വിപസ്സന ധ്യാനം: യാഥാർത്ഥ്യത്തിൻ്റെ ആത്മാവറിയുന്ന ശാസ്ത്രം

വിപസ്സന ധ്യാനം: യാഥാർത്ഥ്യത്തിൻ്റെ ആത്മാവറിയുന്ന ശാസ്ത്രം

മണിക്കൂറുകളോളം അനങ്ങാതെ ഇരുന്ന് നിങ്ങളുടെ ശ്വാസത്തെയും ശരീരത്തെയും ശരീരത്തിലെ ഓരോ ചലനങ്ങളെയും ശ്രദ്ധിക്കുന്നതിനെക്കുറിച്ച് ഒന്നാലോചിച്ച് നോക്കൂ. പ്രത്യേക മന്ത്രങ്ങളോ ആചാരങ്ങളോ ചിത്രങ്ങളോ ഒന്നും വേണ്ട—മനസ്സിനെ വെറുതെ നിരീക്ഷിക്കുക, നിരീക്ഷിച്ചുകൊണ്ടേയിരിക്കുക. അത്രമാത്രം. ഇതാണ് വിപസ്സന ധ്യാനം—2,500 വർഷങ്ങൾക്ക് മുമ്പ് ബുദ്ധൻ പഠിപ്പിച്ച പുരാതന വിദ്യ. ഇത് മതപരമായ ഒരാചാരമല്ല, മറിച്ച് മനസ്സിനെ, യാഥാർത്ഥ്യത്തെ, അതുപോലെതന്നെ കാണാൻ പരിശീലിപ്പിക്കുന്ന സാർവത്രിക വിദ്യയാണ്. മനസ്സിനെയും ശരീരത്തെയും വികാരങ്ങളെയും വിപസ്സന ധ്യാനം രൂപാന്തരപ്പെടുത്തുമെന്ന് ആധുനിക ന്യൂറോസയൻസ് സ്ഥിരീകരിക്കിച്ചിട്ടുണ്ട്.

എന്താണ് വിപസ്സന?

പാലി ഭാഷയിൽ വിപസ്സന എന്നുവെച്ചാൽ “വ്യക്തമായ ഉൾക്കാഴ്ച” എന്നാണർത്ഥം. മനസ്സിനെ ശാന്തമാക്കാൻ ലക്ഷ്യമിടുന്ന ധ്യാനരീതികളിൽ നിന്ന് വ്യത്യസ്തമായി, വിപസ്സന കൂടുതൽ ആഴത്തിലുള്ള പരിശീലനമാണ്. ഈ ധ്യാനം  താഴെ പറയുന്ന കാര്യങ്ങൾക്ക് സഹായിക്കുന്നു:

  • ശരീരത്തിലുടനീളമുള്ള ഓരോ ചലനത്തെയും ശ്രദ്ധിക്കുക.
  • എല്ലാ ചലനങ്ങളും ക്ഷണികമാണ് (anicca) എന്ന് തിരിച്ചറിയുക.
  • സമചിത്തത (equanimity) വളർത്തുക—ഇഷ്ടപ്പെട്ട കാര്യങ്ങളോട് ആഗ്രഹവും ഇഷ്ടമല്ലാത്ത കാര്യങ്ങളോട് വെറുപ്പും ഇല്ലാതെ സന്തുലിതമായിരിക്കാനുള്ള കഴിവാണിത്.

ഇങ്ങനെ നടത്തുന്ന ആത്മപരിശോധനയിലൂടെ സമ്മർദ്ദം, ദേഷ്യം, ഭയം, ഉത്കണ്ഠ തുടങ്ങി മനസ്സിനെ ആഴത്തിൽ ബാധിക്കുന്ന രീതികൾ ക്രമേണ ഇല്ലാതാകുന്നു.

വിപസ്സന പരിശീലനരീതി

വിപസ്സന ധ്യാനം സാധാരണയായി 10 ദിവസത്തെ റെസിഡൻഷ്യൽ റിട്രീറ്റുകളിലാണ് പഠിപ്പിക്കുന്നത്. ഈ പരിശീലനത്തിന് മൂന്ന് പ്രധാന ഘട്ടങ്ങളുണ്ട്:

1.ആനാപാന (ശ്വസനത്തെക്കുറിച്ചുള്ള ബോധം)

1.ആദ്യ ദിവസങ്ങളിൽ സ്വാഭാവികമായ ശ്വാസമെടുക്കൽ നിരീക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

2.ഇത് ഏകാഗ്രത വർദ്ധിപ്പിക്കുകയും അലയുന്ന മനസ്സിനെ ഒരിടത്ത് ഉറപ്പിക്കുകയും ചെയ്യുന്നു.

2.വിപസ്സന (ശരീരം മുഴുവൻ ശ്രദ്ധയർപ്പിക്കുക)

1.ശ്രദ്ധ ക്രമാനുഗതമായി ശരീരത്തിലുടനീളം വ്യാപിപ്പിക്കുന്നു.

2. ചൂട്, വേദന, തരിപ്പ്, സ്പന്ദനം എന്നിങ്ങനെയുള്ള ഓരോ ചലനങ്ങളെയും മനസ്സുകൊണ്ട് അകലം പാലിച്ച് നിരീക്ഷിക്കുന്നു.

3.സമചിത്തത പരിശീലനത്തിൽ കൈവരുന്നത്

1.അസൗകര്യങ്ങൾ ഉണ്ടാകുമ്പോൾ പോലും പ്രതികരിക്കാതിരിക്കാൻ പഠിക്കുന്നു.

2.ഇത് ആഗ്രഹങ്ങളുടെയും (സുഖങ്ങൾക്ക് വേണ്ടിയുള്ള) വെറുപ്പിന്റെയും (വേദനയോടുള്ള) ദുഷിച്ച ചക്രം തകർക്കുന്നു.

മനസ്സിലും ശരീരത്തിലും എന്ത് സംഭവിക്കുന്നു?

വിപസ്സന ധ്യാനത്തിന്റെ നാഡീപരമായ ജീവശാസ്ത്ര ഫലങ്ങളെക്കുറിച്ച് ആധുനിക ഗവേഷണങ്ങൾ പഠിക്കാൻ തുടങ്ങിയിട്ടുണ്ട്:

തലച്ചോറിന്റെ പ്രവർത്തനം

  • തലച്ചോറിലെ സമ്മർദ്ദ കേന്ദ്രമായ അമിഗ്ഡാലയുടെ പ്രവർത്തനം കുറയുന്നു.
  • വിവേകപൂർണ്ണമായ ചിന്തകളെയും വികാരങ്ങളെയും നിയന്ത്രിക്കുന്ന പ്രീഫ്രോണ്ടൽ കോർട്ടെക്സ് ശക്തിപ്പെടുന്നു.
  • ശ്രദ്ധയുമായും സ്വയം നിയന്ത്രണവുമായും ബന്ധപ്പെട്ട തലച്ചോറിലെ നെറ്റ്‌വർക്കുകളുടെ പ്രവർത്തനം വർധിക്കുന്നു.

ശരീരവും ആരോഗ്യവും

  • സമ്മർദ്ദ ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയുന്നു.
  • ഹൃദയമിടിപ്പിലെ വ്യതിയാനം (Heart rate variability) മെച്ചപ്പെടുന്നു, ഇത് നാഡീവ്യവസ്ഥയുടെ ആരോഗ്യകരമായ സന്തുലിതാവസ്ഥയെ സൂചിപ്പിക്കുന്നു.
  • ശക്തമായ രോഗപ്രതിരോധ ശേഷിയും രോഗങ്ങളെ ചെറുക്കാനുള്ള കരുത്തും ലഭിക്കുന്നു.

മാനസിക സൗഖ്യം

  • ദുഃഖം, മാനസികാഘാതം, ഉത്കണ്ഠ എന്നിവ കൈകാര്യം ചെയ്യാനുള്ള കഴിവ് കൂടുന്നു.
  • അവനവനോടും മറ്റുള്ളവരോടുമുള്ള അനുകമ്പ വർദ്ധിക്കുന്നു.

വിപസ്സന: ഇന്നത്തെ പ്രസക്തി

നിരന്തരമായ ചലനങ്ങളും സമ്മർദ്ദങ്ങളും ശ്രദ്ധ മാറ്റുന്ന സംഭവങ്ങളും നിറഞ്ഞ ഒരു ലോകത്താണ് നമ്മളിന്ന് ജീവിക്കുന്നത്. അപൂർവ്വമായി മാത്രമേ നമ്മുടെ മനസ്സ് ശാന്തമായിരിക്കാറുള്ളൂ. ഇത്തരമൊരു സാഹചര്യത്തിൽ, മാനസികമായ വ്യക്തത, സന്തുലിതാവസ്ഥ, വൈകാരികമായ കരുത്ത് എന്നിവ സ്വായത്തമാക്കാൻ ഉതകുന്ന പാതയിലേക്കാണ് വിപസ്സന നമ്മെ നയിക്കുന്നത്. സംവേദനങ്ങളെ പ്രതികരിക്കാതെ നിരീക്ഷിക്കാൻ പഠിപ്പിക്കുന്നതിലൂടെ, ഒന്നും ശാശ്വതമല്ലെന്ന് മനസ്സിലാക്കാനും ദുരിതങ്ങൾ മറികടക്കുക സാദ്ധ്യമാണെന്ന തിരിച്ചറിവിലെത്തിച്ചേരാനും വിപസ്സന ധ്യാനം നമ്മെ സഹായിക്കുന്നു.

വിപസ്സന വെറുമൊരു ധ്യാനരീതിയല്ല—അത് ജീവിത ശാസ്ത്രം കൂടിയാണ്. ഈ പരിശീലനത്തിലൂടെ ദൈനംദിന ജീവിതത്തിൽ കൂടുതൽ ശാന്തതയും സമാധാനവും അനുകമ്പയും അനുഭവപ്പെടാറുണ്ടെന്ന് വിപസ്സന അനുഷ്ഠിക്കുന്നവർ സാക്ഷ്യപ്പെടുത്തുന്നു. ഭയത്തോടെയല്ലാതെ വ്യക്തതയോടെ, എടുത്തുചാട്ടമില്ലാതെ വിവേകപൂർവ്വം വെല്ലുവിളികളെ നേരിടാൻ മസ്തിഷ്ക്കത്തെ പുനഃക്രമീകരിക്കുന്നതിനെക്കുറിച്ചാണ് വിപസ്സന പറഞ്ഞുവെയ്ക്കുന്നത്.

References

  1. Tang YY, Hölzel BK, Posner MI. The neuroscience of mindfulness meditation. Nat Rev Neurosci. 2015;16(4):213-225.
  2. Brewer JA, Worhunsky PD, Gray JR, et al. Meditation experience is associated with differences in default mode network activity and connectivity. PNAS. 2011;108(50):20254–20259.
  3. Carmody J, Baer RA. Relationships between mindfulness practice and levels of mindfulness, medical and psychological symptoms and well-being in a mindfulness-based stress reduction program. J Behav Med. 2008;31(1):23–33.

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe