത്തെ ആരോഗ്യം എന്നിവയുമായൊക്കെ ആഹാരത്തിന് വലിയ ബന്ധമുണ്ട്. മതിയായ അളവിലുള്ള പോഷകാഹാരം നമ്മുടെ ദൈനംദിന ജീവിതത്തെ ഒരുപാട് സഹായിക്കുന്നുണ്ട്. ശരീരത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കാനും ദഹനപ്രക്രിയ സുഗമമാക്കാനും നല്ല ഉറക്കം ലഭിക്കാനും മാനസിക ആരോഗ്യം നിലനിർത്താനും ഇത് അത്യാവശ്യമാണ്. അതുകൊണ്ടാണ് ഓരോ വ്യക്തിക്കും അവരുടെ ശരീരത്തിന് അനുയോജ്യമായ രീതിയിലുള്ള പോഷകാഹാരക്രമം (Personalised nutrition) എന്ന തത്വം ആധുനിക ആരോഗ്യ സംരക്ഷണത്തിന്റെ കാതലായി മാറുന്നത്.
വ്യക്തിഗത ഭക്ഷണക്രമം വണ്ണം കുറയ്ക്കൽ പദ്ധതി മാത്രമല്ല
ഇന്നത്തെ ജീവിതരീതി പണ്ടുള്ളതിൽ നിന്നും വളരെ വ്യത്യസ്തമാണെന്ന് നമുക്കറിയാം. തിരക്കേറിയ ദിനചര്യകൾ, അസമയത്തുള്ള ഭക്ഷണം, ദീർഘനേരമുള്ള ജോലി, മാനസിക സമ്മർദ്ദം, ഉറക്കമില്ലായ്മ, കായികമായി സജീവമാകാത്ത തരം ജീവിതക്രമം, ഫാസ്റ്റ് ഫുഡുകളുടെ അമിതോപയോഗം എന്നിങ്ങനെ പോകുന്നൂ ഇക്കാലത്തെ ശീലങ്ങൾ. പുറമെ ആരോഗ്യമുള്ളവരായി കാണപ്പെടുന്നവർക്ക് പോലും പലപ്പോഴും വല്ലാത്ത ക്ഷീണം, ദഹനപ്രശ്നങ്ങൾ, പോഷകങ്ങളുടെ കുറവ് എന്നിവയൊക്കെ അനുഭവപ്പെടാറുണ്ട്. ഇവിടെയാണ് കൃത്യമായ ഒരു ന്യൂട്രീഷൻ പ്ലാനിൻ്റെ പ്രസക്തി.
രണ്ടു വ്യക്തികൾക്ക് ഒരിക്കലും ഒരേതരം ഭക്ഷണരീതി ആയിരിക്കില്ല ആവശ്യം. വ്യത്യസ്ത ഭക്ഷണങ്ങളോടും ജീവിതരീതികളോടും ഓരോരുത്തരുടെയും ശരീരവും ദഹനപ്രക്രിയയും പ്രതികരിക്കുന്നത് വ്യത്യസ്ത രീതിയിലായതിനാൽ, ഓരോരുത്തർക്കും അനുയോജ്യമായ ഡയറ്റ് പ്ലാനുകൾ നൽകുന്ന രീതിയെ ആധുനിക പഠനങ്ങളും പിന്തുണയ്ക്കുന്നു.
ആരോഗ്യകരമായ പോഷകാഹാരം എന്നതിൻ്റെ ശരിയായ ഉദ്ദേശ്യം
ദീർഘകാലം ഒരു ബുദ്ധിമുട്ടുമില്ലാതെ പിന്തുടരാൻ കഴിയുന്ന നല്ല ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കാൻ വ്യക്തികളെ സഹായിക്കുക എന്നതാണ് പ്രൊഫഷണൽ ന്യൂട്രീഷൻ ഗൈഡൻസ് ലക്ഷ്യമിടുന്നത്.
നല്ല ഭക്ഷണരീതി നമ്മുടെ യഥാർത്ഥ ജീവിതവുമായി ചേർന്നുപോകുന്നതായിരിക്കണം. അതിൽ താഴെ പറയുന്ന കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്:
- ജോലിയിലെ സമയക്രമം
- കുടുംബത്തിലെ ആഹാരരീതി
- ഭക്ഷണ സംസ്കാരം
- ഉറക്കം
- സങ്കടമോ സമ്മർദ്ദമോ ഉണ്ടാകു മ്പോൾ അമിതമായി ഭക്ഷണം കഴിക്കുന്ന സ്വഭാവം (Emotional eating)
- ദീർഘകാലത്തേക്കുള്ള ആരോഗ്യ ലക്ഷ്യങ്ങൾ
പോഷകാഹാരം ശരീരഭാരം നിയന്ത്രിക്കാൻ മാത്രമല്ല
നമ്മൾ കഴിക്കുന്ന ഭക്ഷണം നമ്മുടെ ശരീരത്തിന്റെ രൂപത്തെയും ഭാരത്തെയും മാത്രമല്ല സ്വാധീനിക്കുന്നത്. നല്ല പോഷകാഹാരത്തിന്, താഴെ പറയുന്ന ഘടകങ്ങളെയും മികച്ചതാക്കാൻ കഴിയും:
- ഊർജ്ജം നിലനിർത്താൻ
- ദഹനം സുഗമമാക്കാൻ
- കുടലിന്റെ ആരോഗ്യത്തിന്
- സ്വസ്ഥമായ ഉറക്കം ലഭിക്കാൻ
- ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താൻ
- മാനസികാരോഗ്യത്തിന്
- രോഗപ്രതിരോധശേഷി നേടാൻ
- ചയാപചയ പ്രവർത്തനങ്ങൾ കൃത്യമായി നടക്കാൻ
- പൂർണ്ണമായ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാൻ
ഭക്ഷണവും ആരോഗ്യവും തമ്മിലുള്ള ബന്ധത്തിന് നവീന ആരോഗ്യ മേഖല ഏറെ പ്രാധാന്യം കൽപ്പിക്കുന്നുണ്ട്.
സാധാരണ ഡയറ്റ് പ്ലാനുകൾ പിന്തുടരാൻ പ്രയാസമാകുന്നതിൻ്റെ കാരണങ്ങൾ
പലരും വലിയ ആവേശത്തോടെയാണ് ഡയറ്റ് തുടങ്ങുക. പുതിയ ഡയറ്റ് പ്ലാൻ, കർശനമായ ചിട്ടകൾ, എല്ലാം പുതുതായി തുടങ്ങാനുള്ള ഒരു തീരുമാനം, അങ്ങനെ എല്ലാക്കാര്യത്തിലും ചിട്ട കൊണ്ടുവരാൻ ആഗ്രഹം തോന്നും. എന്നാൽ ഏതാനും ആഴ്ചകൾ കഴിയുമ്പോൾ, നമ്മുടെ പതിവ് ജീവിതം തിരികെയെത്തും. ജോലിയിലെ തിരക്കുകൾ കൂടും, ആഘോഷങ്ങൾക്കും കല്യാണങ്ങൾക്കും പോകേണ്ടി വരും, ഉറക്കത്തിന്റെ താളം തെറ്റും, മാനസിക സമ്മർദ്ദം കൂടും. അതോടെ ഈ ഡയറ്റ് പ്ലാൻ മുന്നോട്ട് കൊണ്ടുപോകുന്നത് അസാധ്യമായി തോന്നും.
ഇവിടെ നമ്മുടെ ഇച്ഛാശക്തിയുടെ കുറവല്ല പ്രശ്നത്തിന് കാരണം. പലപ്പോഴും ഡയറ്റ് പ്ലാൻ വ്യക്തികളുടെ ജീവിതരീതിക്ക് അനുയോജ്യമായി തയ്യാറാക്കിയതാകില്ല എന്നതാണ് സത്യം. അതുകൊണ്ടാണ് ഇന്റർനെറ്റിൽ നിന്ന് കിട്ടുന്ന സാധാരണ ഡയറ്റുകളേക്കാൾ, ഓരോരുത്തർക്കും വേണ്ടി പ്രത്യേകം തയ്യാറാക്കുന്ന ഡയറ്റ് പ്ലാനുകൾ കൂടുതൽ ഫലപ്രദമാകുന്നത്.
ഒരു പ്രൊഫഷണൽ ന്യൂട്രീഷനിസ്റ്റിന്റെ സഹായം താഴെ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു:
- നമ്മുടെ നിലവിലുള്ള ഭക്ഷണരീതികൾ
- ശരീരത്തിൽ ഏതൊക്കെ പോഷകങ്ങളുടെ കുറവുണ്ട് എന്നത്
- നമ്മുടെ ജീവിതരീതിയിലുള്ള വെല്ലുവിളികൾ
- സ്ഥിരമായി തുടരാൻ കഴിയുന്ന നല്ല ഭക്ഷണശീലങ്ങൾ
ആരോഗ്യകരമായ ജീവിതം നയിക്കാൻ തികച്ചും പ്രായോഗികമാകുന്ന തരത്തിലുള്ള മാർഗ്ഗം കണ്ടെത്താൻ ഇത് സഹായകമാകുന്നു.
രോഗങ്ങളെ പ്രതിരോധിക്കാനും ഉത്തമം
എന്തെങ്കിലും ആരോഗ്യപ്രശ്നം വരുന്നത് വരെ നമ്മളിൽ പലരും ഓരോ ദിവസവും കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കാറില്ല എന്നതാണ് സത്യം. വർത്തമാനകാലത്ത് അസുഖങ്ങൾ വരുന്നത് തടയാൻ വേണ്ടി ന്യൂട്രീഷൻ ഗൈഡൻസ് ഉപയോഗിച്ചുവരുന്നു. ഭാരം നിയന്ത്രിക്കാൻ വേണ്ടി മാത്രമല്ല, താഴെ പറയുന്ന കാര്യങ്ങൾക്കായും ആളുകൾ ഇന്ന് പോഷകാഹാര വിദഗ്ധരെ തേടിയെത്തുന്നുണ്ട്:
- സമീകൃതമായ ഭക്ഷണക്രമം തയ്യാറാക്കാൻ
- നല്ല ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കാൻ
- ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾ മാറ്റാൻ
- കുടലിന്റെ ആരോഗ്യത്തിന് അനുയോജ്യമായ ഭക്ഷണം തെരഞ്ഞെടുക്കാൻ
- സ്ഥായിയായി തുടരാൻ കഴിയുന്ന ഡയറ്റ് പ്ലാനുകൾക്കായി
- ആരോഗ്യവും മാനസിക സമാധാനവും മെച്ചപ്പെടുത്താൻ
- ഊർജ്ജവും ഉന്മേഷവും വർദ്ധിപ്പിക്കാൻ
- ദീർഘകാലം നല്ല ജീവിതരീതി പിന്തുടരാൻ
ലോകാരോഗ്യ സംഘടനയുടെ (WHO) അഭിപ്രായത്തിൽ, നല്ല രീതിയിലുള്ള ഭക്ഷണശീലങ്ങൾ നമ്മുടെ പൂർണ്ണ ആരോഗ്യത്തെ സഹായിക്കുകയും ജീവിതശൈലി രോഗങ്ങൾ വരാനുള്ള സാധ്യതകൾ വലിയ തോതിൽ കുറയ്ക്കുകയും ചെയ്യുന്നു.
ന്യൂട്രീഷൻ കൺസൾട്ടേഷന്റെ യഥാർത്ഥ ലക്ഷ്യം
പോഷകാഹാര വിദഗ്ധരോട് നിർദ്ദേശങ്ങൾ ആരായുന്നതിലൂടെ തടി കുറയ്ക്കാനുള്ള കാര്യങ്ങൾ മാത്രമല്ല അറിയാനാകുക. സമ്പൂർണ്ണാരോഗ്യം പ്രാപ്തമാക്കാനുള്ള മാർഗ്ഗങ്ങളും മനസ്സിലാക്കാനാകും.
അവ ഏതെല്ലാമാണെന്ന് ഇനിപ്പറയുന്നു:
- നമ്മുടെ ശരീരത്തിന് യഥാർത്ഥത്തിൽ എന്താണ് ആവശ്യമുള്ളതെന്ന്
- നമ്മുടെ ജീവിതരീതി ഭക്ഷണശീലങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന്
- ഏതെല്ലാം ശീലങ്ങളാണ് നമ്മുടെ ദീർഘകാല ആരോഗ്യത്തിന് നല്ലതെന്ന്
- ബുദ്ധിമുട്ടു കൂടാതെ സ്ഥിരമായി പാലിക്കാൻ കഴിയുന്ന നല്ല ദിനചര്യകൾ എങ്ങനെ വളർത്തിയെടുക്കാമെന്ന്
നമ്മുടെ യഥാർത്ഥ ദിനചര്യകൾക്ക് അനുയോജ്യമായതും പ്രായോഗികവുമായ പോഷകാഹാര നിർദ്ദേശങ്ങൾ നൽകുക എന്നതാണ് നെല്ലിക്ക.ലൈഫിൻ്റെ പ്രധാന ലക്ഷ്യം. കുറച്ചു കാലത്തേക്ക് മാത്രം ഭക്ഷണം നിയന്ത്രിക്കുകയോ ഒരിക്കലും പാലിക്കാൻ കഴിയാത്ത തരം ആഹാര നിയമങ്ങൾ അടിച്ചേൽപ്പിക്കുകയോ ചെയ്യുന്നതിലൂടെ ആർക്കും പ്രയോജനമുണ്ടാകില്ലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള പോഷകാഹാര സമീപനമാണത്. കാരണം, ഡയറ്റീഷ്യനെ കാണുന്നത് ശരീരഭാരം കുറയ്ക്കാൻ വേണ്ടി മാത്രമല്ല. നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കാൻ വേണ്ടിയാണത്.
ജീവിതരീതിക്ക് അനുയോജ്യമായ, നിങ്ങൾക്ക് വേണ്ടി മാത്രം പ്രത്യേകം തയ്യാറാക്കുന്ന പ്രായോഗിക ന്യൂട്രീഷൻ പ്ലാനാണ് ആഗ്രഹിക്കുന്നതെങ്കിൽ, കഠിനമായ ഡയറ്റുകൾക്ക് പകരം എന്നും നിലനിർത്താൻ കഴിയുന്ന നല്ല ആരോഗ്യശീലങ്ങൾ വളർത്തിയെടുക്കാൻ സഹായിക്കുന്ന ഓൺലൈൻ കൺസൾട്ടേഷനും പിന്തുണയും നെല്ലിക്ക.ലൈഫ് നിങ്ങൾക്ക് നൽകുന്നു.
📞 ഓൺലൈൻ കൺസൾട്ടേഷൻ: +91 80 89 26 25 73
References



