ആയുർവേദത്തിലെ ത്രിദോഷ സിദ്ധാന്തം : ആരോഗ്യത്തിൻ്റെ അടിസ്ഥാന സൂചിക

ആയുർവേദത്തിലെ ത്രിദോഷ സിദ്ധാന്തം : ആരോഗ്യത്തിൻ്റെ അടിസ്ഥാന സൂചിക

ആയുസ്സിനെക്കുറിച്ചുള്ള, ജീവിതത്തെക്കുറിച്ചുള്ള ശാസ്ത്രമായാണ് ആയുർവേദം അറിയപ്പെടുന്നത്. മനുഷ്യൻ്റെ ശാരീരിക – മാനസിക ആരോഗ്യം സംബന്ധിച്ച ഈ പരമ്പരാഗത ജ്ഞാനത്തിൻ്റെ വേരുകൾ ആഴ്ന്നിരിക്കുന്നത് ഭാരത സംസ്ക്കാരത്തിലാണ് .

ഈ പുരാതന ചികിൽസാസമ്പ്രദായത്തിൽ രോഗമുക്തിക്കൊപ്പം,  മികച്ച  ജീവിതശൈലി പിന്തുടരുന്നതു സംബന്ധിച്ച വിജ്ഞാനവും ഉൾച്ചേർത്തിരിക്കുന്നു. 

ആയുർവേദത്തിൽ അസുഖം നിർണ്ണയിക്കുന്നതിനും ഔഷധങ്ങൾ തീരുമാനിക്കുന്നതിനും അടിസ്ഥാനം ത്രിദോഷങ്ങളാണ്. പ്രകൃതിയിലെ ഘടകങ്ങളെ ആധാരമാക്കിയാണ് വാതം, പിത്തം, കഫം എന്നീ മൂന്ന് ദോഷങ്ങളും  നിർവ്വചിക്കപ്പെട്ടിരിക്കുന്നത്.

ആയുസ്സിൻ്റെ വേദം എന്നറിയപ്പെടുന്ന  ആയുർവ്വേദ ചികിൽസാക്രമം അനുസരിച്ച് ത്രിദോഷങ്ങളുടെ ഏറ്റക്കുറച്ചിൽ  ആരോഗ്യത്തിൽ പ്രതിഫലിക്കുന്നു.

  1. എന്താണ് ത്രിദോഷങ്ങൾ ?
      ദോഷങ്ങൾ  അടിസ്ഥാന         ഘടകങ്ങൾപ്രധാന പ്രവർത്തനങ്ങൾ
വാതംആകാശം + വായുചലനം, ശ്വസനം, നാഡീസന്ദേശങ്ങൾ
പിത്തംഅഗ്നി + ജലംദഹനം, ഉപാപചയം,ശരീര താപനില
കഫംഭൂമി + ജലംഘടന, സ്നിഗ്ധത, രോഗപ്രതിരോധം

ജനിതക ഘടനയെ ആധാരമാക്കിയുള്ള ശാസ്ത്രീയ ഗവേഷണ വ്യാഖ്യാനങ്ങളിൽ നിർവ്വചിക്കപ്പെട്ട ജനിതക ശ്രേണിയും ആയുർവ്വേദം അനുശാസിക്കുന്ന, വ്യതിരിക്തമായ ശാരീരിക, മാനസിക, വൈകാരിക ഗുണങ്ങളെ സ്വാധീനിക്കുന്ന പ്രകൃതിയും ഒരേ അർത്ഥതലത്തിൽ ഉൾപ്പെടുന്നതായി കാണാം.

  1. ത്രിദോഷവും ആരോഗ്യവും- നവീന കാഴ്ച്ചപ്പാടിൽ

ത്രിദോഷങ്ങളുടെ അസന്തുലിതാവസ്ഥ വ്യക്തികളിൽ വിഷാദം, ഉത്ക്കണ്ഠ, മാനസിക പിരിമുറുക്കം എന്നീ അവസ്ഥകൾക്ക് കാരണമാകുന്നതായി ഗവേഷകർ കണ്ടത്തിയിട്ടുണ്ട്. ആയുർവേദത്തിൽ പരാമർശിക്കുന്ന ത്രിദോഷ സിദ്ധാന്തവും മാനസിക വ്യതിയാനങ്ങളും വാസ്തവത്തിൽ ഇതേ നിർവ്വചനം തന്നെയാണ് മുന്നോട്ടുവെയ്ക്കുന്നത്.

  1. ദിനചര്യയും ത്രിദോഷവും 

ഒരു ദിവസത്തെ ഇരുപത്തിനാലു മണിക്കൂർ സമയത്തെ ആയുർവ്വേദത്തിൽ നാല് മണിക്കൂറുകൾ വീതമുള്ള ആറ് വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. ആധുനിക വൈദ്യശാസ്ത്രത്തിലെ ജൈവഘടികാരം വ്യക്തമാക്കുന്നതും ഇതേ ആശയം തന്നെയാണെന്ന് കാണാം. 

ആയുർവ്വേദ ഘടികാരവും ത്രിദോഷങ്ങളും

ഒരു ദിവസത്തിലെ വ്യത്യസ്ത സമയങ്ങളെ ത്രിദോഷങ്ങൾ സ്വാധീനിക്കുന്നതായി ആയുർവ്വേദം വിശദീകരിക്കുന്നു.

  • കാലത്ത് 6 മണി മുതൽ 10 മണി വരെ (കഫകാലം)  : ശരീരത്തിൻ്റെ ശക്തി ഉച്ചസ്ഥായിയിൽ നിൽക്കുന്ന സമയം.
  • കാലത്ത് 10 മുതൽ ഉച്ചയ്ക്ക് 2 മണി വരെ : ( പിത്തകാലം ) ഊഷ്മാവും ഉപാപചയ പ്രവർത്തനങ്ങളും ശക്തമായിരിക്കുന്ന സമയം. 
  • ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 6 മണി വരെ (വാതകാലം): ഏകാഗ്രതയും  ക്രിയാത്മകതയും പ്രബലമായിരിക്കുന്ന സമയം.
  • വൈകുന്നേരം 6 മുതൽ രാത്രി 10 മണി വരെ (കഫകാലം) : സന്ധ്യാനേരത്തെ ശാന്തതയിലേക്ക്, ദഹനപ്രക്രിയ പൂർണ്ണമായി, വിശ്രമത്തിന്  ശരീരം തയ്യാറെടുക്കുന്ന സമയം.
  • രാത്രി 10 മുതൽ പുലർച്ചെ 2 മണി വരെ ( പിത്തകാലം)  : ശരീരത്തിൻ്റെ ആന്തരിക ജീർണ്ണോദ്ധാരണം, ഹോർമോൺ പ്രവർത്തനങ്ങൾ, സുഖ സുഷുപ്തി എന്നീ പ്രക്രിയകളുടെ സമയം.
  • പുലർച്ചെ 2 മണി മുതൽ രാവിലെ 6 മണി വരെ (വാതകാലം )   : ഉറക്കമുണർന്ന് ഉൻമേഷത്തിലേക്ക് വരുന്ന സമയം.

ഓരോ നിശ്ചിത സമയത്തിനും അനുസൃതമായി  ശാരീരിക പ്രവർത്തനങ്ങൾ ക്രമപ്പെടുത്തുന്നത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെന്ന് ആയുർവ്വേദം അനുശാസിക്കുന്നു. ഇതു സംബന്ധിച്ച ആധുനിക പഠനങ്ങളും പിന്തുണയ്ക്കുന്നത് ഇതേ തത്വങ്ങൾ തന്നെ.

  1. ആയുർവ്വേദ ഘടികാരചക്രം പാലിക്കേണ്ടതിൻ്റെ പ്രാധാന്യം

സമയ വിഭജനം അനുസരിച്ചുള്ള പ്രവർത്തനങ്ങൾ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.

  • ദോഷങ്ങളുടെ സന്തുലനത്തിന്
  • ഉപാപചയം ക്രമീകരിക്കാൻ
  • മാനസിക സന്തുലനം കാക്കാൻ
  • രോഗപ്രതിരോധം പ്രബലമാക്കാൻ

ദിനചര്യ, ഋതുചര്യ തുടങ്ങിയ പുരാതന ആയുർവ്വേദ ക്രമങ്ങൾ പാലിക്കാതിരിക്കുമ്പോൾ ഉടലെടുക്കുന്ന പ്രശ്നങ്ങളെക്കുറിച്ച്  തന്നെയാണ് ആധുനിക വൈദ്യശാസ്ത്രവും വിശദീകരിക്കുന്നത്. പൊണ്ണത്തടി, പ്രമേഹം, വിഷാദം, ഉറക്ക പ്രശ്നങ്ങൾ തുടങ്ങിയ ബുദ്ധിമുട്ടുകൾക്ക് ഹേതുവാകുന്നത്, അടുക്കും ചിട്ടയുമില്ലാത്ത ജീവിതരീതികളാണ് എന്ന പുതിയ കാലത്തെ തിരിച്ചറിവുകൾ വിരൽ ചൂണ്ടുന്നതും ആയുർവ്വേദത്തിലെ ചര്യകളിലേക്കാണ്. 

  1. ആയുർവ്വേദ പ്രകാരമുള്ള ദിനചര്യകളും ഭക്ഷണക്രമവും

കാലത്ത് ( 6 -10 മണി) കഫകാലം 

  • ഉദയത്തിന് മുമ്പേ ഉണരുക
  • ലഘുവ്യായാമങ്ങൾ ചെയ്യുക
  • ചൂടുവെള്ളമോ ശരീരശുദ്ധിക്ക് വേണ്ട പാനീയങ്ങളോ കുടിക്കാം

ദിനമദ്ധ്യത്തിൽ ( 10-2 മണി) പിത്തകാലം

  • പ്രധാന ഭക്ഷണത്തിന് യോജിച്ച സമയം, പ്രോട്ടീനും പഴകാത്ത ആഹാരവും കഴിക്കാം
  • ഊർജ്ജസ്വലതയോടെ പ്രവർത്തിക്കാൻ പറ്റിയ സമയം

ഉച്ച തിരിഞ്ഞ് ( 2-6 മണി) വാതകാലം

  • പഠനത്തിനും ക്രിയാത്മക പ്രവർത്തനങ്ങൾക്കും അനുയോജ്യം
  • എളുപ്പത്തിൽ ദഹിക്കുന്ന,  ഇളംചൂടുള്ള ലഘുഭക്ഷണം ആകാം

വൈകുന്നേരം( 6-10മണി) കഫകാലം

  • ശാന്തമായ പ്രവർത്തനങ്ങളിൽ സജീവമാകാം, പുസ്തകം വായിക്കാം, കുടുംബാംഗങ്ങളോടൊത്ത് സമയം ചെലവഴിക്കാം
  • ലഘുവായ അത്താഴം കഴിക്കാം, ദഹനത്തെ ഉദ്ദീപിപ്പിക്കുന്ന ഇഞ്ചി, ജീരകം എന്നിവ ഉൾപ്പെടുത്താം

രാത്രി (10-2 മണി) പിത്തകാലം

  • സ്വസ്ഥമായ സുഖസുഷുപ്തിക്ക് ഏറ്റവും  അനുയോജ്യം

പുലർകാലം (2-6 മണി) വാതകാലം

  • ഉദയത്തിന് മുമ്പ് വ്യായാമവും ധ്യാനവും ചെയ്യാം

ഈ സമയക്രമം പാലിക്കുന്നതു വഴി, ഉപാപചയ പ്രവർത്തനങ്ങൾ ശക്തമാക്കി, ശാരീരിക-മാനസിക നിലവാരം മെച്ചപ്പെടുത്താൻ കഴിയുന്നു.

  1. ആയുർവ്വേദ തത്വങ്ങളെ പിന്തുണയ്ക്കുന്ന ശാസ്ത്രങ്ങൾ
  • നാഡീദോഷ വിഭാഗം :  ത്രിദോഷ സന്തുലനം വ്യത്യാസപ്പെടുന്നതിന് അനുസരിച്ച് വ്യക്തികളുടെ മസ്തിഷ്ക്ക പ്രവത്തനങ്ങൾ താളം തെറ്റുന്നതായി കാണുന്നു. ഇത് ആയുർവ്വേദ ചര്യയുടെ പ്രസക്തി വെളിപ്പെടുത്തുന്നു
  • ക്രോണോബയോളജി : ഉപാപചയ പ്രവർത്തനങ്ങൾ, ഹോർമോൺ ഉൽപ്പാദനം തുടങ്ങിയ വിഷയങ്ങൾ,  സമയബന്ധിത ചര്യകളിൽ അധിഷ്ഠിതമായ ആയുർവ്വേദ സിദ്ധാന്തത്തെ ക്രോണോബയോളജിയുമായി ബന്ധിപ്പിക്കുന്നു. 
  • ജിനോം വൈഡ് പഠനം :  ജനിതക സൂചകങ്ങളും ആയുർവ്വേദ സിദ്ധാന്തമായ ത്രിദോഷങ്ങളും  തമ്മിൽ ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്ന്  ജിനോം വൈഡ് പ്രകൃതി വർഗ്ഗീകരണം തെളിയിക്കുന്നുണ്ട്.

വാത-പിത്ത-കഫ ദോഷങ്ങളെ ആധാരമാക്കിയുള്ള ആയുർവ്വേദ സിദ്ധാന്തങ്ങളിൽ  മനുഷ്യൻ്റെ ജനിതക ഘടന, മസ്തിഷ്ക്ക പ്രവർത്തനങ്ങൾ, ജൈവ പ്രക്രിയകൾ എന്നിവയുടെയെല്ലാം പ്രതിഫലനമുണ്ട്.

നമ്മുടെ ഓരോ ദിവസത്തെയും പ്രവർത്തനം, ആഹാരക്രമം, ഉറക്കം തുടങ്ങിയ ചര്യകൾ ക്രമീകരിക്കുന്നതിലൂടെ ദഹനം, മാനസിക സന്തുലനം, രോഗപ്രതിരോധ ശക്തി എന്നിവ ആർജിക്കാൻ സാധിക്കും.  അതിലൂടെ നമുക്ക് കൈവരുന്നത്, പുരാതന ജ്ഞാനവും ആധുനിക ശാസ്ത്രവും ശരിവെക്കുന്ന  ശരിയായ ജീവിതശൈലി തന്നെയാണ്.


Related News

ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകളുടെ സമാധാനം കെടുത്തുന്ന കാര്യമാണ് മുടികൊഴിച്ചിൽ. മുടി വളരാതിരിക്കുകയും ഉള്ളുകുറയുകയും പൊഴിഞ്ഞുപോകുന്ന മുടിനാരുകളുടെ എണ്ണം കൂടുകയും ചെയ്യുന്നതോടെ ആശങ്കയും വർദ്ധിക്കുന്നു. ആഗോളതലത്തിൽത്തന്നെ വിപണി കയ്യടക്കിയിരിക്കുന്ന ഉൽപ്പന്നങ്ങളിൽ...

ജനുവരി 13, 2026 9:27 pm
ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

കൺമുന്നിൽ കാഴ്ചകളുടെ വസന്തം സദാ പ്രാപ്യമാകുന്ന ലോകത്ത് ജീവിക്കുന്നവരാണ് നമ്മൾ. വിരൽത്തുമ്പിൻ്റെ ചലനങ്ങൾക്കനുസരിച്ച് ലോകം മുഴുവൻ കാണാൻ കഴിയുന്നവർ. അക്ഷരങ്ങളിലൂടെ അറിവിൻ്റെ ആഴം ആസ്വദിക്കാനറിയുന്നവർ.  പക്ഷെ, അകക്കണ്ണിൻ്റെ...

ജനുവരി 4, 2026 2:01 pm
അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

ജീവിതത്തിൽ ചിലപ്പോഴെങ്കിലും നമ്മുടെ ആഗ്രഹങ്ങൾ നമുക്കു തന്നെ ഭാരമായിത്തോന്നാറുണ്ട്. ജീവിക്കുന്ന സാഹചര്യത്തെയും സമൂഹത്തിൽ പെരുമാറേണ്ട രീതികളെയും വ്യക്തമായി അറിയുമ്പോഴും വ്യവസ്ഥാപിത ചട്ടക്കൂടിനുള്ളിൽ ജീവിക്കാൻ വേണ്ട തിരിച്ചറിവുകൾ ഉള്ളപ്പോഴും...

ജനുവരി 4, 2026 2:00 pm
അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

ശാരീരികമായും മാനസികമായും രോഗങ്ങളേതുമില്ലാതെ, ശാന്തതയും സ്വസ്ഥതയും ആസ്വദിക്കാനാകുന്ന അവസ്ഥയിൽ ജീവിക്കാൻ കഴിയണമെന്നാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. വേദനകളെല്ലാം അപ്രത്യക്ഷമാവുകയും ജീവിതം ശാന്തസുന്ദരമാകുകയും ചെയ്യുന്ന ലക്ഷ്യസ്ഥാനമായാണ് പലപ്പോഴും നാം ആരോഗ്യത്തെ...

ജനുവരി 4, 2026 1:59 pm
Top
Subscribe