പ്രമേഹം: അപകടസാദ്ധ്യതകളും പ്രതിരോധ മാർഗങ്ങളും

പ്രമേഹം: അപകടസാദ്ധ്യതകളും പ്രതിരോധ മാർഗങ്ങളും

അറിയേണ്ടതെല്ലാം

ഇന്ത്യയിലും ലോകമെമ്പാടുമുള്ള ആരോഗ്യപ്രശ്നങ്ങളിൽ ഏറ്റവും വേഗത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് പ്രമേഹം. ഇന്റർനാഷണൽ ഡയബെറ്റിസ് ഫെഡറേഷന്റെ (IDF) കണക്കനുസരിച്ച്, ഇന്ത്യയിൽ മാത്രം ഏഴുകോടി എഴുപത് ലക്ഷം പേർക്ക് പ്രമേഹമുണ്ട്. ഈ സംഖ്യ വരും വർഷങ്ങളിൽ കുത്തനെ ഉയരുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ, പലപ്പോഴും സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് പലർക്കും  അപകടസാധ്യതകളെക്കുറിച്ച് തിരിച്ചറിവുണ്ടാകുന്നത്. ഇതുതന്നെയാണ് പ്രമേഹത്തെ കൂടുതൽ അപകടകരമാക്കുന്നതും.

അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ അസുഖത്തിൻ്റെ ഗൗരവത്തെക്കുറിച്ച് തിരിച്ചറിയുന്നതിനൊപ്പം ആശ്വാസകരമായ മറ്റൊരു കാര്യം കൂടി മനസ്സിലാക്കേണ്ടതുണ്ട്. പ്രമേഹം വലിയൊരു അളവ് വരെ തടയാൻ കഴിയുന്നതാണ് എന്ന വസ്തുതയാണത്. ഓരോരുത്തരും വ്യക്തിപരമായ അപകടസാധ്യതകൾ തിരിച്ചറിയുകയും കൃത്യ സമയത്ത് ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നതിലൂടെ ടൈപ്പ് 2 പ്രമേഹവും അതുമായി ബന്ധപ്പെട്ട സങ്കീർണ്ണതകളും വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കാൻ നമുക്ക്  കഴിയും.

അപകടസാധ്യതകൾ മനസ്സിലാക്കാം

1.കുടുംബ പാരമ്പര്യവും ജനിതക ഘടകങ്ങളും

മാതാപിതാക്കളിൽ ഒരാൾക്ക്, അല്ലെങ്കിൽ ​​രണ്ടുപേർക്കും പ്രമേഹമുണ്ടെങ്കിൽ, അവരുടെ മക്കൾക്ക് പ്രമേഹം വരാനുള്ള സാധ്യത ഏറെയാണ്. ജനിതകപരമായ കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിലല്ലെങ്കിലും കുടുംബ പാരമ്പര്യം മനസ്സിലാക്കുന്നത് നേരത്തെ തന്നെ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ  സഹായിക്കും.

2.പ്രായമെന്ന ഘടകം

ഏത് പ്രായത്തിലും പ്രമേഹം വരാമെങ്കിലും, 40 വയസ്സിന് ശേഷം ഇതിനുള്ള സാധ്യത കൂടിവരുന്നു. എന്നിരുന്നാലും അമിതവണ്ണവും വ്യായാമമില്ലാത്ത ജീവിതശൈലിയും വർധിച്ചുവരുന്നതിനാൽ, കൗമാരക്കാരിൽ പോലും ഇപ്പോൾ ടൈപ്പ് 2 പ്രമേഹം കണ്ടുവരുന്നുണ്ട്.

3.ജീവിതശൈലിയിലെ കാരണങ്ങൾ

1.ശാരീരിക വ്യായാമമില്ലായ്മ: വ്യായാമമില്ലാത്ത ജീവിതശൈലി പിന്തുടരുന്നവരുടെ ശരീരത്തിന് രക്തത്തിലെ പഞ്ചസാരയെ കാര്യക്ഷമമായി നിയന്ത്രിക്കാനുള്ള ശേഷി കുറയുന്നു.

2.അനാരോഗ്യകരമായ ഭക്ഷണം: സംസ്കരിച്ച ഭക്ഷണങ്ങൾ, മധുരപാനീയങ്ങൾ, ഉയർന്ന കൊഴുപ്പുള്ള ഭക്ഷണം എന്നിവ ഇൻസുലിൻ പ്രതിരോധത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

3.അമിതവണ്ണം: പൊണ്ണത്തടി, പ്രത്യേകിച്ചും വയറിലെ കൊഴുപ്പ് (abdominal obesity) പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ്.

രോഗാവസ്ഥകൾ

1.അമിത രക്തസമ്മർദ്ദം (ഹൈപ്പർടെൻഷൻ)

2.ഉയർന്ന കൊളസ്ട്രോളോ ട്രൈഗ്ലിസറൈഡുകളോ

3.സ്ത്രീകളിലെ പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം (PCOS)

4.ഗർഭകാലത്ത് ജസ്റ്റേഷണൽ ഡയബെറ്റിസ് (പ്രമേഹം) ഉണ്ടായിട്ടുള്ള ചരിത്രം

നേരത്തെ കൈക്കൊള്ളാവുന്ന പ്രതിരോധ മാർഗ്ഗങ്ങൾ

1.നേരത്തെയുള്ള പരിശോധനകൾ

ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മുമ്പുതന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി പരിശോധിക്കുന്നത് പ്രമേഹത്തിന് മുന്നോടിയായുള്ള അവസ്ഥ (പ്രീഡയബെറ്റിസ്) കണ്ടെത്താൻ സഹായിക്കും. ഫാസ്റ്റിംഗ്, പോസ്റ്റ്-പ്രാൻഡിയൽ, HbA1c തുടങ്ങിയ പരിശോധനകൾ ഇതിന് സഹായകമാണ്. നേരത്തെയുള്ള രോഗനിർണയം മരുന്നില്ലാതെ തന്നെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്താൻ അവസരമൊരുക്കുന്നു

2.സന്തുലിതമായ ഭക്ഷണം ശീലമാക്കുക

1.ധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, നട്സ്, പയറുവർഗങ്ങൾ എന്നിവ ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുക.

2.ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ്സ്, വറുത്ത ഭക്ഷണങ്ങൾ, മധുര പലഹാരങ്ങൾ എന്നിവ പരിമിതപ്പെടുത്തുക.

3.ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കുന്നതിലും (portion control) ശ്രദ്ധയോടെ ഭക്ഷണം കഴിക്കുന്നതിലും മനസ്സർപ്പിക്കുക.

3.ശാരീരികമായി സജീവമായിരിക്കുക

ദിവസവും 30 മിനിറ്റ് വേഗത്തിലുള്ള നടത്തമോ മിതമായ വ്യായാമമോ ചെയ്യുന്നത് ഇൻസുലിൻ സെൻസിറ്റിവിറ്റി വർദ്ധിപ്പിക്കാനും രോഗസാധ്യത ഗണ്യമായി കുറയ്ക്കാനും സഹായിക്കും.

4.ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക

അമിതഭാരമുണ്ടെങ്കിൽ, ശരീരഭാരത്തിൽ 5-7% കുറയ്ക്കുന്നത് പോലും പ്രമേഹ സാധ്യത ഏകദേശം 60% വരെ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

5.മാനസിക സമ്മർദ്ദവും ഉറക്കവും 

നിരന്തരമായ മാനസിക സമ്മർദ്ദവും ആരോഗ്യകരമായ ഉറക്കത്തിൻ്റെ അഭാവവും ഹോർമോൺ സന്തുലിതാവസ്ഥയെ ബാധിക്കുകയും ഇൻസുലിൻ പ്രതിരോധത്തിലേക്ക് നയിക്കുകയും ചെയ്യും. മൈൻഡ്ഫുൾനെസ്, യോഗ തുടങ്ങിയവ പരിശീലിക്കുകയും ഉറക്കത്തിലെ ചിട്ടകൾ പാലിക്കുകയും ചെയ്യുന്നത് നന്ന്.

6.പുകയില വേണ്ട, മദ്യം കുറയ്ക്കാം

പുകയിലയുടെയും മദ്യത്തിന്റെയും ഉപയോഗം പ്രമേഹ സാധ്യത മാത്രമല്ല, ഹൃദയസംബന്ധമായ പ്രശ്നങ്ങളും വർദ്ധിപ്പിക്കുന്നു.

വലിയ മുന്നൊരുക്കങ്ങളോടെ ഏറെ ബുദ്ധിമുട്ടി പാലിക്കേണ്ട ചിട്ടകളൊന്നും തന്നെ പ്രമേഹം പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങളിൽ ഉൾപ്പെടുന്നില്ല എന്നത് ആശ്വാസകരമായ കാര്യമാണ്. നമ്മുടെ ശീലങ്ങളിലും ജീവിതശൈലിയിലും ചെറിയ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ പ്രമേഹത്തെ പ്രതിരോധിക്കാനാകും.

 നല്ല ഭക്ഷണം കഴിക്കുന്നതിനും കൂടുതൽ വ്യായാമം ചെയ്യുന്നതിനും മാനസിക സമ്മർദ്ദം നിയന്ത്രിക്കുന്നതിനും നമ്മൾ എടുക്കുന്ന ഓരോ ചുവടുവെയ്പ്പും ആരോഗ്യകരമായ ഭാവിയിലേക്കാണ് വഴിതുറക്കുക. പ്രമേഹം രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിൽ മാത്രമല്ല, അത് ഹൃദയം, വൃക്കകൾ, നാഡികൾ, കണ്ണുകൾ എന്നിവയെയും ബാധിക്കുമെന്ന് ഓർക്കുക. ആരോഗ്യം സംബന്ധിച്ച അപകടസാധ്യതകളെക്കുറിച്ച് ഇന്ന് ധാരണ വരുത്തുന്നത്, ആരോഗ്യകരമായ നല്ല നാളേയ്ക്കുള്ള ഏറ്റവും മികച്ച കരുതലാണ്.

Online References

Related News

യോഗ ചെയ്യാൻ ദിവസവും 20 മിനിറ്റ് മാറ്റിവെയ്ക്കാമോ? 

യോഗ ചെയ്യാൻ ദിവസവും 20 മിനിറ്റ് മാറ്റിവെയ്ക്കാമോ? 

ആരോഗ്യത്തിൽ വരുന്ന മാറ്റങ്ങൾ കാണാം  ആരോഗ്യത്തിന് വേണ്ടി ഒരിത്തിരി നേരം മാറ്റിവെയ്ക്കാൻ പോലും കഴിയാത്തത്ര തിരക്കുള്ള ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ജോലിക്കും കുടുംബകാര്യങ്ങൾക്കും മറ്റും സമയം നൽകിക്കഴിയുമ്പോൾ...

ജൂൺ 21, 2026 11:18 pm
യോഗ പരിശീലിച്ചാൽ മസ്തിഷ്ക്കത്തിൽ മാറ്റം വരുത്താനാകുമോ?

യോഗ പരിശീലിച്ചാൽ മസ്തിഷ്ക്കത്തിൽ മാറ്റം വരുത്താനാകുമോ?

ശാസ്ത്രം പറയുന്നത് അറിഞ്ഞിരിക്കാം ശരീരത്തിന് നല്ല വഴക്കം നേടി ആരോഗ്യം കൈവരിക്കാനുള്ള മികച്ച ഉപാധിയാണ് യോഗ എന്ന് പൊതുവെ എല്ലാവർക്കും ധാരണയുണ്ട്. സാവധാനത്തിൽ, ശ്വാസോച്ഛ്വാസത്തിന് പ്രാധാന്യം നൽകി...

ജൂൺ 21, 2026 11:13 pm
വ്യക്തിഗത ഭക്ഷണക്രമം പ്രമേഹ നിയന്ത്രണം സുഗമമാക്കുന്നതെങ്ങനെ?

വ്യക്തിഗത ഭക്ഷണക്രമം പ്രമേഹ നിയന്ത്രണം സുഗമമാക്കുന്നതെങ്ങനെ?

പ്രമേഹം ഉള്ള ഒരു വ്യക്തിയെ സംബന്ധിച്ച്, ദൈനംദിന ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളും ബ്ളഡ് ഷുഗർ ലെവലിനെ അടിസ്ഥാനമാക്കിയാകും   കണക്കാക്കപ്പെടുന്നത്. ക്ഷീണം, ഊർജക്കുറവ്, അമിതദാഹം തുടങ്ങിയ കാര്യങ്ങൾക്കെല്ലാം...

ജൂൺ 10, 2026 10:28 pm
കുടൽ നന്നാകാൻ അടുക്കളയിൽത്തന്നെയുണ്ട് പരമ്പരാഗത പാചകവിധികൾ

കുടൽ നന്നാകാൻ അടുക്കളയിൽത്തന്നെയുണ്ട് പരമ്പരാഗത പാചകവിധികൾ

പുളിപ്പിച്ചുപയോഗിക്കുന്ന അഞ്ച് വിഭവങ്ങൾ അറിഞ്ഞിരിക്കാം കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ തൈരും പ്രോബയോട്ടിക് പാനീയങ്ങളും മികച്ചതാണെന്ന് നമുക്കേവർക്കുമറിയാം. കാലങ്ങളായി ഇതിനെക്കുറിച്ചുള്ള കൃത്യമായ ധാരണയും നമുക്കുണ്ട്. ദഹനം സുഗമമാക്കാനുള്ള ആഹാരപദാർത്ഥങ്ങളെക്കുറിച്ച്...

ജൂൺ 6, 2026 10:34 pm
Top
Subscribe