ആരോഗ്യം വേണോ? നെല്ലിക്ക ശീലമാക്കാം

ആരോഗ്യം വേണോ? നെല്ലിക്ക ശീലമാക്കാം

ആയുർവേദത്തിൽ ആരോഗ്യത്തിൻ്റെ അമൃതായി വിശേേഷിപ്പിക്കപ്പെടുന്ന അത്ഭുതഫലമാണ് നെല്ലിക്ക. പുരാതനകാലം മുതൽക്കേ പലതരത്തിൽ ആഹാരത്തിലും ഔഷധങ്ങളിലും നെല്ലിക്ക ഉപയോഗിച്ചു പോരുന്നുണ്ട്. ക്ഷീണമകറ്റാനും പ്രതിരോധശേഷി കൂട്ടാനുമുള്ള എളുപ്പവഴിയാണ് ഈ സൂപ്പർഫുഡ്.

നിരന്തരമായ ക്ഷീണം, ഇടയ്ക്കിടെയുണ്ടാകുന്ന ജലദോഷം, അകാരണമായി അനുഭവപ്പെടുന്ന തളർച്ച എന്നീ ലക്ഷണങ്ങൾ, ശരീരത്തിന് കൂടുതൽ പോഷകങ്ങൾ ആവശ്യമാണെന്നതിന്റെ സൂചനയാകാം. വിലകൂടിയ പ്രതിരോധ മരുന്നുകളെ (Immunity Boosters) ആശ്രയിക്കുന്നതിന് പകരം, കയ്യെത്തിച്ചാൽ കിട്ടുന്ന പദാർത്ഥങ്ങൾ കൊണ്ടുതന്നെ നമുക്ക് പരിഹാരം കണ്ടെത്താനാകും.

ഈ പാനീയം ഒന്ന് പരീക്ഷിച്ചു നോക്കൂ

ശരീരത്തിന് കരുത്തും ഉന്മേഷവും നൽകാൻ സഹായിക്കുന്ന പ്രകൃതിദത്തവും ഗുണപ്രദവുമായ പാനീയമാണ് നെല്ലിക്കാജ്യൂസ്. തയ്യാറാക്കാൻ വളരെ എളുപ്പമാണെന്നതുകൊണ്ടുതന്നെ, നമ്മുടെ തിരക്കേറിയ ജീവിതശൈലിയിൽ ഇതുൾപ്പെടുത്താനും പ്രയാസമുണ്ടാകില്ല.

നെല്ലിക്കയുടെ ഗുണങ്ങൾ

നമ്മുടെ നാട്ടിൽ സുലഭമായ നെല്ലിക്ക, വിറ്റാമിൻ സിയുടെ പ്രകൃതിദത്തമായ കലവറയാണ്. ഇത് ആരോഗ്യത്തിന് എങ്ങനെയൊക്കെ സഹായകമാകുന്നു എന്ന് നോക്കാം:

  • രോഗപ്രതിരോധ ശേഷിക്ക്: ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു
  • ഇരുമ്പ് സത്ത് ആഗിരണം ചെയ്യാൻ: ആഹാരത്തിലെ ഇരുമ്പ് സത്ത് (Iron) ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ നെല്ലിക്ക സഹായിക്കുന്നു
  • ചർമ്മത്തിന് ആരോഗ്യം നൽകാൻ : ചർമ്മത്തിന് തിളക്കം നൽകാനും ദിവസം മുഴുവൻ ഉന്മേഷം നിലനിർത്താനും നെല്ലിക്ക ഉത്തമമാണ്

നെല്ലിക്കയ്ക്കൊപ്പം ഇഞ്ചിയും തേനും കൂടി ചേർത്താൽ, ദഹനം മെച്ചപ്പെടാനും ശരീരത്തിലെ വീക്കം കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കുന്ന ഒരു ഡ്രിങ്കായി മാറും.

ആവശ്യമായ ചേരുവകൾ:

  • പച്ച നെല്ലിക്ക: 2 എണ്ണം
  • ഇഞ്ചി: അര ഇഞ്ച് കഷ്ണം
  • തേൻ: 1 ടീസ്പൂൺ
  • വെള്ളം: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

വളരെ കുറച്ചു സമയം കൊണ്ടുതന്നെ ഈ പാനീയം തയ്യാറാക്കാം.

1. നെല്ലിക്ക നന്നായി കഴുകി കുരു കളഞ്ഞ ശേഷം ചെറിയ കഷ്ണങ്ങളായി മുറിക്കുക.

2. മിക്സിയുടെ ജാറിലേക്ക് നെല്ലിക്കാക്കഷ്ണങ്ങളും ഇഞ്ചിയും തേനും ചേർക്കുക

3. ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അടിച്ചെടുക്കുക.

4. ഇത് അരിച്ചെടുത്തുപയോഗിക്കാം. നാരുകൾ നഷ്ടമാകാതിരിക്കാൻ അരിക്കാതെ തന്നെ കുടിക്കുന്നതാണ് കൂടുതൽ ഗുണകരം.

ആരോഗ്യം കാത്തുസൂക്ഷിക്കാൻ എപ്പോഴും സങ്കീർണ്ണമായ ഭക്ഷണക്രമങ്ങളോ വിലകൂടിയ സപ്ലിമെന്റുകളോ വേണമെന്നില്ല.  ഈ നെല്ലിക്കാപ്പാനീയം പോലെയുള്ള പോഷകങ്ങൾ നിറഞ്ഞ വിഭവങ്ങൾ നിത്യേന ആഹാരത്തിൻ്റെ ഭാഗമാക്കിയാൽ അത് നമ്മുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരും.

ഊർജം നൽകുന്ന, പോഷകം നിറഞ്ഞ നെല്ലിക്കാജ്യൂസ് കഴിച്ചുകൊണ്ടുതന്നെ ഓരോ ദിവസവും ആരംഭിക്കാം. മാറ്റങ്ങൾ സ്വയം തിരിച്ചറിയാനാകും. 

ലളിതവും ശാസ്ത്രീയവും ആരോഗ്യപ്രദവുമായ കൂടുതൽ വിഭവങ്ങൾക്കായി നെല്ലിക്ക.ലൈഫ് സന്ദർശിക്കൂ.  

(ഓർക്കുക: ആഹാരക്രമത്തിൽ മാറ്റങ്ങൾ വരുത്തുമ്പോൾ ഒരു ന്യൂട്രീഷനിസ്റ്റിൻ്റെ നിർദ്ദേശം സ്വീകരിക്കുന്നത് നല്ലതാണ്.)

Reference

  1. Functional and Nutraceutical Significance of Amla
  2. A safe and effective ingredient against skin aging

Related News

യോഗ ചെയ്യാൻ ദിവസവും 20 മിനിറ്റ് മാറ്റിവെയ്ക്കാമോ? 

യോഗ ചെയ്യാൻ ദിവസവും 20 മിനിറ്റ് മാറ്റിവെയ്ക്കാമോ? 

ആരോഗ്യത്തിൽ വരുന്ന മാറ്റങ്ങൾ കാണാം  ആരോഗ്യത്തിന് വേണ്ടി ഒരിത്തിരി നേരം മാറ്റിവെയ്ക്കാൻ പോലും കഴിയാത്തത്ര തിരക്കുള്ള ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ജോലിക്കും കുടുംബകാര്യങ്ങൾക്കും മറ്റും സമയം നൽകിക്കഴിയുമ്പോൾ...

ജൂൺ 21, 2026 11:18 pm
യോഗ പരിശീലിച്ചാൽ മസ്തിഷ്ക്കത്തിൽ മാറ്റം വരുത്താനാകുമോ?

യോഗ പരിശീലിച്ചാൽ മസ്തിഷ്ക്കത്തിൽ മാറ്റം വരുത്താനാകുമോ?

ശാസ്ത്രം പറയുന്നത് അറിഞ്ഞിരിക്കാം ശരീരത്തിന് നല്ല വഴക്കം നേടി ആരോഗ്യം കൈവരിക്കാനുള്ള മികച്ച ഉപാധിയാണ് യോഗ എന്ന് പൊതുവെ എല്ലാവർക്കും ധാരണയുണ്ട്. സാവധാനത്തിൽ, ശ്വാസോച്ഛ്വാസത്തിന് പ്രാധാന്യം നൽകി...

ജൂൺ 21, 2026 11:13 pm
വ്യക്തിഗത ഭക്ഷണക്രമം പ്രമേഹ നിയന്ത്രണം സുഗമമാക്കുന്നതെങ്ങനെ?

വ്യക്തിഗത ഭക്ഷണക്രമം പ്രമേഹ നിയന്ത്രണം സുഗമമാക്കുന്നതെങ്ങനെ?

പ്രമേഹം ഉള്ള ഒരു വ്യക്തിയെ സംബന്ധിച്ച്, ദൈനംദിന ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളും ബ്ളഡ് ഷുഗർ ലെവലിനെ അടിസ്ഥാനമാക്കിയാകും   കണക്കാക്കപ്പെടുന്നത്. ക്ഷീണം, ഊർജക്കുറവ്, അമിതദാഹം തുടങ്ങിയ കാര്യങ്ങൾക്കെല്ലാം...

ജൂൺ 10, 2026 10:28 pm
കുടൽ നന്നാകാൻ അടുക്കളയിൽത്തന്നെയുണ്ട് പരമ്പരാഗത പാചകവിധികൾ

കുടൽ നന്നാകാൻ അടുക്കളയിൽത്തന്നെയുണ്ട് പരമ്പരാഗത പാചകവിധികൾ

പുളിപ്പിച്ചുപയോഗിക്കുന്ന അഞ്ച് വിഭവങ്ങൾ അറിഞ്ഞിരിക്കാം കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ തൈരും പ്രോബയോട്ടിക് പാനീയങ്ങളും മികച്ചതാണെന്ന് നമുക്കേവർക്കുമറിയാം. കാലങ്ങളായി ഇതിനെക്കുറിച്ചുള്ള കൃത്യമായ ധാരണയും നമുക്കുണ്ട്. ദഹനം സുഗമമാക്കാനുള്ള ആഹാരപദാർത്ഥങ്ങളെക്കുറിച്ച്...

ജൂൺ 6, 2026 10:34 pm
Top
Subscribe