വാട്ടർമെലൺ ഫെറ്റ സാലഡ് – വേനൽച്ചൂടിനെ ചെറുക്കാൻ ഒരുഗ്രൻ വിഭവം!

വാട്ടർമെലൺ ഫെറ്റ സാലഡ് – വേനൽച്ചൂടിനെ ചെറുക്കാൻ ഒരുഗ്രൻ വിഭവം!

ഫെബ്രുവരി തീരുംമുമ്പേ ചൂടു കഠിനമായിക്കഴിഞ്ഞു. വേനൽച്ചൂടിൽ 

ശരീരത്തിന് കുളിർമ്മ  നൽകുന്ന തരം ആഹാരം കഴിക്കേണ്ടത് അത്യാവശ്യമാണ്. മധുരവും ഉപ്പും ചേർന്ന രുചിക്കൂട്ടുകളും ഫ്രഷ് ആയ ചേരുവകളും ചേർത്തുണ്ടാക്കുന്ന തണ്ണിമത്തൻ ഫെറ്റ സാലഡ് ആയാലോ? തയ്യാറാക്കാൻ വളരെ എളുപ്പമാണ്, അതീവ രുചികരവും.

വേനൽക്കാലത്തിന് അനുയോജ്യം ഈ സാലഡ്

ശരീരത്തിൽ ജലാംശം നിലനിർത്താനും തണുപ്പ് നൽകാനും പ്രകൃതി ഒരുക്കിയിരിക്കുന്ന കനിയാണ് തണ്ണിമത്തൻ (Watermelon). തണ്ണിമത്തനിൽ ധാരാളമായി വെള്ളം അടങ്ങിയിട്ടുള്ളതിനാൽ ഇത് ശരീരത്തിലെ ജലാംശം നിലനിർത്താൻ (Hydration) സഹായിക്കുന്നു. ഇതിനോടൊപ്പം ഫെറ്റ ചീസും(Feta cheese) (ആട്ടിൻപാലുപയോഗിച്ച് തയ്യാറാക്കുന്ന ഉപ്പുരസമുള്ള ചീസാണിത്) പുതിനയിലയും നാരങ്ങാനീരും ചേരുമ്പോൾ അത് പോഷകസമൃദ്ധവും നവോന്മേഷം നൽകുന്നതുമായ സൂപ്പർ സാലഡായി മാറും!

വാട്ടർമെലൺ ഫെറ്റ സാലഡ്

തയ്യാറാക്കാൻ വേണ്ട സമയം: 10–15 മിനിറ്റ്

നൽകിയിരിക്കുന്ന അളവനുസരിച്ച് ഉണ്ടാക്കിയാൽ  ഏകദേശം 6 പേർക്ക് കഴിക്കാൻ തികയും.

ആവശ്യമായ ചേരുവകൾ

തണ്ണിമത്തൻ: 4 കപ്പ് (നന്നായി തണുപ്പിച്ച് ചതുരക്കഷ്ണങ്ങളാക്കി മുറിച്ചത്)

ഫെറ്റ ചീസ് : ½ കപ്പ് (പൊടിച്ചതോ അല്ലെങ്കിൽ ചെറിയ കഷ്ണങ്ങളാക്കിയതോ)

പുതിനയില: 2–3 ടേബിൾ സ്പൂൺ (അരിഞ്ഞത്)

കൂടുതൽ രുചിയ്ക്കായി ചേർക്കാവുന്നവ:

അവോക്കാഡോ (Avocado): ഒന്നിൻ്റെ കാൽ ഭാഗം (ചെറിയ കഷ്ണങ്ങളാക്കിയത്)

വറുത്ത നട്‌സ്: 1 ടേബിൾ സ്പൂൺ (വാൾനട്ട് അല്ലെങ്കിൽ മത്തങ്ങാക്കുരു)

ഡ്രെസ്സിംഗിന് 

നാരങ്ങാനീര്: 1 ടേബിൾ സ്പൂൺ (ഫ്രഷ് നാരങ്ങ ഉപയോഗിച്ചാൽ കൂടുതൽ നന്ന്)

ഒലിവ് ഓയിൽ: 1–2 ടേബിൾ സ്പൂൺ

ഉപ്പ്: ഒരു നുള്ള്

കുരുമുളക് പൊടി: ഒരു നുള്ള്

ഈ ചേരുവകൾ കൃത്യമായ അളവിൽ ചേർക്കുന്നത് വഴി സാലഡിന്  മധുരവും പുളിയും ഉപ്പും പാകത്തിനു ചേർന്ന അസ്സൽ രുചി ലഭിക്കുന്നു. വേനൽക്കാലത്ത് തയ്യാറാക്കുന്ന വാട്ടർമെലൺ സാലഡുകളിൽ ഇത്തരം ഡ്രെസ്സിംഗുകൾ സാധാരണയായി ഉപയോഗിക്കാറുണ്ട്.

തയ്യാറാക്കുന്ന വിധം:

ആദ്യം തണ്ണിമത്തൻ ഇടത്തരം വലിപ്പമുള്ള ചതുരക്കഷ്ണങ്ങളായി മുറിച്ച് കുരു കളഞ്ഞെടുക്കുക. ഇത് കുറച്ചുനേരം തണുപ്പിച്ചാൽ രുചിയേറും. 

ഡ്രെസ്സിംഗ് തയ്യാറാക്കാനായി നാരങ്ങാനീര്, ഒലിവ് ഓയിൽ, ഉപ്പ്, കുരുമുളക് പൊടി എന്നിവ ഒരു ബൗളിലെടുത്ത് പതുക്കെ ഇളക്കി യോജിപ്പിക്കുക. 

സാലഡ് സെറ്റ് ചെയ്യാനായി വലിയൊരു പാത്രത്തിൽ മുറിച്ചു വെച്ച തണ്ണിമത്തൻ കഷ്ണങ്ങളിട്ട്, ഫെറ്റ ചീസ്, പുതിനയില, അവക്കാഡോ അല്ലെങ്കിൽ വറുത്ത നട്‌സ് എന്നിവ ചേർക്കുക.

തയ്യാറാക്കി വെച്ച ഡ്രെസ്സിംഗ് സാലഡിന് മുകളിലേക്ക് ഒഴിക്കുക. ശേഷം ഇവ പതുക്കെ ഇളക്കി യോജിപ്പിക്കുക (തണ്ണിമത്തൻ കഷ്ണങ്ങൾ ഉടഞ്ഞുപോകാൻ സാധ്യതയുളളതിനാൽ പതുക്കെ വേണം ഇളക്കാൻ). ഇനി വിളമ്പാം.

ഈ സാലഡിനെ പ്രിയപ്പെട്ടതാക്കുന്നത് ഇതിലെ വ്യത്യസ്തമായ രുചികളാണ്:

തണ്ണിമത്തൻ്റെ മധുരവും ഫെറ്റ ചീസിൻ്റെ ഉപ്പുരസവും പുതിനയിലയുടെ ഫ്രെഷ് മണവും നാരങ്ങാനീരിൻ്റെ പുളിയുമെല്ലാം സമ്മേളിക്കുന്ന സൂപ്പർ കോംബിനേഷനാണിത്. അതുകൊണ്ടുതന്നെയാണ് വേനൽക്കാല വിരുന്നുകളിൽ ഈ സാലഡ് ഇത്ര പ്രിയങ്കരമാകുന്നത്.

സ്വാദു കൂട്ടാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

  • നല്ല മധുരത്തിന് നന്നായി പഴുത്ത തണ്ണിമത്തൻ തന്നെ ഉപയോഗിക്കുക
  • ഫ്രെഷ്നസ് നിലനിർത്താൻ സാലഡ് വിളമ്പുന്നതിന് തൊട്ടുമുൻപ് മാത്രം ഫെറ്റ ചീസ് ചേർക്കുക.
  • സാലഡ് കൂടുതൽ കുളിർമയോടെ വിളമ്പാൻ ഉപയോഗിക്കുന്ന പാത്രം അല്പസമയം തണുക്കാനായി ഫ്രിഡ്ജിൽ വെയ്ക്കുക.
  • എരിവ് ഇഷ്ടപ്പെടുന്നവർക്ക് ഒരു നുള്ള് ചില്ലി ഫ്ലേക്സ് (Chilli flakes) കൂടി ചേർക്കാവുന്നതാണ്.

വേനൽക്കാലത്തെ ഉച്ചഭക്ഷണത്തോടൊപ്പം ഒരു സൈഡ് ഡിഷ് ആയും

വൈകുന്നേരങ്ങളിൽ ആരോഗ്യകരമായ സ്നാക്ക് ആയും ഈ സാലഡ് ഉപയോഗിക്കാം. പാർട്ടികളിലും വിരുന്നുകളിലും അല്ലെങ്കിൽ ഗ്രിൽ ചെയ്ത പച്ചക്കറികൾക്കൊപ്പം അത്താഴമായും  ഈ സ്പെഷൽ സാലഡ് കഴിക്കാനാകും.

ഈ വേനൽക്കാലം നമുക്കാസ്വദിക്കാം

ലഘുവായ ഭക്ഷണം കഴിക്കാനും ശരീരത്തിലെ ജലാംശം നിലനിർത്താനും പ്രകൃതി കനിഞ്ഞു നൽകിയ മധുരമേറിയ പഴങ്ങൾ ആസ്വദിക്കാനുമുള്ള സമയമാണ് വേനൽക്കാലം. ഈ വാട്ടർമെലൺ ഫെറ്റ സാലഡ് ശരീരത്തിന് കുളിർമയും മനസ്സിന് ഉന്മേഷവും നൽകുന്ന ഒരനുഭവം സമ്മാനിക്കും. ഇതൊന്നു പരീക്ഷിച്ചു നോക്കൂ, വേനൽക്കാല വിഭവങ്ങൾ കൂടുതൽ ആരോഗ്യകരവും ആസ്വാദ്യകരവുമാകട്ടെ!

ടീം നെല്ലിക്ക

Related News

ലോക പൊണ്ണത്തടി ദിനം

ലോക പൊണ്ണത്തടി ദിനം

അമിതവണ്ണം എന്ന ആധുനികവിപത്തിനെക്കുറിച്ച് അറിഞ്ഞിരിക്കാം എല്ലാ വർഷവും മാർച്ച് 4-ാം തിയതി നമ്മൾ ലോക പൊണ്ണത്തടി ദിനമായി ആചരിക്കുന്നുണ്ട്. അമിതവണ്ണം ഇന്ന് ലോകം നേരിടുന്ന സങ്കീർണ്ണമായ ആരോഗ്യ...

മാർച്ച്‌ 4, 2026 11:03 pm
 സമ്മർദ്ദം ഒഴിവാക്കി ഓർമ്മശക്തി കൂട്ടാം: പരീക്ഷയ്ക്ക് അതിവേഗം ഓർത്തെടുക്കാൻ ഡോക്ടർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ

 സമ്മർദ്ദം ഒഴിവാക്കി ഓർമ്മശക്തി കൂട്ടാം: പരീക്ഷയ്ക്ക് അതിവേഗം ഓർത്തെടുക്കാൻ ഡോക്ടർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ

“ഡോക്ടർ, എല്ലാം പഠിച്ചതാണ്… പക്ഷേ പരീക്ഷാഹാളിൽ എത്തുമ്പോൾ ഒന്നും ഓർമ്മ കിട്ടുന്നില്ല.” പരീക്ഷാക്കാലത്ത് ക്ലിനിക്കുകളിൽ എത്തുന്ന വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു...

മാർച്ച്‌ 1, 2026 4:10 pm
പരീക്ഷാപ്പേടിയിൽ നിന്ന് ജയിച്ചുകേറാം

പരീക്ഷാപ്പേടിയിൽ നിന്ന് ജയിച്ചുകേറാം

ആശങ്കകളെ തോൽപ്പിക്കാനുള്ള ശാസ്ത്രീയ മാർഗ്ഗങ്ങൾ പരീക്ഷകൾ വിദ്യാർത്ഥികളുടെ മനസ്സിൽ പലതരത്തിലുള്ള വികാരങ്ങൾ സൃഷ്ടിക്കാറുണ്ട്. ആകാംക്ഷ, ഭീതി, ആശങ്ക അങ്ങനെയങ്ങനെ. വാസ്തവത്തിൽ ചെറിയൊരു പേടിയുള്ളത്, പഠനത്തിൽ കൂടുതൽ ശ്രദ്ധ...

മാർച്ച്‌ 1, 2026 12:24 am
വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

നായ്ക്കുട്ടിയെ വളർത്തുന്നവർ ഡോഗ് മാസ്റ്ററിൽ നിന്ന്, ഡോഗ് ഓണറിൽ നിന്ന് പെറ്റ് പാരൻ്റിലേക്ക് വളർന്നെത്തിയ കാലമാണിത്. ഒരുകാലത്ത്  വീടിനുപുറത്തുമാത്രം കഴിഞ്ഞിരുന്ന നായ്ക്കുട്ടികൾ ഇന്ന് നമ്മുടെ സന്തതസഹചാരികളായി മാറിക്കഴിഞ്ഞു. ...

ഫെബ്രുവരി 25, 2026 11:21 pm
Top
Subscribe