എന്താണ് വര്‍ക്ക്-ലൈഫ് ബാലന്‍സ്?

എന്താണ് വര്‍ക്ക്-ലൈഫ് ബാലന്‍സ്?

ജോലിയും ജീവിതവും നല്ല രീതിയില്‍ കൊണ്ടുപോകാന്‍ സാധിക്കുകയെന്നത് വളരെ അപൂര്‍വ്വം പേര്‍ക്ക് ലഭിക്കുന്ന ഭാഗ്യമാണ്. ഭൂരിഭാഗം പേരെ സംബന്ധിച്ചും ജോലിയും ജീവിതവും രണ്ടും രണ്ടാണ്. ഈ രണ്ട് ഭാരിച്ച ചുമതലകള്‍ക്കിടയില്‍ സന്തുലനം പാലിക്കുക എന്നതാണ് പ്രയാസം. വീട്ടിലെ പ്രയാസങ്ങള്‍ ജോലിയിലും, ജോലിയിലെ പ്രശ്‌നങ്ങള്‍ വീട്ടിലും പ്രതിഫലിക്കാന്‍ പാടില്ല. അതെങ്ങനെ സാധിക്കും?

തൊഴിലും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ എന്നാല്‍ ജോലിയും വ്യക്തിജീവിതവും പൊസിറ്റീവായി ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുന്ന വിധത്തില്‍ കൈകാര്യം ചെയ്യുക എന്നതാണ്. കുടുംബം, ആരോഗ്യം, ഹോബികള്‍, കരിയര്‍ തുടങ്ങി മനുഷ്യര്‍ക്ക് ചെയ്തുവെക്കാന്‍ ഏറെ കാര്യങ്ങളുണ്ട്. കരിയര്‍ പ്രവര്‍ത്തനങ്ങള്‍ക്കും വ്യക്തിഗത പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി മതിയായ അളവില്‍ സമയവിഭജനം നടത്തുന്നവര്‍ വിജയിക്കുന്നു.

തൊഴില്‍-ജീവിത സന്തുലിതാവസ്ഥ കൈവരിക്കുന്നത് ആരോഗ്യവും ബന്ധങ്ങളും നിലനിര്‍ത്തുന്നതിന് പ്രധാനമാണ്. ഇത് സമ്മര്‍ദ്ദം കുറയ്ക്കുന്നു. സംതൃപ്തി നല്‍കുന്നു. ജോലിയിലുള്ള സംതൃപ്തിയിലേക്കും അതുവഴി മൊത്തത്തിലുള്ള സന്തോഷത്തിലേക്കും നയിക്കുന്ന ഒന്നാണ് തൊഴില്‍-ജീവിത സന്തുലനം പാലിക്കുക എന്നത്.

നിരവധി ഘടകങ്ങള്‍ തൊഴില്‍-ജീവിത സന്തുലിതാവസ്ഥയെ ബാധിക്കുന്നു. നീണ്ട ജോലി സമയം ആരോഗ്യത്തിന് ദോഷം ചെയ്യും. ദീര്‍ഘനേരം ജോലി ചെയ്യുന്നത് പക്ഷാഘാതം, ഹൃദ്രോഗം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് യുഎസ് ഗവണ്‍മെന്റ് അക്കൗണ്ടബിലിറ്റി ഓഫീസ് (GAO) നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നു.

ജോലിയിലെ പ്രയാസങ്ങളും വഴക്കമില്ലായ്മയും ജോലിയും വ്യക്തിജീവിതവും സന്തുലിതമാക്കുന്നതിന് വലിയ തടസ്സമാണ്. പലപ്പോഴും ഓഫീസിലെ പ്രശ്‌നങ്ങള്‍ വീട്ടിലേക്കും കൊണ്ടുവരേണ്ടി വരുന്നു. സ്ത്രീകളെ സംബന്ധിച്ച് കുട്ടികളെ നോക്കുന്നത് പോലുള്ള ഉത്തരവാദിത്തങ്ങളും ഈ സന്തുലിതാവസ്ഥയെ ബാധിക്കുന്ന ഘടകമാണ്. വര്‍ക്ക്-ലൈഫ് ബാലന്‍സിങ്ങില്‍ സ്ത്രീകള്‍ പ്രത്യേകമായി ചില പ്രശ്‌നങ്ങളെ നേരിടുന്നുണ്ടെന്ന് രമ പ്രസാദ് അക്കാഡമിയ എഡ്യു-വില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നുണ്ട്. 

കോവിഡ് 19 മഹാമാരി ജോലിയുടെ രീതികളെ മാറ്റിമറിക്കുകയുണ്ടായി. പലരും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ തുടങ്ങി. ഈ മാറ്റം ചിലരെ സംബന്ധിച്ച് ജോലി-ജീവിത സന്തുലിതാവസ്ഥ കൂട്ടുന്ന ഘടകമായിരുന്നു. എന്നാല്‍ മറ്റുചിലര്‍ ഒറ്റപ്പെടലിലേക്ക് നീങ്ങുന്നതാണ് കണ്ടത്. ഓഫീസ് ജോലിയും റിമോട്ട് ജോലിയും സംയോജിപ്പിക്കുന്ന ഹൈബ്രിഡ് വര്‍ക്ക് മോഡലുകള്‍ പലരും പരീക്ഷിക്കുന്നുണ്ട്. 

ഇത്തരം തൊഴില്‍ രീതികള്‍ വലിയ വെല്ലുവിളികളും ഉയര്‍ത്തുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. ജോലിയും വ്യക്തിജീവിതവും തമ്മില്‍ വ്യക്തമായ അതിരുകളില്ല എന്നതാണ് ഈ രീതിയുടെ പ്രശ്‌നം. വര്‍ക്ക് ഫ്രം ഹോം ജോലിക്കും ഇതേ പ്രശ്‌നമുണ്ട്. ഇതെല്ലാം കാരണം ചില ജീവനക്കാര്‍ സമ്മര്‍ദ്ദത്തിലാകുന്നു.

പല ജീവനക്കാര്‍ക്കും ശമ്പളത്തേക്കാള്‍ പ്രധാനമാണ് തൊഴില്‍-ജീവിത സന്തുലിതാവസ്ഥ. തൊഴിലാളികള്‍ നല്ല വര്‍ക്ക്-ലൈഫ് ബാലന്‍സിങ് ഉള്ള കമ്പനികളെ പ്രത്യേകമായി തിരയുന്ന രീതിയും കൂടിയിരിക്കുന്നു. അന്താരാഷ്ട്ര റിക്രൂട്ടിങ് കമ്പനിയായ റാന്‍ഡ്സ്റ്റാഡ് നടത്തിയ ഒരു സര്‍വേയില്‍ 83% തൊഴിലാളികളും ജോലി സുരക്ഷയെപ്പോലെ തന്നെ തൊഴില്‍-ജീവിത സന്തുലിതാവസ്ഥയെ വിലമതിക്കുന്നുവെന്ന് കണ്ടെത്തുകയുണ്ടായി. ജീവനക്കാരുടെ മുന്‍ഗണനകളില്‍ വന്ന മാറ്റം ഇതില്‍ കാണാം. അവര്‍ തൊഴില്‍ സുരക്ഷ പോലെത്തന്നെ പ്രധാനമായി കാണുന്നു വര്‍ക്ക്-ലൈഫ് ബാലന്‍സിങ്.

തൊഴില്‍-ജീവിത സന്തുലിതാവസ്ഥ കൈവരിക്കുന്നതിന് സ്ഥാപനങ്ങള്‍ തന്നെയാണ് മുന്‍കൈയെടുക്കേണ്ടത്. അതോടൊപ്പം തൊഴിലാളികളുടെയും പരിശ്രമം ആവശ്യമാണ്. ജീവനക്കാര്‍ക്ക് ജോലിസമയത്തിന്റെയും, ജോലിയിലെ ഉത്തരവാദിത്വങ്ങളുടെയും അതിരുകള്‍ നിശ്ചയിക്കാനും സമയം ഫലപ്രദമായി കൈകാര്യം ചെയ്യാനും കഴിയണം. തൊഴിലുടമകളാകട്ടെ ഇതിനായി വഴക്കമുള്ള ഒരു ജോലി സമയം തൊഴിലാളികള്‍ക്ക് നല്‍കണം. 

തൊഴില്‍-ജീവിത സന്തുലിതാവസ്ഥ കൈവരിക്കാന്‍ തൊഴിലുടമകളുടെ ഭാഗത്ത് നിന്ന് ബോധപൂര്‍വമായ പരിശ്രമവും പിന്തുണയും ആവശ്യമാണ്. ഈ സന്തുലിതാവസ്ഥ കൈവരിക്കുന്നത് ആരോഗ്യകരവും സന്തോഷകരവുമായ അന്തരീക്ഷം കമ്പനിയിലുണ്ടാക്കുന്നു. തൊഴിലാളികള്‍ കൂടുതല്‍ ഉല്‍പാദനക്ഷമതയുള്ളവരായി മാറുകയും ചെയ്യുന്നു.

രോഗങ്ങളെയും, ചികിത്സയെയും പ്രതിരോധത്തെയും കുറിച്ച്ആഴത്തിലുള്ള അറിവിനും, വിദഗ്ദ്ധ ഡോക്ടര്‍മാരുടെ ഉപദേശങ്ങള്‍ക്കും Nellikka.life സന്ദര്‍ശിക്കുക. Instagram, YouTube, Facebook എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളില്‍ ഞങ്ങളെ പിന്തുടരുക.

Reference

https://www.coursera.org/articles/work-life-balance

https://www.theguardian.com/business/2025/jan/21/work-life-balance-pay-workers-covid-pandemic

https://www.academia.edu/30715760/A_STUDY_OF_WORK_LIFE_BALANCE_AND_ITS_EFFECTS_ON_ORGANIZATIONAL_PERFORMANCE

https://www.theguardian.com/uk-news/2025/mar/19/how-covid-changed-the-way-we-work-and-play

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe