കണ്ണുള്ളപ്പോഴേ അറിയണം, കണ്ണിൻറെ വില : വരൂ, കാഴ്ച്ചകളുടെ ലോകത്തെ തെളിച്ചം കാക്കാം

കണ്ണുള്ളപ്പോഴേ അറിയണം, കണ്ണിൻറെ വില : വരൂ, കാഴ്ച്ചകളുടെ ലോകത്തെ തെളിച്ചം കാക്കാം

ദൈനംദിന കാഴ്ച്ചകളിലേറെയും ഡിജിറ്റൽ വെളിച്ചം കീഴടക്കുന്ന ഇക്കാലത്ത്, ദൂരക്കാഴ്ച്ചകൾ ചുരുങ്ങിപ്പോവുകയും അന്തരീക്ഷ മലിനീകരണം അരങ്ങു വാഴുകയും ചെയ്യുന്ന സമകാലിക ലോകത്ത്, കണ്ണുകളുടെ ആയാസം വർദ്ധിച്ചു വരികയാണ്. പ്രത്യേക സംരക്ഷണം ആവശ്യമില്ല എന്ന സ്വയംധാരണയിൽ നമ്മളിൽ ഏറെപ്പേരും മുന്നോട്ട് പോകുന്നത്, കണ്ണുകൾ പണിമുടക്കാതിരിക്കുന്നതു കൊണ്ടുമാത്രമാണ്. കണ്ണുകളുടെ ഈ അമിതാദ്ധ്വാനത്തെ കണ്ടില്ലെന്ന് നടിച്ചാൽ, കൺമുന്നിലെ ലോകം ക്രമേണ ഇരുൾ മൂടും. അതീവ ശ്രദ്ധയോടെയുള്ള സംരക്ഷണം അർഹിക്കുന്ന പ്രധാന അവയവം തന്നെയാണ് നമ്മുടെ നേത്രങ്ങൾ. അതുകൊണ്ട്, കണ്ണുകൾക്കു വേണ്ട കരുതൽ ആവോളം നൽകുക തന്നെ വേണം.

കണ്ണുകൾക്ക് കൂടുതൽ ശ്രദ്ധ നൽകേണ്ടതിൻ്റെ പ്രാധാന്യം

പുറംലോകത്തു നിന്നുള്ള 80 % വിവരങ്ങളും നമ്മളിലേക്കെത്തിക്കുന്നത് കണ്ണുകളാണ്. മറ്റുള്ളവരെ തിരിച്ചറിയാൻ. പുസ്തകം വായിക്കാൻ, സഞ്ചരിക്കാൻ – എന്നു വേണ്ട, ഏകദേശം എല്ലാക്കാര്യങ്ങളും മനസ്സിലാക്കാനും പ്രവർത്തിക്കാനും സഹായിക്കുന്ന, നമ്മുടെ ജീവിതത്തിൽ നിന്ന് ലോകത്തിലേക്കു തുറന്നുവെച്ച വാതായനങ്ങളാണ് കണ്ണുകൾ.

 ഇതെല്ലാം മനസ്സിലാക്കുമ്പോഴും, നമ്മൾ കണ്ണുകളെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. 

1. ഡിജിറ്റൽ ലോകം കാഴ്ച്ച വെക്കുന്ന പ്രതിസന്ധി

ദിവസേന ഏഴും എട്ടും മണിക്കർ സ്ക്രീനിന് മുമ്പിൽ ചെലവഴിക്കുന്നവരിൽ കണ്ണുകൾക്ക് അമിതായാസം  മൂലം കംപ്യൂട്ടർ വിഷൻ സിൻഡ്രോം വരുന്നു.ഇനിപ്പറയുന്ന പ്രയാസങ്ങൾ ഉണ്ടാകാം.

  •   കാഴ്ച്ച മങ്ങുക
  • കണ്ണുകളിലെ ഈർപ്പം നഷ്ടപ്പെടുക
  • തലവേദന
  • കഴുത്തിലും ചുമലിലും വേദന
  • ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് 

ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്ന് പുറത്തു വരുന്ന നീലവെളിച്ചം നമ്മുടെ ജൈവതാളത്തെ ബാധിക്കും. ഇത് ഉറക്ക പ്രശ്നങ്ങൾക്കും മാനസിക പ്രയാസങ്ങൾക്കും കാരണമാകാം.

2,മലിനീകരണം, യു വി രശ്മികൾ, നാഗരിക പരിസ്ഥിതി 

നഗരത്തിലെ തിരക്കു നിറഞ്ഞ ചുറ്റുപാടിൽ കഴിയുന്നത് കണ്ണുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. പുക, പൊടിപടലങ്ങൾ, അലർജനുകൾ, അൾട്രാ വയലറ്റ് കിരണങ്ങൾ തുടങ്ങിയവയെല്ലാം  കണ്ണിന് അസ്വസ്ഥത, റെറ്റിനക്ക് ക്ഷതം, ചെങ്കണ്ണ്, കണ്ണിലെ ദശ വളർച്ച,മാക്യുലർ ഡീജെനറേഷൻ എന്നീ പ്രശ്നങ്ങൾ സൃഷ്ടിക്കാം.

3.  🔬 ജീവിതശൈലീ രോഗങ്ങളും കണ്ണിൻ്റെ ആരോഗ്യവും

ഉയർന്ന തോതിൽ പ്രമേഹം, രക്തസമ്മർദ്ദം, ഓട്ടോഇമ്മ്യൂൺ അസുഖങ്ങൾ എന്നിവ കണ്ണുകളുടെ ആരോഗ്യത്തെ നേരിട്ട് ബാധിച്ചേക്കാനിടയുണ്ട്. ഉദാഹരണത്തിന്, ഡയബറ്റിക് റെറ്റിനോപ്പതി എന്ന അവസ്ഥ, ആഗോളതലത്തിൽത്തന്നെ അന്ധതയ്ക്കുള്ള പ്രധാന കാരണമാണ്. പ്രമേഹവുമായി ബന്ധപ്പെട്ട ഈ രോഗം  ക്രമേണ മൂർച്ഛിച്ച് അന്ധതയിലേക്കെത്തുന്നു.

ആധുനിക കാലത്തെ നേത്രപരിചരണം  

1. 20-20-20 തത്വം ശീലമാക്കാം

ഓരോ 20 മിനിറ്റ് കൂടുമ്പോഴും 20 അടി അകലെയുള്ള ഏതെങ്കിലും വസ്തുവിലേക്ക് 20 സെക്കൻറ് നേരം നോക്കുന്നതാണ് ഈ രീതി. തുടർച്ചയായി സ്ക്രീൻ കാണുന്നതു മൂലമുണ്ടാകുന്ന ആയാസം മാറ്റാനും കണ്ണുകൾക്ക് അൽപ്പ നിമിഷം വിശ്രമം നൽകാനും ഇത് ഉത്തമമാണ്.

2.കണ്ണുകളുടെ ഈർപ്പം നിലനിർത്താം

കണ്ണുകളിൽ വരൾച്ച അനുഭവപ്പെടുന്നത് കൂടുതൽ സങ്കീർണ്ണതകളിലേക്ക് നയിച്ചേക്കാം. ഈർപ്പം നിലനിർത്താനുള്ള തുള്ളിമരുന്നുകൾ ഉപയോഗിക്കണം,പ്രത്യേകിച്ച് ശീതീകരിച്ച മുറികളിൽ കൂടുതൽ സമയം ചെലവഴിക്കുന്നവരാണെങ്കിൽ.

3. കണ്ണുകൾക്ക് വേണ്ടിയും കഴിക്കാം

വിറ്റാമിൻ എ, ല്യൂട്ടിൻ, ഒമേഗ 3 ഫാറ്റി ആസിഡുകൾ, സിങ്ക് തുടങ്ങിയ പോഷകങ്ങൾ നിറഞ്ഞ പഴങ്ങളും പച്ചക്കറികളും ആഹാരത്തിൽ നിർബന്ധമായും ഉൾപ്പെടുത്തണം.

  • കാരറ്റ്, ചീര,കെയ്ൽ
  • മൽസ്യം( സാൽമൺ പോലുള്ളവ)
  • നട്ട്സ്,സിട്രസ് അടങ്ങിയ പഴങ്ങൾ, കോഴിമുട്ട

ഇത്തരം ആഹാരപദാർത്ഥങ്ങൾ മാക്യുലർ ഡീജെനറേഷൻ വരാതിരിക്കാനും പൊതുവിൽ കണ്ണുകളുടെ ആരോഗ്യസംരക്ഷണത്തിനും ഏറെ ഗുണം ചെയ്യും.

4. യു വി സംരക്ഷണമേകുന്ന കണ്ണടകൾ ധരിക്കാം

99-100% യു വി എ. യു വി ബി രശ്മികൾ തടയുന്ന തരം സൺഗ്ളാസുകൾ ഉപയോഗിക്കാം. ഇത്  ദോഷകരമായ കിരണങ്ങളിൽ നിന്ന് റെറ്റിനയെ സംരക്ഷിക്കും.

5.കണ്ണിൽ ഇടയ്ക്കിടെ സ്പർശിക്കുന്നത് ഒഴിവാക്കാം

കൈകൾ കഴുകാതെ കണ്ണിൽ തൊടില്ലെന്ന് തീരുമാനിച്ചാൽ, പലതരം രോഗാണുക്കളുടെ ആക്രമണത്തിൽ നിന്നും കണ്ണുകളെ സുരക്ഷിതമാക്കാം. കണ്ണിലെ ലെൻസ് ധരിക്കുന്നതിന് മുമ്പ് കൈകൾ വൃത്തിയാക്കാൻ മറക്കരുത്.

6. നേത്രപരിശോധന 

കണ്ണട ധരിക്കുന്ന വ്യക്തിയല്ല എങ്കിൽപ്പോലും കൃത്യമായ ഇടവേളകളിൽ കണ്ണ് പരിശോധന നടത്തുന്നത് നല്ലതാണ്. ലക്ഷണങ്ങൾ കാണിക്കാത്ത രോഗങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ചികിൽസിക്കാൻ ഇത് സഹായകമാകും. 

കണ്ണുകളിൽ കാണാം ആരോഗ്യത്തിൻ്റെ പ്രതിഫലനം

ബ്രെയ്ൻ ട്യൂമർ, ഉയർന്ന രക്തസമ്മർദ്ദം, മൾട്ടിപ്പിൾ സ്ക്ളീറോസിസ്  പോലുള്ള അവസ്ഥകൾ ഡോക്ടർക്ക് കണ്ണുപരിശോധനയിലൂടെ മനസ്സിലാക്കാൻ സാധിക്കും. ശരീരത്തിലെ രക്തക്കുഴലുകളുടെ സ്ഥിതിയെക്കുറിച്ചും നാഡീവ്യവസ്ഥയെക്കുറിച്ചും വരെ കണ്ണുകളിൽ നിന്ന് വിദഗ്ധ ചികിൽസകന് മനസ്സിലാക്കാനാകും. 

ആധുനിക സാങ്കേതികത വെളിച്ചം വാരിവിതറുന്ന വർത്തമാനകാല സാഹചര്യങ്ങളിൽ, നേത്രസംരക്ഷണം എന്നത് സ്വയംപരിപാലനത്തിൽ ഉറപ്പായും ഉൾപ്പെടുത്തേണ്ടതാണ്. മനസ്സിനപ്പുറത്തുള്ള ലോകം കാണാൻ അത് കൂടിയേ തീരൂ. 

Related News

യോഗ ചെയ്യാൻ ദിവസവും 20 മിനിറ്റ് മാറ്റിവെയ്ക്കാമോ? 

യോഗ ചെയ്യാൻ ദിവസവും 20 മിനിറ്റ് മാറ്റിവെയ്ക്കാമോ? 

ആരോഗ്യത്തിൽ വരുന്ന മാറ്റങ്ങൾ കാണാം  ആരോഗ്യത്തിന് വേണ്ടി ഒരിത്തിരി നേരം മാറ്റിവെയ്ക്കാൻ പോലും കഴിയാത്തത്ര തിരക്കുള്ള ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ജോലിക്കും കുടുംബകാര്യങ്ങൾക്കും മറ്റും സമയം നൽകിക്കഴിയുമ്പോൾ...

ജൂൺ 21, 2026 11:18 pm
യോഗ പരിശീലിച്ചാൽ മസ്തിഷ്ക്കത്തിൽ മാറ്റം വരുത്താനാകുമോ?

യോഗ പരിശീലിച്ചാൽ മസ്തിഷ്ക്കത്തിൽ മാറ്റം വരുത്താനാകുമോ?

ശാസ്ത്രം പറയുന്നത് അറിഞ്ഞിരിക്കാം ശരീരത്തിന് നല്ല വഴക്കം നേടി ആരോഗ്യം കൈവരിക്കാനുള്ള മികച്ച ഉപാധിയാണ് യോഗ എന്ന് പൊതുവെ എല്ലാവർക്കും ധാരണയുണ്ട്. സാവധാനത്തിൽ, ശ്വാസോച്ഛ്വാസത്തിന് പ്രാധാന്യം നൽകി...

ജൂൺ 21, 2026 11:13 pm
വ്യക്തിഗത ഭക്ഷണക്രമം പ്രമേഹ നിയന്ത്രണം സുഗമമാക്കുന്നതെങ്ങനെ?

വ്യക്തിഗത ഭക്ഷണക്രമം പ്രമേഹ നിയന്ത്രണം സുഗമമാക്കുന്നതെങ്ങനെ?

പ്രമേഹം ഉള്ള ഒരു വ്യക്തിയെ സംബന്ധിച്ച്, ദൈനംദിന ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളും ബ്ളഡ് ഷുഗർ ലെവലിനെ അടിസ്ഥാനമാക്കിയാകും   കണക്കാക്കപ്പെടുന്നത്. ക്ഷീണം, ഊർജക്കുറവ്, അമിതദാഹം തുടങ്ങിയ കാര്യങ്ങൾക്കെല്ലാം...

ജൂൺ 10, 2026 10:28 pm
കുടൽ നന്നാകാൻ അടുക്കളയിൽത്തന്നെയുണ്ട് പരമ്പരാഗത പാചകവിധികൾ

കുടൽ നന്നാകാൻ അടുക്കളയിൽത്തന്നെയുണ്ട് പരമ്പരാഗത പാചകവിധികൾ

പുളിപ്പിച്ചുപയോഗിക്കുന്ന അഞ്ച് വിഭവങ്ങൾ അറിഞ്ഞിരിക്കാം കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ തൈരും പ്രോബയോട്ടിക് പാനീയങ്ങളും മികച്ചതാണെന്ന് നമുക്കേവർക്കുമറിയാം. കാലങ്ങളായി ഇതിനെക്കുറിച്ചുള്ള കൃത്യമായ ധാരണയും നമുക്കുണ്ട്. ദഹനം സുഗമമാക്കാനുള്ള ആഹാരപദാർത്ഥങ്ങളെക്കുറിച്ച്...

ജൂൺ 6, 2026 10:34 pm
Top
Subscribe