ഡേറ്റിങ് – തിരിച്ചറിവോടെ നല്ല ബന്ധങ്ങളുണ്ടാക്കാം…

ഡേറ്റിങ് – തിരിച്ചറിവോടെ നല്ല ബന്ധങ്ങളുണ്ടാക്കാം…

സിറ്റുവേഷന്‍ഷിപ്പുകളുടെ യുഗത്തിലാണ് നമ്മുടെ ജീവിതം. നിമിഷങ്ങള്‍ക്കിടയില്‍ മാറിമറിയുന്ന ബന്ധങ്ങള്‍ നമുക്ക് ചുറ്റിനും കാണുന്നു. ഉടുപ്പ് മാറുമ്പോലെ ബന്ധങ്ങള്‍ എളുപ്പത്തില്‍ മാറുന്നു, അഥവാ ബന്ധങ്ങള്‍ എളുപ്പത്തില്‍ തകരുന്നു. ഇതെല്ലാം കാണുമ്പോള്‍ ചിലര്‍ക്കെങ്കിലും ഈയൊരു ചോദ്യം മനസ്സിലുയര്‍ന്നിട്ടുണ്ടാകും: ഇതിലൊന്നും സ്വയം നഷ്ടപ്പെടാതെ അര്‍ത്ഥവത്തായ, തിരിച്ചറിവോടെയുള്ള ബന്ധങ്ങളെ എങ്ങനെ കെട്ടിപ്പടുക്കാം? ഉത്തരം ഒറ്റവാക്കില്‍ പറയാം: അതിര്‍വരമ്പുകള്‍ നിശ്ചയിക്കുക!

‘ബന്ധങ്ങളിലെ അതിര്‍വരമ്പുകള്‍ മതിലുകളല്ല. അവ ആരോഗ്യകരമായ ബന്ധത്തിലേക്കുള്ള പാലങ്ങളാണ്.’ അതിര്‍വരമ്പുകള്‍ അഥവാ അതിരുകളെന്നാല്‍ ആദ്യമേ മനസ്സിലെത്തുക ആളുകളെ അകറ്റി നിര്‍ത്തുക എന്നായിരിക്കും. എന്നാല്‍ അങ്ങനെ അതിരു വരച്ച് ആരെയും അകറ്റുക എന്നതല്ല നമ്മുടെ ഉദ്ദേശ്യം. നമ്മുടെ സമാധാനം സംരക്ഷിക്കാനുള്ള ഒരു പരിധി എപ്പോഴും സൂക്ഷിക്കുക എന്നേ ഇവിടെ അതിന് അര്‍ത്ഥമുള്ളൂ. നാം പുലര്‍ത്തുന്ന മൂല്യങ്ങളോട് നമുക്കു തന്നെ ഒരു ബഹുമാനം ഉണ്ടാകണം. കുറ്റബോധമോ, ഭയമോ, സമ്മര്‍ദ്ദമോ ഇല്ലാതെ അവനവനെ പ്രകടിപ്പിക്കാന്‍ കഴിയുന്ന അവസ്ഥ നമുക്കുണ്ടാകണം. 

ഡേറ്റിങ്ങിലെ അതിര്‍വരമ്പുകള്‍ എന്തൊക്കെയാണ്?

– നിങ്ങള്‍ക്ക് എന്തൊക്കെയാണ് അംഗീകരിക്കാനാവുക, എന്തൊക്കെ അംഗീകരിക്കാന്‍ കഴിയില്ല.

– ഡേറ്റിങ്ങിന് നിങ്ങള്‍ എത്ര സമയം ചെലവാക്കാന്‍ തയ്യാറാണ്, എത്ര ഊര്‍ജ്ജവും മനസ്സും നിക്ഷേപിക്കാന്‍ തയ്യാറാണ്

– ഒരാള്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്നാണ് പ്രതീക്ഷിക്കുന്നത്

ആലോചനയില്ലാതെ നടത്തുന്ന ഡേറ്റിങ്ങില്‍ നിന്ന് കൃത്യമായ ഉദ്ദേശ്യത്തോടെയുള്ള ഡേറ്റിങ്ങിലേക്ക് മാറാന്‍ ഈ പറഞ്ഞ കാര്യങ്ങള്‍ നമ്മെ സഹായിക്കും. ബഹുമാനം, വ്യക്തത, വൈകാരിക സുരക്ഷ എന്നിവയ്ക്ക് പ്രാധാന്യം കിട്ടുന്ന ഒരു ഇടമായിരിക്കണം നിങ്ങളുടെ ഡേറ്റിങ്.

അതിര്‍വരമ്പുകള്‍ എന്തുകൊണ്ട് പ്രധാനമാണ്?

അതിര്‍വരമ്പുകള്‍ പ്രധാനമാണ്. കാരണം അതിരുകളാണ് നമുക്ക് ആത്മാഭിമാനം നല്‍കുന്നത്. ഈ ആത്മാഭിമാനം പുലര്‍ത്തുന്നവര്‍ ഉറച്ച നിലപാടുകളെടുക്കും. തനിക്ക് എന്താണ് വേണ്ടതെന്ന് തനിക്കറിയാം എന്നവര്‍ ഉറപ്പിച്ച് പറയും. അര്‍ഹിച്ചതെന്തോ അതില്‍ കുറഞ്ഞതൊന്നും കിട്ടിയാല്‍ അവര്‍ തൃപ്തിപ്പെടില്ല. ആര്‍ക്കും അവരെ കബളിപ്പിക്കാന്‍ കഴിയില്ല. അവനവന്റെ സന്തോഷത്തിന്റെ ഉത്തരവാദിത്വം അവര്‍ സ്വയം ഏറ്റെടുക്കും. 

ചുരുക്കത്തില്‍ കൃത്യമായ അതിരുകള്‍ വെച്ച് ബന്ധത്തെ മുമ്പോട്ട് കൊണ്ടു പോകാന്‍ അവര്‍ക്കാകും. ആ അതിര് ഭേദിക്കാന്‍ അപ്പുറത്ത് നില്‍ക്കുന്നയാള്‍ ശ്രമിച്ചാല്‍ അവിടെ ആ ബന്ധം അവസാനിക്കും. തിരിച്ചറിവോടെയുള്ള ബന്ധങ്ങളില്‍ ഇത്തരം ഗുണങ്ങള്‍ കാണാനാകും. അവര്‍ തുടക്കം മുതല്‍ തന്നെ പരസ്പര വിശ്വാസം വളര്‍ത്തിയെടുക്കുന്നു.

തിരിച്ചറിവോടെയുള്ള ഡേറ്റിങ്ങിന് 6 അതിര്‍വരമ്പുകള്‍ നിശ്ചയിക്കാം!

– വൈകാരിക അതിരുകള്‍

വൈകാരിക അടുപ്പത്തിന് ഒരിക്കലും തിടുക്കം കൂട്ടരുത്. പതുക്കെ, ജിജ്ഞാസയോടെ അയാളെ അറിയാന്‍ ശ്രമിക്കുക. പതിയെ മാത്രം വളര്‍ത്തിയെടുക്കേണ്ടതാണ് വൈകാരിക ബന്ധം.

– സമയ അതിരുകള്‍

പെട്ടെന്ന് ഉണ്ടാക്കുന്ന പദ്ധതികളോട് സഹകരിക്കാന്‍ നില്‍ക്കേണ്ടതില്ല. നമ്മുടെ സമയവും ഇടവും സംരക്ഷിക്കാന്‍ നമുക്ക് അധികാരവും അവകാശവുമുണ്ട്. അതാര്‍ക്കും കൈമാറാന്‍ പാടില്ല.

– ആശയവിനിമയ അതിരുകള്‍

ഫോണ്‍ ചെയ്യലും ടെക്സ്റ്റ് ചെയ്യലുമൊക്കെ എത്ര നേരം വരെ കഴിയുമെന്ന് കൃത്യമായി ഡേറ്റിങ് പങ്കാളിയെ ബോധ്യപ്പെടുത്തുക. ആവശ്യത്തില്‍ കവിഞ്ഞുള്ള പ്രതീക്ഷകള്‍ വളര്‍ത്താതിരിക്കുക. നിങ്ങളുടെ സമയം മുഴുവന്‍ ഡേറ്റിങ് പങ്കാളി തീറെഴുതി വാങ്ങിയ സ്ഥിതി വരരുത്.

– ശാരീരിക അതിരുകള്‍

ശാരീരികമായ ആവശ്യത്തിന്റെ അതിര് സ്വയം നിശ്ചയിക്കുക. അതില്‍ ഉറച്ചുനില്‍ക്കുക. സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ല. അതില്‍ ലജ്ജയും വേണ്ട. അത് നിങ്ങളുടെ സത്യസന്ധമായ നിലപാടാണ്.

– ഡിജിറ്റല്‍ അതിരുകള്‍

പാസ്വേഡുകള്‍ തനിക്ക് കൈമാറണമെന്ന് ഡേറ്റിങ് പങ്കാളി നിര്‍ബന്ധിക്കുന്നുണ്ടോ? അയാള്‍ നിങ്ങളുടെ ഫോണില്‍ ആപ്പുകള്‍ വെച്ച് ട്രാക്ക് ചെയ്യുന്നുണ്ടോ? എന്തു ചെയ്യുന്നു, എവിടെ പോകുന്നു, എന്തിന് പോകുന്നു എന്നിങ്ങനെ ചോദിച്ച് ശല്യം ചെയ്യുന്നുണ്ടോ? ഇതെല്ലാം ആരോഗ്യകരമായ പരിധിയില്‍ നിര്‍ത്താന്‍ കഴിയണം. സ്വകാര്യത ആവശ്യമാണ്. അത് രഹസ്യം വെക്കലല്ല.

– ജീവിത അതിരുകള്‍

നമ്മുടെ ജോലി, പഠനം, ഹോബികള്‍, സൗഹൃദങ്ങള്‍ എന്നിവയെ ഡേറ്റിങ് ബാധിക്കുന്നതിനെല്ലാം പരിധി വേണം. നമുക്കൊരു പങ്കാളിയുണ്ടെങ്കില്‍ അയാള്‍ നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തണം. അല്ലാതെ നിങ്ങളുടെ ജീവിതത്തെ ഭക്ഷിച്ച് ജീവിക്കുന്ന ഒരു പരാന്നഭോജിയാകാന്‍ അയാളെ അനുവദിക്കാതിരിക്കുക.

ഭംഗിയായി അതിര്‍വരമ്പുകള്‍ നിശ്ചയിക്കാം

ഡേറ്റിങ്ങില്‍ വളരെ മനോഹരമായി നമ്മുക്ക് അതിര്‍വരമ്പുകള്‍ നിശ്ചയിക്കാന്‍ സാധിക്കും. പങ്കാളിയുമായി സംസാരിക്കുമ്പോള്‍ സ്വയം നമ്മള്‍ ആരാണെന്ന് അവരെ ബോധ്യപ്പെടുത്തുക. ‘ഞാന്‍’ എന്ന വാക്ക് നന്നായി ഉപയോഗിക്കാം. ‘ഞാന്‍’ എന്നത് അഹങ്കാരമല്ല, മറിച്ച് അത് നമുക്ക് നമ്മളോടുള്ള ബഹുമാനത്തെ കുറിക്കുന്നു. മറ്റൊന്ന് തോന്നുമ്പോഴൊക്കെ കേറി വരാന്‍ പങ്കാളിയെ അനുവദിക്കേണ്ടതില്ല എന്നതാണ്. ‘നിന്നെ കാണുന്നതൊക്കെ എനിക്കും ഇഷ്ടമാണ്. പക്ഷെ മുന്‍കൂട്ടി പറഞ്ഞിട്ട് വേണം വരാന്‍,’ എന്ന് പറയാന്‍ മടിക്കരുത്. സ്വയം വിലമതിക്കാന്‍ കഴിയണം. നിങ്ങളുടെ ആവശ്യങ്ങള്‍ വിശദീകരിക്കുകയോ ക്ഷമാപണം നടത്തുകയോ ചെയ്യേണ്ടതില്ല.

അതിരുകള്‍ ലംഘിക്കപ്പെടുന്നതിന്റെ സൂചനകള്‍

ഡേറ്റിങ് പങ്കാളിയുമായി ഒന്ന് സംസാരിച്ചാല്‍ പോലും അസ്വസ്ഥതയും ക്ഷീണവും ആശയക്കുഴപ്പവും ഉത്കണ്ഠയുമെല്ലാം അനുഭവപ്പെടുന്നുവെങ്കില്‍ ആ ബന്ധത്തില്‍ എന്തോ പ്രശ്‌നമുണ്ട് എന്ന് മനസ്സിലാക്കുക. നിങ്ങള്‍ നിരന്തരം വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നുണ്ടെങ്കിലും അതും പ്രശ്‌നമാണ്. കൂടാതെ പങ്കാളിയോട് സത്യസന്ധത പുലര്‍ത്താന്‍ ഭയം തോന്നുന്നു. സത്യം പറഞ്ഞാല്‍ അയാള്‍ക്ക് ഇഷ്ടപ്പെടില്ലെന്ന് പേടിക്കുന്നു. നിങ്ങളെ തിടുക്കം കൂട്ടിയും, കൃത്രിമം കാട്ടിയും ആഴത്തിലുള്ള ബന്ധത്തിലേക്ക് എത്തിക്കാന്‍ അയാള്‍ ശ്രമിക്കുന്നതായി തോന്നുന്നുവെങ്കില്‍ അതും പരിധി ലംഘിക്കലാണ്. ഈ പ്രശ്‌നങ്ങള്‍ തോന്നിയാല്‍ ആ ബന്ധത്തില്‍ നിന്ന് ഒരു പടി പിന്നോട്ട് പോകുക.

തിരിച്ചറിവോടെയുള്ള ഡേറ്റിങ് = കരുത്തുറ്റ ജീവിതം

അതിരുകള്‍ നിശ്ചയിച്ചുള്ള ഡേറ്റിങ് നടത്തുക എന്നതിനര്‍ത്ഥം നിങ്ങള്‍ കര്‍ക്കശക്കാരനാണെന്നല്ല, അതിനര്‍ത്ഥം ബന്ധത്തില്‍ വ്യക്തത വേണമെന്നാണ്. ആഴത്തിലുള്ളതാകണം ബന്ധം എന്നുമാണ്. നിങ്ങളുടെ ഈ നിലപാടുമായി പൊരുത്തപ്പെടാന്‍ അയാള്‍ക്ക് കഴിയുന്നില്ലെങ്കില്‍ നിങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയുന്നില്ല എന്നു തന്നെയാണ് അര്‍ത്ഥം. ഇത്തരം നിലപാടുകളുണ്ടെങ്കില്‍ മാത്രമേ ഒരാളെ ഒഴിവാക്കണോ സ്വീകരിക്കണോ എന്ന് ചിന്തിക്കാന്‍ കഴിയൂ. 

നെല്ലിക്ക.ലൈഫ് ടിപ്‌സ്

മന്ദഗതിയില്‍ വളരുന്ന, പരസ്പരം മനസ്സിലാക്കിയുള്ള സുരക്ഷിതവും ആത്മാര്‍ത്ഥവുമായ പ്രണയം വിപ്ലവകരമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതിരുകള്‍ നിയന്ത്രണങ്ങളല്ല. അവ നിങ്ങളുടെ സ്വത്വത്തെ വെളിപ്പെടുത്തുന്ന അടയാളങ്ങളാണ്. നിങ്ങള്‍ക്ക് ആരാണ് യോജിക്കുന്നതെന്ന് ആ അതിരുകളാണ് വെളിപ്പെടുത്തി തരുക.

രോഗാവസ്ഥകളെക്കുറിച്ചും, അവയുടെ ചികിത്സയെയും പ്രതിരോധത്തെയും കുറിച്ച് ആഴത്തിലുള്ള അറിവിനും, വിദഗ്ദ്ധ ഡോക്ടര്‍മാരുടെ ഉപദേശങ്ങള്‍ സ്വീകരിക്കാനും Nellikka.life സന്ദര്‍ശിക്കുക. Instagram, YouTube, Facebook എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളില്‍ ഞങ്ങളെ പിന്തുടരുക.

Related News

യോഗ ചെയ്യാൻ ദിവസവും 20 മിനിറ്റ് മാറ്റിവെയ്ക്കാമോ? 

യോഗ ചെയ്യാൻ ദിവസവും 20 മിനിറ്റ് മാറ്റിവെയ്ക്കാമോ? 

ആരോഗ്യത്തിൽ വരുന്ന മാറ്റങ്ങൾ കാണാം  ആരോഗ്യത്തിന് വേണ്ടി ഒരിത്തിരി നേരം മാറ്റിവെയ്ക്കാൻ പോലും കഴിയാത്തത്ര തിരക്കുള്ള ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ജോലിക്കും കുടുംബകാര്യങ്ങൾക്കും മറ്റും സമയം നൽകിക്കഴിയുമ്പോൾ...

ജൂൺ 21, 2026 11:18 pm
യോഗ പരിശീലിച്ചാൽ മസ്തിഷ്ക്കത്തിൽ മാറ്റം വരുത്താനാകുമോ?

യോഗ പരിശീലിച്ചാൽ മസ്തിഷ്ക്കത്തിൽ മാറ്റം വരുത്താനാകുമോ?

ശാസ്ത്രം പറയുന്നത് അറിഞ്ഞിരിക്കാം ശരീരത്തിന് നല്ല വഴക്കം നേടി ആരോഗ്യം കൈവരിക്കാനുള്ള മികച്ച ഉപാധിയാണ് യോഗ എന്ന് പൊതുവെ എല്ലാവർക്കും ധാരണയുണ്ട്. സാവധാനത്തിൽ, ശ്വാസോച്ഛ്വാസത്തിന് പ്രാധാന്യം നൽകി...

ജൂൺ 21, 2026 11:13 pm
വ്യക്തിഗത ഭക്ഷണക്രമം പ്രമേഹ നിയന്ത്രണം സുഗമമാക്കുന്നതെങ്ങനെ?

വ്യക്തിഗത ഭക്ഷണക്രമം പ്രമേഹ നിയന്ത്രണം സുഗമമാക്കുന്നതെങ്ങനെ?

പ്രമേഹം ഉള്ള ഒരു വ്യക്തിയെ സംബന്ധിച്ച്, ദൈനംദിന ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളും ബ്ളഡ് ഷുഗർ ലെവലിനെ അടിസ്ഥാനമാക്കിയാകും   കണക്കാക്കപ്പെടുന്നത്. ക്ഷീണം, ഊർജക്കുറവ്, അമിതദാഹം തുടങ്ങിയ കാര്യങ്ങൾക്കെല്ലാം...

ജൂൺ 10, 2026 10:28 pm
കുടൽ നന്നാകാൻ അടുക്കളയിൽത്തന്നെയുണ്ട് പരമ്പരാഗത പാചകവിധികൾ

കുടൽ നന്നാകാൻ അടുക്കളയിൽത്തന്നെയുണ്ട് പരമ്പരാഗത പാചകവിധികൾ

പുളിപ്പിച്ചുപയോഗിക്കുന്ന അഞ്ച് വിഭവങ്ങൾ അറിഞ്ഞിരിക്കാം കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ തൈരും പ്രോബയോട്ടിക് പാനീയങ്ങളും മികച്ചതാണെന്ന് നമുക്കേവർക്കുമറിയാം. കാലങ്ങളായി ഇതിനെക്കുറിച്ചുള്ള കൃത്യമായ ധാരണയും നമുക്കുണ്ട്. ദഹനം സുഗമമാക്കാനുള്ള ആഹാരപദാർത്ഥങ്ങളെക്കുറിച്ച്...

ജൂൺ 6, 2026 10:34 pm
Top
Subscribe