ഉറക്കമില്ലാത്ത രാത്രിയും  ഉന്മേഷമില്ലാത്ത പകലും: ഉറക്കക്കുറവ് 

ഉറക്കമില്ലാത്ത രാത്രിയും  ഉന്മേഷമില്ലാത്ത പകലും: ഉറക്കക്കുറവ് 

തൊഴിൽ കാര്യക്ഷമതയെ എങ്ങനെ ബാധിക്കുന്നു?

ക്ഷീണം അനുഭവപ്പെടുമ്പോൾ പോലും ഉറങ്ങാൻ കഴിയാത്ത അവസ്ഥ. രാത്രി  ഒരുപോള കണ്ണടയ്ക്കാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് രാവിലെ പതിവുപോലെ ഓഫീസിലെത്തുക. മീറ്റിംഗുകളിൽ ചർച്ച ചെയ്യുന്നത് പകുതി കേട്ടും പകുതി കേൾക്കാതെയും, തീർത്താലും തീരാതെ ജോലി ബാക്കിയാകുമ്പോഴും നമ്മൾ ആലോചിക്കാറുണ്ട് – എന്താണ് ഒട്ടും ഉൻമേഷം തോന്നാത്തത്, ജോലികൾ തീരാത്തത്, പറഞ്ഞുകേട്ടതിൽ പലതും ചെവിയിലെത്താഞ്ഞത് എന്നൊക്കെ. 

ഒരു ദിവസത്തെ ഈ അനുഭവം പിറ്റേന്നും പിന്നീടങ്ങോട്ടും ആവർത്തിക്കുമ്പോൾ, അപ്പോൾ മാത്രമാകും ഒരുപക്ഷെ നമ്മൾ സ്വസ്ഥമായുറങ്ങിയിട്ട് എത്ര നാളായി എന്ന് ഗൗരവത്തോടെ ചിന്തിക്കുന്നത്. ഈ ഉറക്കമില്ലായ്മ, നമ്മുടെ തൊഴിലിടത്തെ കാര്യക്ഷമതയെ കാര്യമായി സ്വാധീനിക്കുമ്പോഴാണ്, നഷ്ടമായ ഊർജ്ജ്വസ്വലത എത്രമാത്രം പ്രധാനമാണെന്ന് നമ്മൾ തിരിച്ചറിയുക. ആ നഷ്ടത്തിന് കാരണമാകുന്നത് ഉറക്കമില്ലായ്മയാണ്.   

എന്താണ് ഉറക്കമില്ലായ്മ അഥവാ ഇൻസോംമ്നിയ ?

ഉറങ്ങാൻ തയ്യാറായിട്ടും സ്വസ്ഥമായി കിന്നിട്ടും  ഉറക്കം വരാതിരിക്കുകയോ, ഇടയ്ക്ക് ഉണർന്നാൽ പിന്നീട് ഉറങ്ങാൻ കഴിയാതിരിക്കുകയോ, അല്ലെങ്കിൽ അസമയത്ത് ഉണരുകയോ  ചെയ്യുന്ന സാധാരണ ഉറക്കപ്രശ്നമാണ് ഇൻസോംമ്നിയ. അമേരിക്കൻ അക്കാദമി ഓഫ് സ്ലീപ്പ് മെഡിസിൻ നൽകുന്ന വിവരം അനുസരിച്ച്, മുതിർന്ന വ്യക്തികളിൽ  ഏകദേശം 10-15% പേർ വിട്ടുമാറാത്ത ഉറക്കമില്ലായ്മ അനുഭവിക്കുന്നുണ്ട്.  ഏകദേശം 30% ആളുകൾക്ക് താൽക്കാലികമായ ഉറക്കപ്രശ്നങ്ങളുണ്ട് എന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

ഉറക്കമില്ലായ്മയും തൊഴിലിലെ കാര്യക്ഷമതയും:

നമ്മുടെ ചിന്താശേഷിക്ക് ഊർജം പകരാനും, വികാരങ്ങളെ നിയന്ത്രിക്കാനും ശാരീരികാരോഗ്യം നിലനിർത്താനും ഉറക്കം കൂടിയേ തീരൂ. ഉറക്കം നഷ്ടപ്പെടുമ്പോൾ, മറ്റെല്ലാ കാര്യങ്ങളെയും പോലെ നമ്മുടെ തൊഴിലിടത്തെ കാര്യക്ഷമതയും കുറയുന്നു.

ശാസ്ത്രീയമായ തെളിവുകൾ

സ്ലീപ്പ് എന്ന ജേണലിൽ, 2010 ൽ പ്രസിദ്ധീകരിച്ച ഒരു സുപ്രധാന പഠനം വെളിപ്പെടുത്തുന്നത്, ഉറക്കമില്ലായ്മ അനുഭവിക്കുന്ന ജീവനക്കാർക്ക് വർഷം തോറും ശരാശരി 11.3 ദിവസം തൊഴിലിൽ ഏർപ്പെടാൻ ശേഷിയില്ലാതാകുന്നു എന്നാണ്. ഇത് ആഗോളതലത്തിൽ, കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടത്തിന് ഇടവരുത്തുന്നു. ജേണൽ ഓഫ് ഒക്യുപേഷണൽ ആൻഡ് എൻവയോൺമെന്റൽ മെഡിസിനിൽ വന്ന മറ്റൊരു പഠനം വ്യക്തമാക്കുന്നത്, ഉറക്കപ്രശ്‌നങ്ങളുള്ള തൊഴിലാളികൾക്ക് ഇനിപ്പറയുന്ന ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നാണ്:

  • ശ്രദ്ധക്കുറവ്: ഉറക്കക്കുറവുള്ള ജീവനക്കാർക്ക് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടാകും. ഇത് തെറ്റുകൾ ആവർത്തിക്കുന്നതിനും തൊഴിലിൻ്റെ  ഗുണനിലവാരം കുറയുന്നതിനും ഇടയാക്കും.
  • വൈകാരിക അസ്ഥിരത: ഉറക്കക്കുറവ് പെട്ടെന്നുള്ള ദേഷ്യം, വിഷാദം തുടങ്ങിയ മാനസികാവസ്ഥകളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഇത് സഹപ്രവർത്തകരുമായുള്ള ബന്ധങ്ങളിൽ ദോഷകരമായി പ്രതിഫലിക്കാം.
  • പ്രശ്നപരിഹാരശേഷി കുറയുന്നു: സർഗ്ഗാത്മകത ഇല്ലാതാകുകയും വിമർശനാത്മകമായി ചിന്തിക്കാനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്യുന്നതിനാൽ, പുതിയ ആശയങ്ങൾ സൃഷ്ടിക്കാനും സങ്കീർണ്ണമായ ജോലികൾ കൈകാര്യം ചെയ്യാനും ബുദ്ധിമുട്ടനുഭവപ്പെടും.
  • ചികിത്സാച്ചെലവ് വർദ്ധിക്കുന്നു: നീണ്ടു നിൽക്കുന്ന ഉറക്കമില്ലായ്മ,

രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ മറ്റ് ആരോഗ്യപ്രശ്നങ്ങളും വഷളാക്കുന്നു. ഇത് സ്ഥാപനങ്ങളുടെ ചികിത്സാച്ചെലവുകൾ കൂടുന്നു.

സുരക്ഷയ്ക്ക് അതീവ പ്രാധാന്യമുള്ള ആരോഗ്യ- വ്യോമയാന – നിർമ്മാണ മേഖലകളിൽ, ഉറക്കമില്ലായ്മ കാര്യക്ഷമതയുടെ കുറവിനൊപ്പം തന്നെ  ജീവനും ഭീഷണിയാകുന്നു.

ഉറക്കവും കാര്യക്ഷമതയും: ശാസ്ത്രം പറയുന്നത്

തീരുമാനം കൈക്കൊള്ളൽ, ജാഗ്രത, ചിന്തകളെ നിയന്ത്രിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന തലച്ചോറിന്റെ ഭാഗമാണ് പ്രീഫ്രോണ്ടൽ കോർട്ടെക്സ്. ഉറക്കക്കുറവ് ഈ ഭാഗത്തെ സാരമായി ബാധിക്കുന്നു. ചെറിയ ഉറക്കനഷ്ടം പോലും സങ്കീർണ്ണമായ ചിന്തകളെയും വികാരങ്ങളെയും നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗങ്ങളുടെ പ്രവർത്തനം മന്ദഗതിയിലാക്കുമെന്ന് MRI പഠനങ്ങൾ കാണിക്കുന്നു.

മാത്രമല്ല,  ഉറക്കമില്ലായ്മ മാറ്റമില്ലാതെ തുടർന്നാൽ, അത്,  ശരീരത്തിന്റെ സ്വാഭാവിക ജൈവതാളത്തെ മാറ്റിമറിക്കും. സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ  അളവ് വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് അമിതമായ ക്ഷീണത്തിനും ഉത്കണ്ഠയ്ക്കും കാരണമാകുകയും, തൊഴിലിടത്തെ പ്രകടനത്തെ കാര്യമായി ബാധിക്കുകയും ചെയ്യും..

എങ്ങനെ നേരിടാം?

തൊഴിലുടമകൾക്ക്:

✔ രാത്രി വൈകിയുള്ള ജോലിയെ മഹത്വവൽക്കരിക്കാതെ, ഉറക്കത്തിന് പ്രാധാന്യം നൽകുന്ന  തൊഴിൽ രീതി പ്രോത്സാഹിപ്പിക്കുക.

✔  ജീവനക്കാർക്ക് സൗകര്യപ്രദമായ സമയക്രമം നൽകുക.

✔ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും ശരിയായ ഉറക്ക ശീലങ്ങൾക്കും ഊന്നൽ നൽകുന്ന വെൽനസ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുക.

വ്യക്തികൾക്ക്:

✔ വാരാന്ത്യങ്ങളിലും കൃത്യമായ ഉറക്കസമയം പാലിക്കുക.

✔ ഉറങ്ങുന്നതിന് മുമ്പ് കഫീൻ, മൊബൈൽ ഫോൺ,ടിവി എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക.

✔ ധ്യാനം, ശ്വസന വ്യായാമങ്ങൾ തുടങ്ങിയ റിലാക്സേഷൻ വിദ്യകൾ ശീലിക്കുക.

✔ വിട്ടുമാറാത്ത ഉറക്കമില്ലായ്മയ്ക്ക് വൈദ്യസഹായം തേടുക. കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി ഇതിന് വളരെ ഫലപ്രദമാണ്.

വിജയത്തിലേക്കുള്ള വഴി ഉറക്കത്തിലൂടെ

മത്സരം നിറഞ്ഞ ഇന്നത്തെ തൊഴിൽ ലോകത്ത്, കൂടുതൽ ജോലി ചെയ്യാനായി ഉറക്കം ഉപേക്ഷിക്കുന്നത് ഒരു നഷ്ടക്കച്ചവടമാണ്. നന്നായി ഉറങ്ങി എഴുന്നേൽക്കുന്ന ഒരു ജീവനക്കാരന് കൂടുതൽ ശ്രദ്ധയും സർഗ്ഗാത്മകതയും വൈകാരിക സന്തുലിതാവസ്ഥയും ഉണ്ടാകും. ഉറക്കത്തെ ഒരു ആഡംബരമായി കാണുന്നത് നിർത്തി, വ്യക്തിപരവും തൊഴിൽപരവുമായ വിജയത്തിന്റെ അടിത്തറയായി അതിനെ അംഗീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

References :

1. Insomnia Interventions in the Workplace: A Systematic Review and Meta-Analysis

2.The relationship between insomnia symptoms and work productivity

3.Sleep and Organizational Behavior

4.The occupational impact of sleep quality and insomnia symptoms

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe