മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കല്ലേ: ബുദ്ധിശക്തി കൂട്ടാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും മികച്ചത്!

മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കല്ലേ: ബുദ്ധിശക്തി കൂട്ടാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും മികച്ചത്!

മുട്ടയുടെ മഞ്ഞക്കരു കഴിച്ചാൽ ഹൃദയാരോഗ്യം നഷ്ടപ്പെടുമെന്ന് സ്ഥിരമായി കേൾക്കാറുള്ള കാര്യമാണ്. എന്നാൽ ഇതിന് കടകവിരുദ്ധമായ വസ്തുതയാണ് മുട്ടയുടെ മഞ്ഞയെക്കുറിച്ചുള്ള പുതിയ ശാസ്ത്രീയ പഠനങ്ങൾ പറയുന്നത്.

ആരോഗ്യകരമായ ഭക്ഷണരീതിയുടെ ഭാഗമായി, മിതമായ അളവിൽ കഴിക്കുകയാണെങ്കിൽ, മുട്ടക്കരു ഹൃദയത്തിന് ദോഷകരമല്ലെന്ന് മാത്രമല്ല, അത് തലച്ചോറിന്റെ പ്രവർത്തനത്തിനും ഹൃദയാരോഗ്യത്തിനും ഒരുപോലെ ഗുണകരവുമാണ് എന്നാണ് നൂതന ഗവേഷണങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്.

മുട്ടയുടെ മഞ്ഞക്കരുവിനെ സംബന്ധിച്ചുള്ള യഥാർത്ഥ വസ്തുതകൾ എന്താണെന്ന് നമുക്കൊന്ന് നോക്കാം.

മഞ്ഞക്കരു: പോഷകങ്ങളുടെ കലവറ

മുട്ടയിലെ പോഷകങ്ങളിൽ ഭൂരിഭാഗവും അടങ്ങിയിരിക്കുന്നത് അതിന്റെ മഞ്ഞക്കരുവിലാണ്.

ഇതിൽ അടങ്ങിയിരിക്കുന്ന പ്രധാന ഘടകങ്ങൾ:

  • കോലീൻ (Choline)
  • വിറ്റാമിൻ B12
  • വിറ്റാമിൻ D
  • വിറ്റാമിൻ A, E, K
  • സെലിനിയം (Selenium)
  • ലൂട്ടീൻ, സിയാക്സാന്തിൻ (Lutein & Zeaxanthin)
  • ഒമേഗ-3 ഫാറ്റുകൾ
  • തലച്ചോറിലെ കോശങ്ങൾക്ക് ആവശ്യമായ ഫോസ്ഫോലിപ്പിഡുകൾ

കുറഞ്ഞ ചെലവിൽ എളുപ്പത്തിൽ ലഭിക്കുന്ന സമ്പൂർണ്ണാഹാരം എന്ന പ്രത്യേകത മുട്ടയ്ക്കുണ്ട്. ശരീരത്തിന് വേഗത്തിൽ ആഗിരണം ചെയ്യാൻ കഴിയുന്ന തരത്തിലുള്ള ഒന്നിലധികം പോഷകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ മുട്ടയെ ഒരു “ഫങ്ഷണൽ ഫുഡ്” (Functional Food) ആയാണ് കണക്കാക്കുന്നത്.

മസ്തിഷ്ക്ക മികവിന് ഉത്തമമാകുന്നത് എങ്ങനെ?

1. കോലീൻ: തലച്ചോറിന് കരുത്തു നൽകുന്ന പോഷകം

തലച്ചോറിന്റെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ പോഷകങ്ങളിൽ ഒന്നാണ് കോലീൻ. നമ്മുടെ നാഡീവ്യൂഹത്തിന്റെ പ്രവർത്തനങ്ങളെ സഹായിക്കുന്ന ‘അസറ്റൈൽകോലീൻ’ (Acetylcholine) എന്ന സന്ദേശവാഹിനി നിർമ്മിക്കാൻ കോലീൻ അത്യാവശ്യമാണ്.

ഇത് താഴെ പറയുന്ന കാര്യങ്ങളെ സഹായിക്കുന്നു:

  • ഓർമ്മശക്തി
  • പഠനമികവ്
  • ഏകാഗ്രത
  • മനസ്സിന്റെ സന്തോഷവും നിയന്ത്രണവും (Mood regulation)

പ്രകൃതിദത്തമായ ഭക്ഷണങ്ങളിൽ കോലീൻ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ഒന്നാണ് മുട്ടയുടെ മഞ്ഞ.

ശാസ്ത്രം പറയുന്നത് 

മുട്ടയുടെ മഞ്ഞയിൽ നിന്നു ലഭിക്കുന്ന കോലീനെക്കുറിച്ച് നടത്തിയ പഠനങ്ങൾ പ്രകാരം:

  • ഇത് രക്തത്തിലെ കോലീൻ്റെ അളവ് വർദ്ധിപ്പിക്കുന്നു
  • വാക്കുകൾ ഓർത്തുവെയ്ക്കാനുള്ള ശേഷി (Verbal memory) മെച്ചപ്പെടുത്തുന്നു
  • പ്രായമായവരിലുണ്ടാകുന്ന മറവി കുറയ്ക്കാനും തലച്ചോറിനെ പ്രവർത്തനക്ഷമമാക്കാനും സഹായിക്കുന്നു

2. ദീർഘകാലത്തേക്കുള്ള സംരക്ഷണം

പതിവായി മുട്ട കഴിക്കുന്നത് പ്രായമാകുമ്പോഴുണ്ടാകുന്ന പല ആരോഗ്യപ്രശ്നങ്ങളിൽ നിന്നും തലച്ചോറിനെ സംരക്ഷിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു:

  • പ്രായമായവരിലും മുതിർന്നവരിലും ചിന്താശേഷിയും ബുദ്ധിശക്തിയും നിലനിർത്താൻ ഇത് സഹായിക്കുന്നു
  • അൽസ്ഹൈമേഴ്‌സ് സാധ്യത കുറയ്ക്കുന്നു

മുട്ടയിലടങ്ങിയിരിക്കുന്ന കോലീൻ, കരോട്ടിനോയ്ഡുകൾ, പ്രോട്ടീൻ എന്നിവയുടെ സംയോജിത പ്രവർത്തനമാണ് ഈ ഗുണങ്ങൾ നൽകുന്നത്.

3. വാർദ്ധക്യത്തിലും തലച്ചോറിനെ സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റുകൾ

മുട്ടയുടെ മഞ്ഞയിൽ പ്രധാനമായും രണ്ട് ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്:

  • ലൂട്ടീൻ (Lutein)
  • സിയാക്സാന്തിൻ (Zeaxanthin)

തലച്ചോറിനുണ്ടാകുന്ന തേയ്മാനവും (Oxidative stress) അതുവഴി സംഭവിക്കുന്ന ബൗദ്ധിക ശോഷണവും കുറയ്ക്കാൻ ഈ ആന്റിഓക്‌സിഡന്റുകൾ സഹായിക്കുന്നു. പ്രായമാകുമ്പോൾ ഉണ്ടാകുന്ന ഓർമ്മക്കുറവ്, ഒരു പരിധിവരെ തടയാൻ ഇത് അനിവാര്യമാണ്.

ഹൃദയാരോഗ്യവും മുട്ടയുടെ മഞ്ഞയും: കൊളസ്‌ട്രോളിനെക്കുറിച്ചുള്ള യാഥാർത്ഥ്യം

മുട്ടയുടെ മഞ്ഞയിലെ കൊളസ്‌ട്രോൾ, ഹൃദ്രോഗത്തിന് കാരണമാകുമെന്നായിരുന്നു മുൻകാലങ്ങളിൽ വിശ്വസിച്ചിരുന്നത്.

പഠനങ്ങൾ പറയുന്നത്

  • മുട്ട കഴിക്കുന്നത് ഭൂരിഭാഗം പേരിലും ശരീരത്തിലെ ലിപിഡ് പ്രൊഫൈലിനെ (കൊളസ്‌ട്രോളിന്റെ അളവ്) ദോഷകരമായി ബാധിക്കുന്നില്ലെന്ന് ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നു
  • ഭക്ഷണത്തിലൂടെയുള്ള കൊളസ്‌ട്രോൾ നമ്മുടെ രക്തത്തിലെ കൊളസ്‌ട്രോളിനെ എങ്ങനെ ബാധിക്കുന്നു എന്നത് ഓരോരുത്തരുടെയും ജനിതകഘടനയെയും ജീവിതശൈലിയെയും ആശ്രയിച്ചിരിക്കും
  • മറ്റ് പല മാംസാഹാരങ്ങളെയും അപേക്ഷിച്ച് മുട്ടയിൽ പൂരിത കൊഴുപ്പ് (Saturated fat) വളരെ കുറവാണ്. ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്

മൊത്തത്തിലുള്ള ഭക്ഷണരീതിക്കും പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നതിനുമാണ് ആധുനിക ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ മുൻഗണന നൽകുന്നത്. ട്രാൻസ് ഫാറ്റുകൾ ഒഴിവാക്കുകയും ചിട്ടയായ ജീവിതശൈലി അനുവർത്തിക്കുകയും ചെയ്യണമെന്ന് ആരോഗ്യം സംബന്ധിച്ച നൂതന നിർദ്ദേശങ്ങൾ സൂചിപ്പിക്കുന്നു.

താഴെ പറയുന്നവയ്‌ക്കൊപ്പം മുട്ട കൂടി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് വളരെ നല്ലതാണ്:

  • പച്ചക്കറികൾ (വിവിധ വർണ്ണങ്ങളിലുള്ളവ)
  • നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ (Fiber-rich foods)
  • ആരോഗ്യകരമായ കൊഴുപ്പുകൾ (Healthy fats)
  • മിതമായ കലോറി 

 ശരിയായ രീതിയിൽ ഉൾപ്പെടുത്തിയാൽ മുട്ട ശരീരത്തിന് ദോഷം ചെയ്യില്ലെന്നു മാത്രമല്ല അത് ഗുണകരവുമാണ്.

എത്രത്തോളം കഴിക്കാം? 

ആരോഗ്യമുള്ള ഒരാൾ ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത് സുരക്ഷിതമാണെന്നാണ് ആധുനിക ആരോഗ്യ പഠനങ്ങളും ഡയറ്ററി നിർദ്ദേശങ്ങളും വ്യക്തമാക്കുന്നത്.

മസ്തിഷ്ക്കത്തിനും ഹൃദയത്തിനും ഗുണകരമാകുന്നതെങ്ങനെ?

നമ്മുടെ തലച്ചോറും ഹൃദയവും തമ്മിൽ അഗാധമായ ബന്ധമുണ്ട്. ഇവയുടെ പ്രവർത്തനങ്ങൾക്ക് ഒരേസമയം പിന്തുണ നൽകാൻ മഞ്ഞക്കരുവിലടങ്ങിയിരിക്കുന്ന പോഷകങ്ങൾക്ക് കഴിയും. മുട്ടയിലടങ്ങിയിരിക്കുന്ന ഘടകങ്ങൾ തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉഷാറാക്കുന്നതിനൊപ്പം തന്നെ ഹൃദയത്തിന് ആവശ്യമായ കരുത്തും നൽകുന്നു.

നമ്മുടെ തലച്ചോറിനും ഹൃദയത്തിനും മുട്ട എങ്ങനെയാണ് ഗുണകരമാകുന്നത് എന്ന് ഈ പട്ടികയിൽ നിന്ന് മനസ്സിലാക്കാം:

    പോഷകങ്ങൾതലച്ചോറിനുള്ള ഗുണംഹൃദയത്തിനുള്ള  ഗുണം
    കോലീൻന്യൂറോട്രാൻമിറ്ററുകളുടെ നിർമ്മാണംകൊഴുപ്പിനെ ശരിയായ രീതിയിൽ ദഹിപ്പിക്കാൻ സഹായിക്കുന്നു
ഫോസ്ഫോലിപ്പിഡുകൾമസ്തിഷ്ക്ക കോശങ്ങളുടെ ഘടന നിലനിർത്തുന്നുകോശങ്ങളുടെ ആവരണം ദൃഢമാക്കുന്നു
    ഒമേഗ-3ചിന്താശേഷിയും ഓർമ്മശക്തിയും സംരക്ഷിക്കുന്നുഹൃദയത്തിലെ വീക്കങ്ങൾ കുറയ്ക്കുന്നു
വിറ്റാമിൻ Bനാഡികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നുഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു

ഭീതി വേണ്ട, മിതത്വം പ്രധാനം

മുട്ടയുടെ മഞ്ഞക്കരു ഒരിക്കലും ഒരു മോശം ഭക്ഷണമല്ല. അത് പോഷകസമ്പന്നമാണെന്ന് നമ്മൾ തിരിച്ചറിയുകയാണ് വേണ്ടത്.

നമ്മുടെ ആരോഗ്യം കേവലം ഒരു ഭക്ഷണത്തെ മാത്രം ആശ്രയിച്ചല്ല നിലനിർക്കുന്നത്; അത് താഴെ പറയുന്ന കാര്യങ്ങളുടെ കൂട്ടായ ഫലമാണ്:

  • മൊത്തത്തിലുള്ള ഭക്ഷണരീതി
  • ശാരീരിക അധ്വാനം (വ്യായാമം)
  • മാനസിക സമ്മർദ്ദം കുറയ്ക്കുക
  • ജനിതകപരമായ പ്രത്യേകതകൾ
  • ശരീരത്തിന്റെ ഉപാപചയ പ്രവർത്തനം

ചുരുക്കത്തിൽ, ഒരു പ്രത്യേക ഭക്ഷണത്തെ പേടിക്കുന്നതിന് പകരം ആരോഗ്യകരമായ ജീവിതശൈലി വളർത്തിയെടുക്കുകയാണ് വേണ്ടത്.

ആരൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?

മുട്ടയുടെ ഉപയോഗത്തിൽ ചിലർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്:

  • ജനിതകമായി ഉയർന്ന കൊളസ്‌ട്രോൾ ഉള്ളവർ (Familial hypercholesterolemia) 
  • ചില പ്രത്യേക ഉപാപചയ വൈകല്യങ്ങൾ (Metabolic disorders) ഉള്ളവർ
  • ഡോക്ടർമാർ കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ നിർദ്ദേശിച്ചിട്ടുള്ളവർ
  • മുട്ട അലർജി ഉള്ളവർ

എന്നാൽ ആരോഗ്യമുള്ള മിക്ക വ്യക്തികൾക്കും മിതമായ അളവിൽ മുട്ട കഴിക്കുന്നത് തികച്ചും സുരക്ഷിതമാണ്.

നമ്മളിൽ മിക്കവരും മുട്ടയുടെ മഞ്ഞ ഒഴിവാക്കണമെന്നു കേട്ടാണ് വളർന്നത്. ഹൃദയാരോഗ്യത്തിന് ദോഷം ചെയ്യുമെന്ന തെറ്റിദ്ധാരണയിൽ വർഷങ്ങളോളം പലരും മഞ്ഞക്കരു ഒഴിവാക്കിയിരുന്നു. ആരോഗ്യം സംരക്ഷിക്കാനായി നമ്മൾ ഉപേക്ഷിച്ചിരുന്നത്, വാസ്തവത്തിൽ നമുക്കേറെ ഗുണം ചെയ്യേണണ്ടിയിരുന്ന പ്രധാന പോഷകങ്ങളായിരുന്നു.

നമ്മൾ വിശ്വസിച്ചിരുന്നത് പോലെ ഒരു ‘വില്ലൻ’ അല്ല മുട്ടയുടെ മഞ്ഞക്കരു. ഇത് നമ്മുടെ തലച്ചോറിന്റെ പ്രവർത്തനങ്ങളെ സഹായിക്കുന്ന, പോഷകങ്ങൾ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണമാണ്. ശരിയായ രീതിയിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഇത് ഹൃദയാരോഗ്യത്തിന് ഒട്ടും ദോഷം ചെയ്യില്ല.

Related News

ആരോഗ്യം വേണോ? നെല്ലിക്ക ശീലമാക്കാം

ആരോഗ്യം വേണോ? നെല്ലിക്ക ശീലമാക്കാം

ആയുർവേദത്തിൽ ആരോഗ്യത്തിൻ്റെ അമൃതായി വിശേേഷിപ്പിക്കപ്പെടുന്ന അത്ഭുതഫലമാണ് നെല്ലിക്ക. പുരാതനകാലം മുതൽക്കേ പലതരത്തിൽ ആഹാരത്തിലും ഔഷധങ്ങളിലും നെല്ലിക്ക ഉപയോഗിച്ചു പോരുന്നുണ്ട്. ക്ഷീണമകറ്റാനും പ്രതിരോധശേഷി കൂട്ടാനുമുള്ള എളുപ്പവഴിയാണ് ഈ സൂപ്പർഫുഡ്....

ഏപ്രിൽ 20, 2026 11:26 pm
ഉറക്കവും ഭക്ഷണരീതിയും തമ്മിൽ ബന്ധമുണ്ടോ?

ഉറക്കവും ഭക്ഷണരീതിയും തമ്മിൽ ബന്ധമുണ്ടോ?

വിചിത്രമെന്ന് തോന്നുമെങ്കിലും ഇവ തമ്മിൽ ബന്ധമുണ്ട് എന്നതാണ് സത്യം. നമ്മുടെ ജീവിതപരിസരങ്ങളിൽ സ്ഥിരം കാണുന്ന ഒരു കാഴ്ച്ചയിൽ നിന്ന് തന്നെ തുടങ്ങാം. നിങ്ങൾ ഒരു ദിവസം രാത്രി...

ഏപ്രിൽ 13, 2026 9:56 pm
ആഹാരം ഔഷധമാകുമ്പോൾ 

ആഹാരം ഔഷധമാകുമ്പോൾ 

ശരിയായ ഭക്ഷണ രീതിയിലൂടെ രോഗങ്ങളെ എങ്ങനെ അകറ്റി നിർത്താം ടൈപ്പ് ടു പ്രമേഹം, അമിത രക്തസമ്മർദ്ദം, പൊണ്ണത്തടി, ഹൃദ്രോഗം തുടങ്ങി നിരവധി രോഗങ്ങൾ ഭയാനകമാംവിധം ലോകമാകെ, ഇന്ത്യയിൽ...

ഏപ്രിൽ 11, 2026 11:23 pm
ആഹാരക്രമം ശരിയായ രീതിയിലാണോ?

ആഹാരക്രമം ശരിയായ രീതിയിലാണോ?

എന്ത്, എങ്ങനെ, എപ്പോൾ കഴിക്കുന്നതാണ് ആരോഗ്യകരമെന്ന് നോക്കാം എല്ലാദിവസവും പ്രാതലും ഉച്ചഭക്ഷണവും അത്താഴവുമായി മൂന്നുനേരവും ആഹാരം കഴിക്കുന്നവരാണ് നമ്മൾ. ഇടനേരങ്ങളിൽ ചായയോ കാപ്പിയോ ഒപ്പം പലഹാരങ്ങളും. നിത്യേന...

ഏപ്രിൽ 1, 2026 7:48 pm
Top
Subscribe