എന്താണ് സ്ലീപ് അപ്നിയ?

എന്താണ് സ്ലീപ് അപ്നിയ?

‘നിദ്ര വീണുടയും രാവില്‍, എന്‍ മിഴികള്‍ നിറയും രാവില്‍..’ എന്ന് കവികള്‍ പാടിയിട്ടുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ ഈ വരികളില്‍ വര്‍ണ്ണിച്ചിരിക്കുന്നതുപ്പോലെ ഉറക്കം എന്നത് ഒരു പേടിസ്വപ്‌നമായ ചിലരുണ്ട്. അവരില്‍ മുന്‍നിരയിലുള്ള സ്ലീപ് അപ്നിയ (sleep Apnea) ബാധിച്ചിട്ടുള്ള രോഗികളാകും. ഉറക്കത്തില്‍ ആവര്‍ത്തിച്ച് ശ്വാസോച്ഛ്വാസം നിലയ്ക്കുന്ന ഗുരുതരമായ ഒരു രോഗാവസ്ഥയാണ് സ്ലീപ് അപ്‌നിയ. ഈ രോഗം ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നുവെന്ന് മാത്രമല്ല, മറ്റുപല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാവുകയും ചെയ്യുന്നു. 

സ്ലീപ് അപ്നിയ പ്രശ്‌നമുള്ളവര്‍ക്ക് പകല്‍ സമയത്ത് കടുത്ത ക്ഷീണം അനുഭവപ്പെടുന്നു. ഈ രോഗ ബാധിതര്‍ക്ക് ഏകാഗ്രത കുറയുകയും, ഹൃദ്രോഗ സാധ്യത വര്‍ദ്ധിക്കുകയും ചെയ്യുന്നു. മൂന്ന് പ്രധാന തരം സ്ലീപ് അപ്നിയകളുണ്ട്. ഏറ്റവും സാധാരണമായത് ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയയാണ്. തൊണ്ടയിലെ പേശികള്‍ ജോലിയെടുക്കാതിരിക്കുന്ന അവസ്ഥയാണിത്. ഇതോടെ ശ്വാസനാളത്തിന്റെ സുഗമമായ പ്രവര്‍ത്തനം തടയപ്പെടുന്നു. 

രണ്ടാമത്തേത് സെന്‍ട്രല്‍ സ്ലീപ് അപ്നിയ ആണ്. ശ്വസനം നിയന്ത്രിക്കാന്‍ തലച്ചോറ് ശരിയായ സിഗ്‌നലുകള്‍ അയയ്ക്കാത്തപ്പോഴാണ് സെന്‍ട്രല്‍ സ്ലീപ് അപ്നിയ എന്ന അവസ്ഥ ഉണ്ടാകുന്നത്. മൂന്നാമത്തെ തരത്തെ കോംപ്ലക്‌സ് സ്ലീപ് അപ്നിയ സിന്‍ഡ്രോം എന്ന് വിളിക്കുന്നു. ഈ രോഗാവസ്ഥ മേല്‍പ്പറഞ്ഞ രണ്ട് അവസ്ഥകളുടെയും സംയോജനമാണ്. അമിതഭാരമുള്ളവരില്‍ ഈ രോഗം കണ്ടുവരാറുണ്ട്. കട്ടിയുള്ള കഴുത്തുള്ളവരിലും ഈ സ്ലീപ് അപ്നിയ കൂടുതലായി കാണപ്പെടുന്നു.

സ്ലീപ് അപ്‌നിയ-യുടെ ലക്ഷണങ്ങള്‍

ഈ രോഗാവസ്ഥയുടെ പൊതുവായ ലക്ഷണങ്ങളില്‍ ഉച്ചത്തിലുള്ള കൂര്‍ക്കംവലിയുമുണ്ട്. ഉറക്കത്തില്‍ ശ്വാസംമുട്ടല്‍, രാവിലെ തലവേദന, പകല്‍ അമിതമായ ഉറക്കം എന്നിവ രോഗലക്ഷണങ്ങളാണ്. ചില ആളുകള്‍ക്ക് ഏകാഗ്രതയില്ലായ്മ അനുഭവപ്പെടാറുണ്ട്. മറ്റുചിലര്‍ക്ക് മാനസികാവസ്ഥയില്‍ അസുഖകരമായ ചില മാറ്റങ്ങളും അനുഭവപ്പെടുന്നു. സ്ലീപ് അപ്നിയ വേണ്ടുംവിധം ചികിത്സിക്കാതിരിക്കുന്നത് അപകടമാണ്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, സ്‌ട്രോക്ക്, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. 

സ്ലീപ് അപ്‌നിയ-യുടെ കാരണങ്ങള്‍

നിരവധി ഘടകങ്ങള്‍ സ്ലീപ് അപ്നിയയ്ക്ക് കാരണമാണ്. അമിതഭാരമുള്ളവര്‍, പുകവലിക്കാര്‍, മദ്യം കഴിക്കുന്നവര്‍ എന്നിവര്‍ക്ക് ഈ അവസ്ഥ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വാര്‍ദ്ധക്യം ഈ രോഗത്തിന്റെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു. മൂക്കിനുള്ളിൽ ഏതെങ്കിലും തരത്തിലുള്ള തടസങ്ങൾ ഉണ്ടെങ്കിൽ ശ്വാസനാളത്തിന്റെ ജോലിഭാരം വർദ്ധിപ്പിക്കും. ഇത് സ്ഥിതിയെ കൂടുതല്‍ വഷളാക്കും.

സ്ലീപ് അപ്‌നിയ-യുടെ ചികിത്സ

ഉറക്കത്തിന്റെ സ്വഭാവം പഠിച്ചാണ് ഡോക്ടര്‍മാര്‍ സ്ലീപ് അപ്നിയ രോഗത്തെ കണ്ടെത്തുന്നത്. നോക്ടുറല്‍ പോളിസോംനോഗ്രാഫിയാണ് സാധാരണമായി നടത്താറുള്ള പരിശോധന. രോഗിയില്‍ സെന്‍സറുകള്‍ ഘടിപ്പിച്ച് ഉറക്കത്തിന്റെ സ്വഭാവം നിര്‍ണയിക്കുന്നു. ഉറക്കത്തില്‍ ശ്വസനം, ഹൃദയമിടിപ്പ്, തലച്ചോറിന്റെ പ്രവര്‍ത്തനം എന്നിവ എങ്ങനെ നടക്കുന്നുവെന്ന് നിരീക്ഷിക്കുന്നു. ചിലയാളുകള്‍ ഹോം സ്ലീപ് ടെസ്റ്റുകളും നടത്താറുണ്ട്. ഇവ നോക്ടുറല്‍ പോളിസോംനോഗ്രാഫി പോലെ അത്ര സങ്കീർണ്ണമല്ല. 

ഈ രോഗത്തിനുള്ള ചികിത്സ അതിന്റെ തീവ്രതയെ ആശ്രയിച്ചിരിക്കുന്നു. ശരീരഭാരം കുറയ്ക്കല്‍, മദ്യവര്‍ജ്ജനം തുടങ്ങിയ ജീവിതശൈലീ മാറ്റങ്ങളിലൂടെ ചെറിയ രോഗാവസ്ഥകള്‍ മെച്ചപെടും. ഇടത്തരം കേസുകളും മുതല്‍ ഗുരുതരമായ കേസുകളുമെല്ലാം തുടര്‍ച്ചയായ പോസിറ്റീവ് എയര്‍വേ പ്രഷര്‍ (CPAP) തെറാപ്പി എടുക്കേണ്ടി വരും. 

സ്ലീപ് അപ്നിയ തിരിച്ചറിയുക എന്നതാണ് പ്രധാനം. പലരും സാധാരണമായ ഒരു കൂര്‍ക്കം വലിയായി ഈ രോഗത്തെ കണ്ട് അവഗണിക്കാറുണ്ട്. എന്നാല്‍ ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്ന ഒരു രോഗമാണ്. നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ആരോഗ്യ പ്രശ്‌നങ്ങള്‍ കുറയ്ക്കുകയും ചെയ്യും. 

Reference

https://www.webmd.com/sleep-disorders/sleep-apnea/sleep-apnea

https://www.mayoclinic.org/diseases-conditions/sleep-apnea/symptoms-causes/syc-20377631

Related News

പ്രമേഹവും വിഷാദരോഗവും തമ്മിൽ ബന്ധമുണ്ടോ? : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പ്രമേഹവും വിഷാദരോഗവും തമ്മിൽ ബന്ധമുണ്ടോ? : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക എന്ന കാര്യത്തിൽ മാത്രം ഒതുങ്ങുന്നതല്ല പ്രമേഹം എന്ന അവസ്ഥ. ശാരീരികമായും മാനസികമായും പല മാറ്റങ്ങളും വരുത്താൻ ഈ രോഗാവസ്ഥയ്ക്ക് കഴിയുമെന്നതാണ് വാസ്തവം....

ഓഗസ്റ്റ്‌ 24, 2025 12:24 pm
ഒരു നായ്ക്കുട്ടിക്ക് നമ്മുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കാൻ കഴിയും ? 

ഒരു നായ്ക്കുട്ടിക്ക് നമ്മുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കാൻ കഴിയും ? 

വളർത്തുനായ വരുത്തുന്ന അത്ഭുതകരമായ മാറ്റങ്ങൾ മുൻകാലങ്ങളിൽ ചില സമൂഹങ്ങളിൽ  സ്ത്രീകളുടെ പൊങ്ങച്ചത്തിൻ്റെ ലക്ഷണങ്ങളായി കണക്കാക്കിയിരുന്ന രണ്ട് കാര്യങ്ങളായിരുന്നു വാനിറ്റി ബാഗും വളർത്തു നായയും. എന്നാലിന്ന്, ലോകത്താകമാനം, വളർത്തു...

ഓഗസ്റ്റ്‌ 23, 2025 8:38 am
ആ ദിവസങ്ങളിൽ മെൻസ്ട്രൽ കപ്പുകൾ: ശാസ്ത്രീയമായ ആരോഗ്യസമീപനം

ആ ദിവസങ്ങളിൽ മെൻസ്ട്രൽ കപ്പുകൾ: ശാസ്ത്രീയമായ ആരോഗ്യസമീപനം

പഴന്തുണിയിൽ നിന്ന് സാനിറ്ററി പാഡുകളിലേക്ക്, ടാംപണുകളിലേക്ക്, പിന്നെ മെൻസ്ട്രൽ കപ്പുകളിലേക്ക് … കാലം മാറിയതിനനുസരിച്ച് സ്ത്രീകളുടെ ആർത്തവകാല ആരോഗ്യത്തിനും സൗകര്യത്തിനും പ്രധാന്യം കൊടുത്തുകൊണ്ടുള്ള ഉൽപ്പന്നങ്ങളും മാറിവന്നു. സ്ത്രീകൾക്ക്...

ഓഗസ്റ്റ്‌ 23, 2025 8:34 am
ഒരു ചുംബനത്തിൽ എന്തിരിക്കുന്നു? നിസ്സാരമാക്കല്ലേ, ഒരുപാടുണ്ട്

ഒരു ചുംബനത്തിൽ എന്തിരിക്കുന്നു? നിസ്സാരമാക്കല്ലേ, ഒരുപാടുണ്ട്

ഒരു ചുംബനം ഒരു മധുചുംബനം എന്നധരമലരിൽ വണ്ടിൻ പരിരംഭണം…. അരനൂറ്റാണ്ടു മുമ്പു പുറത്തിറങ്ങിയ ദൃക്സാക്ഷി എന്ന ചിത്രത്തിലെ ഗാനരംഗത്തിന്  വേണ്ടി ശ്രീകുമാരൻ തമ്പി എഴുതിയ വരികളാണിത്. കളിചൊല്ലി...

ഓഗസ്റ്റ്‌ 23, 2025 8:25 am
X
Top
Subscribe