ഒരു ചുംബനത്തിൽ എന്തിരിക്കുന്നു? നിസ്സാരമാക്കല്ലേ, ഒരുപാടുണ്ട്

ഒരു ചുംബനത്തിൽ എന്തിരിക്കുന്നു? നിസ്സാരമാക്കല്ലേ, ഒരുപാടുണ്ട്

ഒരു ചുംബനം ഒരു മധുചുംബനം എന്നധരമലരിൽ വണ്ടിൻ പരിരംഭണം….

അരനൂറ്റാണ്ടു മുമ്പു പുറത്തിറങ്ങിയ ദൃക്സാക്ഷി എന്ന ചിത്രത്തിലെ ഗാനരംഗത്തിന്  വേണ്ടി ശ്രീകുമാരൻ തമ്പി എഴുതിയ വരികളാണിത്. കളിചൊല്ലി നിന്ന പുലർവേളയിലും വിട ചൊല്ലിയ നിറസന്ധ്യയിലും കാമുകൻ കൈമാറിയ മധുരം നിറച്ച ചുംബനത്തെക്കുറിച്ച് പ്രണയിനി പാടുകയാണ്. 

ചുംബനം എല്ലാക്കാലത്തും സാഹിത്യത്തിന് വിഷയമായിട്ടുണ്ട്. 

ഒരൊറ്റ ചുംബനത്തിൽ, ഞാൻ പറയാത്തതത്രയും നിനക്ക് കേൾക്കാനാകുമെന്ന് പാബ്ളോ നെരൂദ കുറിച്ചുവെച്ചത്, പലരും ഇന്നും നെഞ്ചേറ്റുന്ന പ്രണയച്ചിന്താണ്.  

സാഹിത്യത്തിൽ നിന്ന് ശാസ്ത്രത്തിലേക്കു വരുമ്പോഴും ചുംബനം എന്നത് അധരങ്ങളുടെ കൂടിച്ചേരൽ മാത്രമല്ല, അത് പങ്കിടുമ്പോൾ മനസ്സിലുണരുന്ന  സന്തോഷത്തിനും ആകാംക്ഷയ്ക്കും പിന്നിൽ വ്യക്തമായ ശാസ്ത്രമുണ്ട്.  ഗാഢമായ ചുംബനം മസ്തിഷ്ക്കത്തിനും ശരീരത്തിനും നൽകുന്നത് ഒരു ചെറിയ വ്യായാമത്തിൻ്റെ സംതൃപ്തിയാണ്. 

ചുണ്ടുകൾ ചേരുമ്പോൾ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം.

1. സന്തോഷം തരുന്ന ഹോർമോണുകളുടെ ഘോഷയാത്ര

‘ബോണ്ടിംഗ് ഹോർമോൺ’ എന്നറിയപ്പെടുന്ന ഓക്സിടോസിൻ, ഗാഢമായി ചുംബിക്കുമ്പോൾ വലിയ തോതിൽ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് പങ്കാളികൾ തമ്മിലുള്ള വിശ്വാസവും അടുപ്പവും ശക്തിപ്പെടുത്തുന്നു.

അതോടൊപ്പം, ഡോപമിൻ, സെറോടോണിൻ തുടങ്ങിയ ഹോർമോണുകളും ധാരാളമായി ഉണ്ടാകുന്നു.  കൂടുതൽ സന്തോഷവും മാനസിക ഉൻമേഷവും കൈവരുന്നു..

ചുരുക്കിപ്പറഞ്ഞാൽ, ചുബനം നേടുമ്പോഴും നൽകുമ്പോഴും തലച്ചോറിൽ ‘ലവ് കോക്ക്ടെയിൽ’ നിറയുന്നു എന്നർത്ഥം.

2. സ്ട്രെസ്സ് കുറയ്ക്കുന്നു 

ഗാഢമായ ചുംബനങ്ങൾ സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ഉത്കണ്ഠ കുറച്ച് മനസ്സിനെ ശാന്തമാക്കുന്നു.

വെറും ആറ് സെക്കൻഡ് നീണ്ടുനിൽക്കുന്ന ഒരു ചുംബനത്തിന് നമ്മെ ‘സ്ട്രെസ് മോഡിൽ’ നിന്ന് ‘കണക്റ്റഡ് മോഡിലേക്ക്’ മാറ്റാൻ കഴിയുമെന്നാണ് ശാസ്ത്രം പറയുന്നത്.

3. ഹൃദയാരോഗ്യം കൂടും,  രക്തയോട്ടവും

ചുംബിക്കുമ്പോൾ ഹൃദയമിടിപ്പ് കൂടുന്നു. രക്തക്കുഴലുകൾ വികസിക്കുകയും രക്തചംക്രമണം മെച്ചപ്പെടുകയും ചെയ്യുന്നു. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

അതായത്, ട്രെഡ്മില്ലിൽ കയറാതെ ചെയ്യാവുന്ന ഒരു ചെറിയ കാർഡിയോ സെഷൻ പോലെയാണിത്.

4. ഊർജ്ജവും കലോറിയും കത്തിച്ചു കളയാം

ആവേശകരമായ ഒരു ചുംബനത്തിന് മിനിറ്റിൽ ഏകദേശം 2-6 കലോറി വരെ എരിയിച്ചു കളയാൻ കഴിയും. ഇതിന് സഹായിക്കുന്നത് മുഖത്തെ 30-ഓളം പേശികളാണ്. അതുകൊണ്ട് ചുംബനത്തിലൂടെ മുഖത്തെ പേശികൾക്കും വ്യായാമത്തിൻ്റെ ഗുണം ലഭിക്കുന്നു.

5. രോഗപ്രതിരോധ ശേഷി കൂട്ടാം

ചുംബനത്തിലൂടെ ഉമിനീർ കൈമാറ്റം ചെയ്യപ്പെടുമ്പോൾ, പങ്കാളികളുടെ ശരീരത്തിലെ ബാക്ടീരിയകളെ തിരിച്ചറിയാൻ ഇരുവരുടേയും രോഗപ്രതിരോധ സംവിധാനത്തിന് അവസരം ലഭിക്കുന്നു. സ്വാഭാവികമായ ഒരു വാക്സിൻ പോലെയാണിത്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കും.

6. ചർമ്മത്തിന് യുവത്വം, വേദനയ്ക്ക് ആശ്വാസം

ചുംബനസമയത്ത് രക്തയോട്ടം വർദ്ധിക്കുന്നത് ചർമ്മത്തിലെ കൊളാജൻ ഉത്പാദനത്തെ ഉത്തേജിപ്പിക്കും. ഇത് ചർമ്മത്തിന് യുവത്വം നിലനിർത്താൻ സഹായിക്കുന്നു.

ആർത്തവ സംബന്ധമായ വേദനകൾ ഉള്ളപ്പോൾ ആശ്വാസമേകാൻ ഒരു ചുംബനം കൈമാറിയാൽ, അത് ശരീരത്തിലെ സ്വാഭാവിക വേദനസംഹാരികളായ എൻഡോർഫിനുകളെ പുറത്തുവിടാൻ സഹായിക്കും. ഇത് അസ്വസ്ഥതകൾ കുറയ്ക്കും.

7. ബന്ധങ്ങൾ ദൃഢമാക്കുന്നു, ഇഴയടുപ്പം കൂട്ടുന്നു

ഗാഢമായ ചുംബനം ഓക്സിടോസിൻ പുറത്തുവിടുകയും വൈകാരികമായ അടുപ്പത്തിനായി ഉത്തേജനം നൽകുകയും ചെയ്യുന്നു. ഇത് ബന്ധത്തിന് കൂടുതൽ  സംതൃപ്തി നൽകുന്നു. ചുണ്ടുകൾ ചേരുമ്പോൾ, ഹൃദയങ്ങളും കൂടുതൽ അടുക്കുന്നു.

8. ചേർച്ച കണ്ടെത്താനുള്ള  ടെസ്റ്റ്

ചുംബനം പങ്കാളികൾ തമ്മിലുള്ള ചേർച്ച തിരിച്ചറിയാനുള്ള ഒരു മാർഗ്ഗം കൂടിയാണ്. നമ്മുടെ ഉപബോധമനസ്സ് ചുംബനത്തിലൂടെ പങ്കാളിയുടെ ഗന്ധം, രുചി, രോഗലക്ഷണങ്ങൾ എന്നിവ തിരിച്ചറിയാൻ ശ്രമിക്കുന്നു. ഇത് അനുയോജ്യരായ പങ്കാളികളെ തെരഞ്ഞെടുക്കാൻ സഹായിക്കുന്നു.

വാസ്തവത്തിൽ ഇവിടെ പ്രണയവും ശാസ്ത്രവും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്.

ചുരുക്കിപ്പറഞ്ഞാൽ, ചുംബനം വെറുമൊരു പ്രണയ ലക്ഷണം മാത്രമല്ല, അത്:

  • ബന്ധവും മാനസികാവസ്ഥയും മെച്ചപ്പെടുത്തുന്നു
  • ഉത്കണ്ഠയും രക്തസമ്മർദ്ദവും കുറയ്ക്കുന്നു
  • കലോറി കത്തിച്ചു കളയുന്നു
  • പ്രതിരോധശേഷിയും ചർമ്മ സൗന്ദര്യവും സംരക്ഷിക്കുന്നു
  • പങ്കാളികൾ തമ്മിലുള്ള ചേർച്ച മനസ്സിലാക്കാൻ സഹായിക്കുന്നു

അതുകൊണ്ട് , ഇനി കൈമാറുന്നത് സ്നേഹം നിറച്ച മധുചുംബനങ്ങളാകട്ടെ. രബീന്ദ്രനാഥ ടാഗോർ ‘ദ കിസ്’ എന്ന കവിതയിൽ പറഞ്ഞതു പോലെ, ചുണ്ടുകളുടെ ഭാഷ കാതുകളിൽ നിറയട്ടെ,

അധരത്താൽ പരസ്പരം ഹൃദയങ്ങൾ നുകരട്ടെ.

Related News

യോഗ ചെയ്യാൻ ദിവസവും 20 മിനിറ്റ് മാറ്റിവെയ്ക്കാമോ? 

യോഗ ചെയ്യാൻ ദിവസവും 20 മിനിറ്റ് മാറ്റിവെയ്ക്കാമോ? 

ആരോഗ്യത്തിൽ വരുന്ന മാറ്റങ്ങൾ കാണാം  ആരോഗ്യത്തിന് വേണ്ടി ഒരിത്തിരി നേരം മാറ്റിവെയ്ക്കാൻ പോലും കഴിയാത്തത്ര തിരക്കുള്ള ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ജോലിക്കും കുടുംബകാര്യങ്ങൾക്കും മറ്റും സമയം നൽകിക്കഴിയുമ്പോൾ...

ജൂൺ 21, 2026 11:18 pm
യോഗ പരിശീലിച്ചാൽ മസ്തിഷ്ക്കത്തിൽ മാറ്റം വരുത്താനാകുമോ?

യോഗ പരിശീലിച്ചാൽ മസ്തിഷ്ക്കത്തിൽ മാറ്റം വരുത്താനാകുമോ?

ശാസ്ത്രം പറയുന്നത് അറിഞ്ഞിരിക്കാം ശരീരത്തിന് നല്ല വഴക്കം നേടി ആരോഗ്യം കൈവരിക്കാനുള്ള മികച്ച ഉപാധിയാണ് യോഗ എന്ന് പൊതുവെ എല്ലാവർക്കും ധാരണയുണ്ട്. സാവധാനത്തിൽ, ശ്വാസോച്ഛ്വാസത്തിന് പ്രാധാന്യം നൽകി...

ജൂൺ 21, 2026 11:13 pm
വ്യക്തിഗത ഭക്ഷണക്രമം പ്രമേഹ നിയന്ത്രണം സുഗമമാക്കുന്നതെങ്ങനെ?

വ്യക്തിഗത ഭക്ഷണക്രമം പ്രമേഹ നിയന്ത്രണം സുഗമമാക്കുന്നതെങ്ങനെ?

പ്രമേഹം ഉള്ള ഒരു വ്യക്തിയെ സംബന്ധിച്ച്, ദൈനംദിന ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളും ബ്ളഡ് ഷുഗർ ലെവലിനെ അടിസ്ഥാനമാക്കിയാകും   കണക്കാക്കപ്പെടുന്നത്. ക്ഷീണം, ഊർജക്കുറവ്, അമിതദാഹം തുടങ്ങിയ കാര്യങ്ങൾക്കെല്ലാം...

ജൂൺ 10, 2026 10:28 pm
കുടൽ നന്നാകാൻ അടുക്കളയിൽത്തന്നെയുണ്ട് പരമ്പരാഗത പാചകവിധികൾ

കുടൽ നന്നാകാൻ അടുക്കളയിൽത്തന്നെയുണ്ട് പരമ്പരാഗത പാചകവിധികൾ

പുളിപ്പിച്ചുപയോഗിക്കുന്ന അഞ്ച് വിഭവങ്ങൾ അറിഞ്ഞിരിക്കാം കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ തൈരും പ്രോബയോട്ടിക് പാനീയങ്ങളും മികച്ചതാണെന്ന് നമുക്കേവർക്കുമറിയാം. കാലങ്ങളായി ഇതിനെക്കുറിച്ചുള്ള കൃത്യമായ ധാരണയും നമുക്കുണ്ട്. ദഹനം സുഗമമാക്കാനുള്ള ആഹാരപദാർത്ഥങ്ങളെക്കുറിച്ച്...

ജൂൺ 6, 2026 10:34 pm
Top
Subscribe