അലർജിയും പരിശോധനകളും – അറിയേണ്ടതെല്ലാം…

അലർജിയും പരിശോധനകളും – അറിയേണ്ടതെല്ലാം…

മുറി വൃത്തിയാക്കുമ്പോൾ തുമ്മൽ അനുഭവപ്പെടാറുണ്ടോ ? രാവിലെ ഉണർന്നെണീക്കുമ്പോഴോ യാത്ര ചെയ്യുമ്പോഴോ ചുമയും തുമ്മലും വരാറുണ്ടോ ? ഏതെങ്കിലും ആഹാരം കഴിച്ച ശേഷം ദേഹമാസകലം ചൊറിച്ചിൽ ഉണ്ടാകാറുണ്ടോ ?  അങ്ങനെയുള്ള ബുദ്ധിമുട്ടുകൾ അലർജിയുടെ ലക്ഷണമാകാം.ചില വസ്തുക്കളോട് ശരീരം അമിതമായി പ്രതികരിക്കുന്നുണ്ടെങ്കിൽ,  അത് അലർജി മൂലമാകാം. 

എന്താണ് അലർജി, അലർജിയുണ്ടാകാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്, എന്തെല്ലാം ലക്ഷണങ്ങളിലൂടെയാണ് അലർജി പ്രകടമാകുക, തിരിച്ചറിയാനുളള പരിശോധനകൾ എന്തെല്ലാമാണ്  എന്നെല്ലാം വിശദമായിത്തന്നെ നമുക്ക് മനസ്സിലാക്കാം.

എന്താണ് അലർജി?

നിരുപദ്രവകാരികളായ ചില പദാർത്ഥങ്ങളോട് ശരീരം അമിതമായി പ്രതികരിക്കുന്നതിനെയാണ് അലർജി എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. അലർജിക്ക് കാരണമാകുന്ന പദാർത്ഥങ്ങൾ,  അലർജനുകൾ എന്നറിയപ്പെടുന്നു.

ചില പദാർത്ഥങ്ങളെ ഉപദ്രവകാരികളായി ശരീരം കണക്കാക്കുമ്പോഴുണ്ടാകുന്ന പ്രതിപ്രവർത്തനമാണ് അലർജിയുടെ രൂപത്തിൽ പ്രകടമാകുന്നത്.

എന്താണ് അലർജി ടെസ്റ്റ് ?

ഏതെങ്കിലും വസ്തുക്കളുമായി രോഗിയുടെ ശരീരം അമിതമായി പ്രതികരിക്കുന്നുണ്ടോ എന്നും ഏതൊക്കെ പദാർത്ഥങ്ങളാണ് ഇതിന് കാരണമാകുന്നതെന്നും കണ്ടെത്താനായുള്ള മെഡിക്കൽ പരിശോധനയാണ് അലർജി ടെസ്റ്റ്. അലർജനുകൾ എന്താണെന്ന് കൃത്യമായി തിരിച്ചറിയാൻ ഈ അലർജി പരിശോധന സഹായിക്കുന്നു.

പ്രധാനമായും രണ്ട് തരം പരിശോധനകളാണ് ഉള്ളത്.

1.ചർമ്മ പരിശോധന

1.അലർജിക്ക് കാരണമാകുന്നെന്ന് സംശയിക്കുന്ന പദാർത്ഥം, തീരെ ചെറിയ അളവിൽ തൊലിപ്പുറമെ കുത്തിവെക്കുന്നു.

2. വായുവിലൂടെയോ ഭക്ഷണം മുഖേനയോ പ്രാണികൾ വഴിയോ ഉണ്ടാകുന്ന അലർജികൾ തിരിച്ചറിയാൻ 

3. ഏകദേശം 20 മിനിറ്റിനുള്ളിൽ ഫലമാറിയാനാകുന്നു.

2.രക്ത പരിശോധന

1. ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം, അലർജനുകളുമായി പ്രതിപ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ആൻറിബോഡിയായ ഇമ്മ്യൂണോഗ്ളോബുലിൻ ഇ (IgE) യുടെ അളവ് കണക്കാക്കി, അലർജിയുടെ തീവ്രത നിർണ്ണയിക്കുന്നു.

2. ചില പ്രത്യക മരുന്നുകളുടെ ഉപയോഗം മൂലമോ ചർമ്മത്തിലെ വ്യത്യാസം കൊണ്ടോ തൊലിപ്പുറമേയുള്ള പരിശോധന നടത്താൻ കഴിയാത്തവരിൽ ഈ ടെസ്റ്റ് പ്രയോജനപ്രദമാണ്.

എന്തിനാണ്  രക്തപരിശോധന?

രക്ത പരിശോധനയിലൂടെ ( ImmunoCAP, RAST) ഇനിപ്പറയുന്ന കാര്യങ്ങളിൽ വ്യക്തത വരുത്താനാകും.

  • ആഹാര പദാർത്ഥങ്ങൾ, പൂമ്പൊടി, മൃഗങ്ങളുടെ രോമം,ക്ഷുദ്ര ജീവിക
    ളുടെ വിഷം, മരുന്നുകൾ എന്നിവയോടുള്ള അലർജി കണ്ടെത്താൻ
  • അലർജനുകളോടുള്ള പ്രതിപ്രവർത്തനത്തിൻ്റെ തീവ്രത അറിയാൻ
  • ആസ്ത്മ, എക്സിമ, അനഫൈലാക്സിസ് എന്നീ അവസ്ഥകൾ തിരിച്ചറിയാൻ
  • അലർജി ചികിൽസയും ഇമ്മ്യൂണോ തെറാപ്പിയും എത്രത്തോളം ഫലപ്രദമാണെന്ന് മനസ്സിലാക്കാൻ

എന്തുകൊണ്ടാണ് രക്ത പരിശോധന വേണ്ടിവരുന്നത് ?

ഇനിപ്പറയുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ രക്ത പരിശോധന ആവശ്യമാണ്

  • തുടർച്ചയായി മൂക്കടപ്പ് ,തുമ്മൽ, കണ്ണിൽ നിന്ന് വെള്ളം വരിക
  • തൊലിപ്പുറമേ ചുവന്നു തടിക്കുക, ചൊറിച്ചിൽ,  കടുത്ത എക്സിമ
  • ഭക്ഷണം കഴിച്ച ശേഷം വയറിളക്കം, വയർ വീർക്കൽ, വയറിനുള്ളിൽ കൊളുത്തിപ്പിടിക്കൽ
  • ആസ്ത്മയുടേയോ  ശ്വാസതടസ്സത്തിൻ്റെയോ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ
  • ഏതെങ്കിലും മരുന്നുപയോഗിക്കുമ്പോഴോ പ്രാണികളുടെ കുത്തേറ്റ ശേഷമോ കഠിനമായ അലർജി വന്നാൽ
  • ആൻറിഹിസ്റ്റമിൻ പോലുള്ള മരുന്നുകൾ ഉപയോഗിക്കുന്നത് നിർത്താൻ പറ്റാത്ത സാഹചര്യത്തിൽ
  • എക്സിമ, സോറിയാസിസ് തുടങ്ങിയ രോഗങ്ങൾ ഉള്ളതിനാൽ തൊലിപ്പുറമേ പരിശോധന അസാദ്ധ്യമാകുന്ന ഘട്ടത്തിൽ

പരിശോധന കൊണ്ട് എന്തെല്ലാം  തിരിച്ചറിയാം

  • അലർജിക്ക് കാരണമാകുന്ന പദാർത്ഥം ഏത് 
  • അലർജിയുടെ തീവ്രത എത്ര
  • IgE യുടെ അളവ് കൂടുന്തോറും ലക്ഷണങ്ങൾ ഇല്ലാതെ തന്നെ  സംവേദന തീവ്രതയും ഉയരാം.പരിശോധനാഫലം മാത്രം അടിസ്ഥാനമാക്കിയുള്ള അലർജി നിർണ്ണയം പൂർണ്ണമാകില്ല. വിദഗ്ധാഭിപ്രായം തേടേണ്ടത് അനിവാര്യമാണ്.

ലക്ഷണങ്ങളും ടെസ്റ്റ് റിസൽറ്റുകളും  പരിശോധിച്ച ശേഷം, ഡോക്ടർ വേണ്ട നിർദ്ദേശങ്ങൾ നൽകും. ചില ആഹാരങ്ങൾ ഒഴിവാക്കാനോ ആൻറിഹിസ്റ്റമിനുകൾ, കോർട്ടിക്കോസ്റ്റിറോയ്ഡുകൾ തുടങ്ങിയ മരുന്നുകൾ ഉപയോഗിക്കാനോ കുത്തിവെയ്പ്പുകൾ എടുക്കാനോ ആവശ്യപ്പെട്ടേക്കാം. അലർജനുകളുമായുള്ള സമ്പർക്കം ഒഴിവാക്കുന്ന തരത്തിലേക്ക് ജീവിതരീതികളിൽ മാറ്റം വരുത്തേണ്ടി വരാം.

അറിഞ്ഞിരിക്കാൻ ചില പ്രധാന കാര്യങ്ങൾ

  • പരിശോധനാഫലം പോസിറ്റീവ് ആണെങ്കിലും അലർജി ഉണ്ടാകണമെന്നില്ല. പോസിറ്റീവ് റിസൽറ്റ്, സംവേദന തീവ്രതയെ ആകാം സൂചിപ്പിക്കുന്നത്.
  • നെഗറ്റീവ് ഫലം കൊണ്ട് അലർജി സാദ്ധ്യത പൂർണ്ണമായി എഴുതിത്തള്ളാനുമാകില്ല.
  • ലക്ഷണങ്ങളും  പരിശോധനാഫലവും രോഗിയുടെ ചികിൽസാചരിത്രവും സംയോജിപ്പിച്ചുള്ള രോഗനിർണ്ണയമാണ് ഫലപ്രദമാകുക.

അലർജി പരിശോധനയെന്നാൽ, അത്, അലർജിക്ക് കാരണമാകുന്ന പദാർത്ഥങ്ങളെക്കുറിച്ചുള്ള തിരിച്ചറിവ് മാത്രമല്ല, ആരോഗ്യം മെച്ചപ്പെടുത്തി, ജീവിതനിലവാരം ഉയർത്തുന്ന തരത്തിലേക്ക് മാറ്റങ്ങൾ കൊണ്ടുവരിക എന്നത് കൂടിയാണ്. 

കൃത്യസമയത്തെ വിദഗ്ധ ചികിൽസയിലൂടെ അലർജി മൂലമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാകും.

എത്രയും നേരത്തെ തിരിച്ചറിഞ്ഞ് ചികിൽസ തേടുക എന്നത് പരമപ്രധാനമാണ്.

Related News

ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകളുടെ സമാധാനം കെടുത്തുന്ന കാര്യമാണ് മുടികൊഴിച്ചിൽ. മുടി വളരാതിരിക്കുകയും ഉള്ളുകുറയുകയും പൊഴിഞ്ഞുപോകുന്ന മുടിനാരുകളുടെ എണ്ണം കൂടുകയും ചെയ്യുന്നതോടെ ആശങ്കയും വർദ്ധിക്കുന്നു. ആഗോളതലത്തിൽത്തന്നെ വിപണി കയ്യടക്കിയിരിക്കുന്ന ഉൽപ്പന്നങ്ങളിൽ...

ജനുവരി 13, 2026 9:27 pm
ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

കൺമുന്നിൽ കാഴ്ചകളുടെ വസന്തം സദാ പ്രാപ്യമാകുന്ന ലോകത്ത് ജീവിക്കുന്നവരാണ് നമ്മൾ. വിരൽത്തുമ്പിൻ്റെ ചലനങ്ങൾക്കനുസരിച്ച് ലോകം മുഴുവൻ കാണാൻ കഴിയുന്നവർ. അക്ഷരങ്ങളിലൂടെ അറിവിൻ്റെ ആഴം ആസ്വദിക്കാനറിയുന്നവർ.  പക്ഷെ, അകക്കണ്ണിൻ്റെ...

ജനുവരി 4, 2026 2:01 pm
അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

ജീവിതത്തിൽ ചിലപ്പോഴെങ്കിലും നമ്മുടെ ആഗ്രഹങ്ങൾ നമുക്കു തന്നെ ഭാരമായിത്തോന്നാറുണ്ട്. ജീവിക്കുന്ന സാഹചര്യത്തെയും സമൂഹത്തിൽ പെരുമാറേണ്ട രീതികളെയും വ്യക്തമായി അറിയുമ്പോഴും വ്യവസ്ഥാപിത ചട്ടക്കൂടിനുള്ളിൽ ജീവിക്കാൻ വേണ്ട തിരിച്ചറിവുകൾ ഉള്ളപ്പോഴും...

ജനുവരി 4, 2026 2:00 pm
അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

ശാരീരികമായും മാനസികമായും രോഗങ്ങളേതുമില്ലാതെ, ശാന്തതയും സ്വസ്ഥതയും ആസ്വദിക്കാനാകുന്ന അവസ്ഥയിൽ ജീവിക്കാൻ കഴിയണമെന്നാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. വേദനകളെല്ലാം അപ്രത്യക്ഷമാവുകയും ജീവിതം ശാന്തസുന്ദരമാകുകയും ചെയ്യുന്ന ലക്ഷ്യസ്ഥാനമായാണ് പലപ്പോഴും നാം ആരോഗ്യത്തെ...

ജനുവരി 4, 2026 1:59 pm
Top
Subscribe