ഹൃദയസ്തംഭനം ഉണ്ടായാല്‍ എന്തൊക്കെ ഭക്ഷണമാണ് ഒഴിവാക്കേണ്ടത്?

ഹൃദയസ്തംഭനം ഉണ്ടായാല്‍ എന്തൊക്കെ ഭക്ഷണമാണ് ഒഴിവാക്കേണ്ടത്?

ഏത് രോഗത്തിന്റെ പ്രാഥമിക ഔഷധം എന്നത് ഭക്ഷണമാണ്. രോഗാവസ്ഥ വഷളാക്കാനും, രോഗം ഭേദമാകുന്നതിന്റെ വേഗം കൂട്ടാനുമെല്ലാം ഭക്ഷണത്തിന് സാധിക്കും. അതിനാല്‍ ഉചിതമായ ഭക്ഷണമായിരിക്കണം രോഗി കഴിക്കേണ്ടത്. രോഗ ലക്ഷണങ്ങള്‍ അധികരിക്കാന്‍ അനുവദിക്കാതെ ശരീരത്തിന് നല്ല ഊര്‍ജ്ജം നല്‍കുക എന്നതാകണം ഭക്ഷണത്തിന്റെ പ്രാഥമിക ലക്ഷ്യം. ജീവിതശൈലി രോഗങ്ങള്‍ക്ക് മാത്രമല്ല മറ്റ് രോഗാവസ്ഥകളിലും ഭക്ഷണത്തിലും ഭക്ഷണക്രമത്തിലും വളരെ പ്രധാന്യമുണ്ട്.

ഹൃദയസ്തംഭനം (Heart Failure) വന്നവരുടെ കാര്യത്തിലും ഭക്ഷണം വളരെ പ്രധാനമാണ്. ഹൃദയസ്തംഭനം എന്നാല്‍ ഹൃദയം ദുര്‍ബലമാണെന്നും രക്തം ശരിയായി പമ്പ് ചെയ്യാന്‍ കഴിയില്ലെന്നുമാണല്ലോ അര്‍ത്ഥം. ചില ഭക്ഷണങ്ങള്‍ ഹൃദയസ്തംഭനത്തെ കൂടുതല്‍ വഷളാക്കും എന്നറിയുക. അത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് രോഗാവസ്ഥ നിയന്ത്രിക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും സഹായിക്കും. ഹൃദയസ്തംഭനം ഉണ്ടായാല്‍ എന്തൊക്കെ ഭക്ഷണമാണ് ഒഴിവാക്കേണ്ടത്? എന്ന് അറിയാം.

ഉപ്പ് വലിയ പ്രശ്‌നമാണ്

ഉപ്പ് അല്ലെങ്കില്‍ സോഡിയം അധികം കഴിക്കാതിരിക്കാന്‍ ഹൃദയസ്തംഭനം വന്നവര്‍ ശ്രദ്ധിക്കണം. ഉപ്പ് ശരീരത്തില്‍ അധിക വെള്ളം നിലനിര്‍ത്താന്‍ കാരണമാകുന്നു. ഇത് ഹൃദയത്തെ കൂടുതല്‍ കഠിനമായി ജോലി ചെയ്യിക്കും. ഹൃദയം അതിവേഗം തളരുന്നു.

ഹൃദയസ്തംഭനമുള്ളവര്‍ ചിപ്സ് പപ്പടം, അച്ചാറുകള്‍ തുടങ്ങിയ ഉപ്പിട്ട ലഘുഭക്ഷണങ്ങളും ഒഴിവാക്കണം. റെഡി-ടു-ഈറ്റ് ഭക്ഷണങ്ങള്‍ ഒരിക്കലും കഴിക്കരുത്. സംസ്‌കരിച്ച സൂപ്പുകള്‍ പോലുള്ള ഭക്ഷണങ്ങളില്‍ പോലും പലപ്പോഴും ഉപ്പ് ഒളിഞ്ഞിരിക്കും. വാങ്ങുന്നതിന് മുമ്പ് എല്ലായ്‌പ്പോഴും ഭക്ഷണ ലേബലുകള്‍ പരിശോധിക്കുക. അതില്‍ സോഡിയത്തിന്റെ അളവ് നോക്കുക. ശരീരത്തിന് യോജിച്ചതല്ലെന്ന് കണ്ടാല്‍ ഒഴിവാക്കുക.

വറുത്തതും എണ്ണമയമുള്ളതുമായ ഭക്ഷണം ഒഴിവാക്കുക

വറുത്ത ഭക്ഷണത്തില്‍ അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്നറിയാമല്ലോ. ഈ കൊഴുപ്പ് രക്തക്കുഴലുകളെ തടസ്സപ്പെടുത്തും. കൊഴുപ്പ് ശരീര ഭാരം വര്‍ദ്ധിപ്പിക്കും എന്നതാണ് മറ്റൊരു പ്രശ്‌നം. ഇങ്ങനെ ശരീര ഭാരം കൂടുന്നത് ഹൃദയത്തില്‍ സമ്മര്‍ദ്ദം ചെലുത്തും. ഹൃദയസ്തംഭനമുള്ളവര്‍ പക്കോഡ, സമോസ, ഡീപ്പ് ഫ്രൈ മാംസം തുടങ്ങിയ ഇനങ്ങള്‍ ഒഴിവാക്കണം. ഗ്രില്‍ ചെയ്തതും ആവിയില്‍ വേവിച്ചതുമായ ഭക്ഷണങ്ങളാണ് നല്ലത്.

ചുവന്ന മാംസം അഥവാ റെഡ് മീറ്റ്

ആട്ടിറച്ചി, ബീഫ് തുടങ്ങിയ റെഡ് മീറ്റ് ദഹിക്കാന്‍ പ്രയാസമുള്ളതും കൊഴുപ്പ് നിറഞ്ഞതുമാണ്. സോസേജുകള്‍, ബേക്കണ്‍, സലാമി തുടങ്ങിയ ഭക്ഷണങ്ങളിൽ രാസവസ്തുക്കളും ഉപ്പും അടങ്ങിയിട്ടുണ്ട്. ഇവ ഹൃദയത്തിന് ഹാനികരമാണ്. ചിക്കന്‍, മത്സ്യം തുടങ്ങിയവ ചെറിയ അളവില്‍ കഴിക്കുന്നതാണ് നല്ലത്.

പഞ്ചസാര, മധുരപാനീയങ്ങള്‍ എന്നിവ ഒഴിവാക്കുക

അമിതമായി പഞ്ചസാര കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കും. ഇതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുകയും ചെയ്യും. ഇത് ഹൃദയത്തിന് സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. ഹൃദയസ്തംഭനമുള്ളവര്‍ സോഫ്റ്റ് ഡ്രിങ്കുകള്‍, മധുരപലഹാരങ്ങള്‍ എന്നിവ ഒഴിവാക്കണം. പഴങ്ങള്‍ കഴിക്കുന്നത് സുരക്ഷിതവും ആരോഗ്യകരവുമായ ഒരു കാര്യമാണെന്നും അറിയുക, നല്ല ഫ്രഷായ പഴങ്ങള്‍ കഴിക്കുക.

മദ്യം വേണ്ട

മദ്യം ഹൃദയപേശികളെ ദുര്‍ബലപ്പെടുത്തും. ഹൃദയസ്തംഭനമുള്ളവര്‍ക്ക് മദ്യം ചെറിയ അളവില്‍ പോലും അപകടകരമാകാം. ഹൃദയാഘാതം വന്നവരോട് മദ്യപാനം പൂര്‍ണ്ണമായും നിര്‍ത്താന്‍ ഡോക്ടര്‍മാര്‍ ഉപദേശിക്കാറുണ്ട്.

ടിന്നിലടച്ചതും പായ്ക്ക് ചെയ്തതുമായ ഭക്ഷണം ഒഴിവാക്കുക

പായ്ക്ക് ചെയ്ത ഭക്ഷണം എളുപ്പത്തിലും വേഗത്തിലും കഴിക്കാന്‍ കഴിയും. വളരെ എളുപ്പമാണ് കാര്യങ്ങള്‍. എന്നാല്‍ അതില്‍ പലപ്പോഴും ഉപ്പ്, പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവ ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുണ്ട്. വീട്ടില്‍ നല്ല ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നത് ഹൃദയത്തിന് നല്ലതാണ്.

ഹൃദയസ്തംഭനത്തിനു ശേഷമുള്ള ജീവിതത്തില്‍ ഭക്ഷണം കൈകാര്യം ചെയ്യുന്നത് പ്രധാനമാണ്. ഉപ്പിട്ടതും, എണ്ണമയമുള്ളതും, പഞ്ചസാര ചേര്‍ത്തതും, സംസ്‌കരിച്ചതുമായ ഭക്ഷണം ഒഴിവാക്കുന്നത് ഹൃദയം നന്നായി പ്രവര്‍ത്തിക്കാന്‍ സഹായിക്കും.


രോഗങ്ങളെയും, ചികിത്സയെയും പ്രതിരോധത്തെയും കുറിച്ച് ആഴത്തിലുള്ള അറിവിനും, വിദഗ്ദ്ധ ഡോക്ടര്‍മാരുടെ ഉപദേശങ്ങള്‍ക്കും Nellikka.life സന്ദര്‍ശിക്കുക. Instagram, YouTube, Facebook എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളില്‍ ഞങ്ങളെ പിന്തുടരുക.

Reference

https://www.heart.org/en/health-topics/cardiac-arrest/life-after-cardiac-arrest
https://medlineplus.gov/hearthealthydiet.html

Related News

യോഗ ചെയ്യാൻ ദിവസവും 20 മിനിറ്റ് മാറ്റിവെയ്ക്കാമോ? 

യോഗ ചെയ്യാൻ ദിവസവും 20 മിനിറ്റ് മാറ്റിവെയ്ക്കാമോ? 

ആരോഗ്യത്തിൽ വരുന്ന മാറ്റങ്ങൾ കാണാം  ആരോഗ്യത്തിന് വേണ്ടി ഒരിത്തിരി നേരം മാറ്റിവെയ്ക്കാൻ പോലും കഴിയാത്തത്ര തിരക്കുള്ള ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ജോലിക്കും കുടുംബകാര്യങ്ങൾക്കും മറ്റും സമയം നൽകിക്കഴിയുമ്പോൾ...

ജൂൺ 21, 2026 11:18 pm
യോഗ പരിശീലിച്ചാൽ മസ്തിഷ്ക്കത്തിൽ മാറ്റം വരുത്താനാകുമോ?

യോഗ പരിശീലിച്ചാൽ മസ്തിഷ്ക്കത്തിൽ മാറ്റം വരുത്താനാകുമോ?

ശാസ്ത്രം പറയുന്നത് അറിഞ്ഞിരിക്കാം ശരീരത്തിന് നല്ല വഴക്കം നേടി ആരോഗ്യം കൈവരിക്കാനുള്ള മികച്ച ഉപാധിയാണ് യോഗ എന്ന് പൊതുവെ എല്ലാവർക്കും ധാരണയുണ്ട്. സാവധാനത്തിൽ, ശ്വാസോച്ഛ്വാസത്തിന് പ്രാധാന്യം നൽകി...

ജൂൺ 21, 2026 11:13 pm
വ്യക്തിഗത ഭക്ഷണക്രമം പ്രമേഹ നിയന്ത്രണം സുഗമമാക്കുന്നതെങ്ങനെ?

വ്യക്തിഗത ഭക്ഷണക്രമം പ്രമേഹ നിയന്ത്രണം സുഗമമാക്കുന്നതെങ്ങനെ?

പ്രമേഹം ഉള്ള ഒരു വ്യക്തിയെ സംബന്ധിച്ച്, ദൈനംദിന ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളും ബ്ളഡ് ഷുഗർ ലെവലിനെ അടിസ്ഥാനമാക്കിയാകും   കണക്കാക്കപ്പെടുന്നത്. ക്ഷീണം, ഊർജക്കുറവ്, അമിതദാഹം തുടങ്ങിയ കാര്യങ്ങൾക്കെല്ലാം...

ജൂൺ 10, 2026 10:28 pm
കുടൽ നന്നാകാൻ അടുക്കളയിൽത്തന്നെയുണ്ട് പരമ്പരാഗത പാചകവിധികൾ

കുടൽ നന്നാകാൻ അടുക്കളയിൽത്തന്നെയുണ്ട് പരമ്പരാഗത പാചകവിധികൾ

പുളിപ്പിച്ചുപയോഗിക്കുന്ന അഞ്ച് വിഭവങ്ങൾ അറിഞ്ഞിരിക്കാം കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ തൈരും പ്രോബയോട്ടിക് പാനീയങ്ങളും മികച്ചതാണെന്ന് നമുക്കേവർക്കുമറിയാം. കാലങ്ങളായി ഇതിനെക്കുറിച്ചുള്ള കൃത്യമായ ധാരണയും നമുക്കുണ്ട്. ദഹനം സുഗമമാക്കാനുള്ള ആഹാരപദാർത്ഥങ്ങളെക്കുറിച്ച്...

ജൂൺ 6, 2026 10:34 pm
Top
Subscribe