ദിവസം മുഴുവൻ ചെവിയിൽ ഇയർബഡ്സ് ഉണ്ടോ? തലച്ചോറിൻ്റെ കാര്യം കൂടി ഇടയ്ക്ക് ഒന്നോർക്കണേ

ദിവസം മുഴുവൻ ചെവിയിൽ ഇയർബഡ്സ് ഉണ്ടോ? തലച്ചോറിൻ്റെ കാര്യം കൂടി ഇടയ്ക്ക് ഒന്നോർക്കണേ

പാട്ട് കേൾക്കാൻ, മീറ്റിംഗുകൾക്ക്, കോളുകൾ ചെയ്യാനും പോഡ്കാസ്റ്റുകൾക്കും…അങ്ങനെ ചെവിയുടെ ഉപയോഗത്തിൻ്റെ ഏറിയ പങ്കും വയർലെസ് ഇയർബഡ്‌സ് അല്ലെങ്കിൽ  ഇയർപോഡ്‌സിനെയാണ്  നമ്മളിൽ പലരും ആശ്രയിക്കുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ,  ആധുനിക ജീവിതത്തിൽ ചെവിയോളം തന്നെ ഒഴിച്ചുകൂടാനാകാത്ത ഭാഗമായി മാറിയിരിക്കുന്നു ഈ ഉപകരണങ്ങൾ. എന്നാൽ നമ്മളെ ഇത്രയേറെ സഹായിക്കുന്ന  ഈ സാങ്കേതികവിദ്യ നമ്മുടെ ആരോഗ്യത്തിൽ ചെലുത്തുന്ന സ്വാധീനം എന്തൊക്കെയാണെന്ന് ആലോചിച്ചിട്ടുണ്ടോ ? നാഡീസംബന്ധമായും മസ്തിഷ്ക്കത്തെ ബാധിക്കുന്ന തരത്തിലുമുള്ള പ്രശ്നങ്ങൾക്ക് ഈ ഉപകരണങ്ങൾ കാരണമാകുന്നുണ്ടോ? ഇക്കാര്യങ്ങളെപ്പറ്റി കൃത്യമായറിഞ്ഞ് മുൻകരുതൽ കൈക്കൊള്ളണമെന്ന് തന്നെയാണ് പുതിയ ഗവേഷണങ്ങൾ നമ്മോട് പറയുന്നത്. 

എപ്പോഴും ചെവിയിൽ വേണം

വയർലെസ് ഇയർബഡ്സിൻ്റെ ഉപയോഗം ദിവസത്തിൽ ഏകദേശം അഞ്ച് മുതൽ എട്ട് മണിക്കൂർ വരെയാണ് – ജോലി ചെയ്യുന്നതിനിടയിൽ, വ്യായാമങ്ങളിലോ വിനോദങ്ങളിലോ ഏർപ്പെടുമ്പോൾ, യാത്ര ചെയ്യുമ്പോൾ പാട്ടുകൾ കേൾക്കാൻ – ഇതിനൊക്കെ സാധാരണ വയേഡ് ഇയർഫോണുകളേക്കാൾ വയർലെസ് ഇയർബഡ്സ് ആണ് കൂടുതൽ സൗകര്യപ്രദം. വയർലെസ് ഇയർബഡ്സ്, ബ്ളൂടൂത്ത് സാങ്കേതിക വിദ്യയെയാണ് ആശ്രയിച്ചിരിക്കുന്നത്. ഇത് ചെറിയ തോതിൽ റേഡിയോ ഫ്രീക്വൻസി (RF) വികിരണങ്ങൾ പുറത്തുവിടുന്നു.

നോൺ അയോണൈസിംഗ് വിഭാഗത്തിൽപ്പെടുന്ന ഈ വികിരണങ്ങളെ, പൊതുവെ നിയന്ത്രിതമായ അളവിൽ, സുരക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നവയാണ്. പക്ഷെ, മസ്തിഷ്ക്കത്തിനോട് ചേർന്ന്, ചെവികൾക്കുള്ളിലേക്ക് ആഴ്ന്നിറങ്ങിയിരിക്കുന്നതിനാൽത്തന്നെ ഇത് ആരോഗ്യപരമായ ആശങ്കകളും ഉയർത്തുന്നുണ്ട്.

വയർലെസ് വികിരണവും മസ്തിഷ്ക്കവും: ശാസ്ത്രം പറയുന്നത്

1.റേഡിയോ ഫ്രീക്വൻസി(RF) റേഡിയേഷനും മസ്തിഷ്ക്കവും

  • ബ്ളൂടൂത്ത് വഴിയാണ് വയർലെസ് ഇയർബഡ്സ് പ്രവർത്തിക്കുന്നത്. 2.4 ഗിഗാഹെർട്ട്സ് ഫ്രീക്വൻസിയിലുള്ള ആർ എഫ് റേഡിയേഷനാണിത്. കുറഞ്ഞ പവറിലാണെങ്കിലും ഇതേ ഫ്രീക്വൻസി തന്നെയാണ് വൈ-ഫൈ, മൈക്രോവേവ് എന്നിവയിലും ഉപയോഗിക്കുന്നത്.
  • നോൺ-അയോണൈസിംഗ് RF വികിരണങ്ങൾ ഡിഎൻഎയെ (DNA) നേരിട്ട് തകർക്കുന്നില്ലെങ്കിൽക്കൂടി,  കൂടുതൽ സമയം  ഉപയോഗിക്കുന്നതുവഴി, അത്  കോശങ്ങളുടെ പ്രവർത്തനത്തെയും, ഓക്സിഡേറ്റീവ് സ്ട്രെസ്സിനെയും, നാഡീ പ്രവർത്തനത്തെയും സ്വാധീനിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
  • യു എസ് നാഷണൽ ടോക്സിക്കോളജി പ്രോഗ്രാം (NTP) 2018-ൽ നടത്തിയ പഠനം അനുസരിച്ച്, കൂടിയ  അളവിൽ ആർ എഫ് വികിരണങ്ങൾ നൽകിയ എലികളിൽ മസ്തിഷ്ക മുഴകൾ ഉണ്ടാകാനുള്ള സാദ്ധ്യത വർദ്ധിച്ചതായി കൃത്യമായ തെളിവ് ലഭിച്ചിട്ടുണ്ട്.

ഇയർബഡ്‌സ് ചെവിക്കുള്ളിൽ വെയ്ക്കുമ്പോൾ, അത്, മസ്തിഷ്ക്കത്തിലെ  ഓർമ്മ, കേൾവി, ഭാഷ എന്നിവയുടെ കേന്ദ്രമായ ടെമ്പറൽ ലോബിന് തൊട്ടടുത്താണ് സ്ഥിതിചെയ്യുന്നത് എന്നത് ആശങ്ക ഉണർത്തുന്നു.

2. മസ്തിഷ്ക്കത്തിലെ ചൂടും ഊഷ്മാവിൻ്റെ  നിയന്ത്രണവും

കുറഞ്ഞ അളവിൽ ആണെങ്കിൽക്കൂടി, ദീർഘനേരം ഇയർപോഡ്സ് ചെവിക്കുള്ളിൽ വെയ്ക്കുമ്പോൾ, അത്, ചെവിക്കുള്ളിലെ  ചൂട് വർദ്ധിപ്പിക്കും. ക്രമേണ, മസ്തിഷ്ക്കത്തിലെ ഊഷ്മാവിൻ്റെ നിയന്ത്രണത്തെ വ്യത്യാസപ്പെടുത്താമെന്ന് പഠനം പറയുന്നു. ബാറ്ററി ചൂടാകുന്നതും വായുസഞ്ചാരമില്ലാത്തതും ഉയർന്ന ശബ്ദവും എല്ലാം കൂടിച്ചേരുമ്പോൾ താപനിലയും ഉയരും. 

കൂടുതൽ നേരം, കടുതൽ കാലം ഉപയോഗിക്കുമ്പേോൾ, ന്യൂറോണുകൾക്ക് , ഊഷ്മാവേറുന്നതു മൂലം തളർച്ച വരുന്നു. ഇനിയും പഠനങ്ങൾ ആവശ്യമുള്ള മേഖലയാണിത്. 

ശരീരകോശങ്ങളിൽ ഇങ്ങനെ കൂടുതൽ നേരം ചൂടേൽക്കുമ്പോൾ, അത് ചെറിയ രീതിയിലാണെങ്കിൽപ്പോലും, ന്യൂറോണുകളിലെ മൈറ്റോകോൺട്രിയയുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

3. ബ്ലൂടൂത്തും ബ്ലഡ്-ബ്രെയിൻ ബാരിയറും (BBB)

ബ്ളഡ്- ബ്രെയ്ൻ-ബാരിയർ അഥവാ രക്ത-മസ്തിഷ്ക്ക- പ്രതിരോധം എന്നത് മസ്തിഷ്ക്കത്തിൻ്റെ പ്രതിരോധ വ്യവസ്ഥയാണ്. തരംഗദൈർഘ്യം കുറഞ്ഞ തോതിലുള്ള വൈദ്യുതകാന്തികതരംഗങ്ങൾ കൂടുതൽ നേരം ഏൽക്കുന്നതിലൂടെ, അത് തലച്ചോറിൻ്റെ  പ്രതിരോധ വ്യാപനക്ഷമത വർദ്ധിപ്പിക്കും. തന്മൂലം, ലോഹകണികകളോ വിഷവസ്തുക്കളോ മസ്തിഷക്കത്തിലേക്ക് പ്രവേശിക്കാൻ ഇടവരുത്തുമെന്ന് പഠനം വ്യക്തമാക്കുന്നു. 

ഇലക്ട്രോമാഗ്നെറ്റിക് ബയോളജി ആൻഡ് മെഡിസിൻ എന്ന ജേണലിൽ 2015 ൽ പ്രസിദ്ധീകരിച്ച ഗവേഷണ വിവരം അനുസരിച്ച്, തൊട്ടടുത്തു നിന്ന് പ്രവർത്തിക്കുന്ന ബ്ളൂടൂത്ത് ഉപകരണങ്ങൾ ബിബിബിയുടെ ഘടനയിൽ വ്യതിയാനങ്ങൾ വരുത്തിയേക്കാം എന്ന് മുന്നറിയിപ്പ് നൽകുന്നു.

ഇയർപോഡ്‌സ് ഈ പ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന പക്ഷം., അത് നാഡീക്ഷയ രോഗങ്ങൾക്കുള്ള (neurodegenerative disorders) സാധ്യത വർദ്ധിപ്പിച്ചേക്കാം എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

കേൾവിക്കും ചെവിയുടെ ആരോഗ്യത്തിനും  സംഭവിക്കുന്നത് 

മസ്തിഷ്ക്കത്തിന് മാത്രമല്ല, ഇത് ചെവിക്കും ദോഷങ്ങൾ വരുത്തും:

1. ശബ്ദം മൂലമുള്ള കേൾവിക്കുറവ് (NIHL)

ഉയർന്ന ശബ്ദത്തിൽ ഒരുപാടു നേരം പാട്ടുകൾ കേൾക്കുന്നത്,  ശബ്ദതരംഗങ്ങളെ വൈദ്യുത തരംഗങ്ങളാക്കി മാറ്റുന്ന  കോക്ലിയയിലെ (cochlea) ഹെയർ സെല്ലുകളെ നശിപ്പിക്കുകയും സ്ഥിരമായ കേൾവിക്കുറവിന് കാരണമാകുകയും ചെയ്യും.

ലോകാരോഗ്യ സംഘടന നൽകുന്ന മുന്നറിയിപ്പ് അനുസരിച്ച്, ഇയർബഡ്സിൽ ക്രമീകരിച്ചിരിക്കുന്ന ശബ്ദം, 60% വോളിയത്തിൽ  ദിവസത്തിൽ അറുപത് മിനിറ്റിൽ  കൂടുതൽ ഉപയോഗിക്കരുത് എന്നാണ്.

2. കർണ്ണനാളത്തിലെ അണുബാധകൾ

ദിവസം മുഴുവൻ ഇയർപോഡ്‌സ് ഉപയോഗിക്കുന്നത് വഴി, വായുസഞ്ചാരം ഇല്ലാതാകുകയും  ഇരുണ്ടതും ഈർപ്പമുള്ളതുമായ അന്തരീക്ഷം ഉൾച്ചെവിയിൽ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് ബാക്ടീരിയകളുടെ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യമാണ്.

മാത്രമല്ല, ഇത് ചെവിക്കായം അടിഞ്ഞുകൂടി കട്ടിയാകാനും ഫംഗസ് ബാധകൾക്കും എക്സ്റ്റേണൽ ഓട്ടൈറ്റിസ് (swimmer’s ear) പോലുള്ള പ്രശ്നങ്ങൾക്കും കാരണമാകും.

മാനസിക- ബൗദ്ധിക പ്രത്യാഘാതങ്ങൾ

ദിവസം മുഴുവൻ ഇയർബഡ്‌സ് ധരിക്കുന്നത് ഇനിപ്പറയുന്ന പ്രശ്നങ്ങൾക്ക് കാരണമാകാം:

  • തുടർച്ചയായ ഇന്ദ്രിയ ഉത്തേജനം മൂലം ഏകാഗ്രത കുറയുകയും  മാനസിക തളർച്ച കൂടുകയും  ചെയ്തേക്കാം.
  • ഡോപാമിൻ (dopamine) നിയന്ത്രണത്തിൽ മാറ്റങ്ങളുണ്ടാക്കാം (പ്രത്യേകിച്ച് മാനസികാവസ്ഥ മെച്ചപ്പെടുത്താൻ തുടർച്ചയായി സംഗീതം കേൾക്കുകയാണെങ്കിൽ).
  • രാത്രി വൈകിയും ഉപയോഗിക്കുമ്പോൾ  ഉറക്കത്തിന്റെ താളം തെറ്റാം – കൂടുതലും ഫോൺ പോലുള്ള നീലവെളിച്ചം പുറപ്പെടുവിക്കുന്ന ഉപകരണങ്ങൾക്കൊപ്പം ഉപയോഗിക്കുമ്പോൾ.

നമ്മൾ മസ്തിഷക്കത്തിന് ദോഷം ചെയ്യുകയാണോ?

അതെ എന്നുതന്നെ പറയേണ്ടിവരും. കാരണം:

  • ലോലമായ നാഡീകോശങ്ങളെ സ്ഥിരമായി വൈദ്യുതകാന്തിക വികിരണത്തിന് (EMF radiation) വിധേയമാക്കുന്നു.
  • മണിക്കൂറുകളോളം വായുസഞ്ചാരം ഇല്ലാതാകുന്നതോടെ,  ചെവിക്കുള്ളിൽ ചൂട് കൂടുന്നു.
  • അസ്വാഭാവികമായ ശബ്ദക്രമങ്ങൾ കൊണ്ട് കേൾവിയുടെ കേന്ദ്രത്തെ നിരന്തരം ഉത്തേജിപ്പിക്കുന്നു.
  • നാഡികളിലെ രാസവസ്തുക്കളുടെ ക്രമീകരണത്തിൽ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ടാകുന്നു.

ഇത് ദ്രുതഗതിയിലുള്ള  ഒരു ആരോഗ്യപ്രശ്നത്തിലേക്ക് കൊണ്ടെത്തിക്കില്ല, എന്നിരുന്നാലും ഇത് ഒട്ടും  ആരോഗ്യകരവുമല്ല.

സുരക്ഷിതമായ ഉപയോഗത്തിനുള്ള വഴികൾ

നിങ്ങൾക്ക് ഇയർബഡ്‌സ് ഉപേക്ഷിക്കാൻ കഴിയില്ലെങ്കിൽ, അവ ശ്രദ്ധയോടെ ഉപയോഗിക്കാൻ ഇതാ ചില വഴികൾ:

1. 60/60 തത്വം പാലിക്കുക: 60% വോളിയത്തിൽ 60 മിനിറ്റിൽ കൂടുതൽ തുടർച്ചയായി ഉപയോഗിക്കരുത്.

2.ചെവികൾ മാറിമാറി ഉപയോഗിക്കുക: ഒരു ചെവിയിൽ നിന്ന് ഇയർബഡ് മാറ്റി മറ്റേതിൽ വെക്കുക. ഇത് രണ്ട് ചെവികളിലും ഒരേസമയം തുടർച്ചയായി ഉത്തേജനം നൽകുന്നത് കുറയ്ക്കും.

3.ഫോൺ വിളിക്കാൻ മറ്റു മാർഗ്ഗങ്ങൾ ഉപയോഗിക്കുക: കഴിയുമെങ്കിൽ സ്പീക്കർഫോൺ അല്ലെങ്കിൽ വയേർഡ് ഹെഡ്സെറ്റ് ഉപയോഗിക്കുക.

4.ഇയർപോഡ്‌സ് ധരിച്ച്  ഉറങ്ങുന്നത് ഒഴിവാക്കുക: നമ്മൾ വിശ്രമിക്കുന്നതോടൊപ്പം, നമ്മുടെ മസ്തിഷ്ക്കവും വൈദ്യുതകാന്തിക തരംഗങ്ങളിൽ നിന്ന് മാറി വിശ്രമം  ആസ്വദിക്കട്ടെ.

5.ഓരോ മണിക്കൂറിലും ഇടവേള:  ചെവികൾക്ക് വിശ്രമം നൽകാനും ന്യൂറോണുകളെ പുനഃക്രമീകരിക്കാനും ഇത് സഹായിക്കും.

സാങ്കേതികവിദ്യ കരുത്താണ് – അത് കരുതലോടെ ഉപയോഗിക്കുക

ഇയർപോഡ്‌സും വയർലെസ് ഓഡിയോയും മോശപ്പെട്ട കാര്യമല്ല. അവ നമ്മുടെ ജീവിത സൗകര്യങ്ങൾ പലമടങ്ങ് വർദ്ധിപ്പിച്ചു. എങ്കിലും  സൗകര്യപ്രദമായതെല്ലാം  നിർദോഷകരമാകണമെന്നില്ല.

സാങ്കേതികവിദ്യ നമ്മുടെ ശരീരശാസ്ത്രവുമായിക്കഴിഞ്ഞു—അതും നമ്മുടെ മസ്തിഷ്ക്കത്തിനോട് ചേർന്ന്, — അങ്ങനെ ചേർന്നുനിൽക്കുമ്പോൾ, ഒരു  ചോദ്യം ഉയർന്നു കേൾക്കുന്നുണ്ട്:

ഇപ്പോഴും നിയന്ത്രണം നമ്മുടെ കയ്യിൽത്തന്നെയാണോ, അതോ നമ്മുടെ ശീലങ്ങൾ കൊണ്ട്, നാം നമ്മളെത്തന്നെ കേടുവരുത്തിക്കൊണ്ടിരിക്കുകയാണോ?

എന്തായാലും നമ്മൾ  അൺപ്ലഗ് ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു – ഉപകരണങ്ങളെ മാത്രമല്ല, നമ്മുടെ ശീലങ്ങളെയും.

References :

  1. Cell Phone Radio Frequency Radiation
  2. A Rationale for Biologically-based Public Exposure Standards for Electromagnetic Fields (ELF and RF)
  3. Long-term mobile phone use linked to glioma
  4. Making listening safe
  5. Noise-Induced Hearing Loss

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe