ആ ദിവസങ്ങളിൽ മെൻസ്ട്രൽ കപ്പുകൾ: ശാസ്ത്രീയമായ ആരോഗ്യസമീപനം

ആ ദിവസങ്ങളിൽ മെൻസ്ട്രൽ കപ്പുകൾ: ശാസ്ത്രീയമായ ആരോഗ്യസമീപനം

പഴന്തുണിയിൽ നിന്ന് സാനിറ്ററി പാഡുകളിലേക്ക്, ടാംപണുകളിലേക്ക്, പിന്നെ മെൻസ്ട്രൽ കപ്പുകളിലേക്ക് … കാലം മാറിയതിനനുസരിച്ച് സ്ത്രീകളുടെ ആർത്തവകാല ആരോഗ്യത്തിനും സൗകര്യത്തിനും പ്രധാന്യം കൊടുത്തുകൊണ്ടുള്ള ഉൽപ്പന്നങ്ങളും മാറിവന്നു. സ്ത്രീകൾക്ക് ആശ്വാസം  നൽകിയ നിരവധി പുതിയ കണ്ടുപിടുത്തങ്ങളിൽ, മെൻസ്ട്രൽ കപ്പ് മുൻ നിരയിലാണ്. സൗകര്യവും ചെലവുകുറവും  മാത്രമല്ല, ഇതിന് പിന്നിൽ വ്യക്തമായ ശാസ്ത്രീയ കാരണങ്ങളുമുണ്ട്.

ആർത്തവകാലത്തെ പ്രയാസങ്ങൾ, മനസ്സിനും ശരീരത്തിനും വരുന്ന മാറ്റങ്ങൾ, ശുചിത്വത്തിന് നൽകേണ്ട പ്രാധാന്യം – ഇതെല്ലാം ഇന്ന് ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഇക്കൂട്ടത്തിൽ പ്രാധാന്യത്തോടെ ഉൾപ്പെട്ട ഒന്നാണ് മെൻസ്ട്രൽ കപ്പുകൾ .പുതിയകാലത്ത് വലിയ മാറ്റത്തിനിടവരുത്തിയ  

മെൻസ്ട്രൽ കപ്പുകളെക്കുറിച്ച്  അറിയേണ്ട എല്ലാക്കാര്യങ്ങളും നമുക്ക് പരിശോധിക്കാം. അവയുടെ ആരോഗ്യപരമായ ഗുണങ്ങൾ, പാരിസ്ഥിതിക പ്രാധാന്യം, ഉപയോഗത്തെ പിന്തുണയ്ക്കുന്ന ശാസ്ത്രീയ പഠനങ്ങൾ എന്നിവയെല്ലാം നമുക്ക് മനസ്സിലാക്കാം.

എന്താണ് മെൻസ്ട്രൽ കപ്പ്?

 മൃദുലവും വഴക്കവുമുള്ള ഒരു ചെറിയ കപ്പാണിത്. ആരോഗ്യമേഖലയിൽ ഉപയോഗിക്കുന്ന തരം  സിലിക്കൺ, റബ്ബർ, ലാറ്റക്സ് തുടങ്ങിയ വസ്തുക്കൾ കൊണ്ടാണ് ഈ കപ്പ് നിർമ്മിച്ചിരുിക്കുന്നത്. ആർത്തവ സമയത്ത് ഇത് യോനിക്കുള്ളിൽ വെയ്ക്കുന്നു. പാഡുകളെയും ടാംപണുകളെയും പോലെ ആർത്തവരക്തം വലിച്ചെടുക്കുന്നതിന് പകരം, ഈ കപ്പ് ആർത്തവരക്തം ശേഖരിക്കുകയാണ് ചെയ്യുന്നത്.

ശാസ്ത്രീയ പ്രാധാന്യം

1. ആരോഗ്യപരവും ശുചിത്വപരവുമായ ഗുണങ്ങൾ

പ്രശസ്തമായ ലാൻസെറ്റ് പബ്ലിക് ഹെൽത്ത് ജേണലിൽ 2019ൽ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തുന്നത്,  വേണ്ട രീതിയിൽ ഉപയോഗിച്ചാൽ മെൻസ്ട്രൽ കപ്പുകൾ, ആർത്തവരക്തം വസ്ത്രത്തിലേക്ക് പടരാതെ സംരക്ഷിക്കുന്ന മറ്റുൽപ്പന്നങ്ങളെപ്പോലെ തന്നെ സുരക്ഷിതമാണെന്നാണ്. ഇത്തരം കപ്പുകൾ,ടോക്സിക് ഷോക്ക് സിൻഡ്രോം (TSS) സാധ്യത വർദ്ധിപ്പിക്കുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു. 

യോനിയിലെ സ്വാഭാവികാവസ്ഥ നിലനിർത്തുന്നു:

രക്തം വലിച്ചെടുക്കുന്ന ടാംപണുകൾ യോനിയിലെ സ്വാഭാവികമായ pH-ലും നല്ല ബാക്ടീരിയകളിലും മാറ്റം വരുത്താൻ സാധ്യതയുണ്ട്. എന്നാൽ മെൻസ്ട്രൽ കപ്പുകൾ ഇത്തരം പ്രശ്നങ്ങളോ അസ്വസ്ഥതകളോ ഉണ്ടാക്കാൻ സാധ്യത കുറവാണ്.

അലർജി ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു:

മെഡിക്കൽ-ഗ്രേഡ് സിലിക്കൺ ചർമ്മത്തിന് അലർജിയുണ്ടാക്കാക്കുന്നില്ല. അതിനാൽ, പാഡുകളിലും മറ്റും ഉപയോഗിക്കുന്ന വസ്തുക്കൾ അലർജിയുണ്ടാക്കുന്നവർക്കും മെൻട്രൽ കപ്പുകൾ ധൈര്യമായി ഉപയോഗിക്കാം.

2. പാരിസ്ഥിതിക നേട്ടങ്ങൾ

ആർത്തവമുള്ള ഒരു വ്യക്തിക്ക്  ജീവിതകാലത്ത് ഏകദേശം 11,000 മുതൽ 16,000 വരെ ഡിസ്പോസിബിൾ പാഡുകളോ ടാംപണുകളോ ഉപയോഗിക്കേണ്ടി വരുമെന്നാണ് കണക്ക്. മെൻസ്ട്രൽ കപ്പുകളുടെ ഉപയോഗം പ്ലാസ്റ്റിക് മാലിന്യം വലിയ തോതിൽ കുറയ്ക്കുന്നു. അങ്ങനെ മെൻസ്ട്രൽ കപ്പുകളിലേക്ക് മാറുന്നത്, ഫലത്തിൽ പ്രകൃതി സൌഹൃദ നടപടിയായിത്തീരുന്നു. 

ആഗോള മലിനീകരണത്തിന് ആർത്തവ മാലിന്യങ്ങൾ  വലിയൊരു കാരണമാകുന്നുണ്ട് എന്ന് യുഎൻ വിമൻ  റിപ്പോർട്ട് വെളിപ്പെടുത്തുന്നുണ്ട്.  മെൻസ്ട്രൽ കപ്പ് പോലുള്ള പുനരുപയോഗിക്കാവുന്ന ഉൽപ്പന്നങ്ങളിലേക്ക് മാറുന്നത് ഈ പാരിസ്ഥിതിക പ്രശ്നം  ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.

3. സാമ്പത്തിക ലാഭം

മെൻസ്ട്രൽ കപ്പിന് വില കൂടുതലായി തോന്നാമെങ്കിലും (ഏകദേശം ₹500 മുതൽ ₹1500 വരെ), ദീർഘകാലാടിസ്ഥാനത്തിൽ ഇത് വലിയ സാമ്പത്തിക ലാഭം നൽകുന്നു. വർഷങ്ങളോളം ഉപയോഗിക്കാം എന്ന മേൻമയും മെൻസ്ട്രൽ കപ്പിനുള്ളതിനാൽ,  പാഡുകൾക്കും ടാംപണുകൾക്കുമായി വേണ്ടിവരുന്ന പ്രതിമാസ ചെലവ് പൂർണ്ണമായും ഒഴിവാക്കാൻ കഴിയുന്നു.

മെൻസ്ട്രൽ കപ്പുകൾ സുരക്ഷിതമാണോ? ശാസ്ത്രം പറയുന്നത്

  • 2019ൽ കോക്രൻ ഡാറ്റാബേസ്  നടത്തിയ ഗവേഷണത്തിൽ, മെൻസ്ട്രൽ കപ്പുകൾ സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ലീക്കേജ്, മറ്റ് ഉൽപ്പന്നങ്ങളേക്കാൾ കുറവോ അല്ലെങ്കിൽ അവയ്ക്ക് തുല്യമോ ആണെന്നും പഠനം പറയുന്നു.
  • ശരിയായ രീതിയിൽ വൃത്തിയാക്കുകയും സൂക്ഷിക്കുകയും ചെയ്താൽ മെൻസ്ട്രൽ കപ്പുകൾ അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നില്ലെന്ന് മറ്റ് ഗവേഷണങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

തെറ്റിദ്ധാരണകളും യാഥാർത്ഥ്യങ്ങളഉം

തെറ്റിദ്ധാരണ: മെൻസ്ട്രൽ കപ്പുകൾ ഉപയോഗിക്കുന്നത്  വേദനാജനകമാണ്.

വസ്തുത: തുടക്കം മുതലേ ശരിയായ രീതിയിൽ  ഉപയോഗിച്ചാൽ  ഇത് വളരെ എളുപ്പവും സൗകര്യപ്രദവുമാണെന്ന് ഭൂരിഭാഗം പേരും സാക്ഷ്യപ്പെടുത്തുന്നു.

തെറ്റിദ്ധാരണ: കന്യകമാർ മെൻസ്ട്രൽ കപ്പുകൾ ഉപയോഗിക്കാൻ പാടില്ല.

വസ്തുത: ആർത്തവമുള്ള എല്ലാവർക്കും മെൻസ്ട്രൽ കപ്പുകൾ ഉപയോഗിക്കാം. കൂടുതൽ സൗകര്യത്തിനായി പെൺകുട്ടികൾക്ക്  ചെറിയ സൈസ് കപ്പുകൾ ഉപയോഗിക്കാം.

ആദ്യമായി ഉപയോഗിക്കുന്നവർ അറിയാൻ

തുടക്കത്തിൽ മൃദുവായ, വലിപ്പക്കുറവുള്ള കപ്പ് തെരഞ്ഞെടുക്കുക.

തിരക്കുകട്ടാതെ സ്വസ്ഥമായി കപ്പ് ഉപയോഗിച്ച് പരിശീലിക്കുക.

ഓരോ ആർത്തവചക്രത്തിനും മുൻപും ശേഷവും കപ്പ് അണുവിമുക്തമാക്കാൻ  മറക്കരുത്.

രക്തസ്രാവത്തിന്റെ അളവ് അനുസരിച്ച്, ഓരോ 6 മുതൽ 12 മണിക്കൂർ കൂടുമ്പോഴും കപ്പ് പുറത്തെടുത്ത് വൃത്തിയാക്കുക.

കൂടുതൽ ശ്രദ്ധ അർഹിക്കുന്നത് എന്തുകൊണ്ട്?

ആരോഗ്യവും സാമ്പത്തിക ഭദ്രതയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ മെൻസ്ട്രൽ കപ്പുകൾ സ്ത്രീകളെ ശാക്തീകരിക്കുന്നു. ശാസ്ത്രീയമായ പിന്തുണയും യഥാർത്ഥ ജീവിതത്തിലെ ഉപയോഗവും ഇതിനെ ആർത്തവ ശുചിത്വത്തിലേക്കുള്ള ഒരു പുതിയ ചുവടുവെയ്പ്പാക്കി മാറ്റുന്നു.

മറ്റേതൊരു ആരോഗ്യ ഉൽപ്പന്നത്തെയും പോലെ, ശരിയായ അറിവും കൃത്യമായ ഉപയോഗരീതിയും ശുചിത്വവും അത്യാവശ്യമാണ്. ശീലിച്ചുകഴിഞ്ഞാൽ, ലക്ഷക്കണക്കിന് ആളുകളുടെ ആർത്തവാനുഭവങ്ങളെ മാറ്റിമറിക്കാൻ മെൻസ്ട്രൽ കപ്പുകൾക്ക് സാധിക്കുമെന്ന് നിസ്സംശയം പറയാനാകും.

References :

1. Menstrual cup use, leakage, acceptability, safety, and availability: a systematic review and meta-analysis

2,Preclinical, clinical, and over-the-counter postmarketing experience with a new vaginal cup: menstrual collection

Related News

പ്രമേഹവും വിഷാദരോഗവും തമ്മിൽ ബന്ധമുണ്ടോ? : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പ്രമേഹവും വിഷാദരോഗവും തമ്മിൽ ബന്ധമുണ്ടോ? : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക എന്ന കാര്യത്തിൽ മാത്രം ഒതുങ്ങുന്നതല്ല പ്രമേഹം എന്ന അവസ്ഥ. ശാരീരികമായും മാനസികമായും പല മാറ്റങ്ങളും വരുത്താൻ ഈ രോഗാവസ്ഥയ്ക്ക് കഴിയുമെന്നതാണ് വാസ്തവം....

ഓഗസ്റ്റ്‌ 24, 2025 12:24 pm
ഒരു നായ്ക്കുട്ടിക്ക് നമ്മുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കാൻ കഴിയും ? 

ഒരു നായ്ക്കുട്ടിക്ക് നമ്മുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കാൻ കഴിയും ? 

വളർത്തുനായ വരുത്തുന്ന അത്ഭുതകരമായ മാറ്റങ്ങൾ മുൻകാലങ്ങളിൽ ചില സമൂഹങ്ങളിൽ  സ്ത്രീകളുടെ പൊങ്ങച്ചത്തിൻ്റെ ലക്ഷണങ്ങളായി കണക്കാക്കിയിരുന്ന രണ്ട് കാര്യങ്ങളായിരുന്നു വാനിറ്റി ബാഗും വളർത്തു നായയും. എന്നാലിന്ന്, ലോകത്താകമാനം, വളർത്തു...

ഓഗസ്റ്റ്‌ 23, 2025 8:38 am
ഒരു ചുംബനത്തിൽ എന്തിരിക്കുന്നു? നിസ്സാരമാക്കല്ലേ, ഒരുപാടുണ്ട്

ഒരു ചുംബനത്തിൽ എന്തിരിക്കുന്നു? നിസ്സാരമാക്കല്ലേ, ഒരുപാടുണ്ട്

ഒരു ചുംബനം ഒരു മധുചുംബനം എന്നധരമലരിൽ വണ്ടിൻ പരിരംഭണം…. അരനൂറ്റാണ്ടു മുമ്പു പുറത്തിറങ്ങിയ ദൃക്സാക്ഷി എന്ന ചിത്രത്തിലെ ഗാനരംഗത്തിന്  വേണ്ടി ശ്രീകുമാരൻ തമ്പി എഴുതിയ വരികളാണിത്. കളിചൊല്ലി...

ഓഗസ്റ്റ്‌ 23, 2025 8:25 am
വിറ്റാമിൻ സപ്ലിമെൻ്റുകൾ: അറിയേണ്ടതെല്ലാം 

വിറ്റാമിൻ സപ്ലിമെൻ്റുകൾ: അറിയേണ്ടതെല്ലാം 

വിറ്റാമിൻ സപ്ലിമെൻ്റുകളുടെ പ്രയോജനങ്ങൾ എന്തെല്ലാമാണ്? എങ്ങനെയാണ് അവ ഉപയോഗിക്കേണ്ടത്? ഡോക്ടറുടെ നിർദ്ദേശാനുസരണം അല്ലാതെ ഈ സപ്ളിമെൻ്റുകൾ കഴിക്കുന്നത് ദോഷം ചെയ്യുമോ? എന്നിങ്ങനെയുള്ള സംശയങ്ങൾ നമ്മളിൽ പലർക്കുമുള്ളതാണ്. ഇത്...

ഓഗസ്റ്റ്‌ 22, 2025 8:17 am
X
Top
Subscribe