5 മിനിറ്റത്തെ ഫോണ്‍ സ്‌ക്രോളിംഗ് നമ്മുടെ വൈബ് നശിപ്പിക്കുന്നത് എന്തുകൊണ്ട്?

5 മിനിറ്റത്തെ ഫോണ്‍ സ്‌ക്രോളിംഗ് നമ്മുടെ വൈബ് നശിപ്പിക്കുന്നത് എന്തുകൊണ്ട്?

[രംഗം: കൗമാരക്കാരായ അനന്യയും രാഹുലും ഒരു കോഫി ഷോപ്പിൽ ഒത്തുകൂടുന്നു]

അനന്യ: ഓഹ്.. ഇന്ന് എനിക്ക് വളരെ മോശം ദിവസമാണെന്ന് തോന്നുന്നു. ഒരു മണിക്കൂറോളമായി ഇൻസ്റ്റാഗ്രാം സ്‌ക്രോൾ ചെയ്യുന്നു, മൂഡ് മൊത്തം മാറിപ്പോയി, ഇപ്പോൾ എനിക്ക് വല്ലാത്ത ക്ഷീണമാണ്..!

രാഹുൽ : എനിക്കും അതുപോലെ തന്നെയാ.. ഞാനൊരു ‘അഞ്ച് മിനിറ്റ്’ ഇൻസ്റ്റാഗ്രാമിൽ ഒന്ന് കയറി. പിന്നെ ചുറ്റുമുള്ളതൊന്നും അറിഞ്ഞില്ല, എനിക്ക് തല പെരുക്കുന്നതുപോലെ..

അനന്യ: അതെന്താണ് ബ്രോ ഇങ്ങനെ? ഒന്നു വിശ്രമിക്കാമെന്ന് കരുതി സ്‌ക്രോൾ ചെയ്യ്തപ്പോൾ അത് എന്നെ കൂടുതൽ തളർത്തുന്നു.. ശോകം വൈബ്.. എന്തായിരിക്കും അതിന് കാരണം?

രാഹുൽ: ഞാൻ ഇതിനെക്കുറിച്ച് നെല്ലിക്ക.ലൈഫിൽ (nellikka.life ) വായിച്ചിട്ടുണ്ട്. അങ്ങനെയാണ് ഈ പ്രശ്‌നത്തെക്കുറിച്ച് എനിക്ക് മനസ്സിലായത്. ഈ പ്രശ്‌നത്തെ ‘ഡൂംസ്‌ക്രോളിംഗ്’ (Doomscrolling) എന്നാണ് പറയുന്നത്. നമ്മൾ വിശ്രമിക്കാനോ ഒന്ന് ചിൽ- ആവാനോ ഒക്കെ കരുതിയാണ് ഫോണെടുത്ത് ഈ സോഷ്യൽ മീഡിയകളിൽ കയറി സ്‌ക്രോൾ ചെയ്യുന്നത്. പക്ഷേ സംഭവിക്കുന്നത്, നമ്മുടെ മസ്തിഷ്‌കം യഥാർത്ഥത്തിൽ അമിതവേഗത്തിൽ വളരെയധികം വിവരങ്ങൾ ഉൾക്കൊള്ളാൻ ശ്രമിക്കുകയാണ്.

അനന്യ: അതുകൊണ്ടാണോ റീലുകൾ കുറേയേറേ കണ്ടതിന് ശേഷം, ഒന്ന് ഉറങ്ങണമെന്നൊക്കെ തോന്നുന്നത്?

രാഹുൽ : യാതൊരു സംശയവും വേണ്ട, അതേ.  ഈ റീലുകളും മറ്റും കാണുമ്പോൾ നമ്മുടെ ഡോപാമൈൻ അളവ് പെട്ടെന്ന് ഉയരുകയും താഴുകയും ചെയ്യുന്നു. നിരന്തരമായ ഈ ഉത്തേജനം ആദ്യം ആവേശം സൃഷ്ടിക്കുകയും പിന്നീട് തളർത്തുകയും ചെയ്യുന്നു. അതായത് ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയ ഭക്ഷണമോ പാനീയമോ കഴിച്ചതിനുശേഷം പെട്ടെന്ന് അനുഭവപ്പെടുന്ന ഒരു ചെറിയ ഊർജ്ജസ്വലതയില്ലേ, അതുപോലെയാണ് തലച്ചോറിന് അനുഭവപ്പെടുന്നത്. 

അനന്യ:  അപ്പോൾ ഈ സ്‌ക്രോളിംഗ് എന്റെ ഊർജ്ജത്തെ മുഴുവൻ, നെഗറ്റീവ് വൈബിലേക്ക് എത്തിക്കുന്നുവെന്നാണോ?

രാഹുൽ : ഏറേക്കുറേ.. സ്‌ക്രോളിംഗ് നമ്മുടെ ശ്രദ്ധയെയും ഉറക്കത്തെയും തകിടം മറിക്കുന്നു. ആത്മവിശ്വാസത്തെ പോലും ബാധിക്കുന്നു. ‘എല്ലാവരും എന്നെക്കാൾ നന്നായി ചെയ്യുന്നു’ എന്ന ഒരു നെഗറ്റീവ് ചിന്ത കൂടി വരുന്നതോടെ മൊത്തതിൽ നമ്മൾ തളരുന്നു. ഇത്തരം അപകർഷതാ ബോധത്തെ “സ്‌ക്രോൾ സ്ലംപ്” (scroll slump) എന്നാണ് പറയുക. 

അനന്യ: അയ്യോ, ഇന്ന് ബ്രേക്ക് ഫാസ്റ്റിന് മുമ്പ് ‘ഹോട്ട് ഗേൾ’ ആകാനുള്ള വ്യായാമങ്ങൾ ചെയ്യുന്ന വീഡിയോ ഞാൻ കണ്ടു. ഞാൻ കിടക്കയിൽ തന്നെയിരുന്നു ബിസ്‌ക്കറ്റും ഒക്കെ കഴിച്ചോണ്ടിരിക്കുവായിരുന്നു, ആ വീഡിയോ കണ്ട് ആകെ കുറ്റബോധമായി.

രാഹുൽ : അതേ.. പക്ഷേ നിനക്ക് ഇതിന് പ്രതിവിധിയുണ്ട് കെട്ടോ. അതും നെല്ലിക്ക.ലൈഫിന്റെ ലേഖനത്തിൽ വളരെ ശാസ്ത്രീയമായി വിവരിക്കുന്നുണ്ട്.

അനന്യ: ആഹ്, പറയൂ.. എനിക്ക് എന്റെ ‘തലച്ചോറിനെ’ രക്ഷിക്കണം!

സ്‌ക്രോൾ സ്ലംപ് എങ്ങനെ പരിഹരിക്കാം?

രാഹുൽ : ഇതൊന്ന് നീ പരീക്ഷിച്ച് നോക്കൂ..

– പത്ത് മിനിറ്റ് നിയന്ത്രണം

നമ്മൾ ഫോൺ എടുക്കുമ്പോൾ ഒക്കെ ഒരു ടൈമർ സജ്ജമാക്കുക. ഇത് നമ്മളെ  ഞെട്ടിപ്പിക്കും. കാരണം എത്ര വേഗത്തിൽ 10 മിനിറ്റ് കഴിഞ്ഞുപ്പോകുന്നുവെന്നും അത് എത്ര തവണ ഒരു മണിക്കൂറായി മാറുന്നുവെന്നും നമ്മൾ മനസ്സിലാക്കും.

– നിങ്ങളുടെ ഫീഡ് കസ്റ്റമൈസ്‌ ചെയ്തു വയ്ക്കുക 

നിങ്ങൾക്ക് പ്രചോദനം തോന്നിപ്പിക്കുന്ന ആളുകളെയോ/കണ്ടെന്റുകളെയോ പിന്തുടരുക. അത് സന്തോഷം ഉണർത്തുകയോ നിങ്ങളെ എന്തെങ്കിലും പഠിപ്പിക്കുകയോ ചെയ്യുന്നില്ലെങ്കിൽ – അത് ഒഴിവാക്കുക. അരക്ഷിതാവസ്ഥ തോന്നുന്നുവെങ്കിൽ അപ്പോൾ തന്നെ മാറണം. 

– ഡിജിറ്റൽ സോണുകൾ

ഫോൺ കർശനമായി ഉപയോഗിക്കാത്ത ഇടങ്ങൾ ഒരുക്കുക. പ്രത്യേകിച്ച് കിടക്കയിൽ ഫോണുകൾ വേണ്ട. ആരോഗ്യപ്രദമായ ഉറക്കത്തിനുള്ള ഇടമാണത്. നിങ്ങൾക്ക് ആവശ്യമെങ്കിൽ ഒരു സാധാരണ അലാറം ക്ലോക്ക് സജ്ജമാക്കാം

– സ്‌ക്രോൾ ചെയ്യാതെ ഒരു ദിവസം 

സ്‌ക്രോൾ ചെയ്യാതെ ഒരു ദിവസം നിൽക്കാൻ ശ്രമിക്കുക. ചുമ്മാതെ നടക്കുകയോ, സ്‌ട്രെച്ചിംഗ് ചെയ്യുകയോ അല്ലെങ്കിൽ ഒന്നും ചെയ്യാതെ വെറുതെ കിടക്കുക (അതെ, ആ വിരസത തലച്ചോറിന് നല്ലതാണ്).

– ”മൈൻഡ്ഫുൾ സ്‌ക്രോളിംഗ്” പരീക്ഷിക്കാം

ഫോണോ, ആപ്പോ, സോഷ്യൽ മീഡിയകളോ ഓൺ ആക്കുന്നതിന് മുമ്പ് സ്വയം ചോദിക്കുക: ”ഞാൻ എന്തിനാണ് ഇത് ഓണാക്കിയത്? ഇതിനുശേഷം എനിക്ക് എന്താണ് തോന്നേണ്ടത്?”. നിങ്ങൾക്ക് മടുപ്പ് അനുഭവപ്പെടുന്നുവെങ്കിൽ, നിങ്ങളുടെ തലച്ചോറിന് ഒരു ഇടവേള ആവശ്യമായിരിക്കാം – അല്ലാതെ സ്‌ക്രോൾ ചെയ്ത് കൂടുതൽ വിവരങ്ങൾ തലച്ചോറിലേക്ക് കൊടുക്കയല്ല വേണ്ടത്.

അന്യന്യ: സൂപ്പർ! ഞാൻ തീർച്ചയായും ആ ടൈമർ കാര്യം പരീക്ഷിക്കും. എന്റെ ഫീഡ് കസ്റ്റമൈസ്‌ ചെയ്തു വയ്ക്കുകയും ചെയ്യും, അപ്പോ ബൈ-ബൈ.. സോഷ്യൽ മീഡിയകളിലെ ടോക്‌സിക് ജിം ബ്രോകളോടും, ‘പെർഫെക്റ്റ്’ മോർണിംഗ് റൂട്ടീനുകളോടും.

രാഹുൽ : നന്നായി! ഇത് ഫോൺ ഉപേക്ഷിക്കുന്നതിനെക്കുറിച്ചല്ല. ഇത് നമ്മുടെ നിബന്ധനകൾക്ക് അനുസൃതമായി നമ്മുടെ നിയന്ത്രണത്തിൽ ഉപയോഗിക്കുന്നതിനെക്കുറിച്ചാണ്. ഉദാഹരണത്തിന്, നിങ്ങളുടെ ഫോൺ ഒരു ടോക്‌സിക്ക്  ഡിവൈസായിട്ടല്ല  മറിച്ച് നല്ലൊരു സഹായിയായി മാറ്റുകയാണ്.

അനന്യ:  അത് പൊളി-ആയി. ഇഷ്ടപ്പെട്ടു. ഇനി എനിക്ക് ‘മീമുകളും നല്ല വൈബുകളും മാത്രം മതി.’

രാഹുൽ : അതാണ് വൈബ്! ഓൾ ദ ബെസ്റ്റ് ബഡ്ഡി!

നെല്ലിക്ക.ലൈഫിൽ നിന്നുള്ള കുറിപ്പ്

ഹായ്, ഗയ്‌സ്.. ഇത് സ്മാർട്ട് ഫോൺ ഉപേക്ഷിക്കുന്നതിനെക്കുറിച്ചല്ല, സ്മാർട്ടായി നിങ്ങളുടെ മാനസികാരോഗ്യത്തെ പിന്തുണയ്ക്കുന്ന ഒരു ഡിജിറ്റൽ ജീവിതം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചാണ്. അതിനാൽ, അടുത്ത തവണ നിങ്ങളുടെ വൈബ് ശോകമാകുമ്പോൾ, ഫോണിൽ സ്‌ക്രോൾ ചെയ്യരുത്. താൽക്കാലികമായി നിർത്തുക, കുറച്ചു സമയം യഥാർത്ഥമായി വിശ്രമിക്കുക. നിങ്ങളുടെ മസ്തിഷ്‌കം തീർച്ചയായും നിങ്ങളോടു നന്ദി പറയും.

രോഗങ്ങളെയും, ചികിത്സയെയും പ്രതിരോധത്തെയും കുറിച്ച്  ആഴത്തിലുള്ള അറിവിനും, വിദഗ്ദ്ധ ഡോക്ടർമാരുടെ ഉപദേശങ്ങൾക്കും Nellikka.life സന്ദർശിക്കുക. Instagram, YouTube, Facebook എന്നീ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ ഞങ്ങളെ പിന്തുടരുക.

Related News

യോഗ ചെയ്യാൻ ദിവസവും 20 മിനിറ്റ് മാറ്റിവെയ്ക്കാമോ? 

യോഗ ചെയ്യാൻ ദിവസവും 20 മിനിറ്റ് മാറ്റിവെയ്ക്കാമോ? 

ആരോഗ്യത്തിൽ വരുന്ന മാറ്റങ്ങൾ കാണാം  ആരോഗ്യത്തിന് വേണ്ടി ഒരിത്തിരി നേരം മാറ്റിവെയ്ക്കാൻ പോലും കഴിയാത്തത്ര തിരക്കുള്ള ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ജോലിക്കും കുടുംബകാര്യങ്ങൾക്കും മറ്റും സമയം നൽകിക്കഴിയുമ്പോൾ...

ജൂൺ 21, 2026 11:18 pm
യോഗ പരിശീലിച്ചാൽ മസ്തിഷ്ക്കത്തിൽ മാറ്റം വരുത്താനാകുമോ?

യോഗ പരിശീലിച്ചാൽ മസ്തിഷ്ക്കത്തിൽ മാറ്റം വരുത്താനാകുമോ?

ശാസ്ത്രം പറയുന്നത് അറിഞ്ഞിരിക്കാം ശരീരത്തിന് നല്ല വഴക്കം നേടി ആരോഗ്യം കൈവരിക്കാനുള്ള മികച്ച ഉപാധിയാണ് യോഗ എന്ന് പൊതുവെ എല്ലാവർക്കും ധാരണയുണ്ട്. സാവധാനത്തിൽ, ശ്വാസോച്ഛ്വാസത്തിന് പ്രാധാന്യം നൽകി...

ജൂൺ 21, 2026 11:13 pm
വ്യക്തിഗത ഭക്ഷണക്രമം പ്രമേഹ നിയന്ത്രണം സുഗമമാക്കുന്നതെങ്ങനെ?

വ്യക്തിഗത ഭക്ഷണക്രമം പ്രമേഹ നിയന്ത്രണം സുഗമമാക്കുന്നതെങ്ങനെ?

പ്രമേഹം ഉള്ള ഒരു വ്യക്തിയെ സംബന്ധിച്ച്, ദൈനംദിന ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളും ബ്ളഡ് ഷുഗർ ലെവലിനെ അടിസ്ഥാനമാക്കിയാകും   കണക്കാക്കപ്പെടുന്നത്. ക്ഷീണം, ഊർജക്കുറവ്, അമിതദാഹം തുടങ്ങിയ കാര്യങ്ങൾക്കെല്ലാം...

ജൂൺ 10, 2026 10:28 pm
കുടൽ നന്നാകാൻ അടുക്കളയിൽത്തന്നെയുണ്ട് പരമ്പരാഗത പാചകവിധികൾ

കുടൽ നന്നാകാൻ അടുക്കളയിൽത്തന്നെയുണ്ട് പരമ്പരാഗത പാചകവിധികൾ

പുളിപ്പിച്ചുപയോഗിക്കുന്ന അഞ്ച് വിഭവങ്ങൾ അറിഞ്ഞിരിക്കാം കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ തൈരും പ്രോബയോട്ടിക് പാനീയങ്ങളും മികച്ചതാണെന്ന് നമുക്കേവർക്കുമറിയാം. കാലങ്ങളായി ഇതിനെക്കുറിച്ചുള്ള കൃത്യമായ ധാരണയും നമുക്കുണ്ട്. ദഹനം സുഗമമാക്കാനുള്ള ആഹാരപദാർത്ഥങ്ങളെക്കുറിച്ച്...

ജൂൺ 6, 2026 10:34 pm
Top
Subscribe