മന്ദഗതിയിലുള്ള ജീവനകല: സ്വയംപരിപാലനത്തിൻ്റെ പുതിയ കല

മന്ദഗതിയിലുള്ള ജീവനകല: സ്വയംപരിപാലനത്തിൻ്റെ പുതിയ കല

അതിവേഗം പായുന്ന  ലോകത്ത് അൽപ്പം പതുക്കെപ്പോകാം…തിരക്കുകളിൽ നിന്നൊഴിഞ്ഞ്  മാറി സ്വയം കണ്ടെത്തുന്ന മന്ദതാളം  ജീവിതത്തിന് നൽകുന്ന സൗഖ്യം ചെറുതല്ല.

ഉണർന്നെണീറ്റാൽ ഉടൻ സോഷ്യൽ മീഡിയയിൽ വിരലോടിച്ച്, ഓഫീസിലെ തിരക്കുകളും  മീറ്റിംഗുകളും കഴിഞ്ഞ്, അത്താഴം  കഴിക്കുമ്പോൾ പോലും സ്ക്രീനിൽ നോട്ടം പതിയുന്ന  ജീവിതശൈലിയിലൂടെ ഓടിപ്പാഞ്ഞ്,  നാമെല്ലാം ഇപ്പോൾ ഒരിക്കലും അവസാനിക്കാത്ത ഒരോട്ടപ്പന്തയത്തിൻ്റെ ഭാഗമായിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. ഈ തിരക്കിനിടയിലെവിടെയോ  നമുക്ക് ഏകാന്തതയുടെ സൗന്ദര്യം, ആത്മാവബോധം, ആഹ്ളാദം – ഇത്തരം അനുഭവങ്ങളെല്ലാം നഷ്ടപ്പെട്ടു എന്ന് വേണം കരുതാൻ.

ആർട്ട് ഓഫ് സ്ലോ ലിവിംഗ്  അഥവാ മന്ദഗതിയിലുള്ള ജീവനകല  എന്നത് ഒരു പുതിയ പാതയാണ് . ആ പാതയിൽ ഒട്ടും തിടുക്കം കൂട്ടാതെ നടന്നു നോക്കൂ – വേഗത കുറച്ച് ജീവിതത്തിൻ്റെ നല്ല നിമിഷങ്ങൾ ആസ്വദിക്കാനും, മൂല്യവത്തായ കാര്യങ്ങൾക്കായി  വീണ്ടുമൊന്നിക്കാനും നമ്മെ പ്രോത്സാഹിപ്പിക്കുന്ന,  നാം തന്നെ തിരഞ്ഞെടുക്കുന്ന ഒരു ജീവിതശൈലിയാണിത്.

എന്താണ് മന്ദഗതിയിലുള്ള ജീവിതം?

മന്ദഗതിയിലെ ജീവിതശൈലി എന്നാൽ അദ്ധ്വാനം കുറയ്ക്കുന്നതോ മടി പിടിച്ചിരിക്കുന്നതോ ആയ അവസ്ഥയല്ല. നമ്മൾ ഇഷ്ടപ്പെടുന്ന കാര്യങ്ങളിൽ, കൃത്യമായ ലക്ഷ്യത്തോടെ പ്രവർത്തിക്കുകയും അതിൽ  പൂർണ്ണമായും മുഴുകുകയും ചെയ്യുക എന്ന കലയാണത്. എന്തോ വലിയ കാര്യം പോലെ നമ്മളിൽ പലരും കാണുന്ന ജീവിതത്തിരക്കുകളിൽ നിന്ന്  മനപ്പൂർവ്വം മാറി നിന്നാണ് നാം ഈ ശൈലി പിന്തുടരേണ്ടത് എന്ന വ്യത്യാസം മാത്രം.

താഴെ പറയുന്ന ആശയങ്ങളിൽ നിന്ന് ഉടലെടുത്തതാണ്  ഈ ജീവിതശൈലി

  • മൈൻഡ്ഫുൾനെസ്
  •  ലാളിത്യം
  • സുസ്ഥിര ജീവിതശൈലി
  • ആയുർവേദം ആധാരമാക്കിയ ജൈവതാളം
  • പുരാതന ഭാരതീയ ദർശനതത്തിൽ അധിഷ്ഠിതമായ ‘സന്തോഷം‘ അഥവാ സംതൃപ്തി 

മന്ദഗതിയിലെ ജീവിത ശൈലിക്ക് പിന്നിലെ ശാസ്ത്രീയ ഗുണങ്ങൾ

1. സമ്മർദ്ദവും ഉത്ക്കണ്ഠയും കുറയുന്നു 

ജീവിതത്തിൻ്റെ വേഗം കുറയുമ്പോൾ, മാനസിക സമ്മർദ്ദത്തെത്തുടർന്ന് ശരീരത്തിലുണ്ടാകുന്ന കോർട്ടിസോൾ എന്ന ഹോർമോണിൻ്റെ അളവും കുറയുന്നു. [1]

 സൈക്കോസൊമാറ്റിക് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ , മനസ്സിൻ്റെ പൂർണ്ണാർപ്പണത്തിലൂടെയുള്ള സമ്മർദ്ദം കുറയ്ക്കൽ (MBSR) എന്ന രീതി വഴി,  ഉത്കണ്ഠ ഗണ്യമായി കുറയുകയും വൈകാരിക ക്ഷേമം മെച്ചപ്പെടുകയും ചെയ്യുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. 

2. ധാരണാശക്തി മെച്ചപ്പെടുന്നു [2]

വിവരങ്ങൾ ക്രോഡീകരിക്കുന്നതിനും  ഓർമ്മകൾ സൂക്ഷിക്കുന്നതിനും തലച്ചോറിന് വിശ്രമം ആവശ്യമാണ്. നിരന്തരമായ ജോലികളും  അമിത പ്രവർത്തനവും  തലച്ചോറിൻ്റെ തീരുമാനമെടുക്കാനുള്ള കഴിവിനെ  സാരമായി ബാധിക്കുന്നു.

3. സ്വസ്ഥമായ ഉറക്കം [3]

ജോലിയെല്ലാം കഴിഞ്ഞ് ,  വൈകുന്നേരമാകുമ്പോൾ വിശ്രമാവസ്ഥയിലേക്ക് മനസ്സ് സഞ്ചരിച്ച്  തുടങ്ങും. ഡിജിറ്റൽ ലോകത്തിൻ്റെ  തടവിൽ പെടാതെ, സ്വസ്ഥമായ മാനസികാവസ്ഥയിൽ,   നമ്മളിൽ മെലറ്റോണിൻ ഉത്പാദനം മെച്ചപ്പെടും . ഉറങ്ങുന്നതിന് മുമ്പ് സ്ക്രീനിൽ നിന്നുള്ള പ്രകാശ രശ്മികൾ ഏല്ക്കാതിരിക്കുന്നത്  ഉറക്കത്തിന്റെ ഗുണനിലവാരവും ദൈർഘ്യവും വർദ്ധിപ്പിക്കുമെന്ന് ഹാവാർഡ് മെഡിക്കൽ സ്‌കൂൾ നടത്തിയ ഗവേഷണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

4. സർഗ്ഗാത്മകതയും സന്തോഷവും വർദ്ധിക്കുന്നു [4]

തലച്ചോറിന് അമിത ഉത്തേജനം നൽകാത്തപ്പോൾ, സൃഷ്ടിപരമായ ചിന്തകൾ നമ്മളിൽ വളരുന്നു. മന്ദഗതിയിലെ ജീവിതശൈലി മാനസികാരോഗ്യത്തിൻ്റെ കണ്ണാടിയാകുന്നു എന്ന് മാത്രമല്ല അത് പുതുഭാവനകൾക്ക് വിളനിലമാകുകയും ചെയ്യുന്നു. 

മന്ദഗതിയിലുള്ള ജീവിതശൈലി എങ്ങനെ സ്വീകരിക്കാം: പ്രായോഗിക നുറുങ്ങുകൾ

1. ശാന്തതയോടെ ദിവസം തുടങ്ങാം 

  • മൊബൈൽ ഫോണിൻ്റെ സഹായമില്ലാതെ തന്നെ സാധാരണയേക്കാൾ 20 മിനിറ്റ് നേരത്തെ എഴുന്നേൽക്കുക
  • ചൂടുവെള്ളമോ ഹെർബൽ ടീയോ സ്വസ്ഥമായി, ആസ്വദിച്ച് കുടിക്കുക
  • ആ ദിവസം എങ്ങനെയായിരിക്കണമെന്ന്  നിശ്ചയിക്കുക

2.  ദിവസത്തിലെ സ്വതന്ത്ര നിമിഷങ്ങൾ കണ്ടെത്തുക

  • മീറ്റിംഗുകൾക്കിടയിലെ  ഇടവേളകൾ മുൻകൂട്ടി ആസൂത്രണം ചെയ്യുക
  • നിങ്ങളുടെ മൂല്യങ്ങളുമായി പൊരുത്തപ്പെടാത്ത കാര്യങ്ങളോട് ‘ഇല്ല’ എന്ന് തുറന്നു പറയുക.

3. ഡിജിറ്റൽ ഡിറ്റോക്സ് പരിശീലിക്കുക

  • ഭക്ഷണ സമയത്ത് ഫോൺ മാറ്റി വയ്ക്കുക
  • എല്ലാ വൈകുന്നേരവും സ്ക്രീൻ രഹിത സമയം ആസ്വദിക്കുക

4. തികഞ്ഞ ബോധത്തോടെ, ആസ്വദിച്ച് ഭക്ഷണം കഴിക്കുക

  • ശ്രദ്ധ വ്യതിചലിക്കാതെ ഭക്ഷണം കഴിക്കാനുള്ള ആയുർവേദ രീതികൾ പിന്തുടരുക 
  • പതുക്കെ ചവയ്ക്കുക, ശാരീരിക പ്രവർത്തനങ്ങൾ ശ്രദ്ധിച്ച് തിടുക്കം കൂട്ടാതെ പോഷകം നിറഞ്ഞ ആഹാരം കഴിക്കുക

5. പ്രകൃതിയുമായി ഇഴുകിച്ചേർന്ന് ജീവിക്കുക 

  • ഹെഡ്‌ഫോണില്ലാതെ നടക്കാൻ പോകുക
  • മറ്റൊന്നിലും വ്യാപൃതമാകാതെ  സൂര്യോദയമോ അസ്തമയമോ കണ്ട് ആസ്വദിക്കുക 

6. നിങ്ങളുടെ മനോഹരമായ സായാഹങ്ങൾ വീണ്ടെടുക്കുക

  • രാത്രി 8 മണിക്ക് ശേഷം  മെസേജ് അലെർട്ട്  ഓഫാക്കുക
  • ആയാസരഹിതമായ വ്യായാമം ചെയ്യുക/യോഗ ചെയ്യുക, വായിക്കുക, അല്ലെങ്കിൽ ഡയറി എഴുതുക.

മന്ദജീവിതശൈലിയുടെ വേരുകൾ  ഭാരതത്തിൽ 

ഭാരതീയപാരമ്പര്യത്തിൽ ഈ ജീവിതശൈലിയുടെ അനുരണനങ്ങൾ കാണാവുന്നതാണ് . “ദിനചര്യ” , “ഋതുചര്യ” എന്നിവ മന്ദഗതിയിലുള്ള  ജീവിതരീതികളാണ്. അവ മനുഷ്യജീവിതത്തെ പ്രകൃതിതാളവുമായി സമന്വയിപ്പിക്കുന്നു. വിശ്രമം, സന്തുലിതാവസ്ഥ, പോഷണം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു. [4]

പ്രതിരോധശേഷി, ദീർഘായുസ്സ്, സന്തോഷം എന്നിവയ്ക്ക് പിന്നിലെ പ്രധാന ജീവശക്തിയായ ഓജസ് വളർത്തിയെടുക്കാൻ ആയുർവേദം “വിഹാരം” (സന്തുലിതമായ ജീവിതശൈലി) ശുപാർശ ചെയ്യുന്നു.

തിടുക്കമില്ലാത്ത ജീവിതശൈലി ദൗർബല്യമല്ല, ശക്തിയാണ്

 മന്ദഗതിയിലുള്ള ജീവിതശൈലി,  ബൌദ്ധികശേഷി  ഉപയോഗിച്ച് ക്രമപ്പെടുത്തേണ്ട ജീവിത പദ്ധതിയാണ്.

വേഗത കുറയ്ക്കുന്നു എന്നാൽ ആഗ്രഹങ്ങൾ ഉപേക്ഷിക്കുക എന്നല്ല – ആഴത്തിലുള്ള പരിപൂർണ്ണതയിലേക്ക് നാം എത്തുക എന്നതാണ് . വേഗത കുറയ്ക്കുന്നതിലൂടെ, നമ്മൾ നമ്മളിലേക്ക് മടങ്ങുകയും  മികച്ച തീരുമാനങ്ങൾ എടുക്കുകയും വ്യക്തിബന്ധങ്ങളെ  സുസ്ഥിരപ്പെടുത്തുകയും ശരീരത്തെയും അതുവഴി മനസ്സിനെയും സ്വയം  പരിപാലിക്കുകയും ചെയ്യുന്നു.

സ്വയം പരിചരണമെന്നാൽ ശാരീരികാരോഗ്യം ശ്രദ്ധിക്കുക എന്നത് മാത്രമല്ല – അത് ,പറയേണ്ടിടത്ത് ‘ നോ’ എന്ന വാക്ക് ഉറക്കെ പറയുമ്പോഴും ആഴത്തിൽ ശ്വസിക്കുമ്പോഴും, പൂർണ്ണ മനസ്സോടെ, സ്വസ്ഥതയോടെ കാര്യങ്ങൾ  ചെയ്യുമ്പോഴും സ്വാഭാവികമായി സംഭവിക്കുന്ന സൌഖ്യമാണ്.

Related News

യോഗ ചെയ്യാൻ ദിവസവും 20 മിനിറ്റ് മാറ്റിവെയ്ക്കാമോ? 

യോഗ ചെയ്യാൻ ദിവസവും 20 മിനിറ്റ് മാറ്റിവെയ്ക്കാമോ? 

ആരോഗ്യത്തിൽ വരുന്ന മാറ്റങ്ങൾ കാണാം  ആരോഗ്യത്തിന് വേണ്ടി ഒരിത്തിരി നേരം മാറ്റിവെയ്ക്കാൻ പോലും കഴിയാത്തത്ര തിരക്കുള്ള ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ജോലിക്കും കുടുംബകാര്യങ്ങൾക്കും മറ്റും സമയം നൽകിക്കഴിയുമ്പോൾ...

ജൂൺ 21, 2026 11:18 pm
യോഗ പരിശീലിച്ചാൽ മസ്തിഷ്ക്കത്തിൽ മാറ്റം വരുത്താനാകുമോ?

യോഗ പരിശീലിച്ചാൽ മസ്തിഷ്ക്കത്തിൽ മാറ്റം വരുത്താനാകുമോ?

ശാസ്ത്രം പറയുന്നത് അറിഞ്ഞിരിക്കാം ശരീരത്തിന് നല്ല വഴക്കം നേടി ആരോഗ്യം കൈവരിക്കാനുള്ള മികച്ച ഉപാധിയാണ് യോഗ എന്ന് പൊതുവെ എല്ലാവർക്കും ധാരണയുണ്ട്. സാവധാനത്തിൽ, ശ്വാസോച്ഛ്വാസത്തിന് പ്രാധാന്യം നൽകി...

ജൂൺ 21, 2026 11:13 pm
വ്യക്തിഗത ഭക്ഷണക്രമം പ്രമേഹ നിയന്ത്രണം സുഗമമാക്കുന്നതെങ്ങനെ?

വ്യക്തിഗത ഭക്ഷണക്രമം പ്രമേഹ നിയന്ത്രണം സുഗമമാക്കുന്നതെങ്ങനെ?

പ്രമേഹം ഉള്ള ഒരു വ്യക്തിയെ സംബന്ധിച്ച്, ദൈനംദിന ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളും ബ്ളഡ് ഷുഗർ ലെവലിനെ അടിസ്ഥാനമാക്കിയാകും   കണക്കാക്കപ്പെടുന്നത്. ക്ഷീണം, ഊർജക്കുറവ്, അമിതദാഹം തുടങ്ങിയ കാര്യങ്ങൾക്കെല്ലാം...

ജൂൺ 10, 2026 10:28 pm
കുടൽ നന്നാകാൻ അടുക്കളയിൽത്തന്നെയുണ്ട് പരമ്പരാഗത പാചകവിധികൾ

കുടൽ നന്നാകാൻ അടുക്കളയിൽത്തന്നെയുണ്ട് പരമ്പരാഗത പാചകവിധികൾ

പുളിപ്പിച്ചുപയോഗിക്കുന്ന അഞ്ച് വിഭവങ്ങൾ അറിഞ്ഞിരിക്കാം കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ തൈരും പ്രോബയോട്ടിക് പാനീയങ്ങളും മികച്ചതാണെന്ന് നമുക്കേവർക്കുമറിയാം. കാലങ്ങളായി ഇതിനെക്കുറിച്ചുള്ള കൃത്യമായ ധാരണയും നമുക്കുണ്ട്. ദഹനം സുഗമമാക്കാനുള്ള ആഹാരപദാർത്ഥങ്ങളെക്കുറിച്ച്...

ജൂൺ 6, 2026 10:34 pm
Top
Subscribe