എന്താണ് നോൺആൽക്കഹോളിക് ലിവർ സിറോസിസ് ?

എന്താണ് നോൺആൽക്കഹോളിക് ലിവർ സിറോസിസ് ?

പ്രശസ്ത കൺസൾട്ടന്റ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. ലക്ഷ്മി സി.പി.വിശദീകരിക്കുന്നു.

ഫാറ്റി ലിവർ രോഗ ചികിൽസയെ, മദ്യപിക്കാനുള്ള ഉപായമായി കാണുന്ന മലയാളികളെക്കുറിച്ചുള്ള തമാശകൾ പലതും സോഷ്യൽ മീഡിയയിൽ സജീവമാണ്. ചിരിക്കാൻ വക നൽകുന്ന വെറും തമാശയായി ഇത് തള്ളിക്കളയാനാകില്ല. കാരണം, കേരളത്തിൽ വർദ്ധിച്ചു വരുന്ന കരൾരോഗികളെക്കുറിച്ച് ചിന്തിക്കുമ്പോൾ, പ്രത്യേകിച്ച് മദ്യപാനികളല്ലാത്ത കരൾരോഗികളുടെ എണ്ണത്തിലെ വർദ്ധന തിരിച്ചറിയുമ്പോൾ വിഷയം എത്ര ഗൗരവതരമാണെന്ന് മനസ്സിലാകും.

കാലങ്ങളായി അമിത മദ്യപാനികളെ മാത്രം ബാധിക്കുന്ന ഒരു രോഗമായാണ് ലിവർ സിറോസിസിനെ കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ മദ്യപിക്കാതെ തന്നെ കരൾ രോഗബാധിതരാകുന്നവർ കൂടിയതോടെ, നോൺ ആൽക്കഹോളിക് ലിവർ സിറോസിസ് എന്ന വിഭാഗം കൂടി രൂപം കൊണ്ടിരിക്കുന്നു.

എന്താണ് ഫാറ്റി ലിവർ ? അത് എങ്ങനെ മൂർച്ഛിക്കുന്നു?

കരളിലെ കോശങ്ങളിൽ അമിതമായി  കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു അവസ്ഥയാണ് ഫാറ്റി ലിവർ . 10–15 വർഷത്തോളം ഇങ്ങനെ കൊഴുപ്പടിയുന്നത് തുടരുമ്പോൾ,  അത്  ക്രമേണ കരളിൽ ക്ഷതമുണ്ടാകുന്നതിനും   ഒടുവിൽ സിറോസിസ് എന്ന അവസ്ഥയിലെത്താനും കാരണമാകുന്നു. 

പണ്ടുകാലം മുതൽക്കേ സിറോസിസ് മദ്യപാനവുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്ന ധാരണയാണുണ്ടായിരുന്നത്.  രക്തം ഛർദ്ദിക്കുക, വയറിൽ ദ്രാവകം നിറയുക, കടുത്ത ക്ഷീണം എന്നിവ മുഖ്യ ലക്ഷണമായിരുന്നു. എന്നാൽ ഇന്ന്, മദ്യപിക്കാത്തവരിലും  സിറോസിസ് വ്യാപകമാണ്.  ശരീരത്തിലെ  ഉപാപചയ പ്രവർത്തനങ്ങളുടെ താളപ്പിഴകളാണ് മദ്യപിക്കാത്തവരിൽ കാണുന്ന സിറോസിസ്, അഥവാ നോൺ ആൽക്കഹോളിക് ലിവർ സിറോസിസിന് കാരണമാകുന്നത്. 

NAFLD യിൽ നിന്ന് MASLD യിലേക്ക്  

മുമ്പ്, ഈ അവസ്ഥ NAFLD (നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്) അഥവാ NASH (നോൺ-ആൽക്കഹോളിക് സ്റ്റിയറ്റോഹെപ്പറ്റൈറ്റിസ്) എന്നാണ് അറിയപ്പെട്ടിരുന്നത് . അന്താരാഷ്ട്ര വൈദ്യശാസ്ത്രമേഖല,  പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളിലെ വൈദ്യശാസ്ത്ര വിഭാഗങ്ങൾ- “ആൽക്കഹോൾ” എന്ന വാക്ക്  ഈ അസുഖവുമായി ചേർത്ത് പ്രയോഗിക്കുന്നതിലെ ആശങ്ക  പരസ്യമായി പ്രകടിപ്പിച്ചു.  അങ്ങനെ, 2023 ൽ  ‘ആൽക്കഹോളിക് ‘ എന്ന വാക്ക് ഒഴിവാക്കി  പുതിയ ഒരു പേര് ഈ അസുഖത്തിന് നൽകി:

MASLD – മെറ്റബോളിക് ഡിസ്ഫങ്ഷൻ-അസോസിയേറ്റഡ് സ്റ്റിയറ്റോട്ടിക് ലിവർ ഡിസീസ്. 

ഈ  പേരുമാറ്റം  മദ്യം  ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന അസുഖം എന്ന ധാരണ പൊളിച്ചെഴുതാനും പകരം, പൊണ്ണത്തടി, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയവയിലെ ഏറ്റക്കുറച്ചിലുകൾ രോഗകാരണമായി വന്നേക്കാം എന്ന പുതിയ അവബോധം  ജനങ്ങളിൽ സൃഷ്ടിക്കാനും സഹായകമായി. 

സ്റ്റിയറ്റോട്ടിക് കരൾ രോഗത്തിന്റെ  വിവിധ തരങ്ങൾ

1.ASH – ആൽക്കഹോൾ റിലേറ്റഡ് സ്റ്റിയറ്റോഹെപ്പറ്റൈറ്റിസ്

സ്ഥിരമദ്യപാനികളിൽ  കാണപ്പെടുന്നു. ആൽക്കഹോൾ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ ഇടയാക്കുന്നു.  ഇത് ക്രമേണ കരളിനെ നശിപ്പിക്കുന്നു. 

2.MASLD – മെറ്റബോളിക് സിൻഡ്രോം-അസോസിയേറ്റഡ് സ്റ്റിയറ്റോട്ടിക് ലിവർ ഡിസീസ് 

മദ്യം ഉപയോഗിക്കാത്ത, ഇനിപ്പറയുന്ന അസുഖങ്ങൾ ഉള്ളവരിൽ കാണപ്പെടുന്നു. :

1പൊണ്ണത്തടി

ടൈപ്പ് 2 പ്രമേഹം

ഉയർന്ന അളവിൽ കൊളസ്ട്രോൾ

ഇൻസുലിൻ പ്രതിരോധം

3. MetALD : സംയോജിത അവസ്ഥ

കരൾ സംബന്ധമായി രോഗമുള്ളവരിലെ പുതിയ വിഭാഗമാണിത്. ഇടയ്ക്ക് മാത്രം മദ്യപിക്കുകയും ഉപാപചയ പ്രവർത്തനത്തിൽ സങ്കീർണ്ണതകൾ ഉള്ളതുമായ വ്യക്തികൾ ഇതിൽപ്പെടുന്നു. 

കേരളത്തിൽ കൂടുതലായി കാണപ്പെടുന്നത് MetALD വിഭാഗമാണ്. ജീവിതശൈലീ രോഗങ്ങൾ ഉള്ള, മിതമായ അളവിൽ ഇടയ്ക്ക് മദ്യപിക്കുന്ന വ്യക്തികളിൽ  ഈ അസുഖം പ്രത്യക്ഷപ്പെടുന്നുണ്ട്. കുറഞ്ഞ അളവിൽ മദ്യപിക്കുന്നത് തെറ്റല്ല എന്ന ധാരണ, സംസ്ഥാനത്ത് MetALD രോഗികളുടെ എണ്ണം കൂട്ടാൻ ഇടയാക്കുന്നുണ്ട്. 

കേരളത്തിൽ ഇതിൻ്റെ പ്രാധാന്യം

  • കേരളത്തിൽ മദ്യപിക്കാത്തവരിൽ പോലും സാധാരണയായി ഫാറ്റി ലിവർ കണ്ട് വരുന്നു.
  • സംസ്ഥാനത്തെ 65% പ്രമേഹരോഗികൾക്കും , അവർ മെലിഞ്ഞവരും ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുന്നവരും ആണെങ്കിൽപോലും, കരൾ വീക്കം  കണ്ടുവരുന്നുണ്ട്. 
  • ഉയർന്ന കൊളസ്റ്ററോൾ, അലസമായ ജീവിതശൈലി, ജനിതക പാരമ്പര്യം എന്നിവയും രോഗബാധയ്ക്ക് കാരണമാണ്.

ഫാറ്റി ലിവർ തുടക്കത്തിലേ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ, അത് ക്രമേണ ലിവർ സിറോസിസായി മാറും.

പ്രാരംഭഘട്ടത്തിലെ കണ്ടെത്തലും അവബോധവും സുപ്രധാനം

  • സിറോസിസ്  മൂർച്ഛിച്ച് കഴിഞ്ഞാൽ പിന്നീടത് ഭേദമാക്കാൻ കഴിയില്ല.
  • പ്രാരംഭ ഘട്ടത്തിൽ ലക്ഷണങ്ങളൊന്നുമില്ലാത്തതിനാൽ പലപ്പോഴും ഇത് തിരിച്ചറിയാൻ കഴിയാറില്ല.
  • ജീവിതശൈലി മാറ്റുന്നതിലൂടെയും ശരീരഭാരം ആനുപാതികമായി നിലനിർത്തുന്നതിലൂടെയും പരിശോധനകളിലൂടെയും  അസുഖം നേരത്തേ തിരിച്ചറിയാൻ കഴിഞ്ഞാൽ,  ഗുരുതര സങ്കീർണ്ണതകൾ പ്രതിരോധിക്കാനാകും.  

🩺 ഡോ. ലക്ഷ്മി നൽകുന്ന ഉപദേശം

  • “ മദ്യപാനികൾക്ക് മാത്രമേ  കരൾ രോഗങ്ങൾ ഉണ്ടാകുകയുള്ളൂ എന്ന  തെറ്റിദ്ധാരണ മാറ്റണം. പ്രമേഹമോ ഉയർന്ന കൊളസ്റ്ററോളോ ഉള്ള, ആരോഗ്യവാനായ, മദ്യപിക്കാത്ത  വ്യക്തികളിലും കരളിന് തകരാറുണ്ടാകാം. ക്രമേണ അത് അതീവ ഗുരുതരവുമായേക്കാം.”

പ്രതിരോധം പ്രധാനം

  • നിങ്ങൾക്ക് പ്രമേഹമോ പൊണ്ണത്തടിയോ ഉണ്ടെങ്കിൽ പതിവായി കരളിൻ്റെ പ്രവർത്തനം അറിയാനുള്ള പരിശോധന നടത്തുക.
  • പരിശോധനയിൽ അപകടസാധ്യത കണ്ടെത്തിയാൽ മദ്യപാനം പൂർണ്ണമായും പോലും ഒഴിവാക്കുക.
  •  കൊളസ്റ്ററോളും ശരീരഭാരവും കൃത്യമായി നിലനിർത്തുക.
  • ഫാറ്റി ലിവർ തിരിച്ചറിയാനുള്ള പരിശോധനകൾ ഒട്ടും വൈകിക്കരുത്   

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe