ഹൃദയാഘാതവും ഹൃദയസ്തംഭനവും തമ്മിലുള്ള വ്യത്യാസം എന്താണ്?

 ഹൃദയാഘാതവും ഹൃദയസ്തംഭനവും തമ്മിലുള്ള വ്യത്യാസം എന്താണ്?

അല്‍പ്പം കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന ചോദ്യം, അല്ലേ? ഹൃദയാഘാതവും ഹൃദയസ്തംഭനവും ഒരുപോലെയാണ് നാം ഇന്നുവരെ പ്രയോഗിച്ചു വന്നിരുന്നത്. സത്യത്തില്‍ ഇവ രണ്ടും രണ്ടാണ്. ഹൃദയാഘാതമെന്നാല്‍ Heart Attack- ഉം, ഹൃദയസ്തംഭനം എന്നാല്‍ Heart Failure എന്നാണര്‍ത്ഥം. ഇതിന്റെ വ്യത്യാസം വ്യക്തമായി അറിയുന്നത് രോഗാവസ്ഥയെ ശരിയായി തിരിച്ചറിയാനും ചികിത്സിക്കാനും സഹായിക്കുന്നു. വരൂ, ഹൃദയാഘാതവും ഹൃദയസ്തംഭനവും എന്താണെന്ന് കൃത്യമായി മനസ്സിലാക്കാം.

ഹൃദയാഘാതം?

ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ഇത് ഹൃദയത്തിന്റെ ഒരു ഭാഗത്തേക്ക് ഓക്സിജനും പോഷകങ്ങളും എത്തുന്നത് തടയുന്നു. തല്‍ഫലമായി ഹൃദയപേശികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാന്‍ തുടങ്ങുന്നു. ധമനികളില്‍ കൊഴുപ്പും കൊളസ്ട്രോളും അടിഞ്ഞുകൂടുന്നത് മൂലമാണ് ഇത് സംഭവിക്കുന്നത്. ആധുനിക വൈദ്യശാസ്ത്രത്തില്‍ അഞ്ചെയ്‌ന, മയോകാര്‍ഡിയല്‍ ഇന്‍ഫാക്ഷന്‍ എന്നിങ്ങനെ രണ്ടായി തരംതിരിച്ചിട്ടുണ്ട്.

ഈ തടസ്സം നെഞ്ചില്‍ സമ്മര്‍ദ്ദമോ വേദനയോ ഉണ്ടാക്കുന്നു. കൈകളുടെ വശങ്ങളിലും കഴുത്തിലോ താടിയെല്ലിലോ വേദനയുണ്ടാകുന്നതും ഇതിന്റെ ഒരു ലക്ഷണമാണ്. ചില ആളുകള്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെടുന്നു. മറ്റു ചിലര്‍ക്ക് തലകറക്കമോ ക്ഷീണമോ അനുഭവപ്പെടുന്നു. ഹൃദയാഘാതം പെട്ടെന്ന് സംഭവിക്കുന്ന ഒന്നാണ്. ഇതിന് അടിയന്തര വൈദ്യസഹായം ആവശ്യമാണ്. തക്കതായി ചികിത്സക്കാത്ത ഹൃദയാഘാതം, ഹൃദയസ്തംഭനത്തില് കലാശിക്കാം.

ഹൃദയസ്തംഭനം?

എന്നാല്‍ ഹൃദയസ്തംഭനം വ്യത്യസ്തമാണ്. ഈ രോഗാവസ്ഥയില്‍ ഹൃദയത്തിന് രക്തം നന്നായി പമ്പ് ചെയ്യാന്‍ കഴിയാതെ വരുന്നു. ഇത് പെട്ടെന്ന് സംഭവിക്കുന്നതല്ല. എന്നാല്‍ കാലക്രമേണ ഇത് വഷളാകുന്നു. ശരീരത്തിന് അനുയോജ്യമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ദുര്‍ബലമായ ഹൃദയത്തിന് സാധിക്കാതെ വരുന്നു. ശരിയായി പ്രവര്‍ത്തിക്കാന്‍ ഹൃദയം വളരെ ദുര്‍ബലമോ കഠിനമോ ആയിത്തീരുന്നു. ശരീരത്തിന് രക്തത്തിലൂടെയുള്ള ഓക്സിജനോ പോഷകങ്ങളോ ലഭിക്കുന്നില്ല. കാലുകളില്‍ വീക്കം, ശ്വാസതടസ്സം, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങളിലേക്ക് ഈ രോഗാവസ്ഥ നയിക്കുന്നു. ഹൃദയപേശികള്‍ വേണ്ടത്ര ശക്തമായി പമ്പ് ചെയ്യാത്തപ്പോഴാണ് ഇത് സംഭവിക്കുക.

ചുരുക്കത്തില്‍ പ്രധാന വ്യത്യാസം ഇതാണ്. ഹൃദയാഘാതം ഹൃദയത്തിലേക്കുള്ള രക്തധമനികള്‍ ചുരുങ്ങി, രക്തയോട്ടം തടസ്സപ്പെടുന്ന ഒരു അവസ്ഥയാണ്. മറിച്ച് ഹൃദയസ്തംഭനം എന്നാല്‍ ഹൃദയത്തിന്റെ പേശികള്‍ക്ക് ഉണ്ടാകുന്ന ദൗര്‍ബല്യമാണ്. ഹൃദയത്തിലേക്കുള്ള വലിയ രക്തധമനികളിലുണ്ടാകുന്ന ഹൃദയാഘാതങ്ങളും അടിക്കടിയുണ്ടാകുന്ന ഹൃദയാഘാതങ്ങളും ഹൃദയസ്തംഭനങ്ങള്‍ ഉണ്ടാക്കാം. ചികിത്സയില്‍ ചില വ്യത്യാസമുണ്ടെങ്കിലും ദീര്‍ഘകാലത്തേക്കുള്ള പരിചരണവും ജീവിതശൈലീ മാറ്റങ്ങളും രണ്ടിനും അത്യതന്തപേക്ഷികമാണ്.

എങ്ങനെ തടയാം?

രണ്ട് സാഹചര്യങ്ങളിലും പ്രാരംഭ ലക്ഷണങ്ങള്‍ അവഗണിക്കരുത് എന്നത് പ്രധാനമാണ്. ലക്ഷണങ്ങള്‍ പഠിക്കുന്നത് ജീവന്‍ രക്ഷിക്കും. ഹൃദയാഘാതവും ഹൃദയസ്തംഭനവും തടയാനുള്ള ഏറ്റവും നല്ല മാര്‍ഗങ്ങള്‍:

  • സജീവമായ ഒരു ജീവിതശൈലിയിലേക്ക് മാറുക
  • ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
  • പുകവലി ഉള്‍പ്പടെയുള്ള ലഹരി ഉപയോഗങ്ങള്‍ ഒഴിവാക്കുക
  • സമ്മര്‍ദ്ദം നിയന്ത്രിക്കുക
  • നന്നായി ഉറങ്ങുക
  • ജീവിതശൈലി രോഗങ്ങളായ രക്താതിസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രണവിധേയമാക്കുക.

ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും പതിവ് പരിശോധനകളും അപകടസാധ്യത കുറയ്ക്കും.

രോഗങ്ങളെയും, ചികിത്സയെയും പ്രതിരോധത്തെയും കുറിച്ചുമുള്ള ആഴത്തിലുള്ള അറിവിനും, വിദഗ്ദ്ധ ഡോക്ടര്‍മാരുടെ ഉപദേശങ്ങള്‍ക്കും Nellikka.life സന്ദര്‍ശിക്കുക. Instagram, YouTube, Facebook എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളില്‍ ഞങ്ങളെ പിന്തുടരുക.

Reference
1. Heart Attack and Sudden Cardiac Arrest Differences
2. Sudden cardiac arrest

Related News

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
സമൃദ്ധിയുടെ കാലത്തെ “ഹിഡൻ ഹങ്കർ”: ആധുനിക ഭാരതത്തിലെ കുഞ്ഞുങ്ങളിലെ പോഷകാഹാരക്കുറവ് 

സമൃദ്ധിയുടെ കാലത്തെ “ഹിഡൻ ഹങ്കർ”: ആധുനിക ഭാരതത്തിലെ കുഞ്ഞുങ്ങളിലെ പോഷകാഹാരക്കുറവ് 

ആഹാരം ധാരാളമായി ലഭ്യമാകുന്ന അവസ്ഥയിലും നമ്മുടെ രാജ്യത്തെ ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ ഹിഡൻ ഹങ്കർ (Hidden Hunger) എന്നറിയപ്പെടുന്ന പരോക്ഷ വിശപ്പ് അനുഭവിക്കുന്നുണ്ട്. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാത്ത...

ഡിസംബർ 3, 2025 10:55 pm
കുഞ്ഞിൻ്റെ വളർച്ചാഘട്ടങ്ങൾ കൃത്യമാണോ? 

കുഞ്ഞിൻ്റെ വളർച്ചാഘട്ടങ്ങൾ കൃത്യമാണോ? 

വളർച്ചാവികാസങ്ങളെക്കുറിച്ച് എല്ലാം അറിഞ്ഞിരിക്കാം കുഞ്ഞു ജനിക്കുന്നതു മുതൽക്കേ രക്ഷിതാക്കൾ, പുതിയ അതിഥി വളർച്ചയുടെ നാഴികക്കല്ലുകൾ പിന്നിടുന്നതു കാണാൻ കാത്തിരിക്കും. ആദ്യമായി കമിഴ്ന്നു വീഴുന്നത്, മുട്ടിലിഴയുന്നത്, എഴുന്നേറ്റിരിക്കുന്നത്, പതുക്കെ...

ഡിസംബർ 2, 2025 10:27 pm
X
Top
Subscribe