പെട്ടെന്നുള്ള മൂഡ് മാറ്റങ്ങൾ നിസ്സാരമാക്കല്ലേ

പെട്ടെന്നുള്ള മൂഡ് മാറ്റങ്ങൾ നിസ്സാരമാക്കല്ലേ

കാരണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും മനസ്സിലാക്കാം

ജീവിതത്തിലെ എല്ലാ ദിവസങ്ങളും ഒരുപോലെയാകില്ല. സന്തോഷവും സങ്കടവും മാറിമാറി അനുഭവപ്പെടും. സാഹചര്യങ്ങൾക്കും അനുഭവങ്ങൾക്കും നമ്മുടെ കാഴ്ച്ചപ്പാടുകൾക്കും അനുസൃതമായിട്ടാകും അവ വ്യത്യസ്തമാകുക.

എന്നാൽ, വലിയ കാരണങ്ങളൊന്നുമില്ലാതെ തന്നെ നമ്മുടെ വികാരങ്ങൾ പെട്ടെന്ന് മാറിമറിയുന്നുണ്ടെങ്കിൽ അത് ശ്രദ്ധിക്കേണ്ട കാര്യമാണ്. അമിതമായ സന്തോഷത്തിൽ നിന്നും പെട്ടെന്ന് ദേഷ്യത്തിലേക്കോ കടുത്ത സങ്കടത്തിലേക്കോ മനസ്സ് മാറുന്നത്, സ്വഭാവത്തിൻ്റെ പ്രത്യേകത കൊണ്ടോ സ്ട്രെസ് കാരണമോ മാത്രമാകില്ല. ശരീരത്തിലോ മനസ്സിലോ നടക്കുന്ന മാറ്റങ്ങളുടെ മുന്നറിയിപ്പായിരിക്കാമത്.

മൂഡ് മാറ്റങ്ങൾ എന്താണെന്നും അവയുടെ കാരണങ്ങൾ എന്താണെന്നും നമുക്ക് വിശദമായി പരിശോധിക്കാം.

എന്താണ് പെട്ടെന്നുണ്ടാകുന്ന മൂഡ് മാറ്റങ്ങൾ? 

ഹ്രസ്വനേരം കൊണ്ടുതന്നെ ഒരു വ്യക്തിയുടെ വികാരങ്ങളിലുണ്ടാകുന്ന പ്രകടമായ മാറ്റങ്ങളെയാണ് ‘റാപ്പിഡ് മൂഡ് സ്വിങ്സ്’ എന്ന് വിശേഷിപ്പിക്കുന്നത്. ഉദാഹരണമായി, ഏതാനും മിനിറ്റുകൾക്ക് മുൻപ് വരെ സന്തോഷവാനായിരുന്ന ഒരാൾ, വലിയ കാരണങ്ങളൊന്നും കൂടാതെതന്നെ പെട്ടെന്ന് അസ്വസ്ഥനാകുക.

നിസ്സാര കാര്യങ്ങൾക്ക് പോലും അമിതമായ ദേഷ്യം വരികയോ സങ്കടം സഹിക്കാനാകാതെ പൊട്ടിക്കരയുകയോ ചെയ്യുക. സാഹചര്യത്തിന് അനുയോജ്യമായ രീതിയിലല്ലാതെ വികാരങ്ങളിൽപ്പെട്ട് ആടിയുലയുന്ന അവസ്ഥയുണ്ടാകുക. ഇത് വൈകാരിക വ്യതിയാനങ്ങൾ അനുഭവിക്കുന്ന വ്യക്തിയേയും അതു കാണുന്നവരേയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നു.

വല്ലപ്പോഴുമൊരിക്കൽ മൂഡ് സ്വിങ്സ് വരുന്നത് സ്വാഭാവികമാണ്. പ്രശ്നങ്ങളിലേക്ക് നയിക്കുന്ന അവസ്ഥയെന്താണെന്ന് നോക്കാം.

വികാരവ്യതിയാനങ്ങൾ:

  • നിരന്തരമായി അനുഭവപ്പെടുക
  • തീവ്രാവസ്ഥയിലാകുക
  • പ്രവചനാതീതമാകുക
  • വ്യക്തിജീവിതത്തേയും ബന്ധങ്ങളേയും തൊഴിലിനേയും ബാധിക്കുക

മേൽപ്പറഞ്ഞ അവസ്ഥകളിൽ ജീവിതം ക്രമേണ സങ്കീർണ്ണമായിത്തീരുന്നു. 

സാധാരണ കാരണങ്ങൾ

1.ഹോർമോൺ വ്യതിയാനങ്ങൾ: നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കുന്നതിൽ ഹോർമോണുകൾക്ക് വലിയ പങ്കുണ്ട്. ഹോർമോൺ നിലയിലുണ്ടാകുന്ന ചെറിയ വ്യത്യാസങ്ങൾ പോലും മാനസികാവസ്ഥയെയും ഊർജ്ജനിലയെയും സാരമായി ബാധിക്കാം.

  • ആർത്തവ സംബന്ധമായവ (PMS/PMDD): ആർത്തവത്തിന് മുന്നോടിയായി ഉണ്ടാകുന്ന ശാരീരിക-മാനസിക അസ്വസ്ഥതകൾ.
  • ഗർഭകാലത്തും പ്രസവശേഷവും: ഗർഭാവസ്ഥയിലും പ്രസവത്തിന് ശേഷമുള്ള മാസങ്ങളിലും വലിയ രീതിയിലുള്ള ഹോർമോൺ മാറ്റങ്ങൾ സംഭവിക്കാറുണ്ട്.
  • ആർത്തവവിരാമം (Menopause): ആർത്തവം നിൽക്കുന്ന സമയത്തോ അതിന് മുൻപുള്ള വർഷങ്ങളിലോ (Perimenopause) സ്ത്രീകൾക്ക് കടുത്ത മൂഡ് മാറ്റങ്ങൾ അനുഭവപ്പെടാം.
  • തൈറോയ്ഡ് പ്രശ്നങ്ങൾ: തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കൂടുന്നതോ കുറയുന്നതോ മാനസിക സന്തുലനത്തെ ബാധിക്കാം.

2. മാനസിക സമ്മർദ്ദവും മടുപ്പും

തുടർച്ചയായുണ്ടാകുന്ന മാനസിക സമ്മർദ്ദം, പരിഹരിക്കപ്പെടാത്ത മാനസിക പ്രയാസങ്ങൾ, ദീർഘകാലമായി അനുഭവപ്പെടുന്ന മടുപ്പ് എന്നിവ മസ്തിഷ്കത്തിന്റെ വൈകാരിക നിയന്ത്രണത്തെ തകിടം മറിക്കും. ചെറിയ കാര്യങ്ങൾക്ക് പോലും അമിതമായി ദേഷ്യപ്പെടാനും ഉത്കണ്ഠ തോന്നാനും നിയന്ത്രണം വിട്ട് പെട്ടെന്ന് വൈകാരികമായി പൊട്ടിത്തെറിക്കാനും ഈ അവസ്ഥ കാരണമായേക്കാം.

3. ഉറക്കമില്ലായ്മ 

നമ്മുടെ മനസ്സിനെ ശാന്തമായി നിലനിർത്തുന്നതിൽ ന്യൂറോ ട്രാൻസ്മിറ്ററുകൾക്ക് (Neurotransmitters) വലിയ പങ്കുണ്ട്. ശരിയായ രീതിയിൽ ഉറക്കം ലഭിക്കാത്തപ്പോൾ ഇവയുടെ പ്രവർത്തനം തടസ്സപ്പെടുന്നു. ഉറക്കക്കുറവ് വികാരങ്ങളെ നിയന്ത്രിക്കാനുള്ള ശേഷി കുറയ്ക്കുകയും നിസ്സാര പ്രശ്നങ്ങൾ നേരിടുമ്പോൾ പോലും വല്ലാത്ത അസ്വസ്ഥത അനുഭവപ്പെടാനിടയാക്കുകയും ചെയ്യുന്നു.

4. മാനസികാരോഗ്യ പ്രശ്നങ്ങൾ 

ചില പ്രത്യേക മാനസികാവസ്ഥകളുടെ ഭാഗമായും പെട്ടെന്ന് മൂഡ് മാറാം:

  • ഉത്കണ്ഠാ രോഗങ്ങൾ 
  • വിഷാദം 
  • ബൈപോളാർ ഡിസോർഡർ
  • വ്യക്തിത്വത്തിലെ വ്യത്യാസങ്ങൾ

കൃത്യമായ പരിശോധനയിലൂടെ മാത്രമേ ഇത് തിരിച്ചറിയാനും ശരിയായ ചികിത്സ നൽകാനും സാധിക്കൂ.

5. പോഷകാഹാരക്കുറവ് 

തലച്ചോറിന്റെ പ്രവർത്തനത്തെയും വികാരങ്ങളെയും നിയന്ത്രിക്കുന്നതിൽ പോഷകങ്ങൾക്ക് വലിയ പങ്കുണ്ട്. വൈറ്റമിൻ ബി12, വൈറ്റമിൻ ഡി, അയേൺ, മഗ്നീഷ്യം എന്നിവയുടെ കുറവ് മാനസികാരോഗ്യം മോശമാകാനും പെട്ടെന്ന് മൂഡ് മാറാനും കാരണമാകും.

6. രക്തത്തിലെ പഞ്ചസാരയുടെ അളവിലെ മാറ്റങ്ങൾ 

രക്തത്തിലെ പഞ്ചസാരയുടെ അളവ് പൊടുന്നനെ കുറയുന്നത് (Hypoglycemia) മൂലം പെട്ടെന്ന് പ്രകോപനം തോന്നാം. പ്രമേഹമുള്ളവരിലോ കൃത്യസമയത്ത് ഭക്ഷണം കഴിക്കാത്തവരിലോ ആണ് ഇത്തരം മാറ്റങ്ങൾ കൂടുതലായി കണ്ടുവരുന്നത്. ഇത് പലപ്പോഴും ആശയക്കുഴപ്പത്തിനും വെപ്രാളത്തിനും ഇടയാക്കും.

7. ലഹരി വസ്തുക്കളും മരുന്നുകളും

മദ്യം, കഫീൻ (ചായ, കാപ്പി), പുകയില എന്നിവയുടെ ഉപയോഗം വൈകാരിക വ്യതിയാനങ്ങളുടെ ആക്കം കൂട്ടും. കൂടാതെ, ചില മരുന്നുകളും (ഉദാഹരണത്തിന് സ്റ്റിറോയ്ഡുകൾ, ഹോർമോൺ ചികിത്സകൾ) സ്വഭാവത്തിൽ വ്യത്യാസങ്ങൾ ഉണ്ടാക്കിയേക്കാം.

എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?

താഴെ പറയുന്ന സാഹചര്യങ്ങളിൽ ഒരു വിദഗ്ദ്ധ ഡോക്ടറുടെയോ കൗൺസിലറുടെയോ സഹായം തേടേണ്ടത് അത്യാവശ്യമാണ്:

  • മൂഡ് മാറ്റങ്ങൾ അടിക്കടി ഉണ്ടാവുകയും കാലക്രമേണ കൂടുകയും ചെയ്യുന്നുണ്ടെങ്കിൽ.
  • ജോലി, കുടുംബബന്ധങ്ങൾ, ദൈനംദിന കാര്യങ്ങൾ എന്നിവയെ ഇത് ബാധിക്കുന്നുണ്ടെങ്കിൽ.
  • ഇതോടൊപ്പം അമിതമായ ക്ഷീണം, ഭാര വ്യത്യാസം, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ.
  • കടുത്ത നിരാശ, അമിതമായ ദേഷ്യം, വികാരശൂന്യത എന്നിവ തോന്നുന്നുണ്ടെങ്കിൽ.
  • സ്വയം ഉപദ്രവിക്കാനോ ജീവിതം അവസാനിപ്പിക്കാനോ ഉള്ള ചിന്തകൾ ഉണ്ടാകുന്നുണ്ടെങ്കിൽ (ഉടനടി വൈദ്യസഹായം തേടുക).

മൂഡ് സ്വിങ്സ് മൂലമുള്ള പ്രയാസങ്ങൾ വെച്ചു വൈകിപ്പിക്കാതെ കൃത്യസമയത്ത് പരിശോധന നടത്തിയാൽ, ശാരീരികവും മാനസികവുമായ കാരണങ്ങൾ തിരിച്ചറിയാനും ഭാവിയിലെ സങ്കീർണ്ണതകൾ ഒഴിവാക്കാനും സാധിക്കും.

ഈ മാറ്റങ്ങൾ പരിശോധിക്കുന്നത് എങ്ങനെ? 

പെട്ടെന്നുണ്ടാകുന്ന മൂഡ് മാറ്റങ്ങളുടെ കാരണം കണ്ടെത്താൻ ഡോക്ടർമാർ താഴെ പറയുന്ന കാര്യങ്ങൾ പരിശോധിക്കാറുണ്ട്:

  • ശാരീരികവും മാനസികവുമായ ആരോഗ്യം സംബന്ധിച്ച മുൻകാല വിവരങ്ങൾ.
  • ഉറക്കം, മാനസിക സമ്മർദ്ദം, ഭക്ഷണരീതി എന്നിവയെക്കുറിച്ചുള്ള വിലയിരുത്തൽ.
  • ഹോർമോൺ വ്യതിയാനങ്ങളോ പോഷകാഹാരക്കുറവോ ഉണ്ടോ എന്നറിയാൻ രക്തപരിശോധനകൾ.
  • ലളിതമായ ചോദ്യാവലികളിലൂടെയുള്ള മാനസികാരോഗ്യ പരിശോധന 

ഓരോ വ്യക്തിയുടെയും അവസ്ഥയ്ക്കനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്. ജീവിതശൈലിയിലെ മാറ്റങ്ങൾ, പോഷകാഹാര ക്രമീകരണം, കൗൺസിലിംഗ്, തെറാപ്പി, ആവശ്യമെങ്കിൽ മരുന്നുകൾ എന്നിവ ഇതിൽ ഉൾപ്പെടാം.

തിരിച്ചറിവോടെ മുന്നേറാം

പെട്ടെന്നുണ്ടാകുന്ന മൂഡ് മാറ്റങ്ങൾ പരാജയമോ ബലഹീനതയോ അല്ല. നിങ്ങളുടെ ശരീരവും മനസ്സും നൽകുന്ന ചില സൂചനകളാണവ. ഈ സൂചനകൾ തിരിച്ചറിയുന്നതും ശരിയായ സമയത്ത് വിദഗ്ദ്ധ സഹായം തേടുന്നതും വൈകാരിക ആരോഗ്യവും ജീവിതനിലവാരവും മെച്ചപ്പെടുത്താൻ സഹായിക്കും.

ശാരീരിക ആരോഗ്യത്തിന് നൽകുന്ന അതേ കരുതലും ശ്രദ്ധയും മാനസികാരോഗ്യത്തിനും നൽകേണ്ടതുണ്ടെന്ന് nellikka.life വിശ്വസിക്കുന്നു. ശാസ്ത്രീയമായ അറിവുകൾ, സഹാനുഭൂതിയോടെയുള്ള പെരുമാറ്റം, വിദഗ്ദ്ധരായ ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ എന്നിവ നൽകാൻ നിങ്ങളുടെ ആരോഗ്യയാത്രയിൽ ഞങ്ങളും ഒപ്പമുണ്ടാകും.

References

  1. Mood instability: Significance, definition and measurement
  2. Statistical Conceptualisation of Mood Instability: A Systematic Review
  3. Experiencing Frequent Mood Swings? Here Are 7 Possible Causes

Related News

ലോക പൊണ്ണത്തടി ദിനം

ലോക പൊണ്ണത്തടി ദിനം

അമിതവണ്ണം എന്ന ആധുനികവിപത്തിനെക്കുറിച്ച് അറിഞ്ഞിരിക്കാം എല്ലാ വർഷവും മാർച്ച് 4-ാം തിയതി നമ്മൾ ലോക പൊണ്ണത്തടി ദിനമായി ആചരിക്കുന്നുണ്ട്. അമിതവണ്ണം ഇന്ന് ലോകം നേരിടുന്ന സങ്കീർണ്ണമായ ആരോഗ്യ...

മാർച്ച്‌ 4, 2026 11:03 pm
 സമ്മർദ്ദം ഒഴിവാക്കി ഓർമ്മശക്തി കൂട്ടാം: പരീക്ഷയ്ക്ക് അതിവേഗം ഓർത്തെടുക്കാൻ ഡോക്ടർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ

 സമ്മർദ്ദം ഒഴിവാക്കി ഓർമ്മശക്തി കൂട്ടാം: പരീക്ഷയ്ക്ക് അതിവേഗം ഓർത്തെടുക്കാൻ ഡോക്ടർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ

“ഡോക്ടർ, എല്ലാം പഠിച്ചതാണ്… പക്ഷേ പരീക്ഷാഹാളിൽ എത്തുമ്പോൾ ഒന്നും ഓർമ്മ കിട്ടുന്നില്ല.” പരീക്ഷാക്കാലത്ത് ക്ലിനിക്കുകളിൽ എത്തുന്ന വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു...

മാർച്ച്‌ 1, 2026 4:10 pm
പരീക്ഷാപ്പേടിയിൽ നിന്ന് ജയിച്ചുകേറാം

പരീക്ഷാപ്പേടിയിൽ നിന്ന് ജയിച്ചുകേറാം

ആശങ്കകളെ തോൽപ്പിക്കാനുള്ള ശാസ്ത്രീയ മാർഗ്ഗങ്ങൾ പരീക്ഷകൾ വിദ്യാർത്ഥികളുടെ മനസ്സിൽ പലതരത്തിലുള്ള വികാരങ്ങൾ സൃഷ്ടിക്കാറുണ്ട്. ആകാംക്ഷ, ഭീതി, ആശങ്ക അങ്ങനെയങ്ങനെ. വാസ്തവത്തിൽ ചെറിയൊരു പേടിയുള്ളത്, പഠനത്തിൽ കൂടുതൽ ശ്രദ്ധ...

മാർച്ച്‌ 1, 2026 12:24 am
വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

നായ്ക്കുട്ടിയെ വളർത്തുന്നവർ ഡോഗ് മാസ്റ്ററിൽ നിന്ന്, ഡോഗ് ഓണറിൽ നിന്ന് പെറ്റ് പാരൻ്റിലേക്ക് വളർന്നെത്തിയ കാലമാണിത്. ഒരുകാലത്ത്  വീടിനുപുറത്തുമാത്രം കഴിഞ്ഞിരുന്ന നായ്ക്കുട്ടികൾ ഇന്ന് നമ്മുടെ സന്തതസഹചാരികളായി മാറിക്കഴിഞ്ഞു. ...

ഫെബ്രുവരി 25, 2026 11:21 pm
Top
Subscribe