ശബ്‌ദം ഇടറാതെ നോക്കാം: ആരവങ്ങൾ നിറഞ്ഞ ലോകത്ത് തൊണ്ട എങ്ങനെ സംരക്ഷിക്കാം

ശബ്‌ദം ഇടറാതെ നോക്കാം: ആരവങ്ങൾ നിറഞ്ഞ ലോകത്ത് തൊണ്ട എങ്ങനെ സംരക്ഷിക്കാം

മനസ്സിലുള്ള ചിന്തകൾ, ധാരണകൾ, സ്വപ്നങ്ങൾ, അനുഭവങ്ങൾ – അങ്ങനെയെല്ലാം പ്രകടിപ്പിക്കാനുള്ള മാർഗ്ഗമാണ് നമ്മുടെ ശബ്ദം. വാസ്തവത്തിൽ നമ്മുടെ മനസ്സിലുള്ള കാര്യങ്ങളേയും ലോകത്തേയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയായാണ് ശബ്ദം നിലകൊള്ളുന്നത്.

ജോലിയുടെ സ്വഭാവവും പ്രവർത്തന രീതിയുമനുസരിച്ച് പലർക്കും കൂടുതൽ നേരം ശബ്ദം ഉപയോഗിക്കേണ്ടി വരുന്നു. അദ്ധ്യാപകർ, ഗായകർ, കസ്റ്റമർ സർവീസ് രംഗത്തുള്ളവർ, അല്ലെങ്കിൽ പൊതു പ്രഭാഷകർ എന്നിങ്ങനെയുള്ള പലർക്കും, അമിതമായി തൊണ്ട പ്രവർത്തിപ്പിക്കേണ്ടതായിട്ടുണ്ട്. മണിക്കൂറുകളോളം സംസാരിക്കുന്നത്, വരണ്ട അന്തരീക്ഷം, മലിനീകരണം, മാനസിക സമ്മർദ്ദം എന്നിവയെല്ലാം സംസാരമെന്ന ലളിതമായ കാര്യത്തെ ബുദ്ധിമുട്ടാക്കി മാറ്റിയേക്കാം.

നമ്മുടെ ആധുനിക ജീവിതശൈലി എങ്ങനെയാണ് ശബ്ദപേശികളെ (Vocal Cords) ക്ഷീണിപ്പിക്കുന്നത് എന്നും ശബ്ദം തളരുന്നതിൻ്റെ സൂചനകൾ എങ്ങനെ തിരിച്ചറിയാമെന്നും തൊണ്ടയുടെ ആരോഗ്യം സ്വാഭാവികമായും ശ്രദ്ധയോടെയും എങ്ങനെ വീണ്ടെടുക്കാമെന്നും nellikka.life ലൂടെ നമുക്ക് മനസ്സിലാക്കാം.

ശബ്ദം അമിതമായി ജോലി ചെയ്യുമ്പോൾ

ശബ്ദം ഉത്ഭവിക്കുന്നത് സ്വനപേടകത്തിലെ (Larynx)  സ്വരതന്തുക്കൾ (Vocal Cords) എന്നറിയപ്പെടുന്ന രണ്ട് ചെറിയ പേശികളിൽ നിന്നാണ്. നമ്മൾ പുറപ്പെടുവിക്കുന്ന ഓരോ ശബ്ദവും പേശികളുടെ നിയന്ത്രണത്തിൻ്റെയും ശ്വാസത്തിൻ്റെയും കമ്പനത്തിൻ്റെയും സൂക്ഷ്മമായ ഏകോപനമാണ്.

എന്നാൽ, ഈ സ്വരനാളികൾ അമിതമായി ഉപയോഗിക്കുകയോ തെറ്റായി ഉപയോഗിക്കുകയോ ചെയ്യുമ്പോൾ, അവ വീർക്കുകയും നീർക്കെട്ട് ഉണ്ടാവുകയും ചെയ്യുന്നു. ഈ അവസ്ഥയാണ് കൃകവീക്കം (Laryngitis). തുടർച്ചയായ ആയാസം ചെറിയ തടിപ്പുകൾക്ക്  (Vocal Nodules) കാരണമാവാം. തഴമ്പ് പോലെയുള്ള ഈ ചെറിയ വളർച്ചകൾ ശബ്ദം, അടഞ്ഞതും പരുപരുത്തതും ആക്കുകയും ചെയ്യും.

സംസാരത്തിന് ആയാസം അനുഭവപ്പെടുന്നതിൻ്റെ സാധാരണ കാരണങ്ങൾ:

  • അമിതമായി ഉച്ചത്തിൽ അല്ലെങ്കിൽ തുടർച്ചയായി മണിക്കൂറുകളോളം സംസാരിക്കുന്നത് (അദ്ധ്യാപകർ, ടൂർ ഗൈഡുകൾ, കോൾ സെൻ്റർ ജീവനക്കാർ എന്നിവർക്ക്  ഇതനുഭവപ്പെടാറുണ്ട്).
  • വോക്കൽ വാം-അപ്പ് (Vocal warm-ups) ഇല്ലാതെ അല്ലെങ്കിൽ ശരിയായ സാങ്കേതിക വിദ്യ (ടെക്നിക്ക്) ഇല്ലാതെ പാടുന്നത്.
  • ശബ്ദായമാനമായ ചുറ്റുപാടുകളിൽ സംസാരിക്കുന്നത്, പശ്ചാത്തല ശബ്ദത്തിനനുസരിച്ച്  സ്വന്തം ശബ്ദം അമിതമായി ഉയർത്തേണ്ടി വരുന്നത്. 
  • തുടർച്ചയായി കണ്ഠശുദ്ധിയോ (തൊണ്ട ക്ലിയർ ചെയ്യുക) ചുമയ്ക്കുകയോ ചെയ്യുന്നത്.

വൈകുന്നേരമാകുമ്പോഴേക്കും  നിങ്ങളുടെ ശബ്ദം തളരുകയോ, പരുപരുത്തതാവുകയോ, ശബ്ദം വരാതിരിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ, അത് വിശ്രമം നൽകാൻ ശരീരം  ആവശ്യപ്പെടുന്നതിൻ്റെ സൂചനയാണ്.

അദൃശ്യ ശത്രുക്കൾ: മലിനീകരണം, വരണ്ട വായു, നിർജ്ജലീകരണം

നഗരങ്ങളിലെ ജീവിതം തൊണ്ടയെ നിരന്തരമായ പ്രകോപനങ്ങൾക്ക് വിധേയമാക്കുന്നു — പൊടി, വാഹനങ്ങളുടെ പുക, ഇൻഡോർ എയർ കണ്ടീഷണറുകൾ എന്നിവയെല്ലാം ഇതിൽപ്പെടും. ഈ കണികകൾ തൊണ്ടയെ ഈർപ്പമുള്ളതായും വഴക്കമുള്ളതായും നിലനിർത്തുന്ന ശ്ലേഷ്മസ്തരങ്ങളെ (mucous membranes) വരണ്ടതാക്കുകയും നീർക്കെട്ട് ഉണ്ടാക്കുകയും ചെയ്യുന്നു.

നിർജ്ജലീകരണം (Dehydration) ഈ പ്രശ്നം കൂടുതൽ വഷളാക്കുന്നു. ആവശ്യത്തിന് വെള്ളം കുടിക്കാതിരുന്നാൽ, സ്വരനാളികളിലെ ഈർപ്പം നഷ്ടപ്പെടുകയും, കമ്പനം സുഗമമല്ലാതാവുകയും പരസ്പരം  ഉരസുന്നതുപോലെ പരുപരുത്തതായി മാറുകയും ചെയ്യും.

ശ്രദ്ധിക്കേണ്ട പ്രധാന ലക്ഷണങ്ങൾ

നിങ്ങളുടെ തൊണ്ട വിശ്രമം ആവശ്യപ്പെടുന്നുണ്ടോ എന്ന് തിരിച്ചറിയാൻ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക:

  • തൊണ്ടയിൽ തുടർച്ചയായ വരൾച്ചയോ പുകച്ചിലോ അനുഭവപ്പെടുക.
  • രാവിലെ എഴുന്നേൽക്കുമ്പോൾ ശബ്ദം അടഞ്ഞിരിക്കുകയോ, ഇടയ്ക്കിടെ തൊണ്ട ക്ലിയർ ചെയ്യേണ്ടി വരികയോ ചെയ്യുക.
  • സംസാരിക്കുമ്പോഴോ പാടുമ്പോഴോ ഇടയ്ക്കിടെ വെള്ളം കുടിക്കാൻ  തോന്നുക.

ശ്രദ്ധിക്കുക: എപ്പോഴും ഒരു വെള്ളക്കുപ്പി അടുത്തു കരുതുക. കഫീൻ ശരീരത്തിലെ ജലാംശം കുറയ്ക്കുന്നതിനാൽ, അമിതമായി കാപ്പി കുടിക്കുന്നത് ഒഴിവാക്കുക. ഇളംചൂടുവെള്ളമാണ് ശബ്ദപേശികൾക്ക് ഏറ്റവും ഉത്തമം.

വിശ്രമം, ജലാംശം, ശരിയായ നില്പ്: ശബ്ദ സംരക്ഷണത്തിൻ്റെ അടിസ്ഥാനം

ശബ്ദപേശികളുടെ ആരോഗ്യം, നിങ്ങൾ എത്രമാത്രം സംസാരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നതുപോലെ തന്നെ എങ്ങനെ സംസാരിക്കുന്നു എന്നതിനെയും ആശ്രയിച്ചിരിക്കുന്നു.

1.ജലാംശം ഉറപ്പാക്കുക: ദിവസവും 8–10 ഗ്ലാസ് വെള്ളം കുടിക്കുക. ഇത് വോക്കൽ ഫോൾഡുകൾക്ക് വഴക്കം നൽകുകയും ഘർഷണം കുറയ്ക്കുകയും ചെയ്യുന്നു.

2.ശരീരനില പ്രധാനം: ശരിയായ ശരീരനില ശ്വാസമെടുക്കുന്നതിനെ സഹായിക്കും. കൂനിക്കൂടി ഇരിക്കുന്നത് ഡയഫ്രത്തെ (Diaphragm) ഞെരുക്കുകയും, തൊണ്ടയെ അമിതമായി പണിയെടുക്കേണ്ട അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യും.

3.സംസാരത്തിന് ഇടവേള നൽകുക: ദിവസം മുഴുവൻ സംസാരിക്കുന്ന പ്രൊഫഷണലുകൾ ഓരോ മണിക്കൂറിലും എടുക്കുന്ന ചെറിയ നിശബ്ദ നിമിഷങ്ങൾ നീർക്കെട്ട് തടയാൻ സഹായിക്കും.

4.ഡയഫ്രത്തിൽ നിന്ന് ശ്വാസമെടുക്കുക: നെഞ്ചിൽ നിന്ന് മാത്രം ശ്വാസമെടുക്കുന്നത് തൊണ്ടയ്ക്ക് ആയാസം നൽകും; വയറിൽ നിന്നുള്ള ആഴത്തിലുള്ള ശ്വാസം സ്വാഭാവികമായ ശബ്ദത്തിന് സഹായകമാകുന്നു.

5.മന്ത്രിക്കുന്നത് ഒഴിവാക്കുക: സ്വകാര്യംപറയുന്ന പോലെ ശബ്ദം വളരെ താഴ്ത്തി സംസാരിക്കുന്നതിൽ അപാകതയില്ല എന്ന് തോന്നാമെങ്കിലും, ഇത് വോക്കൽ കോർഡുകൾക്ക് കൂടുതൽ സമ്മർദ്ദം നൽകും.

തൊണ്ടയിലെ അസ്വസ്ഥത മാറ്റാനുള്ള പ്രകൃതിദത്ത വഴികൾ

നീർക്കെട്ട് മാറ്റാനും ശബ്ദത്തിന് വഴക്കം നൽകാനും പ്രകൃതി ചില ലളിതമായ വഴികൾ നമുക്കായി ഒരുക്കിയിട്ടുണ്ട്:

  • തേനും ചെറുചൂടുവെള്ളവും: ഇത് തൊണ്ടയിൽ ആവരണം തീർത്ത് അസ്വസ്ഥത കുറയ്ക്കുന്നു, കൂടാതെ നേരിയ ആൻ്റി ബാക്ടീരിയൽ ഗുണങ്ങളും നൽകുന്നു.
  • തുളസി/ഇഞ്ചി ചായ: ഈ ഔഷധങ്ങൾക്ക് അസ്വസ്ഥത മാറ്റാനുള്ള ഗുണങ്ങളും നീർക്കെട്ട് കുറയ്ക്കാനുള്ള കഴിവുമുണ്ട്; കൂടുതൽ സംസാരിക്കുന്നതിന് മുൻപോ ശേഷമോ ഈ ചായ സാവധാനം കുടിക്കുക.
  • ആവി പിടിക്കുക: വരണ്ട ശ്വാസനാളങ്ങളെ ഈർപ്പമുള്ളതാക്കാനും കഫക്കെട്ട് അയവുള്ളതാക്കാനും 5–10 മിനിറ്റ് നേരം ചെറുചൂടുള്ള ആവി ശ്വസിക്കുക.
  • മുറിയിൽ ഈർപ്പം നിലനിർത്തുക: വരണ്ട കാലാവസ്ഥയിലോ എയർ കണ്ടീഷണർ ഉപയോഗിക്കുമ്പോഴോ ഒരു ഹ്യുമിഡിഫയർ ഉപയോഗിക്കുന്നത് മുറിയ്ക്കകത്തുള്ള വായുവിനെ മെച്ചപ്പെടുത്തും.
  • പുകവലിയും മദ്യപാനവും ഒഴിവാക്കുക: ഇവ രണ്ടും സ്വനപേടകത്തിലെ (Larynx) ലോലമായ കോശങ്ങളെ പ്രകോപിപ്പിക്കുകയും വരണ്ടതാക്കുകയും ചെയ്യുന്നു.

എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?

രണ്ടാഴ്ചയിലധികം ശബ്ദമടപ്പ് അല്ലെങ്കിൽ തൊണ്ട വേദന നീണ്ടുനിൽക്കുകയാണെങ്കിൽ, അല്ലെങ്കിൽ താഴെ പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നിങ്ങൾ ഒരു ഡോക്ടറുടെ സഹായം തേടണം:

  • ജലദോഷമില്ലാതെ ശബ്ദം പൂർണ്ണമായി നഷ്ടപ്പെടുക.
  • സംസാരിക്കുമ്പോഴോ ഭക്ഷണം ഇറക്കുമ്പോഴോ വേദന അനുഭവപ്പെടുക.
  • കഫത്തിൽ രക്താംശം കാണുക.
  • തൊണ്ടയിൽ കടുപ്പമോ മുഴയോ അനുഭവപ്പെടുക.

ഈ സാഹചര്യങ്ങളിൽ, ഒരു ഇ.എൻ.ടി സ്പെഷലിസ്റ്റിനെ അല്ലെങ്കിൽ വോയ്സ് തെറാപ്പിസ്റ്റിനെ കാണുക. തുടർച്ചയായുള്ള ആയാസം നോഡ്യൂളുകളോ (Nodules) അല്ലെങ്കിൽ കടുത്ത കൃകവീക്കമോ (Chronic Laryngitis) ആണോ എന്ന് കണ്ടെത്താൻ ലാരിംഗോസ്കോപ്പിക് പരിശോധന (Laryngoscopic evaluation) ആവശ്യമായി വന്നേക്കാം.

ആധുനിക ലോകത്തെ ഒച്ചപ്പാടുള്ള, മലിനമായ, വേഗതയേറിയ സാഹചര്യത്തിൽ ശബ്ദത്തിന് ശ്രദ്ധയോടെയുള്ള പരിചരണം അനിവാര്യമാണ്.

ജലാംശം, വിശ്രമം, ശരിയായ ശരീരനില, ചെറിയ സ്വയം പരിചരണ പ്രവർത്തികൾ എന്നിവ ശ്വാസ- ശബ്ദ താളം നിലനിർത്താൻ സഹായിക്കും.

 ശബ്ദം സംരക്ഷിക്കുക എന്നാൽ കുറച്ച് സംസാരിക്കുക എന്നല്ല അർത്ഥമാക്കുന്നത് — തൊണ്ടയെ പരിപാലിക്കുന്ന തരത്തിൽ വിവേകത്തോടെ സംസാരിക്കുക എന്നതാണ്.

ഹൃദയത്തിന് നൽകുന്ന അതേ ശ്രദ്ധ ശബ്ദത്തിനും നൽകുക — കാരണം ഇവ രണ്ടും സംസാരിക്കുന്നത് ജീവിതത്തിന്റെ ഭാഷയാണ്.

References:

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe