മൂക്കിൽ നിന്ന് രക്തം വരുമ്പോൾ: ഈ നാടകീയ രംഗത്തിന് പിന്നിലെ ശാസ്ത്രം

മൂക്കിൽ നിന്ന് രക്തം വരുമ്പോൾ: ഈ നാടകീയ രംഗത്തിന് പിന്നിലെ ശാസ്ത്രം

നമ്മുടെ രാജ്യത്തെ ചില  സിനിമകളിലും സീരിയലുകളിലും  നായികാനായകൻമാരുടെ അഭിനയത്തിലെ ചില നിർണ്ണായക നിമിഷങ്ങളിൽ മൂക്കിൽ നിന്നു രക്തം വരുന്നതായി കാണാം.   

ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിൽക്കുന്ന നിമിഷങ്ങൾ, അനുകമ്പയുടെയും നിരാശയുടേയും സീനുകളിലേക്ക് വഴിമാറും. 

രജനീകാന്ത് മുതൽ ഷാരൂഖ് ഖാൻ വരെയുള്ള നായകന്മാരുടെ സിനിമകളിൽ, അതീവ ഗുരുതരമായ കാര്യങ്ങളുടെ സൂചനയായിട്ടാണ് മൂക്കിലെ രക്തസ്രാവത്തെ ചിത്രീകരിക്കാറ്—അത് കാൻസർ ആകാം, ബ്രെയിൻ ട്യൂമർ ആകാം, ഹൃദ്രോഗമാകാം, ഇതൊന്നുമല്ലെങ്കിൽ ശാപത്തിൻ്റെയും പാപങ്ങ

ളുടേയും അനന്തരഫലമാകാം!

എന്നാൽ സിനിമയിൽ നിന്ന് യഥാർത്ഥ ജീവിതത്തിലേക്ക് വരുമ്പോൾ, മൂക്കിലെ രക്തസ്രാവം അത്ര ഗുരുതരമായ ഒരു വിഷയമല്ല.

മൂക്കിൽ നിന്ന് രക്തം വരുമ്പോൾ യഥാർത്ഥത്തിൽ സംഭവിക്കുന്നത് 

വൈദ്യശാസ്ത്രപരമായി പറഞ്ഞാൽ, മൂക്കിനുള്ളിലെ ചെറിയ രക്തക്കുഴലുകൾ പൊട്ടുമ്പോഴാണ് മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടാകുന്നത്.

മൂക്കിന്റെ ഉൾഭാഗം, വളരെ നേർത്ത മ്യൂക്കസ് സ്തരത്തിന് തൊട്ടുതാഴെയായി സ്ഥിതിചെയ്യുന്ന ലോലമായ കാപ്പിലറികളാൽ നിറഞ്ഞതാണ്—ഇത് മൂക്കിനെ, ശരീരത്തിലെ ഏറ്റവും സെൻസിറ്റീവായ ഭാഗങ്ങളിൽ ഒന്നാക്കി മാറ്റുന്നു.

ചെറിയ അസ്വസ്ഥതകളോ ഈർപ്പമില്ലായ്മയോ പോലും ഈ രക്തക്കുഴലുകൾ പൊട്ടാൻ കാരണമാകും.

മൂക്കിലെ രക്തസ്രാവം പ്രധാനമായും രണ്ട് തരത്തിലുണ്ട്:

1.ആൻ്റീരിയർ നോസ്ബ്ലീഡ് : 90% കേസുകളും ഇതാണ് സാധാരണയായി കാണുന്നത്. ഈ രക്തസ്രാവം പെട്ടെന്നുതന്നെ നിർത്താൻ കഴിയും.

2.പോസ്റ്റീരിയർ നോസ്ബ്ലീഡ്: അപൂർവ്വവും ഗുരുതരവുമായ അവസ്ഥയാണിത്; വലിയ ധമനികളിൽ നിന്നുള്ള ആഴത്തിലുള്ള രക്തസ്രാവമാണ് ഇത് സൂചിപ്പിക്കുന്നത്, ഇതിന് വൈദ്യസഹായം ആവശ്യമാണ്.

മൂക്കിൽ നിന്ന് രക്തം വരുന്നത് എന്തുകൊണ്ട്?

മൂക്കിൽ നിന്ന് രക്തം വരുന്നതിനുള്ള വളരെ സാധാരണമായ ചില കാരണങ്ങൾ ഇതാ:

  • വരണ്ട കാലാവസ്ഥയോ കെട്ടിടങ്ങൾക്കകത്ത അമിതമായ ചൂടോ, ഇത് മൂക്കിലെ സ്തരങ്ങൾ വരണ്ടുപോകാൻ കാരണമാകുന്നു.
  • ശക്തിയായി മൂക്ക് ചീറ്റുകയോ മൂക്കിൽ വിരൽ കടത്തുകയോ ചെയ്യുന്നത്.
  • സൈനസ് അണുബാധകളോ അലർജികളോ.
  • രക്തസമ്മർദ്ദം പെട്ടെന്ന് കൂടുന്നത്
  • മുറിവോ പരിക്കോ മൂലം.
  • നേസൽ സ്പ്രേകളുടെ അമിത ഉപയോഗം.
  • വിറ്റാമിൻ സി അല്ലെങ്കിൽ കെ എന്നിവയുടെ കുറവ്.
  • മലിനീകരണം അല്ലെങ്കിൽ സിഗരറ്റ് പുക പോലുള്ള പാരിസ്ഥിതിക അസ്വസ്ഥതകൾ.

മിക്ക കേസുകളിലും, ഇവ താൽക്കാലികവും ചികിത്സിക്കാൻ കഴിയുന്നതും മരണകാരണമാകാത്തതുമാണ്.

പിന്നെന്തിനാണ് ഇന്ത്യൻ സിനിമകൾ ഇതിനെ ഇത്ര ഭയങ്കരമായി ചിത്രീകരിക്കുന്നത്?

സിനിമകളിൽ, മൂക്കിൽ നിന്നുള്ള രക്തം ഒരു ദൃശ്യപരമായ രൂപകമാണ് (Visual Metaphor).

ഇത് താഴെ പറയുന്ന കാര്യങ്ങളെ പ്രതീകപ്പെടുത്താൻ ഉപയോഗിക്കുന്നു:

  • പരോക്ഷമായ രോഗം (കാൻസർ അല്ലെങ്കിൽ ട്യൂമർ പോലുള്ളവ)
  • അമിതമായ പ്രയത്നം അല്ലെങ്കിൽ സമ്മർദ്ദം (ആക്ഷൻ രംഗങ്ങളിൽ കാണുന്നത് പോലെ)
  • മാനസിക നില തകരുന്നത് അല്ലെങ്കിൽ അമാനുഷിക ശക്തിയുടെ സ്വാധീനം
  • ദുരന്ത സൂചന

ഈ രംഗം യഥാർത്ഥത്തിൽ ജാപ്പനീസ് അനിമേഷനുകളിൽ നിന്നും സിനിമകളിൽ നിന്നും ഉടലെടുത്തതാണ്. അവിടെ മാനസിക സമ്മർദ്ദം മുതൽ കോമിക് അതിശയോക്തി വരെ സൂചിപ്പിക്കാൻ മൂക്കിലെ രക്തസ്രാവം ഉപയോഗിച്ചിരുന്നു.

ബോളിവുഡ് അതിനെ വൈകാരികമായി മാറ്റിയെടുത്തു എന്ന് മാത്രം.

ആശങ്ക വേണ്ടത് എപ്പോൾ?

മിക്കവാറും സംഭവങ്ങളും ദോഷകരമല്ലെങ്കിലും, തുടർച്ചയായതോ കഠിനമായതോ ആയ രക്തസ്രാവം ചിലപ്പോൾ  സങ്കീർണ്ണതയെ സൂചിപ്പിച്ചേക്കാം:

  • ഉയർന്ന രക്തസമ്മർദ്ദം
  • രക്തം കട്ടപിടിക്കുന്നതിലെ തകരാറുകൾ
  • കരൾ രോഗം
  • രക്തം കട്ടപിടിക്കാതിരിക്കാൻ ഉപയോഗിക്കുന്ന മരുന്നുകളുടെ (ആസ്പിരിൻ, വാർഫാരിൻ പോലുള്ളവ) ഉപയോഗം
  • നേസൽ പോളിപ്സ് അല്ലെങ്കിൽ ട്യൂമറുകൾ (വളരെ അപൂർവ്വം)

മൂക്കിലെ രക്തസ്രാവം 20 മിനിറ്റിലധികം നീണ്ടുനിൽക്കുകയോ, തലകറക്കം, ശക്തിക്കുറവ് എന്നിവ അനുഭവപ്പെടുകയോ, അല്ലെങ്കിൽ രക്തം തൊണ്ടയിലേക്ക് ഒഴുകുന്നത് ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ — ഉടൻ വൈദ്യസഹായം തേടണം.

മൂക്കിൽ നിന്ന് രക്തം വന്നാൽ എന്തു ചെയ്യണം?

  • നേരെ ഇരിക്കുകയും അൽപ്പം മുന്നോട്ട് ചായുകയും ചെയ്യുക (തല പിന്നിലേക്ക് ചെരിക്കരുത്!)
  • മൂക്കിൻ്റെ മൃദുവായ ഭാഗത്ത് 10-15 മിനിറ്റ് നേരം അമർത്തിപ്പിടിക്കുക.
  • വായ തുറന്ന് ശ്വാസം എടുക്കുക.
  • മൂക്കിൻ്റെ പാലത്തിൽ ഐസ് പായ്ക്ക് വെക്കുക.
  • കുറച്ച് മണിക്കൂർ നേരത്തേക്ക് കിടക്കുന്നതും കുനിയുന്നതും മൂക്കിൽ വിരലിടുന്നതും ഒഴിവാക്കുക.

മൂക്കിലെ രക്തസ്രാവം തടയാനുള്ള ലളിതമായ വഴികൾ

  • വീട്ടിലെ വായുവിൽ ഈർപ്പം നിലനിർത്തുക (Humidifier ഉപയോഗിക്കാം).
  • വരണ്ടതായി തോന്നിയാൽ സലൈൻ നേസൽ സ്പ്രേകൾ ഉപയോഗിക്കുക.
  • ശരീരത്തിൽ ജലാംശം നിലനിർത്തുക.
  • പതിവായി മൂക്കിൽ വിരൽ കടത്തുകയോ ശക്തിയായി  മൂക്കുചീറ്റുകയോ ചെയ്യുന്നത് ഒഴിവാക്കുക.
  • അന്തരീക്ഷത്തിൽ വരൾച്ച തോന്നുന്ന സമയങ്ങളിൽ നാസികകൾക്കുള്ളിൽ പെട്രോളിയം ജെല്ലി പുരട്ടുക.
  • രക്തസമ്മർദ്ദം നിയന്ത്രിക്കുക, ഡീ കൺജസ്റ്റന്റുകൾ അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കുക.

യഥാർത്ഥ ജീവിതത്തിൽ, മൂക്കിലെ രക്തസ്രാവം അപൂർവ്വമായി മാത്രമേ സിനിമകളിലേത് പോലെ ആകുകയുള്ളൂ—ഇത് സാധാരണയായി വരൾച്ച, ചൂട് അല്ലെങ്കിൽ നേരിയ അസ്വസ്ഥത എന്നിവയോടുള്ള ശരീരത്തിൻ്റെ പ്രതികരണം മാത്രമാണ്.

References :

1. Quality of life after late invasive therapy for occluded arteries

2. Epistaxis: a retrospective review of hospitalised patients

3. Clinical Practice Guideline: Nosebleed (Epistaxis)

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe