വർഷം തോറും വൈദ്യപരിശോധന നിർബന്ധമാണോ ?

വർഷം തോറും വൈദ്യപരിശോധന നിർബന്ധമാണോ ?

അറിഞ്ഞിരിക്കാം ഈ വസ്തുതകൾ

ആരോഗ്യപൂർണ്ണമായ ജിവിതം നയിക്കുന്നവർ വർഷാവർഷം ഡോക്ടറെ കണ്ട് ചെക്കപ്പ് നടത്തേണ്ട കാര്യമുണ്ടോ എന്ന സംശയം പലർക്കും തോന്നാറുണ്ട്. ശാരീരികമോ മാനസികമോ ആയ എന്തെങ്കിലും പ്രയാസങ്ങൾ തോന്നുമ്പോൾ മാത്രമാണോ ആരോഗ്യത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങേണ്ടത് ?

ആരോഗ്യം സംബന്ധിച്ച കരുതൽ ആരോഗ്യമുള്ളപ്പോഴും വേണമെന്ന് പറയാനുള്ള കാരണങ്ങൾ നിരവധിയാണ്.

1. പ്രകടമാകാത്ത രോഗങ്ങൾ നേരത്തെ തിരിച്ചറിയാൻ  [1]  [2]

പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്റ്ററോൾ തുടങ്ങിയ പല രോഗങ്ങളും നിശബ്ദമായി നമ്മുടെ ശരീരത്തിലെ ആന്തരികാവയവങ്ങളെ ദോഷകരമായി ബാധിച്ച ശേഷം മാത്രമാണ് നമ്മൾ തിരിച്ചറിയുന്നത്. മറ്റെന്തെങ്കിലും  

അസുഖത്തിൻ്റെ ഭാഗമായി പരിശോധിക്കുമ്പോഴാണ് ഇത്തരം അസുഖങ്ങൾ വർഷങ്ങൾക്ക് മുമ്പുതന്നെ ബാധിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കുക. 

  • വിഷാദം, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ രോഗാവസ്ഥകൾ നേരത്തെ തിരിച്ചറിയാൻ വർഷം തോറുമുള്ള പരിശോധന വഴി സാധിക്കും .
  • നോർത്ത് വെസ്റ്റേൺ മെഡിസിൻ, അടുത്തിടെ നടത്തിയ പഠനങ്ങൾ,  പല മാരക രോഗങ്ങളും ആദ്യഘട്ടത്തിൽത്തന്നെ കണ്ടെത്തി ഫലപ്രദമായി ചികിൽസിക്കാൻ, പതിവായുള്ള ആരോഗ്യ പരിശോധന സഹായിക്കുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.

2. സ്ക്രീനിംഗ് വഴി രോഗങ്ങൾ കണ്ടെത്താം  [3] [4]

 ആരോഗ്യവിദഗ്ധർക്ക് , രോഗികളിൽ പ്രായം അനുസരിച്ചു ചെയ്യേണ്ട സ്ക്രീനിംഗ് ,സ്ത്രീകളിലും  പുരുഷൻമാരിലും ഉണ്ടായേക്കാവുന്ന പ്രത്യേക രോഗവിഭാഗങ്ങൾ ഉൾപ്പെടുത്തിയുള്ള പരിശോധനകൾ, കുത്തിവെയ്പ്പുകൾ , പ്രതിരോധ ചികിൽസ തുടങ്ങിയവ  നിർദ്ദേശിക്കാൻ വർഷാവർഷമുള്ള പരിശോധന  സഹായകമാകും.

  • വർഷം തോറും ചെക്കപ്പ് നടത്തുന്നത്, പ്രാരംഭദശയിൽ രോഗങ്ങൾ തിരിച്ചറിയാൻ ഏറെ ഗുണപ്രദമാണെന്നും വ്യക്തികൾക്ക് അതനുസരിച്ച് തുടർന്നുള്ള ജീവിതം ക്രമീകരിക്കാൻ സഹായകമാണെന്നും ഇതേക്കുറിച്ച് പഠനം നടത്തിയ ഒരു വെർച്വൽ ഹെൽത്ത്  ലേഖനത്തിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്.
  • ആരോഗ്യകരമായ ശീലങ്ങൾ പിന്തുടരാനും അതുവഴി അസുഖങ്ങൾ സങ്കീർണ്ണമായുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനും സാധിക്കുമന്ന്  അമേരിക്കയിലെ ഏറ്റവും വലിയ ഡിജിറ്റൽ-പ്രിൻറ് പ്രസാധകരായ വെരിവെൽ മൈൻറ് എന്ന ഹെൽത്ത്  വെബ്സൈറ്റ് വിശദമായിത്തന്നെ പ്രതിപാദിച്ചിട്ടുണ്ട്.

 3. രോഗിയും ഡോക്ടറും തമ്മിൽ ആരോഗ്യകരമായ ബന്ധം നിലനിർത്താം

  • വർഷം തോറും ഒരേ ഡോക്ടറെക്കണ്ട് പരിശോധനകൾ നടത്തി ചികിൽസ ഉറപ്പാക്കുന്നതിലൂടെ ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധത്തിന് ദൃഢതയേറും. ഇത് വ്യക്തികളെ അവരുടെ  സംശയങ്ങളും ആശങ്കകളും അപരിചിതത്വം കൂടാതെ തുറന്ന് സംസാരിക്കാൻ പ്രാപ്തരാക്കും , അവരുടെ ഓരോരുത്തരുടേയും ആരോഗ്യം സംബന്ധിച്ച ചരിത്രം കൃത്യമായി മനസ്സിലാക്കാൻ ഡോക്ടർക്കും എളുപ്പമാകും.
  • രോഗത്തിൻ്റെ ഗൌരവത്തെക്കുറിച്ച് വ്യക്തമായി പറഞ്ഞു മനസ്സിലാക്കാനും കൃത്യസമയത്ത് വേണ്ട ചികിൽസ ഉറപ്പുവരുത്താനും  ഡോക്ടറും രോഗിയും തമ്മിലുള്ള ഐക്യത്തിലൂടെ സാധിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

4. രോഗികളുടെ മാനസിക ക്ഷേമം ശക്തമാക്കാം

  • വർഷത്തിലൊരിക്കൽ ആരോഗ്യ പരിശോധനകൾ നടത്തുന്നത് വ്യക്തികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കും. ഇത്, മാനസികമായും ഏറെ ഗുണം ചെയ്യും.
  • JAMA മെഡിക്കൽ ജേർണൽ റിപ്പോർട്ട് പ്രകാരം, കൃത്യമായ ഇടവേളകളിലുള്ള പരിശോധനകൾ, ആയുർദൈർഘ്യത്തിൽ വ്യതിയാനം വരുത്തുന്നില്ലെങ്കിലും, രോഗികളുടെ മാനസിക ക്ഷേമം നിലനിർത്താൻ സഹായിക്കുന്നുണ്ട്.

 5. ചികിൽസാച്ചെലവുകൾ കുറയ്ക്കാൻ കഴിയും

വർഷം തോറുമുള്ള ആരോഗ്യ പരിശോധനകൾ വഴി രോഗമുണ്ടെങ്കിൽ, അത്  തുടക്കത്തിൽത്തന്നെ തിരിച്ചറിഞ്ഞ് ചികിൽസിക്കാൻ കഴിയും. അങ്ങനെ, ആരോഗ്യം  വഷളായ ശേഷം  ചികിൽസിക്കുന്നതിനേക്കാൾ ചെലവ് കുറയ്ക്കാനുമാകും. 

  • പബ്മെഡ് സെൻട്രൽ നടത്തിയ പഠനം, കൃത്യമായ ആരോഗ്യ പരിശോധനകൾ ചികിൽസാച്ചെലവും ആശുപത്രിവാസവും കുറയ്ക്കും എന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ രോഗങ്ങൾ വരാതിരിക്കാനും പരിശോധനകൾ സഹായിക്കുമെന്നും പിഎംസി റിപ്പോർട്ട് പറയുന്നു.

6. പരിമിതികൾ മനസ്സിലാക്കാം

    വാർഷിക പരിശോധനകൾക്ക് പ്രയോജനം ഏറെയുണ്ടെങ്കിലും ചില പരിമിതികളുമുണ്ട്.

  •     2021 ലെ കൊക്രേൻ റിവ്യൂ അനുസരിച്ച്, ഹൃദയ സംബന്ധമായ ഗുരുതര രോഗങ്ങൾ വർഷം തോറുമുള്ള പരിശോധന വഴി കണ്ടെത്തി തടയാൻ കഴിയില്ല. രോഗങ്ങൾ കണ്ടെത്താനും പ്രതിരോധ ചികിൽസ നൽകാനുമല്ലാതെ

ഇത്തരം പരിശോധനയിലൂടെ ആയുസ്സ് നീട്ടിക്കിട്ടില്ല. പതിവായുള്ള വാർഷിക ശാരീരിക പരിശോധനയേക്കാൾ നല്ലത് അപകട സാദ്ധ്യത അടിസ്ഥാനമാക്കിയുള്ള സ്ക്രീനിംഗ് ആണെന്ന് ഈ മേഖലയിലെ വിദഗ്ധർക്ക് അഭിപ്രായമുണ്ട്.

ആർക്കൊക്കെ ഗുണകരമാകും

  • പുകവലിക്കുന്നവർ, പാരമ്പര്യമായി രോഗങ്ങൾ ഉള്ളവർ, അലസജീവിതം നയിക്കുന്നവർ- ഈ വിഭാഗത്തിൽപ്പെടുന്നവർക്ക് വാർഷിക പരിശോധന പ്രയോജനകരമാണ്.
  • ഗുരുതര രോഗങ്ങൾ ഉള്ളവർക്ക്
  • പാപ്സ്മിയർ, മാമോഗ്രാം തുടങ്ങി സ്ത്രീകൾക്ക് പ്രായമേറുന്തോറും നടത്തേണ്ട പരിശോധനകൾ തുടരാൻ
  • 40 വയസ്സിനുശേഷം പുരുഷൻമാർക്ക് പ്രോസ്ട്രേറ്റ്, പോളോറെക്ടൽ പരിശോധനകൾ മറക്കാതെ നടത്താൻ

7. സമഗ്ര പരിശോധനയിൽ എന്തൊക്കെ

  •  ബ്ളഡ് പ്രഷർ, ബിഎംഐ,പൾസ്, ശാരീരിക അനുപാതം കണക്കാക്കൽ
  • രക്തത്തിലെ പഞ്ചസാര, കൊളസ്റ്ററോൾ, കംപ്ളീറ്റ് ബ്ളഡാ കൌണ്ട് തുടങ്ങിയ ലബോറട്ടറി പരിശോധനകൾ
  • സ്തനാർബുദം, സെർവിക്കൽ, കോളോറെക്ടൽ അർബുദങ്ങൾ, പ്രമേഹം, തൈറോയ്ഡ്
  • ഉത്ക്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക സങ്കീർണ്ണതകൾ
  • ഉറക്കം, ഭക്ഷണക്രമം, ആൽക്കഹോൾ, പുകയില ഉപയോഗം തുടങ്ങിയ ജീവിതശൈലി സംബന്ധിച്ച കൌൺസിലിംഗ്

ചുരുക്കിപ്പറഞ്ഞാൽ,  ലക്ഷണങ്ങൾ പ്രകടമാക്കാത്ത ചില രോഗങ്ങൾ തുടക്കത്തിലേ കണ്ടെത്താൻ,സ്ക്രീനിംഗിലൂടെയും മറ്റും പ്രതിരോധ ചികിൽസ നൽകാൻ, ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധം മികച്ച ആശയവിനിമയത്തിലൂടെ ആരോഗ്യകരമാക്കാൻ, രോഗികളുടെ ആത്മവിശ്വാസം മെച്ചപ്പെടുത്താൻ, വ്യക്തികളുടെ ആരോഗ്യാവസ്ഥയിൽ ആശങ്ക വേണ്ടെന്ന് തിരിച്ചറിയാൻ – ഇങ്ങനെ പല പ്രയോജനങ്ങളും വാർഷിക ആരോഗ്യ പരിശോധന വഴി നേടാനാകും. വർഷം തോറുമുള്ള പരിശോധനയുടെ ഗുണഫലങ്ങൾ അനുഭവിക്കാൻ തീരുമാനമടുക്കാം, ഒട്ടും വൈകാതെ .

Related News

ലോക പൊണ്ണത്തടി ദിനം

ലോക പൊണ്ണത്തടി ദിനം

അമിതവണ്ണം എന്ന ആധുനികവിപത്തിനെക്കുറിച്ച് അറിഞ്ഞിരിക്കാം എല്ലാ വർഷവും മാർച്ച് 4-ാം തിയതി നമ്മൾ ലോക പൊണ്ണത്തടി ദിനമായി ആചരിക്കുന്നുണ്ട്. അമിതവണ്ണം ഇന്ന് ലോകം നേരിടുന്ന സങ്കീർണ്ണമായ ആരോഗ്യ...

മാർച്ച്‌ 4, 2026 11:03 pm
 സമ്മർദ്ദം ഒഴിവാക്കി ഓർമ്മശക്തി കൂട്ടാം: പരീക്ഷയ്ക്ക് അതിവേഗം ഓർത്തെടുക്കാൻ ഡോക്ടർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ

 സമ്മർദ്ദം ഒഴിവാക്കി ഓർമ്മശക്തി കൂട്ടാം: പരീക്ഷയ്ക്ക് അതിവേഗം ഓർത്തെടുക്കാൻ ഡോക്ടർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ

“ഡോക്ടർ, എല്ലാം പഠിച്ചതാണ്… പക്ഷേ പരീക്ഷാഹാളിൽ എത്തുമ്പോൾ ഒന്നും ഓർമ്മ കിട്ടുന്നില്ല.” പരീക്ഷാക്കാലത്ത് ക്ലിനിക്കുകളിൽ എത്തുന്ന വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു...

മാർച്ച്‌ 1, 2026 4:10 pm
പരീക്ഷാപ്പേടിയിൽ നിന്ന് ജയിച്ചുകേറാം

പരീക്ഷാപ്പേടിയിൽ നിന്ന് ജയിച്ചുകേറാം

ആശങ്കകളെ തോൽപ്പിക്കാനുള്ള ശാസ്ത്രീയ മാർഗ്ഗങ്ങൾ പരീക്ഷകൾ വിദ്യാർത്ഥികളുടെ മനസ്സിൽ പലതരത്തിലുള്ള വികാരങ്ങൾ സൃഷ്ടിക്കാറുണ്ട്. ആകാംക്ഷ, ഭീതി, ആശങ്ക അങ്ങനെയങ്ങനെ. വാസ്തവത്തിൽ ചെറിയൊരു പേടിയുള്ളത്, പഠനത്തിൽ കൂടുതൽ ശ്രദ്ധ...

മാർച്ച്‌ 1, 2026 12:24 am
വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

നായ്ക്കുട്ടിയെ വളർത്തുന്നവർ ഡോഗ് മാസ്റ്ററിൽ നിന്ന്, ഡോഗ് ഓണറിൽ നിന്ന് പെറ്റ് പാരൻ്റിലേക്ക് വളർന്നെത്തിയ കാലമാണിത്. ഒരുകാലത്ത്  വീടിനുപുറത്തുമാത്രം കഴിഞ്ഞിരുന്ന നായ്ക്കുട്ടികൾ ഇന്ന് നമ്മുടെ സന്തതസഹചാരികളായി മാറിക്കഴിഞ്ഞു. ...

ഫെബ്രുവരി 25, 2026 11:21 pm
Top
Subscribe