ദന്താരോഗ്യത്തിന് പിന്നിലെ യഥാർത്ഥ ഹീറോ – അറിയാതെ പോകല്ലേ ഫ്ളോസിംഗിൻ്റെ ഗുണം

ദന്താരോഗ്യത്തിന് പിന്നിലെ യഥാർത്ഥ ഹീറോ – അറിയാതെ പോകല്ലേ ഫ്ളോസിംഗിൻ്റെ ഗുണം

ദന്ത ശുചീകരണത്തിൻ്റെ ആദ്യ വാക്കാണ് പല്ലുതേപ്പ് . എന്നാൽ,  ആരോഗ്യമുള്ള പല്ലുകളുടെയും മോണകളുടെയും യഥാർത്ഥ രഹസ്യം  ഫ്ലോസ് എന്ന നേർത്തു മിനുത്ത നാരാണെന്ന് നമ്മളിൽ എത്ര പേർക്കറിയാം? 

നന്നായി സമയമെടുത്ത് പല്ലുതേച്ചാൽത്തന്നെ വായ വൃത്തിയാക്കൽ പൂർണ്ണമായി എന്ന് വിചാരിക്കുന്നർ നമുക്കിടയിൽ ധാരാളമുണ്ട്. വാസ്തവത്തിൽ, ടൂത്ത് ബ്രഷിന് എത്താൻ കഴിയാത്ത ഭാഗങ്ങളിൽ കടന്ന് ചെന്ന് വൃത്തിയാക്കുക എന്ന കർമ്മമാണ് ഫ്ളോസ് എന്ന ചെറുനാര് ചെയ്യുന്നത്. പല്ലുകൾക്കിടയിലുള്ള തീരെ ചെറിയ വിടവുകളിൽ വൃത്തിയാക്കുന്നതിലൂടെ പല ദന്തരോഗങ്ങളെയും തടയാനാകുന്നു.

എന്താണ് ഫ്ലോസിംഗ് ?

പല്ലുകൾക്കിടയിലും മോണയുും പല്ലും ചേരുന്ന ഭാഗങ്ങളിലും  തങ്ങി നിൽക്കുന്ന ഭക്ഷണ അവശിഷ്ടങ്ങൾ, പ്ലാക്ക്, ബാക്ടീരിയ തുടങ്ങിയവ നീക്കം ചെയ്യാൻ വേണ്ടി, നേർത്ത നൂല് പോലെയുള്ള ഡെന്റൽ ഫ്ലോസ് ഉപയോഗിച്ച് വൃത്തിയാക്കുന്നതിനെയാണ് ഫ്ലോസിംഗ്  എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. ഈ വൃത്തിയാക്കൽ വളരെ പ്രധാനമാണ്, കാരണം, ടൂത്ത് ബ്രഷിനോ ഇൻ്റർ ഡെൻ്റൽ ബ്രഷിനോ എത്തിച്ചേരാൻ കഴിയാത്തത്ര ചെറിയ വിടവുകളിലേക്ക് ഫ്ളോസ് എന്ന കുഞ്ഞൻ നൂൽ  ഇറങ്ങിച്ചെന്ന് വൃത്തിയാക്കും എന്നതുതന്നെ. 

ഫ്ളോസ് ചെയ്തില്ലെങ്കിലോ?

ഫ്ലോസ് ചെയ്തില്ലെങ്കിൽ പല്ലുകൾക്കിടയിലും മോണയിലും പ്ലാക്ക് ബാക്ടീരിയകൾ വളരാൻ തുടങ്ങും. അത് ഇനിപ്പറയുന്ന രോഗങ്ങൾക്ക് ഇടയാക്കും.

ജിൻഗിവൈറ്റിസ് – മോണവീക്കത്തിൻ്റെ ആദ്യഘട്ടം

പെര്യോഡോൺടൈറ്റിസ് – മോണരോഗങ്ങൾ തീവ്രമാകും. പല്ല് നഷ്ടപ്പെടാൻ പോലും സാധ്യത

ദന്തക്ഷയം – പല്ലുകൾക്കിടയിൽ കേടുപാടുകൾ

ഹാലിറ്റോസിസ് – രൂക്ഷമായ വായ്നാറ്റം

മറ്റ് ദോഷ ഫലങ്ങൾ : ഹൃദ്രോഗം, പ്രമേഹം, മറവിരോഗം എന്നിവയ്ക്ക് മോണരോഗങ്ങൾ  കാരണമാകുന്നതായി പല പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്.

ഫ്ലോസിംഗും ശാസ്ത്രീയ തെളിവുകളും: വിദഗ്ധർ പറയുന്നത്

ദന്താരോഗ്യം നിലനിർത്തുന്നതിന് ദിവസേന പല്ലിടകൾ ശുചിയാക്കേണ്ടത് അത്യാവശ്യമാണെന്ന് അമേരിക്കൻ ഡെന്റൽ അസോസിയേഷൻ (ADA) പറയുന്നു .

വിശ്വസനീയമായ തെളിവുകൾ മാത്രം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന വൈദ്യശാസ്ത്ര സ്ഥാപനങ്ങളിലൊന്നായ കൊക്രെയ്ൻ റിവ്യൂസ് , പല്ലു തേയ്ക്കുന്നതിനൊപ്പം പതിവായി ഫ്ലോസ് ചെയ്യുന്നത്, പല്ലു തേപ്പു മാത്രം ചെയ്യുന്നതിനേക്കാൾ മോണവീക്കം കുറയ്ക്കുമെന്ന് കണ്ടെത്തി.

വിട്ടുമാറാത്ത സാധാരണ ദന്ത രോഗങ്ങൾ തടയുന്നതിൽ  ഇന്റർപ്രോക്സിമൽ ക്ലീനിംഗ് അഥവാ പല്ലിടകൾ വൃത്തിയാക്കുന്നതിൻ്റെ  പങ്കിനെക്കുറിച്ച് സിഡിസിയും ലോകാരോഗ്യ സംഘടനയും എടുത്ത് പറയുന്നുണ്ട്.

ഡെന്റൽ ഫ്ലോസ്  പലതരം, അനുയോജ്യമായത് ഏതെന്ന് മനസ്സിലാക്കി തെരഞ്ഞെടുക്കാം:

വാക്സ്ഡ് ഫ്ലോസ് – ഇറുകിയ പല്ലുകൾക്കിടയിൽ കടന്നുചെല്ലാൻ ഇതിന് കഴിയും

വാക്സ് രഹിത ഫ്ലോസ് – കനം കുറഞ്ഞ ഇടുങ്ങിയ ഇടങ്ങളിൽ കടന്നു വൃത്തിയാക്കാൻ  ഇത് സഹായിക്കും  

ഡെന്റൽ ടേപ്പ് – വീതിയേറിയതും പരന്നതുമാണ്.  ദന്ത സംരക്ഷണകവചങ്ങളോ, പല്ലുകൾക്കിടയിൽ വിടവുകളോ ഉള്ളവർക്ക് അനുയോജ്യം.

ഫ്ലോസ് പിക്സ് – ഇത് വളരെ സൗകര്യപ്രദമാണ്, പ്രത്യേകിച്ച് കുട്ടികൾക്കും പ്രായമായവർക്കും.

വാട്ടർ ഫ്ലോസറുകൾ (ഓറൽ ഇറിഗേറ്ററുകൾ)

 പല്ലുകൾക്കിടയിൽ വെള്ളം ചീറ്റിയുള്ള ശുചീകരണം. പല്ലുകളിൽ ബ്രേസുകളോ ഇംപ്ലാന്റുകളോ ധരിച്ചിട്ടുള്ളവർക്ക്  ഇത് സഹായകരമാണ്.

ശരിയായ രീതിയിൽ ഫ്ലോസ് ചെയ്യുന്നത് എങ്ങനെ ?

1.പതിനെട്ട് – ഇരുപത് ഇഞ്ച് നീളമുള്ള ഫ്ലോസ് മുറിച്ചെടുക്കുക.

2.രണ്ട് കൈകളടെയും നടുവിരലുകളിൽ ചുറ്റിപ്പിടിച്ച് നൂലിൻ്റെ ഒന്നോ രണ്ടോ ഇഞ്ച് ഉപയോഗിച്ച് വൃത്തിയാക്കുക.

3.രണ്ട് പല്ലുകൾക്കിടയിൽ മൃദുവായി തിരുകിയിറക്കുക

4.ഓരോ പല്ലിന് ചുറ്റും “C” ആകൃതിയിൽ ഫ്ലോസ് പതുക്കെ മുകളിലേക്കും താഴേക്കും ചലിപ്പിക്കുക—  അമിത ബലം കൊടുക്കരുത്.

5..ഓരോ പല്ലും ശുചീകരിക്കാൻ നൂലിൻ്റെ വൃത്തിയുള്ള ഭാഗങ്ങൾ ഉപയോഗിക്കുക.

എത്ര തവണ ഫ്ലോസ് ചെയ്യണം?

ദിവസത്തിൽ ഒരു തവണ ഫ്ലോസിംഗ് വേണം. രാത്രി ഉറങ്ങുന്നതിനുമുമ്പ് ഫ്ളോസ്  ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ഇത് നിങ്ങളുടെ ദന്ത ശുചീകരണ ദിനചര്യയുടെ ഭാഗമാക്കുക.

ഫ്ലോസിംഗിനെക്കുറിച്ചുള്ള പൊതുവായ മിഥ്യാധാരണകൾ

ബ്രഷിംഗ് നന്നായാൽ ഫ്ളോസ്ംഗ് വേണ്ട– യഥാർത്ഥത്തിൽ പല്ലു തേപ്പിലൂടെ 60-70 % ഭാഗങ്ങൾ മാത്രമേ വൃത്തിയാക്കാൻ കഴിയൂ . പൂർണ്ണമായ വൃത്തിക്ക് ഫ്ലോസിംഗ് ആവശ്യമാണ്

ഫ്ളോസ് ചെയ്താൽ മോണയിൽ നിന്ന് രക്തം വരും – തെറ്റിദ്ധാരണയാണിത്. മോണകളുടെ ആരോഗ്യം കൂട്ടാൻ ഫ്ളോസിംഗ് സഹായിക്കും. എന്നുമുള്ള ഫ്ളോസിംഗിലൂടെ മോണകൾക്ക് ആരോഗ്യം കൈവന്ന് രക്തസ്രാവം ന്ലയ്ക്കും

ഫ്ലോസിംഗ് മുതിർന്നവർക്ക് മാത്രം മതി– വാസ്തവത്തിൽ കുട്ടികൾക്കും കൗമാരക്കാർക്കും ഒരുപോലെ പ്രയോജനകരമാണിത് .ചെറുപ്പത്തിലേ ശീലമാക്കിയാൽ ആജീവനാന്ത ആരോഗ്യം ഉറപ്പാക്കാം

ഫ്ലോസിംഗും മൊത്തത്തിലുള്ള ആരോഗ്യവും

ഹൃദയാരോഗ്യം : വിട്ടുമാറാത്ത മോണവീക്കം ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

പ്രമേഹം : ദന്ത ആരോഗ്യം മോശമാകുന്നതോടെ ഇൻസുലിൻ പ്രതിരോധത്തെ അത് കൂടുതൽ വഷളാക്കും.

ഗർഭകാലം : ഗർഭിണികളിലെ മോണരോഗം, മാസം തികയാതെയുള്ള പ്രസവം, നവജാത ശിശുവിൻ്റെ ഭാരക്കുറവ് തുടങ്ങിയവയിലേക്ക് നയിക്കാം.

മികച്ച ഫ്ലോസിംഗിന്  Nellikka.life നൽകുന്ന നിർദ്ദേശങ്ങൾ

ദിവസേന മറക്കാതെ ചെയ്യുക

ഫ്ലേവർഡ് ഫ്ലോസ് അല്ലെങ്കിൽ പരിസ്ഥിതി സൗഹൃദ ബയോഡീഗ്രേഡബിൾ ഫ്ളോസ് ഉപയോഗിക്കുക.

ഫ്ലോസിങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുക.

ഫ്ലോസിംഗ് നിർബന്ധമായും അനുവർത്തിക്കേണ്ട  ദന്ത ശുചീകരണ പ്രക്രിയയാണ്. കുറച്ച് സമയം കൊണ്ട്, കുറഞ്ഞ ചെലവിൽ ഇത് ചെയ്യാനാകും.     

കൂടാതെ മോണരോഗം, വായ്‌നാറ്റം,  ആശുപത്രി ചെലവുകൾ, ദന്തക്ഷയം മൂലം  മറ്റവയവങ്ങളെ ബാധിക്കുന്ന രോഗങ്ങൾ തുടങ്ങിയവയിൽ നിന്നെല്ലാം ഫ്ളോസിംഗ് നമ്മെ  രക്ഷിക്കും. 

Nellikka.life, പ്രായോഗികവും ശാസ്ത്രീയവുമായ ആരോഗ്യ നിർദ്ദേശങ്ങൾ നൽകി ശാക്തീകരിക്കുന്നതിൽ വിശ്വസിക്കുന്നു. അതിനാൽ ഇന്ന് രാത്രി, പല്ലുതേക്കാനൊരുങ്ങുമ്പോൾ,  ഫ്ലോസ് ചെയ്യാനും മറക്കല്ലേ.

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe