ഏകാന്തതയ്ക്കുള്ള മറുമരുന്നുകള്‍

ഏകാന്തതയ്ക്കുള്ള മറുമരുന്നുകള്‍

‘ഏകാന്തത’ ഇന്ന് പലരെയും ഭയപ്പെടുത്തുന്ന ഒന്നാണ്. മറ്റുചിലര്‍ ഏകാന്തതയില്‍ അവര്‍ പോലുമാറിയാതെ ഉഴറി നടക്കുകയാകാം. ഏകാന്തത ഒരു രോഗമൊന്നുമല്ല. അതൊരു സാധാരണ വികാരമാണ്. ജീവിതത്തിലെ ചില ഘട്ടങ്ങളില്‍ പലര്‍ക്കും ഏകാന്തത അനുഭവപ്പെടുന്നു. മറ്റുള്ളവരുടെ കൂടെയായിരിക്കുമ്പോഴോ വലിയതോ ചെറിയതോ ആയ കൂട്ടത്തില്‍ ഉള്‍പ്പെട്ടിരിക്കുമ്പോഴോ ഇത് സംഭവിക്കാം. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്ന് കേട്ടിട്ടില്ലേ?

ഏകാന്തത ഒരു രോഗമല്ലെങ്കിലും ആ അവസ്ഥ കൈവിട്ട് പോകുന്ന ഘട്ടം വന്നാല്‍ അതൊരു രോഗാവസ്ഥയായി മാറാം. ഏകാന്തത നമ്മുടെ മനസ്സിനെയും ശരീരത്തെയും ബാധിക്കുന്നു. ലളിതമായ രീതികളിലൂടെ നമുക്ക് ഏകാന്തതയെ കൈകാര്യം ചെയ്യാനാകും . ഏകാന്തതയെ മറികടക്കാനുള്ള ചില കാര്യങ്ങള്‍ മനസ്സിലാക്കാം, വരൂ.

ഏകാന്തതയെ മറികടക്കാനുള്ള ആദ്യപടി നാം സ്വന്തം വികാരങ്ങളെ അംഗീകരിക്കുക എന്നതാണ്. അവയെ മറച്ചുവെക്കുകയോ അവഗണിക്കുകയോ ചെയ്യരുത്. ഏകാന്തതയെക്കുറിച്ച് മറ്റുള്ളവരോട് സംസാരിക്കുന്നത് അതിന്റെ ശക്തി കുറയ്ക്കാന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. സുഹൃത്തുമായോ ഒരു നമ്മെ മനസ്സിലാക്കുന്ന ആളുകളുമായോ നമ്മുടെ വൈകാരിക അവസ്ഥകള്‍ പങ്കിടുന്നത് ആശ്വാസം നല്‍കും.

സാമൂഹ്യബന്ധങ്ങള്‍ നഷ്ടപ്പെടുന്നതാണ് നമ്മെ ഏകാന്തതയിലേക്ക് നയിക്കുന്നത്. മറ്റുള്ളവരുമായി ബന്ധം നിലനിര്‍ത്താന്‍ എപ്പോഴും ശ്രമിക്കുക. സുഹൃത്തുക്കളെയും അയല്‍ക്കാരെയുമെല്ലാം വീട്ടിലേക്ക് വിളിക്കാം. നമ്മുടെ താല്‍പ്പര്യങ്ങളുമായി യോജിച്ചു പോകുന്ന കൂട്ടായ്മകളില്‍ ചേരാം. ആളുകളെ മുഖാമുഖം കാണുന്നത് ഒറ്റപ്പെടലിന്റെ വികാരങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് മയോ ക്ലിനിക് പറയുന്നു. പതിവായി സാമൂഹിക പ്രവര്‍ത്തനങ്ങളിലേക്ക് ഇറങ്ങുന്നത് നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും മാനസികാരോഗ്യം ഉയര്‍ത്തുകയും ചെയ്യുന്നു.

അച്ചടക്കം എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമല്ല. എന്നാല്‍ എല്ലാ പരിഹാരങ്ങള്‍ക്കും ഒരു അടിത്തറയായി അച്ചടക്കം ഉണ്ടാകണം. ഇതിനായി ഒരു ദിനചര്യ നമുക്ക് ഉണ്ടാകുന്നത് നല്ലതാണ്. പതിവായി ഓരോ ജോലികള്‍ ചെയ്യുന്നത് നമ്മുടെ ദിവസത്തിന് ഒരു ഘടന നല്‍കുന്നു. അതിരാവിലെ ഉണരുക, കൃത്യസമയത്ത് ഭക്ഷണം കഴിക്കുക, ഒരു ചെറിയ നടത്തത്തിന് ഇറങ്ങുക തുടങ്ങിയ ലളിതമായ ലക്ഷ്യങ്ങള്‍ രൂപപ്പെടുത്താന്‍ കഴിയും. ഇങ്ങനെയുള്ള ദൈനംദിന പദ്ധതികള്‍ സമ്മര്‍ദ്ദം കുറയ്ക്കാനും വൈകാരിക സന്തുലിതാവസ്ഥ സൃഷ്ടിക്കാനും സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

പ്രകൃതിയില്‍ മുഴുകി സമയം ചെലവഴിക്കുന്നത് നല്ലൊരു മാര്‍ഗ്ഗമാണ്. പാര്‍ക്കില്‍ നടക്കുകയോ പക്ഷികളെ നിരീക്ഷിക്കുകയോ ഒക്കെ ചെയ്യാം. പ്രകൃതി നമുക്ക് സമാധാനം നല്‍കുന്ന. പ്രകൃതിഭംഗിയുള്ള ഇടങ്ങളിലെ ശുദ്ധവായു മനസ്സിനെ വളരെയേറെ സാന്ത്വനിപ്പിക്കും എന്നറിയുക. 

ഏകാന്തത അകറ്റാന്‍ ഏറെ പേര്‍ പരീക്ഷിച്ച് വിജയിച്ചിട്ടുള്ള കാര്യമാണ് ഹോബികളിലേക്ക് തിരിയുക എന്നത്. പെയിന്റിംഗ്, വായന, പൂന്തോട്ടപരിപാലനം, സംഗീതം കേള്‍ക്കുക തുടങ്ങിയ ആകാം. ഹോബി മനസ്സിനെ സജീവമായി നിലനിര്‍ത്തുകയും സന്തോഷം നല്‍കുകയും ചെയ്യുന്നു. അവ നമ്മെക്കുറിച്ച് അഭിമാനം തോന്നിക്കാനും സഹായിക്കുന്നു.

മറ്റൊരു മാര്‍ഗ്ഗം സാമൂഹ്യ പ്രവര്‍ത്തനമാണ്. സഹായം ആവശ്യമുള്ളവരെ സഹായിക്കാം. ഇതിന് ആരുടെയും പിന്തുണയൊന്നും വേണ്ട. ഒറ്റയ്ക്ക് ഇറങ്ങി ആവശ്യക്കാരെ കണ്ടെത്താം. സ്വമേധയാ സേവനം ചെയ്യാം. മറ്റുള്ളവരെ സഹായിക്കുന്നത് നമുക്ക് ഒരു ലക്ഷ്യബോധം നല്‍കും. കാരുണ്യ സേവനങ്ങള്‍ ചെയ്യുന്നത് മനുഷ്യബന്ധം ഉറപ്പിക്കുന്നു. അത് ഏകാന്തത കുറയ്ക്കുകയും ചെയ്യും.

ഏകാന്തത ദീര്‍ഘകാലമായി അനുഭവപ്പെടുന്നുവെങ്കില്‍ ശ്രദ്ധിക്കണം. ഇവിടെ ഒരു ഡോക്ടറുടെ സഹായം വേണ്ടി വന്നേക്കും. സഹായം ചോദിക്കുന്നതില്‍ ലജ്ജിക്കേണ്ടതില്ല. ഏകാന്തത വലിയ പ്രയാസമുണ്ടാക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ അത് എന്നേക്കും നിലനില്‍ക്കില്ല. ചെറിയ പരിഹാരങ്ങളിലൂടെ ആ അവസ്ഥയെ മറികടക്കാനും ആരോഗ്യകരമായ ബന്ധങ്ങള്‍ വീണ്ടും കെട്ടിപ്പടുക്കാനും കഴിയും.

Reference
1. Depression : How to help a family member
2. Tips to reduce stress

Related News

ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

കൺമുന്നിൽ കാഴ്ചകളുടെ വസന്തം സദാ പ്രാപ്യമാകുന്ന ലോകത്ത് ജീവിക്കുന്നവരാണ് നമ്മൾ. വിരൽത്തുമ്പിൻ്റെ ചലനങ്ങൾക്കനുസരിച്ച് ലോകം മുഴുവൻ കാണാൻ കഴിയുന്നവർ. അക്ഷരങ്ങളിലൂടെ അറിവിൻ്റെ ആഴം ആസ്വദിക്കാനറിയുന്നവർ.  പക്ഷെ, അകക്കണ്ണിൻ്റെ...

ജനുവരി 4, 2026 2:01 pm
അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

ജീവിതത്തിൽ ചിലപ്പോഴെങ്കിലും നമ്മുടെ ആഗ്രഹങ്ങൾ നമുക്കു തന്നെ ഭാരമായിത്തോന്നാറുണ്ട്. ജീവിക്കുന്ന സാഹചര്യത്തെയും സമൂഹത്തിൽ പെരുമാറേണ്ട രീതികളെയും വ്യക്തമായി അറിയുമ്പോഴും വ്യവസ്ഥാപിത ചട്ടക്കൂടിനുള്ളിൽ ജീവിക്കാൻ വേണ്ട തിരിച്ചറിവുകൾ ഉള്ളപ്പോഴും...

ജനുവരി 4, 2026 2:00 pm
അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

ശാരീരികമായും മാനസികമായും രോഗങ്ങളേതുമില്ലാതെ, ശാന്തതയും സ്വസ്ഥതയും ആസ്വദിക്കാനാകുന്ന അവസ്ഥയിൽ ജീവിക്കാൻ കഴിയണമെന്നാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. വേദനകളെല്ലാം അപ്രത്യക്ഷമാവുകയും ജീവിതം ശാന്തസുന്ദരമാകുകയും ചെയ്യുന്ന ലക്ഷ്യസ്ഥാനമായാണ് പലപ്പോഴും നാം ആരോഗ്യത്തെ...

ജനുവരി 4, 2026 1:59 pm
അമിത ലൈംഗികാസക്തി: ശാസ്ത്രം പറയുന്നതെന്ത്?

അമിത ലൈംഗികാസക്തി: ശാസ്ത്രം പറയുന്നതെന്ത്?

മനഃശാസ്ത്രജ്ഞർ നൽകുന്ന നിർവ്വചനമെന്തെന്ന് മനസ്സിലാക്കാം പലപ്പോഴും സ്വഭാവദൂഷ്യമെന്നോ വൈകൃതമെന്നോ വ്യാഖ്യാനിക്കപ്പെടുന്ന വിഷയമാണ് അമിത ലൈംഗികാസക്തി. അമിതാസക്തിയുള്ള വ്യക്തിയുടെ കുടുംബാംഗങ്ങളും സമൂഹവും ഇത്തരത്തിൽ നിർവ്വചനങ്ങൾ നൽകുമ്പോഴും, യാഥാർത്ഥ്യം ഇതിൽ...

ജനുവരി 2, 2026 11:15 pm
Top
Subscribe