ഡോ. മാധവ് ഗാഡ്ഗിൽ: ആയിരങ്ങളുടെ ജീവൻ കാത്ത ശാസ്ത്ര പ്രതിഭ  

ഡോ. മാധവ് ഗാഡ്ഗിൽ: ആയിരങ്ങളുടെ ജീവൻ കാത്ത ശാസ്ത്ര പ്രതിഭ  

പ്രകൃതിയുടെ കാവലാൾക്ക് പ്രണാമം

പ്രകൃതിയെ സംരക്ഷിക്കുന്നതിനും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ അവകാശങ്ങൾക്കായി നിലകൊള്ളുന്നതിനും വേണ്ടി ജീവിതം സമർപ്പിച്ച വിഖ്യാത പരിസ്ഥിതി ശാസ്ത്രജ്ഞനും ജീവശാസ്ത്രജ്ഞനും മനുഷ്യസ്നേഹിയുമായ ഡോ. മാധവ് ഗാഡ്ഗിലിന് സ്നേഹദരങ്ങളോടെ വിട!

ഭൂമിയുടെ നിലനിൽപ്പിനും സുസ്ഥിരമായ ജീവിതരീതികൾക്കുമായി ലോകത്തെ ഉണർത്താൻ പരിശ്രമിച്ച ആ ദീർഘദർശിയുടെ വിയോഗത്തിൽ  ആദരവോടെ നമുക്ക് പ്രണാമങ്ങളർപ്പിക്കാം. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യ ബന്ധത്തെക്കുറിച്ച് അദ്ദേഹം നൽകിയ പാഠങ്ങൾ വരുംതലമുറകൾക്കും വഴികാട്ടിയായിരിക്കും എന്നതിൽ സംശയമില്ല.

ഈ വിയോഗം നെല്ലിക്കയെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ നഷ്ടം കൂടിയാണ്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കേവലം ശാസ്ത്രീയതയിൽ മാത്രം അധിഷ്ഠിതമായ ഒന്നായിരുന്നില്ല, അതൊരു ആത്മീയ നിയോഗം കൂടിയായിരുന്നു. മനുഷ്യന്റെ ആരോഗ്യവും ഭൂമിയുടെ ആരോഗ്യവും തമ്മിൽ ഇഴപിരിയാത്ത ബന്ധമുണ്ടെന്നും ഭൂമിയെ സംരക്ഷിക്കുക എന്നത് നമ്മുടെ പവിത്രമായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.

ശബ്ദമില്ലാത്തവരുടെ നാവായി മാറിയ വ്യക്തി

വനങ്ങൾ ഭൂമിയുടെ ശ്വാസകോശങ്ങളാണെന്നും നദികൾ ജീവനാഡികളാണെന്നും നമ്മെ പഠിപ്പിച്ച ജൈവമനുഷ്യൻ,

ഗോത്രവർഗ്ഗക്കാർ കേവലം ഒരു സമൂഹത്തിനപ്പുറം നമ്മുടെ പൈതൃകമാണെന്നും പറഞ്ഞു തന്നു.

വനങ്ങൾക്കും ജനങ്ങൾക്കും വേണ്ടി ശബ്ദമുയർത്തിയ ഡോ.മാധവ് ഗാഡ്ഗിൽ, തൻ്റെ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി (WGEEP) റിപ്പോർട്ടിലൂടെ താഴെ പറയുന്ന വിഷയങ്ങളിലേക്ക് വെളിച്ചം വീശി:

  • വനനശീകരണത്തിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങൾ
  • ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ
  • നിയന്ത്രണമില്ലാത്ത കരിങ്കൽ ഖനനം
  • ഭൂഗർഭജലത്തിന്റെ അമിതമായ ചൂഷണം
  • ജൈവവൈവിധ്യത്തിനും പ്രാദേശിക ജനവിഭാഗങ്ങളുടെ ഉപജീവനത്തിനും നേരെയുള്ള ഭീഷണികൾ

പരിസ്ഥിതി നശീകരണം നമ്മുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിത്തന്നു:

  • ശ്വസന സംബന്ധമായ അസുഖങ്ങൾ
  • ജലജന്യ രോഗങ്ങൾ
  • പോഷകാഹാരക്കുറവ്
  • മാനസികാരോഗ്യ പ്രശ്നങ്ങൾ
  • കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ

അദ്ദേഹത്തിന്റെ സന്ദേശങ്ങൾ വെറും മുന്നറിയിപ്പുകളായിരുന്നില്ല, നമ്മുടെ ഭൂമിയെയും നമ്മളെത്തന്നെയും രക്ഷിക്കാനുള്ള ഔഷധമായിരുന്നു അവയെല്ലാം.

ആശുപത്രികൾ മാത്രമല്ല ആരോഗ്യത്തിൻ്റെ അടയാളം, അത് പരിസ്ഥിതിയിൽ നിന്ന് തുടങ്ങുന്നു

കൊളസ്ട്രോൾ, പ്രമേഹം, ഉത്കണ്ഠ, രക്തസമ്മർദ്ദം എന്നിവയെക്കുറിച്ച് മാത്രം നമ്മൾ വാചാലരാകുമ്പോൾ, ഇവയെയെല്ലാം നിയന്ത്രിക്കുന്നത് നമ്മുടെ പരിസ്ഥിതിയാണെന്ന് ഡോ. ഗാഡ്ഗിൽ ഉദ്ബോധിപ്പിച്ചു.

പ്രകൃതിയും മനുഷ്യന്റെ ആരോഗ്യവും തമ്മിലുള്ള ബന്ധത്തെ അദ്ദേഹം നിർവ്വചിച്ചു:

  • മലിനമായ നദികൾ: പകർച്ചവ്യാധികൾ വർദ്ധിപ്പിക്കുന്നു
  • തകർന്നടിയുന്ന ഹരിതാഭ:  ഉഷ്ണതരംഗങ്ങൾക്കും (Heat stroke) നിർജ്ജലീകരണത്തിനും കാരണമാകുന്നു
  • ആസൂത്രണമില്ലാത്ത നഗരവൽക്കരണം: മനുഷ്യരിൽ മാനസിക സമ്മർദ്ദവും ഒറ്റപ്പെടലും വർദ്ധിപ്പിക്കുന്നു.
  • ജൈവവൈവിധ്യത്തിന്റെ തകർച്ച: മോശം ഭക്ഷണരീതികളിലേക്കും ജീവിതശൈലീ രോഗങ്ങളിലേക്കും നയിക്കുന്നു

പരിസ്ഥിതി ശാസ്ത്രത്തെ, സാധാരണക്കാർക്കും മനസ്സിലാക്കാവുന്ന ദൈനംദിന അറിവുകളാക്കി മാറ്റാൻ അദ്ദേഹത്തിന് സാധിച്ചു.

ഗാഡ്ഗിലിൻ്റെ സന്ദേശങ്ങൾ കാലാതീതമാകാൻ കാരണം

കാലാവസ്ഥാ വ്യതിയാനം സംഭവിക്കുകയും ഇന്ത്യയിൽ, പ്രത്യേകിച്ച് പശ്ചിമഘട്ട മേഖലകളിൽ, പ്രകൃതിക്ഷോഭങ്ങൾ പതിവാകുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ, അദ്ദേഹത്തിന്റെ ദീർഘവീക്ഷണം നമ്മുടെ അതിജീവനത്തിനുള്ള വഴികാട്ടിയാണ്.

അദ്ദേഹത്തിന്റെ പഠനങ്ങൾ നമുക്ക്  മുന്നറിയിപ്പുകൾ നൽകി:

  • നമ്മൾ പ്രകൃതിയെ സംരക്ഷിക്കുന്നില്ലെങ്കിൽ, പ്രകൃതിക്ക് നമ്മെ സംരക്ഷിക്കാനാവില്ല.
  • നമ്മൾ ഭൂമിയെ ആദരിക്കാത്ത പക്ഷം, ഉറപ്പായും അത് പ്രതികരിക്കും.
  • നമ്മൾ ശാസ്ത്രത്തെ അവഗണിച്ചാൽ, അത് വരും തലമുറകളെ അപകടത്തിലാക്കും.

പരിസ്ഥിതി സംരക്ഷണം എന്നത് കേവലം ‘ആക്ടിവിസം’ അല്ല, അത് നമ്മുടെ നിലനിൽപ്പിന് വേണ്ടിയുള്ള മുൻകരുതലാണെന്ന് അദ്ദേഹത്തിന്റെ ജീവിതം നമ്മെ ഓർമ്മിപ്പിച്ചു.

ആ ദീർഘദർശിക്ക് മുന്നിൽ നെല്ലിക്ക.ലൈഫ് ആത്മപ്രണാമം അർപ്പിക്കുന്നു:

ഗാഡ്ഗിൽ ശാസ്ത്രലോകത്തെ ഋഷിവര്യനായിരുന്നു— പ്രകൃതിയുടെ പവിത്രഗ്രന്ഥങ്ങൾ വായിച്ചറിഞ്ഞ്, മനുഷ്യകുലത്തിന് വേണ്ടിയുള്ള അറിവുകളായി പരിഭാഷപ്പെടുത്തിയ മഹദ് വ്യക്തി.

അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ വാസ്തവത്തിൽ തപസ്യയായിരുന്നു, കാഴ്ചപ്പാടുകൾ മണ്ണിന് അനുഗ്രഹവും.

പ്രകൃതി വെറുമൊരു വിഭവമല്ല, അത് നമ്മുടെ ഉറ്റബന്ധുവാണെന്നും

ആരോഗ്യം എന്നത് വ്യക്തിപരം മാത്രമല്ല, അത് പരിസ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ക്ഷേമം എന്നത് മനുഷ്യരുടേതു മാത്രമല്ല, ഈ പ്രപഞ്ചത്തിൻ്റേതു കൂടിയാണെന്നും അദ്ദേഹം പഠിപ്പിച്ചുതന്നു.

കർത്തവ്യബോധത്തോടെയുള്ള യാത്രകളെ പ്രോത്സാഹിപ്പിക്കാനും പരിസ്ഥിതി അവബോധം വളർത്താനും വിജ്ഞാനത്തെ ചേർത്തുനിർത്തുന്ന  ജീവിതരീതി പിന്തുടരാനും സ്വജീവിതം കൊണ്ട് തെളിയിച്ചൂ ആ ജൈവമനുഷ്യൻ.

ഡോ.മാധവ് ഗാഡ്ഗിലിൻ്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്

പ്രകൃതിയെ സംരക്ഷിക്കുക
ശുദ്ധമായ വായുവും ശുദ്ധ ജലവും ഫലഭൂയിഷ്ഠമായ മണ്ണുമാണ് നമ്മുടെ ആരോഗ്യത്തിന്റെ പ്രഥമ സുരക്ഷാ കവചം.

പാരമ്പര്യ അറിവുകളെ ബഹുമാനിക്കുക

നമ്മുടെ തനതു ഗോത്രസമൂഹങ്ങളും പാരമ്പര്യ അറിവുകളും പ്രകൃതിയെ നശിപ്പിക്കാതെയുള്ള ചികിത്സാരീതികളുടെയും ജീവിതശൈലിയുടെയും കാവൽക്കാരാണ്.

ലളിത ജീവിതം ശീലിക്കുക

അമിതമായ ഉപഭോഗം നിയന്ത്രിക്കുക വഴി മാനസിക സമ്മർദ്ദം കുറയ്ക്കാനും ജീവിതശൈലീ രോഗങ്ങളിൽ നിന്ന് മുക്തി നേടാനും മനസ്സിന്റെ സമാധാനം വർദ്ധിപ്പിക്കാനും സാധിക്കും.

പ്രകൃതിയോട് ഇണങ്ങി ജീവിക്കുക

സൂര്യോദയത്തിനൊപ്പം ഉണരുക, കൃത്രിമ വെളിച്ചത്തിന്റെ ഉപയോഗം കുറയ്ക്കുക, നാട്ടിൽ ലഭിക്കുന്ന തനത്  ഭക്ഷണസാധനങ്ങൾ കഴിക്കുക, കൂടുതൽ നടക്കാൻ ശ്രമിക്കുക—ഇവയെല്ലാം ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.

ഭൂമിക്കായി ശബ്ദമുയർത്തുക

നിശബ്ദത പാലിക്കുന്നത് സംരക്ഷണമല്ല. പ്രകൃതിക്ക് നേരെയുള്ള കടന്നുകയറ്റങ്ങളെക്കുറിച്ച് അവബോധം നൽകുന്നതാണ് ഏറ്റവും വലിയ പ്രവർത്തനം.

ഡോ. മാധവ് ഗാഡ്ഗിലിന്റെ വിയോഗം ഇന്ത്യയ്ക്ക് നികത്താനാവാത്ത നഷ്ടമാണ്, ഭൗതിക സാന്നിദ്ധ്യം നഷ്ടമായെങ്കിലും അദ്ദേഹം നമുക്ക് നൽകിയ പാഠങ്ങൾ എന്നെന്നും നിലനിൽക്കും.

നെല്ലിക്ക. ലൈഫ് കുടുംബത്തിലെ എല്ലാവരും അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ജനതയുടെ ബോധത്തെ ഉണർത്തിയ ആ മഹത്തായ ജീവിതത്തിന് നന്ദി അർപ്പിക്കുകയും ചെയ്യുന്നു.

അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ നമുക്ക് വഴികാട്ടിയാവട്ടെ. ജീവിതസന്ദേശങ്ങൾ നമ്മെ ഉണർത്തട്ടെ. അദ്ദേഹം നൽകിയ അറിവുകൾ ഭൂമിയുള്ളിടത്തോളം നിലനിൽക്കട്ടെ.

Related News

കുടൽ നന്നാകാൻ അടുക്കളയിൽത്തന്നെയുണ്ട് പരമ്പരാഗത പാചകവിധികൾ

കുടൽ നന്നാകാൻ അടുക്കളയിൽത്തന്നെയുണ്ട് പരമ്പരാഗത പാചകവിധികൾ

പുളിപ്പിച്ചുപയോഗിക്കുന്ന അഞ്ച് വിഭവങ്ങൾ അറിഞ്ഞിരിക്കാം കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ തൈരും പ്രോബയോട്ടിക് പാനീയങ്ങളും മികച്ചതാണെന്ന് നമുക്കേവർക്കുമറിയാം. കാലങ്ങളായി ഇതിനെക്കുറിച്ചുള്ള കൃത്യമായ ധാരണയും നമുക്കുണ്ട്. ദഹനം സുഗമമാക്കാനുള്ള ആഹാരപദാർത്ഥങ്ങളെക്കുറിച്ച്...

ജൂൺ 6, 2026 10:34 pm
പൊണ്ണത്തടി പ്രശ്നമാകുമ്പോൾ മാത്രം ഡയറ്റീഷ്യനെ കണ്ടാൽ മതിയോ? 

പൊണ്ണത്തടി പ്രശ്നമാകുമ്പോൾ മാത്രം ഡയറ്റീഷ്യനെ കണ്ടാൽ മതിയോ? 

പോഷകാഹാര നിർദ്ദേശങ്ങൾ പാലിക്കാം; സമ്പൂർണ്ണാരോഗ്യം നേടാം അമിതവണ്ണം ആരോഗ്യത്തെ ബാധിച്ചു തുടങ്ങിയാൽ മാത്രമേ ഡയറ്റീഷ്യനെക്കണ്ട് ആഹാരക്രമീകരണം വേണ്ടതുള്ളൂ എന്ന് കരുതുന്നവർ നമുക്കിടയിൽ ധാരാളമുണ്ട്. ഡയറ്റീഷ്യൻ നൽകുന്ന നിർദ്ദേശങ്ങളിൽ...

മെയ്‌ 26, 2026 11:15 pm
താൽക്കാലിക ആഹാരക്രമത്തേക്കാൾ വ്യക്തിഗത ഭക്ഷണക്രമം കൂടുതൽ ഫലപ്രദമാകുന്നത് എന്തുകൊണ്ട്?

താൽക്കാലിക ആഹാരക്രമത്തേക്കാൾ വ്യക്തിഗത ഭക്ഷണക്രമം കൂടുതൽ ഫലപ്രദമാകുന്നത് എന്തുകൊണ്ട്?

വെയ്റ്റ് ലോസ് ചലഞ്ചും ട്രാൻസ്ഫോർമേഷൻ കഥകളും സമൂഹമാദ്ധ്യമത്തിൽ നമ്മൾ നിരന്തരം കാണുന്നുണ്ട്.  വിശ്വസനീയത ഉറപ്പാക്കാൻ തെളിവുകൾ  നിരത്തിക്കൊണ്ടാണ് വിശദീകരണ വീഡിയോകൾ നമുക്കു മുന്നിലെത്തുന്നത്. “30 ദിവസം കൊണ്ട്...

മെയ്‌ 25, 2026 10:18 pm
ഡയറ്റ് പ്ലാനും ഭക്ഷണരീതിയും: ന്യൂട്രീഷനിസ്റ്റിനെ കാണേണ്ടതിൻ്റെ യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കാം

ഡയറ്റ് പ്ലാനും ഭക്ഷണരീതിയും: ന്യൂട്രീഷനിസ്റ്റിനെ കാണേണ്ടതിൻ്റെ യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കാം

സോഷ്യൽ മീഡിയയിൽ ഒന്നു കണ്ണോടിച്ചാൽ, പെട്ടെന്ന് വണ്ണം കുറയ്ക്കാനുള്ള പല ഡയറ്റ് പ്ളാനുകളും കാണാനാകും. ഒരാഴ്ച്ച കൊണ്ട്, അല്ലെങ്കിൽ ഒരുമാസം കൊണ്ട് കൊഴുപ്പെല്ലാം അലിയിച്ചുകളഞ്ഞ് അഴകളവുകൾ കൃത്യമാക്കാമെന്ന വാഗ്ദാനമാണ്...

മെയ്‌ 25, 2026 4:47 pm
Top
Subscribe