“നമ്മളിങ്ങനെ ഒഴുകി നീങ്ങുമ്പോൾ” – മാനസികാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ഒരു  സംഭാഷണം

“നമ്മളിങ്ങനെ ഒഴുകി നീങ്ങുമ്പോൾ” – മാനസികാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ഒരു  സംഭാഷണം

ഒരു ഞായറാഴ്ച രാവിലെ 7:30. ശാന്തമായ അന്തരീക്ഷം. പഴയ കൂട്ടുകാരായ രാധികയും ഐശ്വര്യയും പാർക്കിലെ മരങ്ങൾ നിറഞ്ഞ വഴിയിലൂടെ നടക്കുകയാണ്. പക്ഷികൾ ചിലയ്ക്കുന്നുണ്ട്, കുട്ടികൾ സൈക്കിളിൽ വന്നുപോകുന്നുണ്ട്.  വീട്ടിലും ഓഫീസിലും ജോലി ചെയ്യുന്ന ഇരുവരും തങ്ങൾക്കുവേണ്ടി കുറച്ചു സമയം കണ്ടെത്തിയിരിക്കുകയാണ്.

രാധിക: (സ്മാർട്ട് വാച്ച് ശരിയാക്കിക്കൊണ്ട്)

ഐശ്വര്യേ, ജീവിതത്തിൽ എപ്പോഴെങ്കിലും നിനക്ക്, ഒരു നിമിഷം എല്ലാം ഒ കെ ആണന്ന് തോന്നുകയും തൊട്ടടുത്ത നിമിഷം എല്ലാം കൈവിട്ടുപോകുന്ന പോലെ തോന്നുകയും ചെയ്തിട്ടുണ്ടോ? എൻ്റെ കുട്ടികൾ എന്തെങ്കിലും നിസ്സാര കാര്യം പറഞ്ഞാൽ മതി, എനിക്കെന്തോ…ഞാൻ  പൊട്ടിത്തെറിക്കുന്ന പോലെ തോന്നാറുണ്ട്.

ഐശ്വര്യ: (മെല്ലെ ചിരിച്ചുകൊണ്ട്)

നിനക്ക് അങ്ങനെ തോന്നിയാൽ അതിൽ ഒരത്ഭുതവുമില്ല. റൈസ് കുക്കറിൽ നിന്ന്  ഇത്തിരി വൈകി ബീപ് ശബ്ദം വന്നപ്പോൾ  ഇന്നലെ ഞാൻ വല്ലാതെ ദേഷ്യപ്പെട്ടു. എപ്പോഴും തീയാളിക്കൊണ്ടിരിക്കുന്നതുപോലെയാണ് എൻ്റെ അവസ്ഥ. അതിനുശേഷം ഉണ്ടാകുന്ന കുറ്റബോധം സഹിക്കാൻ പറ്റില്ല.

രാധിക:

എനിക്കും അതേ. എനിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ഞാൻ ആലോചിച്ചു. അവസാനം, ഇതാണോ ബേൺഔട്ട് എന്ന് പോലും സംശയിച്ചു.

ഐശ്വര്യ:

എനിക്കും അങ്ങനെ തന്നെയാണ് തോന്നിയത്. പക്ഷേ ഇത് നമ്മുടെ വികാരങ്ങൾ മാത്രമല്ല, ഇതിന് പിന്നിൽ ശരിക്കും ശാസ്ത്രമുണ്ട്. പ്രത്യേകിച്ച് വീടും, ജോലിയും, കുട്ടികളും… എല്ലാം മാനേജ് ചെയ്ത് കഷ്ടപ്പെടുന്ന സ്ത്രീകളിൽ ഉണ്ടാകുന്ന മാനസിക മാറ്റങ്ങൾ പലപ്പോഴും ഹോർമോൺ വ്യത്യാസം കാരണം ഉണ്ടാകുന്നതാണ്.

രാധിക:

ശരിക്കും? അപ്പോൾ എൻ്റെ ഈ അവസ്ഥക്ക് കാരണം ഞാൻ അമിതമായി സെൻസിറ്റീവ് ആയതുകൊണ്ടല്ലേ?

ഐശ്വര്യ:

അങ്ങനെയല്ല, ഈസ്ട്രജൻ്റെയും പ്രൊജസ്റ്ററോണിൻ്റെയും അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, പ്രത്യേകിച്ചും ആർത്തവത്തിന് മുൻപോ, പ്രസവശേഷമോ, അല്ലെങ്കിൽ ആർത്തവവിരാമ സമയത്തോ ഒക്കെ,സന്തോഷം നൽകുന്ന സെറാടോൺ ഹോർമോണിൻ്റെ അളവ് കുറയ്ക്കും. ഇത് നമ്മളെ മാനസികമായി തളർത്തുകയോ, ദേഷ്യം പിടിപ്പിക്കുകയോ, അല്ലെങ്കിൽ കരയിപ്പിക്കുകയോ ചെയ്യും.

രാധിക:

അത് ശരിയാണ്. പ്രത്യേകിച്ച് ആർത്തവത്തിന് മുൻപുള്ള ദിവസങ്ങളിൽ ഞാൻ കീഴ്മേൽ മറിഞ്ഞ അവസ്ഥയിലാണ്.

ഐശ്വര്യ:

അതുപോലെ, അയേൺ, വിറ്റാമിൻ ഡി, അല്ലെങ്കിൽ ബി12 എന്നിവയുടെ അളവ് കുറവാണെങ്കിൽ, ശരിയായ ഉറക്കം കിട്ടിയില്ലെങ്കിൽ, അത് നമ്മുടെ മാനസികാവസ്ഥയെയും മോശമായി ബാധിക്കും. അതോടൊപ്പം, തുടർച്ചയായ മാനസിക സമ്മർദ്ദവും ഇതിന് ഒരു കാരണമാവാറുണ്ട്.

ഐശ്വര്യ:

ഈ അവസ്ഥകളെ മറികടക്കാൻ ജീവിതത്തിൽ ചില ചെറിയ മാറ്റങ്ങൾ ഞാൻ വരുത്തിയിട്ടുണ്ട്:

  • ഇതുപോലുള്ള പ്രഭാത നടത്തങ്ങൾ ശീലമാക്കി. അത് എൻ്റെ ജീവിതത്തിൽ വലിയ മാറ്റം വരുത്തി.
  • ഞാൻ എൻ്റെ മാനസികാവസ്ഥ ഡയറിയിൽ കുറിച്ചു വെയ്ക്കാനും ഒരു ആപ്ലിക്കേഷൻ ഉപയോഗിച്ച് ആർത്തവചക്രം ട്രാക്ക് ചെയ്യാനും തുടങ്ങി.
  • എൻ്റെ ശരീരത്തിലെ മഗ്നീഷ്യം, വിറ്റാമിൻ ബി 6 എന്നിവയുടെ അളവ് പരിശോധിച്ച ശേഷം ഡോക്ടർ സപ്ലിമെൻ്റുകൾ കഴിക്കാൻ നിർദ്ദേശിച്ചു.
  • ഇതിലെല്ലാം ഉപരിയായി, ഞാൻ തുറന്നു സംസാരിക്കാൻ തുടങ്ങി- എൻ്റെ ഭർത്താവിനോടും, നിന്നെയെപ്പോലുള്ള സുഹൃത്തുക്കളോടും, എന്നോടുപോലും.

രാധിക:

അത് വളരെ നല്ലൊരു കാര്യമാണ്. എൻ്റെ ഈ മാനസികാവസ്ഥ അമിതമായി പ്രതികരിക്കുന്നതു കൊണ്ടാണെന്ന് കരുതി ഞാൻ എല്ലാം ഉള്ളിലൊതുക്കിയിരുന്നു. പക്ഷേ, നീ പറയുന്നത് കേട്ടപ്പോൾ എനിക്ക് സമാധാനമായി.

ഐശ്വര്യ:

നമ്മുടെ മാനസികാവസ്ഥയിലെ ഈ മാറ്റങ്ങൾ നമ്മുടെ ശരീരം നമ്മളോട് സംരക്ഷണം ആവശ്യപ്പെടുന്നതിൻ്റെ ഭാഗമാണ്. നമ്മൾ മറ്റുള്ളവർക്ക് ഒരുപാട് സ്നേഹം കൊടുക്കുന്നുണ്ട്, ഇനി നമ്മുടെ സ്വന്തം മനസ്സിൻ്റെ ശബ്ദം കേൾക്കാനുള്ള സമയമായി.

രാധിക:

നമ്മൾ ഇപ്പോൾ ചെയ്യുന്ന കാര്യത്തിൽ നിന്ന് തന്നെ ഞാൻ തുടങ്ങാൻ പോകുന്നു – നടക്കുക, സംസാരിക്കുക. അതോടൊപ്പം എൻ്റെ ശരീരത്തിലെ പോഷകങ്ങളുടെ അളവ് പരിശോധിക്കാൻ ഒരു രക്തപരിശോധനയും നടത്തണം.

ഐശ്വര്യ: 

തീർച്ചയായും. ഇതെല്ലാം “ഒരു സ്ത്രീയായതുകൊണ്ട് ഉണ്ടാകുന്നതാണ്” എന്ന് പറയുന്നതിൽ അർത്ഥമില്ല. ഇതെല്ലാം നമ്മുടെ ശരീരത്തിൻ്റെ ചില പ്രത്യേകതകളാണ്. നമ്മൾ എത്രത്തോളം ഇതിനെക്കുറിച്ച് തുറന്നു സംസാരിക്കുന്നുവോ, അത്രത്തോളം നമുക്കെല്ലാവർക്കും നല്ലതാണ്.

  • മാനസികാവസ്ഥയിലെ മാറ്റങ്ങൾ പലപ്പോഴും ഹോർമോൺ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
  • ഇത് വെറും തോന്നലല്ല, യഥാർത്ഥത്തിൽ സംഭവിക്കുന്നതാണ്. ശ്രദ്ധയർഹിക്കുന്ന കാര്യമാണിത്.
  • ദിവസേനയുള്ള വ്യായാമവും നല്ല ഉറക്കവും തുറന്ന സംഭാഷണങ്ങളും  സഹായകമാണ്.
  • ഈ അവസ്ഥയിലൂടെ കടന്നുപോകുന്നത് നിങ്ങൾ മാത്രമല്ല, നിങ്ങൾ അബലയുമല്ല.

അവർ നടത്തം അവസാനിപ്പിക്കുമ്പോൾ രാധികക്ക് എന്തോ ഒരു ആശ്വാസം തോന്നി.  ഈ യാത്രയിൽ ഒറ്റയ്ക്കല്ലെന്ന് അറിഞ്ഞതോടു കൂടിയാണ് അവൾക്ക്  ആശ്വാസം ലഭിച്ചത്.

രാധിക:

ഈ ഞായറാഴ്ച നടത്തം നമുക്കൊരു ശീലമാക്കാം.  നമ്മുടെ ശരീരത്തിനും മനസ്സിനും വേണ്ടി.

ഐശ്വര്യ: (സന്തോഷത്തോടെ)

അതിനെന്താ! അടുത്ത ഞായറാഴ്ച നമുക്ക് കുറച്ച് ഹെർബൽ ടീയും മാനസികാവസ്ഥയെ ഉണർത്തുന്ന പാട്ടുകളും കൂടി കൊണ്ടുവരാം!

References :

1. Career women’s mental wellbeing in the era of population decline: the effects of working environment and family environment on the mental wellbeing

2. Mental health linked with work life balance of working women

3. Emotional Labor in the Workplace: The Disproportionate Burden on Women

4.Mental health at work

5.Moods in everyday situations: Effects of menstrual cycle, work, and personality

Related News

ഡയറ്റിന് പിന്നാലെ പോകുംമുമ്പ് അറിയണം ഇക്കാര്യങ്ങൾ

ഡയറ്റിന് പിന്നാലെ പോകുംമുമ്പ് അറിയണം ഇക്കാര്യങ്ങൾ

ആഹാരക്രമത്തിലെ ശാസ്ത്രീയരീതികൾ മനസ്സിലാക്കാം ട്രെൻഡനുസരിച്ചുള്ള ആഹാരമാറ്റം വർത്തമാനകാലത്ത് നിലവിൽ ഹിറ്റായിട്ടുള്ള ട്രെൻഡിനു പുറകെ വെച്ചുപിടിക്കുന്നവർ ധാരാളമുണ്ട്. വസ്ത്രങ്ങളും ആഭരണങ്ങളും പോലെ പലതരം ഡയറ്റും ട്രെൻഡാകുന്ന കാലത്താണ് നമ്മൾ...

ഏപ്രിൽ 11, 2026 10:40 pm
വേനൽച്ചൂടിനൊപ്പം ദഹനപ്രശ്നങ്ങളുണ്ടോ?

വേനൽച്ചൂടിനൊപ്പം ദഹനപ്രശ്നങ്ങളുണ്ടോ?

ഈ പഴങ്ങൾ കഴിക്കാം ദഹനം എളുപ്പമാക്കാം വേനൽക്കാലം എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സി‌ലേക്ക് വരിക പൊള്ളുന്ന ചൂടും വിയർപ്പും എത്ര വെള്ളം കുടിച്ചാലും മതിവരാത്ത തരം...

ഏപ്രിൽ 2, 2026 9:19 pm
ഭക്ഷണക്രമവും സപ്ലിമെന്റുകളും: നമ്മുടെ ശരീരത്തിന് യഥാർത്ഥത്തിൽ വേണ്ടതെന്തെന്ന് തിരിച്ചറിയാം

ഭക്ഷണക്രമവും സപ്ലിമെന്റുകളും: നമ്മുടെ ശരീരത്തിന് യഥാർത്ഥത്തിൽ വേണ്ടതെന്തെന്ന് തിരിച്ചറിയാം

ആധുനിക ജീവിതത്തിൻ്റെ തിരക്കുകൾക്കിടയിൽ സ്വന്തം ശരീരവും  ആരോഗ്യവും ശ്രദ്ധിക്കാനും പരിപാലിക്കാനും നമ്മളിൽ പലർക്കും സമയം കിട്ടാറില്ല. ആ കുറവ് പരിഹരിക്കാൻ ഗുളികയുടെയും പൗഡറിൻ്റെയും സിറപ്പിൻ്റെയുമൊക്കെ രൂപത്തിൽ പകരക്കാരുണ്ടല്ലോ...

ഏപ്രിൽ 1, 2026 7:47 pm
 സമ്മർദ്ദം ഒഴിവാക്കി ഓർമ്മശക്തി കൂട്ടാം: പരീക്ഷയ്ക്ക് അതിവേഗം ഓർത്തെടുക്കാൻ ഡോക്ടർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ

 സമ്മർദ്ദം ഒഴിവാക്കി ഓർമ്മശക്തി കൂട്ടാം: പരീക്ഷയ്ക്ക് അതിവേഗം ഓർത്തെടുക്കാൻ ഡോക്ടർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ

“ഡോക്ടർ, എല്ലാം പഠിച്ചതാണ്… പക്ഷേ പരീക്ഷാഹാളിൽ എത്തുമ്പോൾ ഒന്നും ഓർമ്മ കിട്ടുന്നില്ല.” പരീക്ഷാക്കാലത്ത് ക്ലിനിക്കുകളിൽ എത്തുന്ന വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു...

മാർച്ച്‌ 1, 2026 4:10 pm
Top
Subscribe