സിക്കിൾ സെൽ രോഗം: തിരിച്ചറിയാം, പ്രതിരോധിക്കാം

സിക്കിൾ സെൽ രോഗം: തിരിച്ചറിയാം, പ്രതിരോധിക്കാം

അടിസ്ഥാന വസ്തുതകൾ മനസ്സിലാക്കാം

സിക്കിൾ സെൽ രോഗം (Sickle Cell Disease – SCD) എന്നത് രക്തത്തെ ബാധിക്കുന്ന ഒരു പാരമ്പര്യരോഗമാണ്. നമ്മുടെ ശരീരം മുഴുവൻ ഓക്സിജൻ എത്തിക്കുന്ന കുഞ്ഞുകോശങ്ങളായ ചുവന്ന രക്താണുക്കളെയാണ് ഈ രോഗം ബാധിക്കുന്നത്.

ആരോഗ്യമുള്ള ഒരു വ്യക്തിയിൽ, ഈ കോശങ്ങൾ വൃത്താകൃതിയിലുള്ളതും വഴക്കമുള്ളതുമാണ്. അവ രക്തക്കുഴലുകളിലൂടെ സുഗമമായി ഒഴുകുന്നു. എന്നാൽ SCD ഉള്ളവരിൽ, ചുവന്ന രക്താണുക്കൾ കട്ടിയുള്ളതും ഒട്ടിപ്പിടിക്കുന്നതുമായി മാറുകയും അരിവാളിന്റെയോ (sickle) ചന്ദ്രക്കലയുടെയോ ആകൃതിയിലാകുകയും ചെയ്യുന്നു.

ഈ അസാധാരണ കോശങ്ങൾ കൂട്ടമായി ഒട്ടിപ്പിടിച്ച് രക്തയോട്ടം തടസ്സപ്പെടുത്തുന്നു. ഇത് വേദന, ക്ഷീണം, കാലക്രമേണ അവയവങ്ങൾക്ക് കേടുപാടുകൾ എന്നിവയ്ക്ക് കാരണമാകുന്നു.

എന്തുകൊണ്ടാണ് സിക്കിൾ സെൽ രോഗം ഉണ്ടാകുന്നത്?

ചുവന്ന രക്തകോശങ്ങളിലെ ഓക്സിജൻ വഹിക്കുന്ന പ്രോട്ടീനായ ഹീമോഗ്ലോബിൻ ഉൽപ്പാദിപ്പിക്കുന്ന ജീനിലുണ്ടാകുന്ന ഉൾപരിവർത്തനം  (Mutation) മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്.

രോഗം ഉണ്ടാകണമെങ്കിൽ, അച്ഛനമ്മമാർ രണ്ടുപേരിൽ നിന്നും ഈ തകരാറുള്ള ജീൻ കുഞ്ഞിന് പാരമ്പര്യമായി ലഭിക്കണം.

ഒരു രക്ഷിതാവിൽ നിന്ന് മാത്രമാണ് ജീൻ ലഭിക്കുന്നതെങ്കിൽ, ആ വ്യക്തി രോഗവാഹകനായിരിക്കും (Sickle Cell Trait) — അവർ സാധാരണയായി ആരോഗ്യവാന്മാരായിരിക്കും, പക്ഷേ അവരുടെ കുട്ടികളിലേക്ക് ഈ ജീൻ കൈമാറാൻ സാധ്യതയുണ്ട്.

ഇന്ത്യയിൽ എന്തുകൊണ്ട് ഇത് പ്രാധാന്യമർഹിക്കുന്നു?

സാധാരണയായി ആഫ്രിക്കൻ രാജ്യങ്ങളുമായി ബന്ധപ്പെടുത്തി പറയുമ്പോഴും, സിക്കിൾ സെൽ രോഗം ഇന്ത്യയിലെ ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് — പ്രത്യേകിച്ച് മധ്യപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഗുജറാത്ത്, കേരളം എന്നിവിടങ്ങളിലെ ഗോത്രവർഗ്ഗക്കാരിലും ഗ്രാമീണ സമൂഹങ്ങളിലും.

ചില പ്രദേശങ്ങളിൽ 86 പ്രസവങ്ങളിൽ ഒന്ന് സിക്കിൾ സെൽ ജനിതക വാഹകരാണെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) കണക്കാക്കുന്നത്.

അവബോധമില്ലായ്മയും പതിവായുള്ള പരിശോധനകളുടെ കുറവും കാരണം ഇന്ത്യയിൽ ഈ അവസ്ഥ പലപ്പോഴും വേണ്ട രീതിയിൽ തിരിച്ചറിയപ്പെടാതെ പോകുന്നുണ്ട്.

ശ്രദ്ധിക്കേണ്ട സാധാരണ ലക്ഷണങ്ങൾ

സിക്കിൾ സെൽ രോഗം സാധാരണയായി ചെറുപ്പത്തിൽ തന്നെ കണ്ടുതുടങ്ങുന്നു. സാധാരണ ലക്ഷണങ്ങളിൽ ഇവ ഉൾപ്പെടുന്നു:

  • കഠിനമായ, ആവർത്തിക്കുന്ന തരം വേദന — അസ്ഥികളിലോ നെഞ്ചിലോ സന്ധികളിലോ ഉണ്ടാകുന്ന ശക്തമായ വേദന.
  • ക്ഷീണവും തളർച്ചയും (അനീമിയ കാരണം).
  • ഇടയ്ക്കിടെയുണ്ടാകുന്ന അണുബാധകൾ.
  • വളർച്ചയിലോ പ്രായപൂർത്തിയാകുന്നതിലോ ഉണ്ടാകുന്ന കാലതാമസം.
  • കൈകാലുകളിൽ ഉണ്ടാകുന്ന വീക്കം.
  • കാഴ്ച പ്രശ്നങ്ങൾ (കണ്ണിലെ രക്തക്കുഴലുകൾക്ക് ഉണ്ടാകുന്ന കേടുപാടുകൾ മൂലം)

അരിവാളിന്റെ ആകൃതിയിലുള്ള കോശങ്ങൾ പെട്ടെന്ന് നശിക്കുകയും (ഇത് വിളർച്ചയിലേക്ക് നയിക്കുന്നു), ചെറിയ രക്തക്കുഴലുകളിലെ രക്തയോട്ടം തടസ്സപ്പെടുത്തുകയും ചെയ്യുന്നത് കൊണ്ടാണ് ഈ ലക്ഷണങ്ങൾ ഉണ്ടാകുന്നത്.

എങ്ങനെയാണ് രോഗം നിർണ്ണയിക്കുന്നത്?

ലളിതമായ രക്തപരിശോധനകളിലൂടെ സിക്കിൾ സെൽ രോഗം കണ്ടെത്താനാകും:

  • ഹീമോഗ്ലോബിൻ ഇലക്ട്രോഫോറെസിസ് (Hemoglobin Electrophoresis): സിക്കിൾ ഹീമോഗ്ലോബിൻ (HbS) ജീനിന്റെ സാന്നിധ്യം ഇത് സ്ഥിരീകരിക്കുന്നു.
  • നവജാത ശിശുക്കളിലെ പരിശോധന (Newborn Screening): നേരത്തെയുള്ള രോഗനിർണയം ജീവൻ രക്ഷിക്കാൻ സഹായിക്കും.
  • ജനിതക പരിശോധന (Genetic Testing): കുടുംബങ്ങളിൽ രോഗവാഹകരെ കണ്ടെത്താൻ.

ഇന്ത്യയിൽ, രോഗം നേരത്തേ കണ്ടെത്താനായി സ്കൂളുകളിലും ഗോത്രവർഗ്ഗ സമൂഹങ്ങളിലും ദേശീയ തലത്തിൽ സ്ക്രീനിംഗ് പ്രോഗ്രാമുകൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്.

ചികിത്സയും പരിചരണവും

മിക്ക രോഗികൾക്കും നിലവിൽ പൂർണ്ണമായ ചികിത്സ ലഭ്യമല്ല എങ്കിലും, ഫലപ്രദമായ പരിചരണത്തിലൂടെ ആരോഗ്യകരമായ ജീവിതം നയിക്കാൻ സാധിക്കും.

1. മരുന്നുകൾ:

  • ഹൈഡ്രോക്സിയൂറിയ (Hydroxyurea): വേദനകൾ ആവർത്തിക്കുന്നതും  ആശുപത്രി സന്ദർശനങ്ങളും കുറയ്ക്കാൻ സഹായിക്കുന്നു.
  • ആന്റിബയോട്ടിക്കുകളും വാക്സിനുകളും: അണുബാധകൾ തടയുന്നു.
  • രക്തം മാറ്റൽ  (Blood Transfusions): ഓക്സിജൻ ലഭ്യത മെച്ചപ്പെടുത്താനും സങ്കീർണ്ണതകൾ കുറയ്ക്കാനും സഹായിക്കുന്നു.

2. രോഗം മാറ്റാനുള്ള ചികിത്സ:

  • അസ്ഥി മജ്ജ അല്ലെങ്കിൽ മൂലകോശം മാറ്റിവെയ്ക്കൽ (Bone Marrow or Stem Cell Transplant): നിലവിൽ രോഗം പൂർണ്ണമായി മാറ്റാനുള്ള ഏക സാധ്യത ഇതാണ്. എങ്കിലും ഇതിന് ചെലവേറിയതും അപകടസാധ്യതയുള്ളതുമാണ്.

3. സഹായക പരിചരണം:

  • ധാരാളം വെള്ളം കുടിക്കുക.
  • അമിതമായ താപനില ഒഴിവാക്കുക.
  • മാനസിക സമ്മർദ്ദം നിയന്ത്രിക്കുക.
  • ഒരു ഹെമറ്റോളജിസ്റ്റിനെ സമീപിച്ച് (രക്തരോഗ വിദഗ്ദ്ധൻ) പതിവായി പരിശോധന നടത്തുക.

സാധാരണക്കാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

1.സിക്കിൾ സെൽ രോഗം പകരുന്നതല്ല — ഇത് പാരമ്പര്യമായി ലഭിക്കുന്നതാണ്.

2.വിവാഹത്തിന് മുമ്പുള്ള സ്ക്രീനിംഗ് വലിയ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ കുട്ടികളിലേക്ക് രോഗം പകരുന്നത് തടയാൻ സഹായിക്കും.

3.നേരത്തെയുള്ള രോഗനിർണയം പക്ഷാഘാതം, അവയവങ്ങളുടെ തകരാറ് പോലുള്ള സങ്കീർണ്ണതകൾ തടയും.

4.അവബോധം ജീവൻ രക്ഷിക്കുന്നു — പ്രത്യേകിച്ച്  ഇന്ത്യയിലെ ഗ്രാമങ്ങളിൽ, നിശബ്ദമായി കഷ്ടപ്പെടുന്ന ധാരാളം ആളുകൾക്ക് ഇത് സഹായകമാകും.

5.ശരിയായ വൈദ്യ പരിചരണം ലഭ്യമാകുന്നതുവഴി രോഗികൾക്ക് പഠിക്കാനും ജോലി ചെയ്യാനും സാധാരണ ജീവിതം നയിക്കാനും കഴിയും.

അവബോധം, ശാസ്ത്രം, പ്രതീക്ഷ

സിക്കിൾ സെൽ രോഗത്തിന് കാരണമായ തകരാറുള്ള ഡിഎൻഎ (DNA)യെ കുറ്റമറ്റതാക്കാൻ കഴിയുന്ന ജീൻ തെറാപ്പി ഗവേഷകർ ഇന്ന് പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

ഒരിക്കൽ ജീവന് ഭീഷണിയായിരുന്ന ഈ അവസ്ഥ, ആധുനിക വൈദ്യശാസ്ത്രത്തിലൂടെയും ശക്തമായ സാമൂഹിക അവബോധത്തിലൂടെയും ഇപ്പോൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ സാധിക്കുന്നു എന്നത് ചെറിയ കാര്യമല്ല.

2047-ഓടെ “സിക്കിൾ ഫ്രീ ഇന്ത്യ” എന്ന നമ്മുടെ രാജ്യത്തിൻ്റെ ലക്ഷ്യം, സ്ക്രീനിംഗ്, വിദ്യാഭ്യാസം, സഹാനുഭൂതി എന്നിവയുടെ പ്രാധാന്യത്തിന് ഊന്നൽ നൽകുന്നു.

സിക്കിൾ സെൽ രോഗം ഒരു ശാപമല്ല — അത് അനുകമ്പയും കൃത്യസമയത്തുള്ള പരിചരണവും ആവശ്യമുള്ള ഒരവസ്ഥയാണ്.

ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ്, നേരത്തെ പരിശോധന നടത്തി, അവബോധം പ്രചരിപ്പിക്കുക വഴി ആയിരക്കണക്കിന് ആളുകളെ നമുക്ക് സഹായിക്കാനാകും- കൂടുതൽ കാലം ആരോഗ്യത്തോടെ ജീവിക്കാൻ അതവരെ സഹായിക്കും.

കാരണം അവബോധം, രോഗശാന്തിയിലേക്കുള്ള ആദ്യ ചുവടുവെയ്പ്പാണ്.

REFERENCES :

1. SICKLE CELL DISEASE

2. Sickle cell disease in tribal populations in India

3. Hemoglobinopathies

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe