സ്ത്രീകളിലെ സ്വയംഭോഗം:  പ്രാധാന്യം മനസ്സിലാക്കാം, തെറ്റിദ്ധാരണകൾ തിരുത്താം

സ്ത്രീകളിലെ സ്വയംഭോഗം:  പ്രാധാന്യം മനസ്സിലാക്കാം, തെറ്റിദ്ധാരണകൾ തിരുത്താം

സമസ്തമേഖലകളിലും മുന്നേറാൻ വെമ്പൽ കൊള്ളുന്ന ഒരു സമൂഹമാണ് നമ്മുടേത്. ചിന്തകളിലും ധാരണകളിലുമൊക്കെ കാലോചിതമായ പരിഷ്ക്കാരങ്ങൾ സ്വീകരിക്കുന്ന ജനത. എങ്കിലും കുട്ടിക്കാലം മുതൽക്കേ മനസ്സിൽ വേരൂന്നിയ ചില ധാരണകളെ തിരുത്താൻ ഈ സമൂഹത്തിലെ പലർക്കും ബുദ്ധിമുട്ടുണ്ട്. ആധുനിക കാലത്ത് തുറന്നുപറച്ചിലുകൾ ഉയർന്നു വരുന്നുണ്ടെങ്കിലും മനസ്സിൽ രൂഢമൂലമായിരിക്കുന്ന ധാരണകൾ മാറ്റാൻ തയ്യാറല്ലാത്തവരാണ് ഏറെയും. ലൈംഗികതയുടെ കാര്യം തന്നെ ഉദാഹരണമായെടുക്കാം. കുഞ്ഞുങ്ങളുടെ ശാരീരിക – മാനസിക വളർച്ചാവികാസങ്ങളുടെ കാലത്ത്, അവർ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുമ്പോൾ മുതൽക്കേ മുതിർന്നവർ, അതെന്തോ അരുതാത്ത കാര്യമാണെന്നും അങ്ങനെ ചെയ്താൽ അസുഖം വരുമെന്നും പറഞ്ഞ് വിലക്കാൻ തുടങ്ങുന്നു. പ്രത്യുൽപ്പാദനം സംബന്ധിച്ച് കുഞ്ഞിൻ്റെ ഭാഗത്തുനിന്നു വരുന്ന നിഷ്ക്കളങ്കമായ ചോദ്യങ്ങൾക്ക് , ആ പ്രായത്തിൽ  മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ മറുപടി പറയേണ്ടതിനു പകരം, കുഞ്ഞിനെ ശകാരിച്ച്, അത്തരം ചോദ്യങ്ങൾ പോലും നിഷിദ്ധമാണെന്ന തരത്തിൽ മുതിർന്നവർ പെരുമാറുന്നു.  കുട്ടികൾക്ക്, പ്രത്യേകിച്ച് പെൺകുട്ടികൾക്ക്  നൽകുന്ന ഈ അവ്യക്തബോധം,ബാല്യകൌമാരങ്ങൾ പിന്നിട്ട് യുവത്വത്തിലെത്തുമ്പോഴും അവരെ പിന്തുടരുന്നു.    

സമൂഹം പതിയെ മാറുന്നുണ്ടെങ്കിലും, ഇന്നും പല പെൺകുട്ടികളും സ്വന്തം ശരീരത്തെക്കുറിച്ച് കൃത്യമായ അറിവ് ലഭിക്കാതെയാണ് വളരുന്നത്. അവരുടെ ആരോഗ്യത്തിൽ സ്വയംഭോഗത്തിനുള്ള പങ്കിനെക്കുറിച്ചുള്ള വിജ്ഞാനം അവർക്ക് ലഭിക്കാറേയില്ല. ശാസ്ത്രത്തിൻ്റെ വീക്ഷണകോണിൽ നിന്നുതന്നെ  സ്വയംഭോഗത്തിൻ്റെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാം. 

സ്ത്രീകളിലെ സ്വയംഭോഗം, പ്രത്യേകിച്ച് ആധുനിക ഇന്ത്യൻ സാഹചര്യത്തിൽ, അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് അനിവാര്യമാകുന്നത് എന്തുകൊണ്ടാണെന്ന് നമുക്ക് ആദ്യം പരിശോധിക്കാം.

സ്ത്രീകളിലെ സ്വയംഭോഗത്തിന് പിന്നിലെ ശാസ്ത്രം

ലൈംഗിക സുഖം അനുഭവിക്കാനും, മിക്കപ്പോഴും രതിമൂർച്ഛ നേടാനും വേണ്ടി ലൈംഗികാവയവങ്ങളെ സ്വയം ഉത്തേജിപ്പിക്കുന്ന പ്രവൃത്തിയാണ് സ്വയംഭോഗം. സ്ത്രീകളെ സംബന്ധിച്ചിടത്തോളം, ഈ പ്രക്രിയയിൽ കൃസരി (clitoris), യോനി, അല്ലെങ്കിൽ മറ്റ് ലൈംഗിക സംവേദനക്ഷമമായ ഭാഗങ്ങൾ എന്നിവയുടെ ഉത്തേജനമാണ് ഉൾപ്പെടുന്നത്. The Journal of Sexual Medicine, Archives of Sexual Behavior പോലുള്ള ആധികാരിക ജേണലുകളിൽ പ്രസിദ്ധീകരിച്ച പഠനങ്ങൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ രേഖകൾ അനുസരിച്ച്, സ്ത്രീകളിലെ സ്വയംഭോഗം ലൈംഗിക സംതൃപ്തി വർദ്ധിപ്പിക്കാനും, മാനസിക പിരിമുറുക്കം കുറയ്ക്കാനും, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

ശാസ്ത്രീയമായി തെളിയിക്കപ്പെട്ട പ്രധാന ഗുണങ്ങൾ:

ഹോർമോൺ സന്തുലിതമാക്കാൻ സഹായിക്കുന്നു – സ്വയംഭോഗം ശരീരത്തിലെ ഹോർമോണുകളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും അതുവഴി പ്രത്യുൽപാദനപരമായ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

വൈകാരിക ശാക്തീകരണവും ശരീരാവബോധവും

ലൈംഗികസുഖത്തേക്കാൾ പ്രത്യുൽപാദനത്തിന് പ്രാധാന്യം നൽകിയിരുന്ന കീഴ്‌വഴക്കം നമ്മുടെ സമൂഹത്തിലുണ്ടായിരുന്നു. ആ ധാരണയിൽ നിന്ന് വഴിമാറിനടക്കാനും  സ്വന്തം ശരീരത്തെക്കുറിച്ച്  മനസ്സിലാക്കി, ആഗ്രഹങ്ങളും  പരിധികളും തിരിച്ചറിയാനും  സ്വയംഭോഗം സ്ത്രീകളെ സഹായിക്കുമെന്നതാണ് യാഥാർത്ഥ്യം.

ഇത് സ്ത്രീകളെ ഇനി പറയുന്ന കാര്യങ്ങൾക്ക് പ്രാപ്തരാക്കുന്നു:

  •  ലൈംഗിക വ്യക്തിത്വത്തിൽ ആത്മവിശ്വാസം വളർത്താൻ.
  • അവർക്ക് സുഖം നൽകുന്നതെന്തെന്ന് തിരിച്ചറിയാൻ.
  • ഉറക്കം മെച്ചപ്പെടുത്തുന്നു – രതിമൂർച്ഛയുടെ സമയത്ത് ശരീരം ഉൽപ്പാദിപ്പിക്കുന്ന ഓക്സിടോസിൻ, പ്രോലാക്ടിൻ തുടങ്ങിയ ഹോർമോണുകൾ നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.
  • ആർത്തവ വേദന കുറയ്ക്കുന്നു – രതിമൂർച്ഛയുടെ സമയത്തുണ്ടാകുന്ന ഇടുപ്പിലെ പേശികളുടെ സങ്കോചം ആർത്തവ വേദനയ്ക്ക് ആശ്വാസം നൽകുന്നു.
  • മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു – സ്വയംഭോഗം ചെയ്യുമ്പോൾ പുറത്തുവരുന്ന എൻഡോർഫിനുകൾ സന്തോഷം നൽകാനും ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കുന്നു.

തെറ്റിദ്ധാരണകൾ തിരുത്താം

ഇന്ത്യയിൽ, സ്ത്രീകളുടെ സ്വയംഭോഗത്തെക്കുറിച്ച് ധാരാളം തെറ്റിദ്ധാരണകൾ നിലവിലുണ്ട്. അവയിൽ ചിലത്:

  • “ഇത് തെറ്റായ പ്രവൃത്തിയാണ്”
  • “ഇത് വന്ധ്യതയ്‌ക്കോ മറ്റ് രോഗങ്ങൾക്കോ കാരണമാകും”
  • “ലൈംഗികത പുരുഷന്മാർക്ക് മാത്രം ആവശ്യമുള്ള ഒന്നാണ്, സ്ത്രീകൾക്കത് വേണ്ട”

ശാസ്ത്രീയമായ യാതൊരു അടിത്തറയുമില്ലാത്ത മിഥ്യാധാരണകളാണിവ. സ്വയംഭോഗം ശാരീരിക ദോഷങ്ങൾ ഒന്നുംതന്നെ ഉണ്ടാക്കുന്നില്ല. മറിച്ച്, ഇടുപ്പിലെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും യോനിയിൽ സ്വാഭാവികമായ ഈർപ്പം വർദ്ധിപ്പിക്കുന്നതിനും പേശികളുടെ ചലനം കാരണം മൂത്രാശയ അണുബാധയുടെ സാധ്യത കുറയ്ക്കുന്നതിനും ഇത് സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

തുറന്നു പറഞ്ഞേ മതിയാകൂ

സോഷ്യൽ മീഡിയയുടെയും ഡിജിറ്റൽ തെറാപ്പിയുടെയും മാനസികാരോഗ്യത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിൻ്റെയും ഈ കാലഘട്ടത്തിൽ, ഇത്തരം വിലക്കുകളെ മറികടക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. സ്ത്രീകളിലെ സ്വയംഭോഗത്തെ ഒരു സാധാരണ പ്രവൃത്തിയായി കാണുന്നത് പല ഗുണങ്ങളും നൽകും:

  • ലൈംഗിക സാക്ഷരതയെ പ്രോത്സാഹിപ്പിക്കുന്നു.
  • ശാരീരികമായ ആഗ്രഹങ്ങളെക്കുറിച്ചുള്ള നാണക്കേടും കുറ്റബോധവും കുറയ്ക്കുന്നു.
  • സ്വന്തം ശരീരത്തിൻമേലുള്ള വ്യക്തിയുടെ അവകാശബോധം വളർത്തുന്നു.

സുരക്ഷിതമായ, മുൻവിധികളില്ലാത്ത നല്ല അന്തരീക്ഷം മാതാപിതാക്കളും അധ്യാപകരും ഡോക്ടർമാരും സൃഷ്ടിക്കണം.  അവിടെ നിന്ന്, യുവതികൾക്ക് സംശയങ്ങൾ ചോദിക്കാനും ശരിയായ വസ്തുതകൾ മനസ്സിലാക്കാനും കഴിയണം.

സ്വയംഭോഗം പാപമല്ല, സ്വയം പരിചരണമാണ്

ചർമ്മസംരക്ഷണവും  ധ്യാനവും പോലെയുള്ള ഒരു കാര്യമായി  സ്വയംഭോഗവും സ്ത്രീയുടെ സ്വയം പരിചരണ ചര്യയുടെ ഭാഗമാക്കാം. ഇത് തികച്ചും വ്യക്തിപരവും അപകടരഹിതവുമാണ്. ഇത് പ്രകൃതിവിരുദ്ധമല്ല, അരുതാത്തതല്ല, പാപവുമല്ല. രതി ആസ്വദിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗങ്ങളിലൊന്നാണിത്. തെറ്റായ കീഴ്വഴക്കങ്ങളുടെ അതിർവരമ്പുകൾ  ഭേദിച്ച് സ്ത്രീകൾ മുന്നേറുന്ന സമകാലിക ഇന്ത്യയിൽ, ലൈംഗികാരോഗ്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെയും തിരുത്തിയെഴുതേണ്ട സമയമാണിത്.

സ്വയംഭോഗം നാണക്കേടുണ്ടാക്കുന്ന ഒന്നല്ല., അതിൽ കുറ്റബോധത്തിൻ്റെ കാര്യവുമില്ല. അത് ജൈവികവും വ്യക്തിപരവും തികച്ചും മാനുഷികവുമാണ്. എല്ലാത്തിനുമുപരി, അത് ഓരോ വ്യക്തിയിലും അധിഷ്ഠിതമായ സ്വാതന്ത്ര്യമാണ്. 

Scientific References

1. Relief from stress, anxiety, and improved mood
Archives of Sexual Behavior എന്ന ജേണലിൽ 2024-ൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്ന സ്ത്രീകൾ, അവയെ അതിജീവിക്കാനുള്ള  മാർഗ്ഗമായി സ്വയംഭോഗം, പ്രത്യേകിച്ച് കൃസരിയിലെ ഉത്തേജനം നടത്തുന്നതായി കണ്ടെത്തി. ഇത് അവർക്ക് സന്തോഷവും  ആശ്വാസവും നൽകി, മെച്ചപ്പെട്ട മാനസികാവസ്ഥയിലേക്ക് നയിച്ചുവെന്നും പഠനം വ്യക്തമാക്കുന്നു.

2. Physical health benefits: Sleep, cramps, infection prevention
വിമൻസ് ഹെൽത്ത് നെറ്റ്‌വർക്കിലെ ഒരു ലേഖനം പറയുന്നത്, ഗർഭാശയമുഖം വികസിക്കുന്നതിലൂടെ ഗർഭാശയത്തെയും മൂത്രാശയത്തെയും ബാധിക്കുന്ന അണുബാധകൾ തടയാനും, ഇടുപ്പിലെ പേശികളുടെ സങ്കോചം വഴി ആർത്തവ വേദനയ്ക്ക് ആശ്വാസം നൽകാനും, ഓക്സിടോസിൻ, എൻഡോർഫിൻ എന്നിവയുടെ ഉത്പാദനം വഴി ഉറക്കം മെച്ചപ്പെടുത്താനും സ്വയംഭോഗം സഹായിക്കുമെന്നാണ്.

3. Enhanced self-esteem, sexual satisfaction, and reduced stress
Cleveland Clinic notes that women who masturbate report higher self-esteem, greater libido, improved sexual satisfaction, relief from menstrual discomfort, and better sleep quality—all tied to lowered cortisol levels and mood regulation

ക്ലീവ്‌ലാൻഡ് ക്ലിനിക്കിൻ്റെ റിപ്പോർട്ട് അനുസരിച്ച്, സ്വയംഭോഗം ചെയ്യുന്ന സ്ത്രീകൾക്ക് ആത്മാഭിമാനവും ആരോഗ്യകരമായ തരത്തിൽ  ലൈംഗിക താൽപ്പര്യവും മെച്ചപ്പെട്ട ലൈംഗിക സംതൃപ്തിയും ആർത്തവ സംബന്ധമായ അസ്വസ്ഥതകളിൽ നിന്ന് ആശ്വാസവും സ്വസ്ഥമായ ഉറക്കവും ലഭിക്കുന്നതായി പറയുന്നു. ഇതെല്ലാം, സ്വയംഭോഗം, സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയ്ക്കുന്നതുകൊണ്ടും  മാനസികാവസ്ഥ നിയന്ത്രിക്കാൻ സഹായിക്കുന്നതിനാലുമാണെന്നും  ഗവേഷണങ്ങൾ അടിവരയിട്ട് പറയുന്നു.. 

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe