തലച്ചോറിന്  വേദന അനുഭവപ്പെടുന്നില്ല: ശരീരത്തിലെ അതിസങ്കീർണ്ണ അവയവത്തെക്കുറിച്ച് കൂടുതലറിയാം

തലച്ചോറിന്  വേദന അനുഭവപ്പെടുന്നില്ല: ശരീരത്തിലെ അതിസങ്കീർണ്ണ അവയവത്തെക്കുറിച്ച് കൂടുതലറിയാം

മനുഷ്യ മസ്തിഷ്കത്തെ പലപ്പോഴും ശരീരത്തിന്റെ നിർദ്ദേശ കേന്ദ്രം എന്നാണ് വിശേഷിപ്പിക്കുന്നത്.  ചിന്ത, ഓർമ്മ, വികാരം, സ്പർശനം, ശരീര ചലനങ്ങൾ തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ഈ അവയവം നിയന്ത്രിക്കുന്നു. എന്നാൽ തികച്ചും  അവിശ്വസീയമായി തോന്നുന്ന ഒരു വസ്തുതയുണ്ട് . ശരീരത്തിലാകമാനം വ്യാപിച്ചു കിടക്കുന്ന വിഭിന്ന വ്യവസ്ഥകളുടെ ചുക്കാൻ പിടിക്കുന്ന തലച്ചോറിന്,  വേദന അനുഭവിക്കാൻ കഴിയില്ല എന്നതാണത്.

വേദനയില്ലായ്മ എന്ന ഈ വൈദ്യശാസ്ത്ര വസ്തുത കൗതുകകരമാകുന്നതുപോലെ തന്നെ ആധുനിക മസ്തിഷ്ക ശസ്ത്രക്രിയയിലും നാഡീവ്യൂഹ വിജ്ഞാനത്തിലും  പ്രയോജനകരമാകുകയും ചെയ്യുന്നു.

തലച്ചോറിന് വേദന അനുഭവപ്പെടാത്തത് എന്തുകൊണ്ട് ,

വൈദ്യശാസ്ത്രം ഈ അവസ്ഥയെ എങ്ങനെയാണ് കാണുന്നത്?

വേദന എങ്ങനെയാണ് രൂപപ്പെടുന്നത്? എന്നതിനെക്കുറിച്ചെല്ലാം  വിശദമായിത്തന്നെ നമുക്ക് മനസ്സിലാക്കാം.

വേദന യഥാർത്ഥത്തിൽ എന്താണ്? [1]

വേദന ശരീരത്തിന്റെ ഒരു മുന്നറിയിപ്പ് സംവിധാനമാണ്. ശരീരത്തിന് എന്തോ കുഴപ്പമുണ്ടെന്ന് നമ്മുടെ നാഡീവ്യവസ്ഥ, വേദനയുടെ രൂപത്തിൽ നമുക്ക് സൂചന നൽകുകയാണ്.

പരിക്ക്, സമ്മർദ്ദം , താപനിലയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ എന്നിവയ്ക്കനുസരിച്ച് നോസിസെപ്റ്ററുകൾ (വേദന സംവേദനം ഉണ്ടാക്കുന്ന നാഡീകോശങ്ങൾ)  ഉത്തേജിപ്പിക്കപ്പെടുന്നു തൽഫലമായി വേദന ആരംഭിക്കുന്നു .

ഈ റിസപ്റ്ററുകൾ ശരീരത്തിന് ഹാനികരമായേക്കാവുന്ന ഉത്തേജനങ്ങളെ തിരിച്ചറിഞ്ഞ് , സുഷുമ്‌നാ നാഡിയിലൂടെ തലച്ചോറിലേക്ക് സിഗ്നലുകൾ അയയ്ക്കുന്നു. അവിടെയെത്തുന്ന സിഗ്നലുകൾ സംവേദനം നടത്തുന്നതോടെ വേദന രൂപം കൊള്ളുകയായി.

തലച്ചോറിന് വേദന അനുഭവപ്പെടാത്തത് എന്തുകൊണ്ട്? [2]

മസ്തിഷ്ക്കം  മൃദുവായ നാഡീ കലകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, കൂടാതെ സെറിബ്രോസ്പൈനൽ ദ്രാവക

ത്തോടൊപ്പം മെനിഞ്ചസ് എന്നറിയപ്പെടുന്ന മൂന്ന് സംരക്ഷണ പാളികളാലും സുരക്ഷിതമാക്കപ്പെട്ടിരിക്കുന്നു.

തലച്ചോറിലെ ചെറുകോശങ്ങളിൽപ്പോലും വേദന തിരിച്ചറിയുന്ന തരത്തിൽ  സംവേദനക്ഷമതയുള്ള നോസിസെപ്റ്ററുകൾ (വേദന റിസപ്റ്ററുകൾ) ഇല്ല. 

അതായത്, തലച്ചോറിന് വേദന രൂപാന്തരപ്പെടുത്താൻ  കഴിയും

പക്ഷേ  അത് സ്വന്തമായി അനുഭവിക്കാനാവില്ല. 

പിന്നെ എങ്ങനെയാണ് നമുക്ക് തലവേദനയുണ്ടാകുന്നത്?

തലച്ചോറിന് വേദന അനുഭവപ്പെടില്ലെങ്കിലും, അതിനു ചുറ്റുമുള്ള ഘടകങ്ങൾക്ക് ഇവ അനുഭവപ്പെടും :

  • തലച്ചോറിലെ രക്തക്കുഴലുകൾ
  • മെനിഞ്ചസ് എന്നറിയപ്പെടുന്ന സംരക്ഷണ പാളികൾ
  • തലയോട്ടിയിലെ പേശികൾ
  •  തലയോട്ടിയിലെ ഞരമ്പുകൾ 

ഇപ്പറഞ്ഞ ഭാഗങ്ങളിൽ നീർക്കെട്ടോ മർദ്ദമോ വലിച്ചിലോ ഉണ്ടാകുമ്പോൾ, അത് നമുക്ക് തലവേദനയായി അനുഭവപ്പെടും. പക്ഷെ തലച്ചോറിലെ കലകളെ ഇത് ബാധിക്കുന്നേയില്ല. 

രോഗിയെ മയക്കാതെ മസ്തിഷ്ക്ക ശസ്ത്രക്രിയ സാദ്ധ്യമാണോ ? 

 അതെ, തലച്ചോറിൽ ചെയ്യുന്ന ശസ്ത്രക്രിയകൾക്ക് വേദന അനുഭവപ്പെടില്ല!

മസ്തിഷ്ക്കത്തിന്  വേദന അറിയാത്തതിനാൽത്തന്നെ, എവേക്ക് ബ്രെയിൻ സർജറി അഥവാ എവേക്ക് ക്രേനിയോട്ടമി സാധ്യമാണ്. 

രോഗി ഉണർന്നിരിക്കുന്ന അവസ്ഥയിൽ,ന്യൂറോ സർജന്മാർക്ക് ഇനിപ്പറയുന്ന പ്രക്രിയകളെല്ലാം ചെയ്യാനാകും:

  • ലോക്കൽ അനസ്തേഷ്യ നൽകി തലയോട്ടി തുറക്കുക
  • രോഗിയെ ബോധാവസ്ഥയിൽത്തന്നെ നിലനിർത്താനാകും
  •   ശസ്ത്രക്രിയയ്ക്കിടെ ചില ഭാഗങ്ങൾക്ക് ഗുരുതരമായ  കേടുപാടുകൾ സംഭവിക്കാതിരിക്കാൻ അവരോട് നിരന്തരം സംസാരിക്കാനോ ചലിക്കാനോ ആവശ്യപ്പെടാം

മസ്തിഷ്ക്കത്തിൽ, സംസാരം,ഓർമ്മ, ചലനങ്ങൾ പോലുള്ള സുപ്രധാന പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഭാഗങ്ങൾക്ക് സമീപമുള്ള മുഴകൾ നീക്കം ചെയ്യുമ്പോൾ ഈ ശസ്ത്രക്രിയാരീതി തികച്ചും പ്രയോജനകരമാണ്.

മസ്തിഷ്കം വേദനയെ എങ്ങനെ രൂപാന്തരപ്പെടുത്തുന്നു ?

വേദന അനുഭവപ്പെടുന്നില്ലെങ്കിലും, തലച്ചോറിന് അത് പ്രോസസ്സ് ചെയ്യുന്ന പ്രത്യേക മേഖലകളുണ്ട്. 

തലാമസ് – പെയിൻ റിലേ സ്റ്റേഷൻ ( സംവേദനാത്മക വിവരങ്ങൾ അനുബന്ധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നു ) 

സൊമാറ്റോസെൻസറി കോർട്ടെക്സ് – വേദനയുടെ തീവ്രതയും സ്ഥാനവും തിരിച്ചറിയുന്നു

ആന്റീരിയർ സിങ്കുലേറ്റ് കോർട്ടെക്സ് –  വൈകാരിക പ്രതികരണങ്ങളെ വേദനയാക്കി രൂപാന്തരപ്പെടുത്തുന്നു

പ്രീഫ്രോണ്ടൽ കോർട്ടെക്സ് – വേദനയുടെ അർത്ഥം വ്യാഖ്യാനിക്കുന്നു

അതുകൊണ്ടാണ് വേദന ഒരു ശാരീരിക സംവേദനം മാത്രമല്ല, വൈകാരികവും മാനസികവുമായ ഒരു അനുഭവം കൂടിയാകുന്നത്.

തലച്ചോറും വിട്ടുമാറാത്ത വേദനയും 

വിട്ടുമാറാത്ത വേദന അനുഭവപ്പെടുന്ന അവസ്ഥകളിൽ (ഉദാ: ഫൈബ്രോമയാൽജിയ, മൈഗ്രെയ്ൻ, ന്യൂറോപ്പതി) തലച്ചോറിന്റെ വേദനാ രൂപാന്തരണ സംവിധാനം അമിതമായി സംവേദനക്ഷമതയുള്ളതായിത്തീരുന്നു . പരിക്ക് ഭേദമായതിനുശേഷവും മസ്തിഷ്ക്കം വേദനയെ തിരിച്ചറിഞ്ഞു കൊണ്ടേയിരിക്കുന്നു .

ഇത് തലച്ചോറിന് സ്വയം പുനഃക്രമീകരിക്കാനുള്ള അവിശ്വസനീയമായ കഴിവായി കണക്കാക്കാം. പോസിറ്റീവായും (ന്യൂറോപ്ലാസ്റ്റിസിറ്റി) നെഗറ്റീവായും (വേദനയുടെ  ഓർമ്മ).

വേദനയ്ക്കതീതമാക്കാം മനസ്സ് 

ധ്യാനം, കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT), മൈൻഡ്ഫുൾനെസ് തുടങ്ങിയ പരിശീലനങ്ങൾ തലച്ചോറിന്റെ  വേദനയോടുള്ള  പ്രതികരണത്തെ പുനഃക്രമീകരിക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട .

ഈ രീതികൾ പരിശീലിക്കുന്നതിലൂടെ, വൈകാരിക നിയന്ത്രണം,  ശ്രദ്ധ തുടങ്ങിയവയുമായി  ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗങ്ങളെ സജീവമാക്കുന്നു , ഇത് വേദന സിഗ്നലുകളുടെ തീവ്രത കുറയ്ക്കും .

രസകരമായ ചില വസ്തുതകൾ

  • മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന സമയത്ത് രോഗികൾക്ക്   ഉണർന്നിരിക്കുന്നിരിക്കാനും സംസാരിക്കാനോ  പാട്ടു പാടാനോ കണക്ക് കൂട്ടാനോ ഒക്കെ കഴിയും. 
  • വേദന അനുഭവപ്പെടുന്ന മെനിഞ്ചസുകളാണ് പലപ്പോഴും മൈഗ്രെയ്ൻ തലവേദനയുടെ ഉറവിടം .
  • തലച്ചോറിലെ വേദനാ സംവേദന കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ച വ്യക്തികൾ അതീവ  ഗുരുതരമായ പരിക്കുകളോട് പോലും പ്രതികരിച്ചെന്ന് വരില്ല. 

ഓർത്തു വെക്കാൻ 

മസ്തിഷ്കം പ്രകൃതിയുടെ വലിയൊരു  നിഗൂഢതയാണ് – നമ്മൾ അനുഭവിക്കുന്ന എല്ലാ വേദനകളെയും തീവ്രത ഒട്ടും ചോർന്നുപോകാതെ തന്നെ അനുഭവിപ്പിക്കാൻ  കഴിയുമെങ്കിലും സ്വയം വേദന  അനുഭവിക്കാൻ കഴിയില്ല എന്നത് അവിശ്വസനീയമായ അത്ഭുതമായി തുടരുക തന്നെ ചെയ്യും. 

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe