ദിവസത്തിൽ ലക്ഷം തവണ! നാമറിയാതെ മിടിക്കുന്ന നമ്മുടെ ഹൃദയം

ദിവസത്തിൽ ലക്ഷം തവണ! നാമറിയാതെ മിടിക്കുന്ന നമ്മുടെ ഹൃദയം

ആരെയും ശല്യപ്പെടുത്താതെ, ആരുടേയും ശ്രദ്ധ ക്ഷണിക്കാതെ, ജീവിതകാലം മുഴുവൻ നമുക്കു വേണ്ടി നിശബ്ദമായി പണിയെടുക്കുന്ന ഒരൽഭുത യന്ത്രം !!!

പ്രിയപ്പെട്ടതല്ലാം ഹൃദയത്തോടു ചേർത്തു വെക്കുകയും അതീവ രഹസ്യമായി ഹൃദയത്തിൽ സൂക്ഷിക്കുകയും ചെയ്യുമ്പോൾ, അതേ ഹൃദയം നമുക്കു തിരികെ തരുന്നത് പകരം വെയ്ക്കാനില്ലാത്ത സേവനമാണ്.  

 നമ്മുടെ  ഹൃദയം ഒരു ദിവസം ഒരു ലക്ഷത്തിലധികം തവണ മിടിക്കുന്നുണ്ട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ:

  • മിനിറ്റിൽ 60–100 സ്പന്ദനങ്ങൾ
  • മണിക്കൂറിൽ 4,800 മിടിപ്പ്
  • വർഷത്തിൽ  35 ദശലക്ഷം മിടിപ്പുകൾ
  • ജീവിതത്തിലാകെ  2.5 ബില്യണിലധികം സ്പന്ദനങ്ങൾ (  70+ വയസ്സ് വരെയുള്ള ജീവിതകാലത്തിനുള്ളിലെ കണക്ക്)

വിശ്രമം എന്തെന്നറിയാത്ത, ഒരിക്കൽപ്പോലും തോറ്റുകൊടുക്കാൻ മനസ്സില്ലാത്ത മഹാൽഭുതമാണ് ഹൃദയം എന്നറിയുമ്പോൾത്തന്നെ,  അതിന് അഭംഗുരം പ്രവർത്തിക്കാൻ വേണ്ട  സംരക്ഷണം ഒരുക്കേണ്ടതിൻ്റെ പ്രാധാന്യവും ഇടയ്ക്കെങ്കിലും നമ്മൾ ഓർക്കണം.

ഹൃദയത്തിൻറെ ഘടന [1]

പേശികളാൽ നിർമ്മിതമായ നാല് അറകളുള്ള ഒരു പമ്പ് ആണ് ഹൃദയം

 മുകൾഭാഗത്ത് രണ്ട് ആട്രിയകളും

താഴെ രണ്ട് വെൻട്രിക്കിളുകളും

ഓരോ ഹൃദയ സ്പന്ദനത്തിനും ശക്തി നൽകുന്നത് സ്വാഭാവിക പേസ്‌മേക്കർ എന്ന് കൂടി അറിയപ്പെടുന്ന സൈനോആട്രിയൽ നോഡ് ഉൽ‌പാദിപ്പിക്കുന്ന വൈദ്യുത തരംഗങ്ങളാണ്.  

ഈ തരംഗങ്ങൾ :

  • പേശി സങ്കോചം വർദ്ധിപ്പിക്കുന്നു
  •  ഓക്സിജൻ സമ്പുഷ്ടമായ രക്തം ശരീരത്തിലെ പല ഭാഗങ്ങളിൽ എത്തിക്കുന്നു
  • ഓക്സിജൻ ഇല്ലാത്ത രക്തത്തെ ശ്വാസകോശത്തിലേക്ക് തിരികെ കൊണ്ടുവരുന്നു

 ഇത്രയധികം മിടിപ്പെന്തിന് ? [2]

നമ്മുടെ  ശരീരത്തിന് ഓക്സിജനും പോഷകങ്ങളും നിരന്തരം ലഭിക്കേണ്ടതുണ്ട് .  ഹൃദയത്തിൻ്റെ   താളാത്മക പ്രവർത്തനത്തിലൂടെ മാത്രമേ ഇത് സാദ്ധ്യമാകൂ. 

  • ഓരോ മിനിറ്റിലും 5–6 ലിറ്റർ രക്തം ചംക്രമണം ചെയ്യപ്പെടുന്നു
  • അതായത് ഒരു ദിവസം 7,000 ലിറ്ററിൽ കൂടുതൽ
  • രക്തം 60,000 മൈൽ ദൂരം രക്തക്കുഴലുകളിലൂടെ സഞ്ചരിക്കുന്നു !

ഈ രക്തചംക്രമണമാണ് നമ്മുടെ മസ്തിഷ്ക്കം മുതൽ കാൽവിരൽത്തുമ്പു വരെയുള്ള ഓരോ കോശത്തെയും ജീവനോടെ നിലനിർത്തുന്നത്.

താളം തെറ്റുമ്പോൾ [3]

 അസാധാരണ ഹൃദയ താളത്തെ അരിത്മിയ എന്ന് വിളിക്കുന്നു . 

അസാധാരണ രീതിയിലുള്ള ഹൃദയമിടിപ്പുകൾ ഇനി  പറയുന്നവയാണ്:

ബ്രാഡികാർഡിയ – വളരെ മന്ദഗതിയിലുള്ളത്

ടാക്കിക്കാർഡിയ – വളരെ വേഗത്തിലുള്ളത്

അട്രിയൽ ഫൈബ്രിലേഷൻ – ക്രമരഹിതമായ താളം

ഈ തടസ്സങ്ങൾ ഇവയിലേക്ക് നയിച്ചേക്കാം:

പക്ഷാഘാതം

ഹൃദയസ്തംഭനം

പെട്ടെന്നുള്ള ഹൃദയാഘാതം

ഹൃദയതാളം തെറ്റിക്കുന്ന ചില ഘടകങ്ങൾ

1.ഭക്ഷണക്രമം – ഉയർന്ന കൊളസ്ട്രോളും ഉപ്പും ഹൃദയത്തെ ബുദ്ധിമുട്ടിക്കും

2.മാനസികസമ്മർദ്ദം – വിട്ടുമാറാത്ത മാനസിക പിരിമുറുക്കം ഹൃദയമിടിപ്പും രക്തസമ്മർദ്ദവും വർദ്ധിപ്പിക്കുന്നു

3.ഉറക്കക്കുറവ് – ഉറക്കപ്രശ്നങ്ങൾ  ഹൃദ്രോഗത്തിന് കാരണമാകും

4.വ്യായാമത്തിൻ്റെ അഭാവം – പതിവ് വ്യായാമങ്ങൾ ഹൃദയപേശികളെ ശക്തിപ്പെടുത്തുന്നു 

5.ഹോർമോണുകൾ – പ്രത്യേകിച്ച് സ്ത്രീകളിൽ, ഹോർമോൺ മാറ്റങ്ങൾ ഹൃദയ സംബന്ധമായ അപകടസാധ്യത വർദ്ധിപ്പിക്കുന്നു.

6.ജനിതക ഘടന – കുടുംബപാരമ്പര്യം ഹൃദയാരോഗ്യത്തിൽ പ്രധാന പങ്ക് വഹിക്കുന്നു.

ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല 7 ശീലങ്ങൾ

1. ഹൃദയാരോഗ്യത്തിന് സഹായകരമായ ഭക്ഷണങ്ങൾ തെരഞ്ഞെടുക്കുക : ഇലക്കറികൾ, നട്സ്, ഒമേഗ-3 സമ്പുഷ്ടമായ മത്സ്യം

2. ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുക , ആഴ്ചയിൽ കുറഞ്ഞത് 5 ദിവസമെങ്കിലും

3. സംസ്ക്കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര, ഉപ്പ് എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക

4. പുകവലി ഉപേക്ഷിക്കുക, മദ്യപാനം കുറയ്ക്കുക

5. ബിപി, കൊളസ്ട്രോൾ, ഷുഗർ എന്നിവ പതിവായി പരിശോധിക്കുക.

6. യോഗ, ധ്യാനം തുടങ്ങിയ മാനസികസമ്മർദ്ദം കുറയ്ക്കുന്ന  വിദ്യകൾ പരിശീലിക്കുക.

7. ഉറക്കം ഉറപ്പാക്കണം : രാത്രിയിൽ 7–8 മണിക്കൂർ  എങ്കിലും നന്നായി ഉറങ്ങുക 

ഓരോ സെക്കൻഡിലും ഓരോ മിനിറ്റിലും ദിവസം മുഴുവനും വിശ്രമമില്ലാതെ നമ്മുടെ ഹൃദയം പ്രവർത്തിച്ചു കൊണ്ടേയിരിക്കുന്നു –

ഒരു ചെറിയ ഇടവേള പോലുമില്ലാതെ. ജനനം മുതൽ അവസാന ശ്വാസം വരെ ഒരിക്കലും പ്രവർത്തനം നിർത്താത്ത ചുരുക്കം ചില അവയവങ്ങളിൽ ഒന്നാണ് ഹൃദയം.. ഓർക്കുക- ഓരോ സ്പന്ദനവും ആയുസ്സു നീട്ടിത്തരുന്നതിൻ്റെ സന്ദേശമാണ് .

ഹൃദയം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വ്യക്തമായി മനസ്സിലാക്കുക, അപകടസാധ്യതകൾ തിരിച്ചറിയുക, ജീവിതശൈലിയിൽ ആരോഗ്യകരമായ മാറ്റങ്ങൾ  വരുത്തുക- ഇതെല്ലാം, നമ്മുടെ ഹൃദയത്തിൻ്റെ പ്രവർത്തനം കരുത്തോടെ തുടരാൻ സഹായിക്കും – മുന്നോട്ടുള്ള ജീവിതയാത്രയിൽ ഓരോ നിമിഷവും.

Related News

യോഗ ചെയ്യാൻ ദിവസവും 20 മിനിറ്റ് മാറ്റിവെയ്ക്കാമോ? 

യോഗ ചെയ്യാൻ ദിവസവും 20 മിനിറ്റ് മാറ്റിവെയ്ക്കാമോ? 

ആരോഗ്യത്തിൽ വരുന്ന മാറ്റങ്ങൾ കാണാം  ആരോഗ്യത്തിന് വേണ്ടി ഒരിത്തിരി നേരം മാറ്റിവെയ്ക്കാൻ പോലും കഴിയാത്തത്ര തിരക്കുള്ള ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ജോലിക്കും കുടുംബകാര്യങ്ങൾക്കും മറ്റും സമയം നൽകിക്കഴിയുമ്പോൾ...

ജൂൺ 21, 2026 11:18 pm
യോഗ പരിശീലിച്ചാൽ മസ്തിഷ്ക്കത്തിൽ മാറ്റം വരുത്താനാകുമോ?

യോഗ പരിശീലിച്ചാൽ മസ്തിഷ്ക്കത്തിൽ മാറ്റം വരുത്താനാകുമോ?

ശാസ്ത്രം പറയുന്നത് അറിഞ്ഞിരിക്കാം ശരീരത്തിന് നല്ല വഴക്കം നേടി ആരോഗ്യം കൈവരിക്കാനുള്ള മികച്ച ഉപാധിയാണ് യോഗ എന്ന് പൊതുവെ എല്ലാവർക്കും ധാരണയുണ്ട്. സാവധാനത്തിൽ, ശ്വാസോച്ഛ്വാസത്തിന് പ്രാധാന്യം നൽകി...

ജൂൺ 21, 2026 11:13 pm
വ്യക്തിഗത ഭക്ഷണക്രമം പ്രമേഹ നിയന്ത്രണം സുഗമമാക്കുന്നതെങ്ങനെ?

വ്യക്തിഗത ഭക്ഷണക്രമം പ്രമേഹ നിയന്ത്രണം സുഗമമാക്കുന്നതെങ്ങനെ?

പ്രമേഹം ഉള്ള ഒരു വ്യക്തിയെ സംബന്ധിച്ച്, ദൈനംദിന ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളും ബ്ളഡ് ഷുഗർ ലെവലിനെ അടിസ്ഥാനമാക്കിയാകും   കണക്കാക്കപ്പെടുന്നത്. ക്ഷീണം, ഊർജക്കുറവ്, അമിതദാഹം തുടങ്ങിയ കാര്യങ്ങൾക്കെല്ലാം...

ജൂൺ 10, 2026 10:28 pm
കുടൽ നന്നാകാൻ അടുക്കളയിൽത്തന്നെയുണ്ട് പരമ്പരാഗത പാചകവിധികൾ

കുടൽ നന്നാകാൻ അടുക്കളയിൽത്തന്നെയുണ്ട് പരമ്പരാഗത പാചകവിധികൾ

പുളിപ്പിച്ചുപയോഗിക്കുന്ന അഞ്ച് വിഭവങ്ങൾ അറിഞ്ഞിരിക്കാം കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ തൈരും പ്രോബയോട്ടിക് പാനീയങ്ങളും മികച്ചതാണെന്ന് നമുക്കേവർക്കുമറിയാം. കാലങ്ങളായി ഇതിനെക്കുറിച്ചുള്ള കൃത്യമായ ധാരണയും നമുക്കുണ്ട്. ദഹനം സുഗമമാക്കാനുള്ള ആഹാരപദാർത്ഥങ്ങളെക്കുറിച്ച്...

ജൂൺ 6, 2026 10:34 pm
Top
Subscribe