സ്നേഹം മുരടിക്കുമ്പോൾ: സ്ത്രീകൾ വൈകാരികമായി അകന്നുനിൽക്കുന്നതിൻ്റെ  മനഃശാസ്ത്രം

സ്നേഹം മുരടിക്കുമ്പോൾ: സ്ത്രീകൾ വൈകാരികമായി അകന്നുനിൽക്കുന്നതിൻ്റെ  മനഃശാസ്ത്രം

സ്നേഹത്തിൻ്റെ ഊഷ്മളമായ കരുതലിൽ നിന്ന് ഒരു നാൾ അകന്നകന്ന് പോകുക, പരസ്പരം കണ്ണുകളിൽ നോക്കി സംസാരിക്കാതെ, സ്വന്തം മനസ്സിനോട് നിരന്തരം സംസാരിച്ച് പുറമേക്ക് മൗനം മാത്രം പ്രകടമാകുന്ന അവസ്ഥ. സ്ത്രീകൾ ഇങ്ങനെ മാറുമ്പോൾ, പുരുഷൻമാർക്ക്, അതിൻ്റെ വ്യക്തമായ കാരണമെന്തെന്ന് മനസ്സിലാകാതെ വരാറുണ്ട്. പെണ്ണിൻ്റെ മനസ്സിലെ വികാരങ്ങളുടെ വേലിയേറ്റം, അവഗണനയുടേയും ഒഴിഞ്ഞുമാറലിൻ്റെയും ദേഷ്യപ്പെടലിൻ്റേയുമൊക്കെ രൂപത്തിലാകും പ്രകടമാകുന്നത്. 

പൊടുന്നനെ അവളുടെ മനസ്സിൽ നിന്ന് അയാളെ ഇറക്കിവിടുന്നതോ ക്രൂരതയുടെ പര്യായമായി സ്ത്രീ മാറുന്നതോ ഒന്നുമല്ല ഇവിടെ സംഭവിക്കുന്നത്.

പലപ്പോഴും ഇതൊരു പ്രതിരോധമാണ്.

nellikka.life ലൂടെ ഈ വൈകാരിക അകൽച്ചയുടെ മനഃശാസ്ത്രം മനസ്സിലാക്കാം — ചില സ്ത്രീകൾ പെട്ടെന്ന് “മരവിച്ചതുപോലെ” കാണപ്പെടുന്നത് എന്തുകൊണ്ടാണ് — ഈ മാറ്റം പലപ്പോഴും നിസ്സംഗതയെക്കാൾ ദുർബലതയുടെ ബഹിർസ്ഫുരണമാകുന്നത് എന്തുകൊണ്ടാണ് എന്നെല്ലാം പരിശോധിക്കാം.

വൈകാരികമായ മതിലുകൾ ഉയർന്നു വരുന്നതിന് പിന്നിലെ രഹസ്യം

ഒരു സ്ത്രീക്ക് വൈകാരികമായി സുരക്ഷിതത്വമില്ല എന്ന് തോന്നുമ്പോൾ, അവരുടെ മസ്തിഷ്ക്കത്തിൽ ചില മാറ്റങ്ങളുണ്ടാകുന്നു. സ്വയം ഉൾവലിയുന്ന ഈ പ്രതികരണ രീതിയെ, മനഃശാസ്ത്രജ്ഞർ “സംരക്ഷിത പിൻവാങ്ങൽ (Protective Withdrawal)” എന്നാണ് വിശേഷിപ്പിക്കുന്നത്.  ഇത് പങ്കാളിയെ ശിക്ഷിക്കുന്നതിനേക്കാൾ, അടുപ്പം അപകടകരമാണെന്ന് തോന്നുമ്പോൾ ആത്മബോധത്തെ സംരക്ഷിക്കാനായുള്ള പ്രതികരണമാണ്.

വൈകാരികമായ വേദനയും ശാരീരിക വേദനയും ഒരേ നാഡീ ശൃംഖലകളെയാണ് ഉത്തേജിപ്പിക്കുന്നത് എന്ന് ന്യൂറോസയൻസ് വെളിപ്പെടുത്തുന്നു — പ്രത്യേകിച്ചും ആൻ്റീരിയർ സിംഗുലേറ്റ് കോർട്ടെക്സും ഇൻസുലയും. (Eisenberger & Lieberman, Science, 2004)

പല സ്ത്രീകളിലും, വൈകാരികമായ മുറിവ് കണ്ണീരായി പുറത്തുവരുന്നതിന് പകരം, അത് മൗനമായോ, പരിഹാസമായോ, രോഷമായോ രൂപാന്തരപ്പെടുന്നു — “ഇത്ര ആഴത്തിൽ ഈ വേദന അനുഭവിക്കാൻ എനിക്കു കഴിയില്ല” എന്ന് സ്വയം പറയുന്ന തരത്തിലുള്ള പ്രതിരോധമാണിത്. വിചിത്രമായി തോന്നിയേക്കാമെങ്കിലും ഈ അകൽച്ച, അവർ ഒരിക്കൽ ഒരുപാട് സ്നേഹിച്ചിരുന്നു എന്നതിൻ്റെ സൂചനയാണ്.

അകലം പാലിക്കുന്ന മനസ്സ്: പരിണാമപരമായ പശ്ചാത്തലം

പരിണാമസംബന്ധിയായ കാഴ്ച്ചപ്പാടിൽ, വൈകാരികമായ പിൻവാങ്ങൽ എന്നത് അതിജീവനത്തിന് വേണ്ടിയുള്ള പ്രതികരണമാണ്. ഒരു ബന്ധം പ്രവചനാതീതമാകുമ്പോൾ, അല്ലെങ്കിൽ മസ്തിഷ്ക്കം വൈകാരിക അസ്ഥിരത തിരിച്ചറിയുമ്പോൾ, അത് ഒഴിവാക്കാനുള്ള അടുപ്പത്തിൻ്റെ സർക്യൂട്ട് (Avoidant Attachment Circuit) സജീവമാക്കുന്നു — കൂടുതൽ വൈകാരികമായ ഇടപെടൽ പരിമിതപ്പെടുത്തുന്ന, ശരീരത്തിൽ തന്നെയുള്ള അതിജീവന സംവിധാനമാണിത്. (Mikulincer & Shaver, 2016, Attachment in Adulthood)

ബന്ധങ്ങളിലെ സൂചനകൾ പെട്ടെന്ന് തിരിച്ചറിയാൻ കഴിവുള്ളവരാണ് സ്ത്രീകൾ. അതിനാൽ, വൈകാരികതയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും അവർ വേഗത്തിൽ മനസ്സിലാക്കും. ഈ സൂചനകൾ അപകടമോ അനിശ്ചിതത്വമോ നൽകുന്നുവെങ്കിൽ, അകലം പാലിച്ചുകൊണ്ട് നിയന്ത്രണം നേടാനാണ് അവരുടെ മനസ്സ് ശ്രമിക്കുക. മാനസികമായ സന്തുലനം വീണ്ടെടുക്കുന്നതിനായാണ്,  ഈ പെരുമാറ്റത്തിന് അവർ ദേഷ്യത്തേക്കാൾ പ്രാധാന്യം നൽകുന്നത്.

ഈ മാറ്റത്തെ പുരുഷന്മാർ എങ്ങനെ കാണുന്നു

പുരുഷന്മാരെ സംബന്ധിച്ചിടത്തോളം, ഈ പെട്ടെന്നുള്ള അകൽച്ചയും മരവിപ്പും ആശയക്കുഴപ്പമുണ്ടാക്കുന്നു — ചെയ്ത തെറ്റെന്താണെന്ന് അറിയാതെ ശിക്ഷിക്കപ്പെടുന്ന ഒരു അവസ്ഥയാണിത്. വ്യത്യസ്തമായ വൈകാരിക സാമൂഹികവൽക്കരണത്താൽ രൂപപ്പെട്ട പുരുഷൻ്റെ തലച്ചോറ്, സ്നേഹത്തെ സ്ഥിരതയുമായിട്ടാണ് ബന്ധപ്പെടുത്തുന്നത്. പരിചിതമായ താളം തെറ്റുമ്പോൾ, അത് നിരാകരണമായോ മൂല്യം നഷ്ടമാകുന്നതിൻ്റെ സൂചനയായോ കണക്കാക്കപ്പെടുന്നു.

ഫംഗ്ഷണൽ എം.ആർ.ഐ (Functional MRI) പഠനങ്ങൾ കാണിക്കുന്നത്, പുരുഷന്മാർ സാമൂഹികമായ നിരാകരണം (Social Rejection) കൈകാര്യം ചെയ്യുന്നത് ഭീഷണിയുടെ പ്രതികരണവുമായി ബന്ധപ്പെട്ട മസ്തിഷ്ക ഭാഗങ്ങളിലാണ് — അമിഗ്ഡാലയും ഹൈപ്പോതലാമസും — ഇത് നിരാശ, ഉത്കണ്ഠ, വൈകാരികമായ പിൻവലിയൽ എന്നിവയിലേക്ക് നയിക്കുന്നു. (University of Michigan, 2012)

ഇതുകൊണ്ടാണ് പല പുരുഷന്മാരും കൂടുതൽ അകന്നുപോകുകയോ അല്ലെങ്കിൽ പ്രതിരോധത്തിലാകുകയോ ചെയ്യുന്നത്. ഇത് പങ്കാളികൾ തമ്മിലുള്ള അകലം ഒന്നുകൂടി കൂട്ടുന്നു.

“സ്നേഹിക്കുറവി”ൻ്റെ വൈകാരിക വശം

പരുഷമായ സംസാരം, രോഷത്തോടെയുള്ള പെരുമാറ്റം അല്ലെങ്കിൽ അകലം പാലിച്ചുള്ള മറുപടികൾ എന്നിവ പലപ്പോഴും ശത്രുതാപരമായ പ്രവർത്തികളല്ല; സംരക്ഷണത്തിനായുള്ള വൈകാരികമായ വിനിമയമാണവ. “ഞാൻ നിങ്ങളോട് സ്നേഹക്കുറവ് കാണിക്കുന്ന പക്ഷം, നിങ്ങൾക്ക് എന്നെ അധികം വേദനിപ്പിക്കാൻ കഴിയില്ല” എന്ന യുക്തിയാണ് ഇതിനുപിന്നിൽ പ്രവർത്തിക്കുന്നത്.

മനഃശാസ്ത്രജ്ഞർ ഇതിനെ  “നിർജ്ജീവമാക്കൽ തന്ത്രം” (Deactivating Strategy) എന്ന് വിശേഷിപ്പിക്കുന്നു — നിരാശ ഒഴിവാക്കാൻ വൈകാരികമായ ആവശ്യകതകളെ കുറയ്ക്കുന്ന രീതിയാണിത്. വൈകാരികമായ സുരക്ഷിതത്വം നഷ്ടമാകുന്ന ബന്ധങ്ങളിൽ, ഈ സ്വഭാവം ഉപബോധമനസ്സിലെ ഒരു ‘ഇൻഷുറൻസ് പോളിസി’യായി മാറുന്നു.

മനസ്സിലാക്കുക എന്നാൽ ദ്രോഹം സഹിക്കുക എന്നല്ല

ഈ രീതിയെ മനസ്സിലാക്കാൻ സഹാനുഭൂതി സഹായിക്കുമെങ്കിലും, അത് വൈകാരികമായ ദ്രോഹത്തെ (Emotional Harm) ന്യായീകരിക്കുന്നില്ല. ഒരാൾ എന്തുകൊണ്ടാണ് അകന്നുനിൽക്കുന്നത് എന്ന് തിരിച്ചറിയുന്നത്, അനാദരവ് സഹിക്കുന്നതിന് തുല്യമല്ല. അതിരുകളോടുകൂടിയ അനുകമ്പയാണ് ഇവിടെ പ്രധാനം — വിഷലിപ്തമായ അവസ്ഥയ്ക്ക് വഴങ്ങാതെ, ഇരുവശത്തുമുള്ള വേദനയെ തിരിച്ചറിയേണ്ടതുണ്ട്.

“നിങ്ങളുടെ വേദന ഞാൻ കാണുന്നുണ്ട്, പക്ഷേ നിങ്ങളുടെ മരവിപ്പിനെ ഞാൻ അനുകരിക്കില്ല. വീണ്ടും സ്നേഹം സുരക്ഷിതമാകുന്നത് വരെ ഞാൻ സ്ഥിരതയോടെ പ്രതികരിക്കും.” ഇങ്ങനെ പറയുന്നതാണ് വൈകാരിക പക്വത.

പഴയ അവസ്ഥയിലേക്കുള്ള പിൻനടത്തം: സ്നേഹം ആവശ്യപ്പെടാതെ സുരക്ഷിതത്വം പുനഃസ്ഥാപിക്കാം

ഈ അകലം കുറയ്ക്കാൻ ശ്രമിക്കുന്ന പങ്കാളി ചെയ്യേണ്ടത് ഇതാണ്:

1.സ്ഥിരത പാലിക്കുക, കൂടുതൽ ഒട്ടിനിൽക്കാതിരിക്കുക :

ഉപദേശത്തേക്കാൾ വേഗത്തിൽ സ്ഥിരതയുള്ള പെരുമാറ്റം വിശ്വാസം വീണ്ടെടുക്കും. ചെറുതും എന്നാൽ സ്ഥിരവുമായ പ്രവൃത്തികൾ അവരുടെ നാഡീവ്യൂഹത്തെ സുരക്ഷിതത്വത്തിലേക്ക് തിരിച്ചു കൊണ്ടുവരും.

2.സംസാരശൈലിയോടല്ല, വികാരത്തോടാണ് പ്രതികരിക്കേണ്ടത്:

പരുഷമായ ഓരോ  വാക്കിന് പിന്നിലും പലപ്പോഴും ഭയം നിറഞ്ഞ മനസ്സുണ്ടാകും. പറയുന്ന വാക്കുകൾക്കപ്പുറം, അതിലൂടെ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ശ്രദ്ധിക്കുക.

3.കുറ്റപ്പെടുത്താതെ നിങ്ങളുടെ വേദന തുറന്നുപറയുക:

“നിങ്ങൾ മാറിപ്പോയി” എന്ന് പറയുന്നത് പ്രതിരോധത്തിന് വഴിയൊരുക്കും. “എനിക്ക് ഒറ്റപ്പെട്ടതായി തോന്നുന്നു” എന്ന് പറയുന്നത് തുറന്ന സംഭാഷണത്തിന് തുടക്കമിടാൻ സഹായിക്കും . നമ്മുടെ ഭാഷയ്ക്ക് ബന്ധങ്ങളെ കൂട്ടിച്ചേർക്കാനോ കത്തിച്ചു കളയാനോ കഴിയുമെന്ന് മനസ്സിലാക്കി വേണം സംസാരിക്കാൻ.

4.മൗനത്തിലൂടെ സ്വസ്ഥതയിലേക്ക്:

ശാന്തമായ സാന്നിദ്ധ്യം മറ്റൊരാളുടെ സമ്മർദ്ദ പ്രതികരണത്തെ (Stress Response) നിയന്ത്രിക്കുമെന്ന് ന്യൂറോസയൻസ് തെളിയിക്കുന്നു. ചില ഘട്ടങ്ങളിൽ, നിശ്ശബ്ദതയാണ് ശക്തമായ ബന്ധം മെച്ചപ്പെടുത്താനുള്ള മികച്ച മാർഗ്ഗം.  

ആഴത്തിൽ വേരോടിയ യാഥാർത്ഥ്യം 

കരുതലും പരിചരണവും മരവിക്കുമ്പോൾ, സ്നേഹം അവസാനിച്ചു എന്ന് അർത്ഥമില്ല. ശരീരത്തിലെ നാഡീവ്യൂഹം സ്വയം പ്രതിരോധത്തിലേക്ക് മാറിയെന്നാണ് അത് വ്യക്തമാക്കുന്നത്.

നിരാകരണം (Rejection) എന്ന് നിങ്ങൾക്ക് തോന്നുന്നത്, വാസ്തവത്തിൽ അകലം എന്ന രൂപത്തിൽ മറഞ്ഞിരിക്കുന്ന ഭയമായിരിക്കാം.

പരുഷമാർന്ന പെരുമാറ്റമായി പ്രകടമാകുന്നത്, വേദനയുടെ അവസാന പരിശ്രമമാകാം — സഹാനുഭൂതിയോടെ ഉള്ള പെരുമാറ്റം, പഴയ കാലത്തെ തിരികെക്കൊണ്ടുവരാൻ സഹായിക്കും.

References

  1. Eisenberger, N. I., & Lieberman, M. D. (2004). Why rejection hurts: A common neural alarm system for physical and social pain. Science, 302(5643), 290–292.
  2. Mikulincer, M., & Shaver, P. R. (2016). Attachment in Adulthood: Structure, Dynamics, and Change. Guilford Press.
  3. Waller, N. G., & Auerbach, S. M. (2012). Neural Correlates of Romantic Rejection. University of Michigan, Journal of Social Cognitive Affective Neuroscience.
  4. Gottman, J. (2015). The Relationship Cure: A 5-Step Guide to Strengthening Your Marriage, Family, and Friendships.
  5. American Psychological Association (2021). Emotion Regulation and Attachment in Intimate Relationships.

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe