ഹൃദയം നുറുങ്ങി,നെഞ്ച് കലങ്ങി, ചങ്ക് പൊട്ടി…പറയാൻ വരട്ടെ, അത്  ഹൃദയമല്ല, മനസ്സ്!

ഹൃദയം നുറുങ്ങി,നെഞ്ച് കലങ്ങി, ചങ്ക് പൊട്ടി…പറയാൻ വരട്ടെ, അത്  ഹൃദയമല്ല, മനസ്സ്!

 പ്രണയം നിരസിക്കപ്പെടുമ്പോൾ, തെറ്റിദ്ധരിക്കപ്പെടുമ്പോൾ, ചേർന്നു നിന്നവർ മനഃപൂർവ്വം മറന്നുകളയുമ്പോൾ….അപ്പോൾ നമ്മൾ ‘നെഞ്ചിൽത്തട്ടി’ പറയുന്ന വാക്കുകളാണിതെല്ലാം. ഹൃദയ ഭേദകമായ പലതും വാസ്തവത്തിൽ തകർത്തെറിഞ്ഞത് നമ്മുടെ ഹൃദയത്തെയല്ല, മനസ്സിനെയാണത്രെ. അത്തരം സന്ദർഭങ്ങൾ നെഞ്ചിൽ അസ്വസ്ഥതകൾ സൃഷ്ടിച്ചാലും വേദനയുടെ കൊടുങ്കാറ്റടിക്കുന്നത് മനസ്സിനകത്താണ്.  

ഹൃദയം നുറുങ്ങുമ്പോഴത്തെ ശാരീരിക-മാനസിക മാറ്റങ്ങൾ,നഷ്ടങ്ങളുടെ നാഡീശാസ്ത്രം-എല്ലാത്തിൻ്റെയും വാസ്തവമെന്തെന്ന് നമുക്ക് നോക്കാം.

ഹൃദയ തകർച്ചയുടെ ആന്തരിക യാഥാർത്ഥ്യങ്ങൾ: ഇത്ര വേദന എന്തുകൊണ്ട് ? 

നമ്മൾ പ്രണയത്തിൽ തഴയപ്പെടുമ്പോഴോ ബന്ധങ്ങൾ അവസാനിക്കുമ്പോഴോ വൈകാരികമായി ഇകഴ്ത്തപ്പെടുമ്പോഴോ ഒക്കെ നമ്മുടെ മനസ്സിലും ശരീരത്തിലും സമ്മർദ്ദം ഉടലെടുക്കും.

  • സ്ട്രെസ് ഹോർമോണായ കോർട്ടിസോൾ കൂടുതലായി ശരീരത്തിലെത്തും
  • ശാരീരിക വേദനകളുടെ സമയത്ത് ഉത്തേജിപ്പിക്കപ്പെടുന്ന മസ്തിഷ്ക്കത്തിലെ ആൻറീരിയർ സിങ്കുലേറ്റ് കോർട്ടെക്സ് , വൈകാരിക സംഘർഷം അനുഭവപ്പെടുമ്പോഴും പ്രതികരിക്കുന്നു
  • നോറിപിനെഫ്രിൻ, അഡ്രിനാലിൻ ഹോർമോണുകൾ ഉൽപ്പാദിപ്പിക്കപ്പെടുന്നതോടെ, നെഞ്ചുവേദന, ദ്രുതഗതിയിലുള്ള ഹൃദയമിടിപ്പ്, ശ്വാസംമുട്ടൽ തുടങ്ങിയ, ഹൃദയസ്തംഭനത്തിൻ്റെ അതേ ലക്ഷണങ്ങൾഉണ്ടാകുന്നു.

ഇത് കൊണ്ടാണ് ബ്രോക്കൺ ഹാർട്ട് സിൻഡ്രോം ( ടകോറ്റ്സുബോ കാർഡിയോമയോപ്പതി എന്നും അറിയപ്പെടുന്നു ) യഥാർത്ഥ നെഞ്ച് വേദനയായി അനുഭവപ്പെടുന്നത്. ഈ പ്രയാസം, പക്ഷെ ഹൃദയപേശികളെ സാധാരണയായി ബാധിക്കുന്നില്ല. മനസ്സിൽ ഉണ്ടായ വേദനയുടെ പ്രതിഫലനം നെഞ്ചിൽ അനുഭവപ്പെടുന്നു എന്നുമാത്രം.

ഓർമ്മകൾ ഹൃദയത്തിലല്ല, മനസ്സിലാണ്  

നമ്മുടെ തലച്ചോറാണ് ഓർമ്മകളേയും കാഴ്ച്ചകളേയുമൊക്കെ ക്രോഡീകരിച്ച് സൂക്ഷിക്കുന്നത്. ഭീതി, നഷടബോധം, വേദന തുടങ്ങിയ വികാരങ്ങളുമായി ബന്ധപ്പെട്ട ഓർമ്മകൾ മസ്തിഷ്ക്കത്തിലെ അമിഗ്ഡാലയിലാണ് കേന്ദ്രീകൃതമാകുന്നത്.

നമുക്ക് പ്രയപ്പെട്ടവരെ നഷ്ടമാകുമ്പോഴോ, ഇഷ്ടമുള്ളവ കൈവിട്ടുപോകുമ്പോഴോ,മസ്തിഷ്ക്കം ആ വ്യക്തിയുമായി അല്ലെങ്കിൽ ആ വസ്തുവുമായി ബന്ധപ്പെട്ട വൈകാരിക ശ്രേണികളെ പിടിച്ചുവെക്കാൻ ശ്രമിക്കുന്നു. അതോടെ നമ്മുടെ മനസ്സിൽ ഇക്കാര്യങ്ങൾ ആവർത്തിച്ച് കാണാൻ തുടങ്ങുന്നു. 

  • എന്താണ് പറഞ്ഞത്
  • അത്  വേറെ തരത്തിൽ ആകാമായിരുന്നില്ലേ
  • എന്താണ് നഷ്ടമായത്

ഇത്തരം ചിന്തകൾ മനസ്സിലേക്ക് വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കുമ്പോൾ ദുഃഖവും നീണ്ടു പോകുന്നു. മനസ്സിലെ മുറിവുണങ്ങാൻ സമയമെടുക്കുന്നു.

ഹൃദയവേദന ദൌർബല്യമല്ല, സ്വാഭാവിക സാഡീപ്രതികരണം

സങ്കടം തോന്നുന്നത് ഒരു ന്യൂനതയല്ല, വാസ്തവത്തിൽ, മനസ്സെടുക്കുന്ന ഒരു തീരുമാനമാണത്. വൈകാരിക തുടർച്ചയിലൂടെ വേദന നൽകിയ മുറിവിനെ നേരിടാനുള്ള സ്വാഭാവിക പ്രക്രിയയാണത്.

യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ലോസ് ഏഞ്ചലസ് ( യു സി എൽ എ )  നൽകുന്ന വിവരം അനുസരിച്ച്, ശാരീരിക വേദന അനുഭവപ്പെടുമ്പോഴുള്ള അതേ നാഡീപാതകൾ തന്നെയാണ്  സാമൂഹിക നിരാകരണം അനുഭവിക്കുമ്പോഴും  ഉത്തേജിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ, പ്രിയപ്പെട്ടവർ വൈകാരികമായി മുറിവേൽപ്പിക്കുമ്പോൾ, മനസ്സ് പോലെ ശരീരവും വേദനിക്കുന്നു. 

ഹൃദയ വേദന എങ്ങനെ അകറ്റാം

മാനസിക വേദനയാണ് ഹൃദയ വേദനക്ക് കാരണമെങ്കിൽ ആദ്യം ശ്രമം തുടങ്ങേണ്ടത് മനസ്സിൽ നിന്നുതന്നെയാണ്. ആത്മാവിൽ നിന്നുണരുന്ന വഴികളാണ് തേടേണ്ടത്.

1.വേദനയെ അംഗീകരിക്കുക  – അത് ഒതുക്കി വെക്കണ്

 മനസ്സിൽത്തന്നെ കൊണ്ടുനടന്നാൽ വേദനയ്ക്ക് പരിഹാരമാവില്ല എന്ന് മാത്രമല്ല  അതേറെ നാൾ തുടർന്നുകൊണ്ടേയിരിക്കും. പകരം,

  • ഉള്ളുതുറന്ന് കരയുക
  • മനസ്സിലുള്ള ദുഃഖം അക്ഷരങ്ങളിലേക്ക് പകർത്തി എഴുതുക
  • നിങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്ന വ്യക്തിയോട് കാര്യങ്ങൾ സംസാരിക്കുക

ഇതിലൂടെ, വൈകാരിക സംഘർഷങ്ങൾ ഒഴിഞ്ഞ് മനസ്സ് ശാന്തമാക്കാൻ മസ്തിഷ്ക്കത്തിലെ പ്രീഫ്രോണ്ടൽ കോർടെക്സ് ശ്രമം തുടങ്ങും.

2.ധ്യാനവും ശ്വസനക്രിയകളും 

ധ്യാനം പരിശീലിക്കുമ്പോൾ അമിഗ്ഡാലയുടെ അമിത പ്രവർത്തനം കുറയുന്നു. നാഡീവ്യവസ്ഥയെ ശാന്തമാക്കുന്നു.

 ചില രീതികൾ പരീക്ഷിക്കാം

  • ആഴത്തിൽ ശ്വസിക്കാം (4-7-8 രീതിയിൽ)
  • സ്നേഹവും കരുണയും ഉണർത്തുന്ന ലവിംഗ്-കൈൻറ്നെസ് മെഡിറ്റേഷൻ

ഈ രീതികൾ മനസ്സിൻ്റെ ഭാരം കുറയ്ക്കും

3.ശരീരം ചലിപ്പിക്കാം, മനസ്സിനെ സ്വതന്ത്രമാക്കാം

വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിൽ എൻഡോർഫിൻ, ഡോപമിൻ, സിറോടോണിൻ എന്നീ ഹോർമോണുകളുടെ ഉൽപ്പാദനം കൂടുന്നു. മനസ്സിനെ ശാന്തമാക്കാനും അതിലൂടെ സ്വസ്ഥത കൈവരിക്കാനും ഇത് സഹായിക്കും.

4. വൈകാരിക വ്യക്തിത്വം തിരികെപ്പിടിക്കുക

പ്രിയപ്പെട്ട ഒരു ബന്ധം തകരുമ്പോൾ, നമ്മുടെ സ്വത്വബോധത്തിൻ്റെ കെട്ടുറപ്പും നഷ്ടമാകുന്നു. മനസ്സിനെ പുതിയ മേഖലകളിലേക്ക് (ഉദാ:ഹോബികൾ, യാത്രകൾ,കൂട്ടായ്മകളിൽ ചേർന്നുള്ള പ്രവർത്തനം) തിരിച്ചു വിടുന്നതിലൂടെ നഷടബോധത്തിൻ്റെ വ്യാപ്തി കുറയുകയും മനസ്സിൽ പുതിയ വൈകാരിക സ്പന്ദനങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.

5. തെറാപ്പിസ്റ്റിൻ്റെ സഹായം തേടുക

പരമ്പരാഗത വൈകാരിക സ്വാസ്ഥ്യചികിൽസയും ആധുനിക മനഃശാസ്ത്ര സമീപനരീതികളും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. സി ബി ടി, എ സി ടി പോലുള്ള തെറാപ്പികളിലൂടെ പഴയ സന്തോഷവും സമാധാനവും  വീണ്ടെടുക്കാനാകും.

ഹൃദയം ആത്മാവിൻ്റെ കണ്ണാടി

പരമ്പരാഗത ആത്മീയ ചിന്താധാരയിൽ,  ആത്മാവിലെ അനുരണനങ്ങൾ ഹൃദയത്തിലേക്ക് പടരുന്നു എന്നാണ് പറയപ്പെടുന്നത്. ശരീരത്തിലെ പ്രധാന അവയവം എന്നതിനപ്പുറം, ഹൃദയത്തിന് സ്ഥാനമുണ്ട്. മനസ്സിൻ്റെ വേദന തിരിച്ചറിയാനും ശാന്തി നൽകാനും ഹൃദയവും പരിശ്രമിക്കുന്നു. 

വേദന അനിവാര്യമാണ്, സഹനം തെരഞ്ഞെടുപ്പും 

തിരമാലകളെ തടയാനാവില്ല, പക്ഷെ,അതിൽ സഞ്ചരിക്കാൻ പഠിക്കാം എന്ന് പറഞ്ഞതുപോലെ, വേദനകളും ദുഃഖവുമെല്ലാം മനുഷ്യസഹജമാണ്. പക്ഷെ അതു തിരിച്ചറിഞ്ഞ് കൃത്യതയോടെ മുന്നേറിയാൽ , ആ വേദനയെ നമുക്ക് മാറ്റാൻ കഴിയും.

ഇനിയൊരിക്കൽ ഹൃദയം നുറുങ്ങുമ്പോൾ ഓർക്കുക, അത് നിങ്ങളുടെ മനോഹരമായ മനസ്സിൻ്റെ കരുതലാണ്, സ്വാസ്ഥ്യത്തിലേക്ക് തിരികെയെത്താനുള്ള ആത്മാർത്ഥമായ കരുതൽ.

References :

  1. Does Rejection Hurt?
  2. Broken Heart Syndrome
  3. Complicated grief: recent developments in diagnostic criteria and treatment
  4. Stress management
  5. Grief
  6. When do individuals help close others improve? The role of information diagnosticity

Related News

യോഗ ചെയ്യാൻ ദിവസവും 20 മിനിറ്റ് മാറ്റിവെയ്ക്കാമോ? 

യോഗ ചെയ്യാൻ ദിവസവും 20 മിനിറ്റ് മാറ്റിവെയ്ക്കാമോ? 

ആരോഗ്യത്തിൽ വരുന്ന മാറ്റങ്ങൾ കാണാം  ആരോഗ്യത്തിന് വേണ്ടി ഒരിത്തിരി നേരം മാറ്റിവെയ്ക്കാൻ പോലും കഴിയാത്തത്ര തിരക്കുള്ള ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ജോലിക്കും കുടുംബകാര്യങ്ങൾക്കും മറ്റും സമയം നൽകിക്കഴിയുമ്പോൾ...

ജൂൺ 21, 2026 11:18 pm
യോഗ പരിശീലിച്ചാൽ മസ്തിഷ്ക്കത്തിൽ മാറ്റം വരുത്താനാകുമോ?

യോഗ പരിശീലിച്ചാൽ മസ്തിഷ്ക്കത്തിൽ മാറ്റം വരുത്താനാകുമോ?

ശാസ്ത്രം പറയുന്നത് അറിഞ്ഞിരിക്കാം ശരീരത്തിന് നല്ല വഴക്കം നേടി ആരോഗ്യം കൈവരിക്കാനുള്ള മികച്ച ഉപാധിയാണ് യോഗ എന്ന് പൊതുവെ എല്ലാവർക്കും ധാരണയുണ്ട്. സാവധാനത്തിൽ, ശ്വാസോച്ഛ്വാസത്തിന് പ്രാധാന്യം നൽകി...

ജൂൺ 21, 2026 11:13 pm
വ്യക്തിഗത ഭക്ഷണക്രമം പ്രമേഹ നിയന്ത്രണം സുഗമമാക്കുന്നതെങ്ങനെ?

വ്യക്തിഗത ഭക്ഷണക്രമം പ്രമേഹ നിയന്ത്രണം സുഗമമാക്കുന്നതെങ്ങനെ?

പ്രമേഹം ഉള്ള ഒരു വ്യക്തിയെ സംബന്ധിച്ച്, ദൈനംദിന ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളും ബ്ളഡ് ഷുഗർ ലെവലിനെ അടിസ്ഥാനമാക്കിയാകും   കണക്കാക്കപ്പെടുന്നത്. ക്ഷീണം, ഊർജക്കുറവ്, അമിതദാഹം തുടങ്ങിയ കാര്യങ്ങൾക്കെല്ലാം...

ജൂൺ 10, 2026 10:28 pm
കുടൽ നന്നാകാൻ അടുക്കളയിൽത്തന്നെയുണ്ട് പരമ്പരാഗത പാചകവിധികൾ

കുടൽ നന്നാകാൻ അടുക്കളയിൽത്തന്നെയുണ്ട് പരമ്പരാഗത പാചകവിധികൾ

പുളിപ്പിച്ചുപയോഗിക്കുന്ന അഞ്ച് വിഭവങ്ങൾ അറിഞ്ഞിരിക്കാം കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ തൈരും പ്രോബയോട്ടിക് പാനീയങ്ങളും മികച്ചതാണെന്ന് നമുക്കേവർക്കുമറിയാം. കാലങ്ങളായി ഇതിനെക്കുറിച്ചുള്ള കൃത്യമായ ധാരണയും നമുക്കുണ്ട്. ദഹനം സുഗമമാക്കാനുള്ള ആഹാരപദാർത്ഥങ്ങളെക്കുറിച്ച്...

ജൂൺ 6, 2026 10:34 pm
Top
Subscribe