മൗനം വെടിയാം ശബ്ദമുയർത്താം

മൗനം വെടിയാം ശബ്ദമുയർത്താം

ലോക എയ്ഡ്‌സ് ദിനത്തിന് 2025ലും പ്രാധാന്യമേറുന്നത് എന്തുകൊണ്ട്?

1988 മുതൽ എല്ലാവർഷവും ചുവപ്പു റിബണുകൾ അണിഞ്ഞ്, മെഴുകുതിരി കത്തിച്ച് ലൈക്കുകളും ഹാഷ്ടാഗുകളുമായി ഡിസംബർ ഒന്ന് കടന്നുപോകുന്നു.

എന്നാൽ ഈ വർഷം, 2025ലെ ഈ ലോക എയ്ഡ്‌സ് ദിനത്തിൽ, മറ്റൊരു കാര്യം കൂടി നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്.  നമുക്ക് മൗനം വെടിയാം, ശബ്ദമുയർത്താം. നാം ജീവിക്കുന്ന സമൂഹം വ്യക്തമായി കേൾക്കുന്ന തരത്തിൽ, ഉച്ചത്തിൽ നമുക്ക് കാര്യങ്ങൾ വ്യക്തമാക്കാം. കാരണം, നമുക്കു ചുറ്റുമുള്ളവരിൽ പലരെയും സംബന്ധിച്ച്,  എച്ച് ഐ വി ദിനാചരണം എന്നത് കലണ്ടറിൽ മറഞ്ഞുപോകുന്ന ഒരു സാധാരണ ദിനമല്ല. അതവർക്ക് പോരാട്ടമാണ്, പ്രതീക്ഷയാണ്, ജീവിതം തന്നെയാണ്.

2025ലെ പ്രമേയം: 

ലോക എയ്ഡ്സ് ദിനം സംബന്ധിച്ച ഈ വർഷത്തെ പ്രമേയം “പ്രതിബന്ധങ്ങളെ മറികടക്കുക, എയ്ഡ്‌സ് പ്രതികരണത്തെ പരിവർത്തനപ്പെടുത്തുക” എന്നതാണ്. 

ആഹ്വാനത്തിനപ്പുറം, ഈ വാചകം ഒരു മുന്നറിയിപ്പാണ്. 

പതിറ്റാണ്ടുകളായി സാമൂഹിക കൂട്ടായ്മകളും ആക്ടിവിസ്റ്റുകളും ആരോഗ്യ പ്രവർത്തകരും പ്രതിരോധത്തിനും രോഗനിർണ്ണയത്തിനും പരിചരണത്തിനും വേണ്ടി നിരവധി സംവിധാനങ്ങൾ പടുത്തുയർത്തി. 

എന്നാൽ ഇന്ന്, ഫണ്ട് വെട്ടിക്കുറച്ചതും വർധിച്ചുവരുന്ന അസമത്വവും പകർച്ചവ്യാധി നൽകിയ തിരിച്ചടികളും സാമൂഹിക നിസ്സംഗതയുമെല്ലാം ഈ സംവിധാനങ്ങൾ ദുർബലമാക്കിയിട്ടുണ്ട്.

ഈ വർഷത്തെ ലോക എയ്ഡ്‌സ് ദിനം ജീവൻ നഷ്ടപ്പെട്ടവരെ ഓർക്കാനും പുരോഗതി ആഘോഷിക്കാനുമുള്ള ദിനം മാത്രമല്ല. സംവിധാനങ്ങളെ കൂടുതൽ നീതിയുക്തവും മനുഷ്യത്വപരവും                പ്രതിരോധശേഷിയുള്ളതുമാക്കി പുനർനിർമ്മിക്കുക എന്ന അടിയന്തരാവശ്യത്തിലേക്കും ഈ ദിനം വിരൽ ചൂണ്ടുന്നു.

ബോധവൽക്കരണ പോസ്റ്ററുകളിൽ തെളിയാത്ത യാഥാർത്ഥ്യങ്ങൾ

  • ലിംഗഭേദം, ജാതി, വരുമാനം, ഭൂമിശാസ്ത്രം എന്നിവയൊന്നും മാനദണ്ഡമാക്കാതെ ആരെയും എപ്പോൾ വേണമെങ്കിലും ബാധിക്കാവുന്ന രോഗമാണ് എച്ച് ഐ വി.  
  • മരണത്തേക്കാൾ ഭീതിദമാകുന്ന കളങ്കം തിരസ്കരണത്തെക്കുറിച്ചുള്ള ഭയം, അപമാനം, സമൂഹം കൽപ്പിക്കുന്ന ഭ്രഷ്ടിനെക്കുറിച്ചുള്ള ഭീതി – ഇതെല്ലാം സാധാരണ മനുഷ്യരെ പരിശോധനയ്ക്ക് പോലും വിധേയമാകുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നു. അസുഖം തിരിച്ചറിഞ്ഞാൽപ്പോലും  അത് രഹസ്യമാക്കിവെച്ച് ചികിൽസ വൈകിപ്പിക്കുന്നതിലേക്ക് രോഗികളെ കൊണ്ടെത്തിക്കുന്നതിൽ സമൂഹം ചാർത്തുന്ന  കളങ്കത്തിന് വലിയ പങ്കുണ്ട്. ചുവപ്പ് റിബൺ, എയ്ഡ്സ് ദിനത്തിൽ വസ്ത്രത്തിലണിയുന്ന അലങ്കാരമല്ലെന്ന ബോദ്ധ്യം നമുക്കെല്ലാവർക്കും ഉണ്ടാകണം.
  • എയ്ഡ്സ് സംബന്ധിച്ച അവബോധം ആർജിക്കേണ്ടത് ഇപ്പോഴും ഒരാവശ്യമായി തുടരുകയാണ്. ചികിത്സയും പ്രതിരോധ സംവിധാനങ്ങളും എന്നത്തേക്കാളും മികച്ചതായിരിക്കുന്ന ഈ  2025ലും അജ്ഞതയും അവഗണനയും നിലനിൽക്കുന്നു എന്നതിന് ഒരു ന്യായീകരണവും നൽകാനാവില്ല. കൃത്യമായ  പരിശോധന, സുരക്ഷിതമായ രീതികൾ, പിന്തുണയ്ക്കായുള്ള സംവിധാനങ്ങൾ — ഇവയെല്ലാം എല്ലാവരിലേക്കുമെത്തിക്കാൻ കഴിഞ്ഞാൽ പ്രവർത്തനങ്ങൾ ഫലപ്രദമാകും.

പ്രമേയം ആവശ്യപ്പെടുന്ന “പരിവർത്തനം” 

  • സമൂഹത്തിൻ്റെ സജീവ ഇടപെടലോടെ, എല്ലാവരെയും ഉൾക്കൊള്ളുന്ന പരിചരണം. എച്ച് ഐവി ബാധിതരെ മാറ്റിനിർത്തരുത്. സപ്പോർട്ട് ഗ്രൂപ്പുകൾക്കും ബോധവൽക്കരണ കാംപെയ്നുകൾക്കും നയപരമായ ചർച്ചകൾക്കും അവർ തന്നെ നേതൃത്വം നൽകട്ടെ. അവരെ അതിന് പ്രാപ്തരാക്കാൻ നമ്മൾ ഓരോരുത്തരും ഉൾപ്പെടുന്ന ഈ സമൂഹത്തിന് കഴിയണം. അവരുടെ ശബ്ദത്തിന് വലിയ പ്രാധാന്യമുണ്ട്.
  • സംഭാഷണങ്ങൾ സാധാരണമാക്കാം. പ്രമേഹത്തെക്കുറിച്ചോ രക്തസമ്മർദ്ദത്തെക്കുറിച്ചോ സംസാരിക്കുന്നതുപോലെ എച്ച് ഐ വി യെക്കുറിച്ചും സംസാരിക്കാം. വീടുകളിലും പ്രാദേശിക കൂട്ടായ്മകളിലും ജോലിസ്ഥലങ്ങളിലുമെല്ലാം.  നിശബ്ദതയ്ക്ക് പകരം അവബോധം പ്രചരിപ്പിക്കാം.
  • ജീവകാരുണ്യ പ്രവർത്തനത്തിനപ്പുറം: അവകാശങ്ങളും അന്തസ്സും. ബഹുമാനം, രഹസ്യാത്മകത, ചികിത്സാലഭ്യത, വിവേചനരഹിതമായ സമീപനം, LGBTQIA+ സൗഹൃദ പരിചരണം, സാധാരണക്കാർക്ക് ചെലവ് താങ്ങാനാവുന്ന തരം മരുന്നുകൾ ഇവയെല്ലാം വേണം. നിയമപരമായ സുരക്ഷാ സംവിധാനങ്ങളും (ഇന്ത്യയിലെ എച്ച് ഐ വി/എയ്ഡ്സ് (പ്രതിരോധവും നിയന്ത്രണവും) ആക്ട്, 2017 പോലുള്ള നിയമങ്ങളിലേത് പോലെ). പലരും പ്രതിസന്ധിയിൽ നിന്ന് ഒറ്റപ്പെടുത്തലിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു; തുല്യമായ അന്തസ്സാണ് രൂപാന്തരം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
  • യുവത സൗഹൃദ വിദ്യാഭ്യാസം, നേരത്തെയുള്ള പരിശോധന.

അഭ്യൂഹങ്ങൾക്കും ഭയത്തിനും പകരം, യഥാർത്ഥ അറിവ് നൽകി അടുത്ത തലമുറയെ ശാക്തീകരിക്കുക.

nellikka.life നൽകുന്ന പ്രാധാന്യം:  നമുക്കേവർക്കും പ്രധാനമാകാൻ കാരണം

ക്ഷേമത്തിനും ആർജവത്തിനും അനുകമ്പയ്ക്കും അർഹമായ  പ്രാധാന്യം നൽകുന്നതിനായാണ് ഞങ്ങൾ നിലകൊള്ളുന്നത്. ആരോഗ്യമെന്നത്, ശാരീരിക സ്വാസ്ഥ്യത്തിൽ മാത്രം ഒതുങ്ങുന്നില്ല. മാനസികാരോഗ്യവും അന്തസ്സും സാമൂഹിക നീതിയും അതിൽ ഉൾച്ചേർന്നിരിക്കുന്നു.

ഈ ലോക എയ്ഡ്‌സ് ദിനത്തിൽ:

  • എച്ച് ഐ വിയെക്കുറിച്ച് രഹസ്യമായിപ്പറയാതെ, വ്യക്തമായും  മനുഷ്യത്വത്തോടെയും നമുക്കുറക്കെപ്പറയാം.
  • പരിശോധനകൾക്കും ചികിത്സാലഭ്യതയ്ക്കും പിന്തുണ നൽകാം.
  • സംഭാഷണങ്ങളിലോ ജോലിസ്ഥലത്തോ മാധ്യമങ്ങളിലോ ആകട്ടെ, എച്ച് ഐ വി ബാധിതർ കളങ്കിതരായി മുദ്രകുത്തപ്പെടുന്നതിനെ നമുക്ക് ചോദ്യം ചെയ്യാം.
  • വൈറസ് കാരണം ആരും ഒറ്റപ്പെടുന്നില്ലെന്ന് നമുക്ക് ഉറപ്പുവരുത്താം.

രോഗത്തോട് പോരാടുന്ന അതേ തീവ്രതയോടെ നാം നിശബ്ദതയോട് പോരാടുമ്പോൾ മാത്രമേ യഥാർത്ഥ ക്ഷേമം കൈവരിക്കാനാകൂ.

Related News

യോഗ ചെയ്യാൻ ദിവസവും 20 മിനിറ്റ് മാറ്റിവെയ്ക്കാമോ? 

യോഗ ചെയ്യാൻ ദിവസവും 20 മിനിറ്റ് മാറ്റിവെയ്ക്കാമോ? 

ആരോഗ്യത്തിൽ വരുന്ന മാറ്റങ്ങൾ കാണാം  ആരോഗ്യത്തിന് വേണ്ടി ഒരിത്തിരി നേരം മാറ്റിവെയ്ക്കാൻ പോലും കഴിയാത്തത്ര തിരക്കുള്ള ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ജോലിക്കും കുടുംബകാര്യങ്ങൾക്കും മറ്റും സമയം നൽകിക്കഴിയുമ്പോൾ...

ജൂൺ 21, 2026 11:18 pm
യോഗ പരിശീലിച്ചാൽ മസ്തിഷ്ക്കത്തിൽ മാറ്റം വരുത്താനാകുമോ?

യോഗ പരിശീലിച്ചാൽ മസ്തിഷ്ക്കത്തിൽ മാറ്റം വരുത്താനാകുമോ?

ശാസ്ത്രം പറയുന്നത് അറിഞ്ഞിരിക്കാം ശരീരത്തിന് നല്ല വഴക്കം നേടി ആരോഗ്യം കൈവരിക്കാനുള്ള മികച്ച ഉപാധിയാണ് യോഗ എന്ന് പൊതുവെ എല്ലാവർക്കും ധാരണയുണ്ട്. സാവധാനത്തിൽ, ശ്വാസോച്ഛ്വാസത്തിന് പ്രാധാന്യം നൽകി...

ജൂൺ 21, 2026 11:13 pm
വ്യക്തിഗത ഭക്ഷണക്രമം പ്രമേഹ നിയന്ത്രണം സുഗമമാക്കുന്നതെങ്ങനെ?

വ്യക്തിഗത ഭക്ഷണക്രമം പ്രമേഹ നിയന്ത്രണം സുഗമമാക്കുന്നതെങ്ങനെ?

പ്രമേഹം ഉള്ള ഒരു വ്യക്തിയെ സംബന്ധിച്ച്, ദൈനംദിന ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളും ബ്ളഡ് ഷുഗർ ലെവലിനെ അടിസ്ഥാനമാക്കിയാകും   കണക്കാക്കപ്പെടുന്നത്. ക്ഷീണം, ഊർജക്കുറവ്, അമിതദാഹം തുടങ്ങിയ കാര്യങ്ങൾക്കെല്ലാം...

ജൂൺ 10, 2026 10:28 pm
കുടൽ നന്നാകാൻ അടുക്കളയിൽത്തന്നെയുണ്ട് പരമ്പരാഗത പാചകവിധികൾ

കുടൽ നന്നാകാൻ അടുക്കളയിൽത്തന്നെയുണ്ട് പരമ്പരാഗത പാചകവിധികൾ

പുളിപ്പിച്ചുപയോഗിക്കുന്ന അഞ്ച് വിഭവങ്ങൾ അറിഞ്ഞിരിക്കാം കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ തൈരും പ്രോബയോട്ടിക് പാനീയങ്ങളും മികച്ചതാണെന്ന് നമുക്കേവർക്കുമറിയാം. കാലങ്ങളായി ഇതിനെക്കുറിച്ചുള്ള കൃത്യമായ ധാരണയും നമുക്കുണ്ട്. ദഹനം സുഗമമാക്കാനുള്ള ആഹാരപദാർത്ഥങ്ങളെക്കുറിച്ച്...

ജൂൺ 6, 2026 10:34 pm
Top
Subscribe