കുതുച്ചുയരുന്നൂ സ്‌ക്രീൻ ടൈം മയോപിയ: കുട്ടികൾക്ക് വൃദ്ധരേക്കാൾ വേഗത്തിൽ കാഴ്ച കുറയാനുള്ള കാരണങ്ങൾ

കുതുച്ചുയരുന്നൂ സ്‌ക്രീൻ ടൈം മയോപിയ: കുട്ടികൾക്ക് വൃദ്ധരേക്കാൾ വേഗത്തിൽ കാഴ്ച കുറയാനുള്ള കാരണങ്ങൾ

സ്‌ക്രീൻ കാഴ്ച്ചകൾക്ക് പിന്നിലെ നിശ്ശബ്ദ മഹാമാരി

ഇന്നത്തെ ഡിജിറ്റൽ ലോകത്ത് ഓൺലൈൻ ക്ലാസുകൾ, ഹോംവർക്ക് ആപ്പുകൾ, കാർട്ടൂണുകൾ, ഗെയിമിംഗ്, സോഷ്യൽ മീഡിയ എന്നിങ്ങനെ, കുട്ടികൾക്ക് പുറംലോകത്തേക്കുള്ള വാതായനങ്ങായി സ്ക്രീനുകൾ മാറിക്കഴിഞ്ഞു. അതിൻ്റെ അനന്തരഫലവും നമ്മൾ അനുഭവിക്കാൻ തുടങ്ങിയിരിക്കുന്നു. കുട്ടികളിലെ മയോപിയ മുൻപത്തേക്കാൾ വേഗത്തിൽ  വർദ്ധിക്കുന്നു എന്ന യാഥാർത്ഥ്യം ഏവരേയും അമ്പരപ്പിക്കുന്നതാണ്.

ഞെട്ടിക്കുന്ന കണക്കുകൾ

ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, കഴിഞ്ഞ 20 വർഷത്തിനിടെ കുട്ടികളിലെ കാഴ്ചക്കുറവ് രണ്ടിരട്ടിയായി വർദ്ധിച്ചിട്ടുണ്ട്.

2050 ആകുമ്പോഴേക്കും ലോകജനസംഖ്യയുടെ പകുതിയോളം പേർക്ക് മയോപിയ (കാഴ്ചക്കുറവ്) ഉണ്ടാകാൻ സാധ്യതയുണ്ട്.

കണ്ണട വെച്ചാൽ മാറുന്ന കാര്യമായി ഇതിനെ നിസ്സാരവൽക്കരിക്കുന്നത് അറിവില്ലായ്മയാണ്—പിന്നീടുള്ള ജീവിതത്തിൽ സ്ഥിരമായി കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യത കൂടി ഇത് വർദ്ധിപ്പിക്കുന്നു.

എന്താണ് മയോപിയ?

നേത്രഗോളത്തിന് നീളം കൂടുകയോ അല്ലെങ്കിൽ കോർണിയയുടെ (കണ്ണിന്റെ മുൻഭാഗത്തെ സുതാര്യമായ ഭാഗം) വളവ് കൂടുകയോ ചെയ്യുമ്പോഴാണ് മയോപിയ ഉണ്ടാകുന്നത്. ഇത് കാരണം, പ്രകാശം റെറ്റിനയിൽ പതിക്കുന്നതിന് പകരം അതിന്റെ മുന്നിലായി കേന്ദ്രീകരിക്കുന്നു. തൽഫലമായി, ദൂരെയുള്ള വസ്തുക്കൾ അവ്യക്തമായി മാത്രം കാണപ്പെടുന്നു.

ആധുനിക കാലത്തെ മാറ്റം

പഴയ തലമുറകളിൽ കാഴ്ചക്കുറവ് പ്രധാനമായും സംഭവിച്ചിരുന്നത് പാരമ്പര്യം (ജനിതകപരമായ കാരണങ്ങൾ) മൂലമായിരുന്നു. എന്നാൽ ഇന്നത്തെ കുട്ടികളിൽ, ചെറിയ പ്രായത്തിൽത്തന്നെ കാഴ്ചക്കുറവ് ഉണ്ടാകുന്നതിന് പരിസ്ഥിതിയും  ജീവിതശൈലിയും കാരണമാകുന്നു. അമിതമായ സ്‌ക്രീൻ ഉപയോഗവും പുറത്ത് കളിക്കാൻ സമയം കിട്ടാത്തതുമാണ് ഈ അവസ്ഥയിലേക്ക് കുഞ്ഞുങ്ങളെ നയിക്കുന്നത്.

സ്‌ക്രീൻ സമയം എങ്ങനെയാണ് കുട്ടികളുടെ കണ്ണുകളെ ബാധിക്കുന്നത്?

1. അമിതമായ ‘അടുത്ത് നോക്കൽ’ 

അടുത്തുള്ളതും ദൂരെയുള്ളതുമായ കാഴ്ചകൾക്കിടയിൽ മാറിമാറി പ്രവർത്തിക്കാൻ വേണ്ട തരത്തിലാണ് കുട്ടികളുടെ കണ്ണുകളുടെ രൂപകൽപ്പന. മണിക്കൂറുകളോളം ഫോണുകളിലേക്കോ ടാബ്‌ലെറ്റുകളിലേക്കോ ലാപ്‌ടോപ്പുകളിലേക്കോ കുട്ടികൾ നോക്കിയിരിക്കുമ്പോൾ, ലെൻസിനെ ഫോക്കസ് ചെയ്യുന്ന പേശികൾ ‘അടുത്തുള്ള’ സ്ഥാനത്ത് തന്നെ ഉറച്ചുനിൽക്കുന്നു. കാലക്രമേണ, ഈ തുടർച്ചയായ ആയാസം കാരണം നേത്രഗോളം സ്ഥിരമായി നീളാൻ കാരണമാവുകയും ഇത് മയോപിയയിലേക്ക് നയിക്കുകയും ചെയ്യുന്നു.

2. പ്രകൃതിദത്തമായ വെളിച്ചം ലഭിക്കാത്ത അവസ്ഥ

കണ്ണിന്റെ വളർച്ച നിയന്ത്രിക്കാൻ സഹായിക്കുന്ന ഡോപമിൻ എന്ന രാസവസ്തുവിനെ ഉത്തേജിപ്പിക്കുന്ന തരംഗദൈർഘ്യം പ്രകൃതിദത്തമായ വെളിച്ചത്തിലുണ്ട്.

  • എന്നാൽ ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കാതെ വരുമ്പോൾ, കണ്ണിൻ്റെ വളർച്ച നിയന്ത്രിക്കുന്ന സിഗ്നൽ ദുർബലമാകുന്നു.
  • ദിവസവും വെറും രണ്ട് മണിക്കൂർ നേരമെങ്കിലും പുറത്ത് സമയം ചെലവഴിക്കുന്നത് മയോപിയ വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കും എന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു.

3. നീല വെളിച്ചവും കണ്ണുചിമ്മുന്നതിൻ്റെ കുറവും

ഡിജിറ്റൽ സ്‌ക്രീനുകൾ അമിതമായ ഊർജ്ജമുള്ള നീല വെളിച്ചം പുറത്തുവിടുന്നു, ഇത് കണ്ണുകളുടെ ക്ഷീണത്തിനും വരൾച്ചക്കും കാരണമാകും.

കുട്ടികൾ സ്‌ക്രീനുകളിൽ ശ്രദ്ധിക്കുമ്പോൾ കണ്ണിമ വെട്ടുന്നത് കുറയുന്നു. ഇത് കൗമാരത്തിന് മുൻപുതന്നെ ഡിജിറ്റൽ ഐ സ്‌ട്രെയ്ൻ (കണ്ണിന് വരുന്ന ആയാസം) പോലുള്ള പ്രശ്‌നങ്ങളിലേക്കും കണ്ണിന്റെ വരൾച്ചയിലേക്കും നയിക്കുന്നു.

കുട്ടികളിലെ മയോപിയ അപകടകരമാകുന്നത് എന്തുകൊണ്ട്?

കാഴ്ചക്കുറവ് എന്നത് കണ്ണടയുടെ പവർ കൂട്ടേണ്ട ഒരു കാര്യം മാത്രമാണെന്നാണ് മിക്ക രക്ഷിതാക്കളും കരുതുന്നത്. എന്നാൽ സത്യം അതല്ല, ചെറിയ പ്രായത്തിൽ തുടങ്ങുന്ന മയോപിയ പിന്നീടുള്ള ജീവിതത്തിൽ ഗുരുതരമായ നേത്രരോഗങ്ങൾക്ക് വഴിയൊരുക്കുന്നു.

റെറ്റിനൽ ഡിറ്റാച്ച്‌മെന്റ്: വലിഞ്ഞുപോകുന്ന റെറ്റിന നേർത്തതാകുകയും എളുപ്പത്തിൽ കീറിപ്പോകാൻ സാധ്യതയേറുകയും ചെയ്യുന്നു.

ഗ്ലോക്കോമ: മർദ്ദം കാരണം കണ്ണിന്റെ ഞരമ്പിന് (optic nerve) കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത കൂടുന്നു.

കാറ്ററാക്റ്റ്: തീവ്രമായ കാഴ്ചക്കുറവുള്ള മുതിർന്നവരിൽ തിമിരം നേരത്തേ വരാം.

മയോപിക് മാക്യുലോപ്പതി: റെറ്റിനയുടെ മധ്യഭാഗം നശിക്കുകയും അത് സ്ഥായിയായ അന്ധതയ്ക്ക് കാരണമാവുകയും ചെയ്യുന്നു.

ആറാം വയസ്സിൽ മയോപിയ തുടങ്ങുന്ന ഒരു കുട്ടിക്ക്, പന്ത്രണ്ടാം വയസ്സിൽ അത് വരുന്ന കുട്ടിയെക്കാൾ, ഭാവിയിൽ കാഴ്ചശക്തിക്ക് ഗുരുതര പ്രശ്നങ്ങൾ  ഉണ്ടാകാനുള്ള സാധ്യത പലമടങ്ങ് കൂടുതലാണ്.

തലമുറകൾ തമ്മിലുള്ള വ്യത്യാസം

പാടത്തും പറമ്പിലും കളിച്ചും മരംകയറിയും ഏറെ ദൂരം നടന്ന് സ്കൂളിൽ പോയും, വെയിലത്ത് കളിച്ചുമാണ് പഴയ തലമുറ അവരുടെ കുട്ടിക്കാലം ചെലവഴിച്ചത്. അവരുടെ കണ്ണുകൾക്ക് മുമ്പിലുള്ള ദൃശ്യങ്ങൾ വളരെ വൈവിദ്ധ്യമുള്ളതായിരുന്നു, അതുകൊണ്ടുതന്നെ അവരുടെ കണ്ണുകൾ സ്വാഭാവികമായി വികസിക്കുകയും ചെയ്തു.

എന്നാൽ ഇന്നത്തെ കുട്ടികൾ ഒരു ദിവസം 7-9 മണിക്കൂർ വരെ ഡിജിറ്റൽ ഉപകരണങ്ങളിൽ ചെലവഴിക്കുന്നു. വീടിനകത്ത് ഒതുങ്ങിക്കൂടുന്ന  ജീവിതശൈലിയും കുറഞ്ഞ സൂര്യപ്രകാശവും കൂടിയാകുമ്പോൾ, ചെറിയ പ്രായത്തിൽ തന്നെ കാഴ്ച കുറയുന്ന അവസ്ഥയ്ക്ക് കളമൊരുങ്ങുന്നു.

കുട്ടികളുടെ കണ്ണുകൾ എങ്ങനെ സംരക്ഷിക്കാം

1. 20-20-20 തത്വം പാലിക്കുക

  • ഓരോ 20 മിനിറ്റ് സ്‌ക്രീൻ ഉപയോഗത്തിനു ശേഷവും, 20 അടി അകലെയുള്ള ഒരു വസ്തുവിലേക്ക് 20 സെക്കൻഡ് നേരം നോക്കുക.
  • ഇതിനൊപ്പം, പ്രകൃതിദത്തമായ വെളിച്ചം ലഭിക്കാൻ ദിവസവും കുറഞ്ഞത് 2 മണിക്കൂർ പുറത്ത് കളിക്കാൻ സമയം കണ്ടെത്തുക.

2. കാഴ്ചയിൽ നിന്ന് ഇടവേളകൾ എടുക്കാൻ പ്രോത്സാഹിപ്പിക്കുക

പുറത്ത് കളിക്കുക, ചിത്രം വരയ്ക്കുക, അല്ലെങ്കിൽ ജനലിലൂടെ പുറത്തേക്ക് നോക്കുക എന്നിവയെല്ലാം കണ്ണിന്റെ പേശികളെ വിശ്രമിക്കാനും ഫോക്കസ് പുനഃക്രമീകരിക്കാനും സഹായിക്കുന്നു.

3. തുടർച്ചയായ സ്‌ക്രീൻ ഉപയോഗം പരിമിതപ്പെടുത്തുക

നന്നായി വെളിച്ചമുള്ള മുറികളിൽ മാത്രം സ്‌ക്രീനുകൾ ഉപയോഗിക്കുക.

ഉപകരണങ്ങൾ കയ്യകലത്തിൽ വെച്ച് ഉപയോഗിക്കുക.

കിടക്കുന്നതിന് തൊട്ടുമുമ്പ് മൊബൈൽ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

4. നേത്രാരോഗ്യത്തിന് ഉചിതമായ ആഹാരം

റെറ്റിനയുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ, ഒമേഗ-3, വിറ്റാമിൻ എ എന്നിവ ധാരാളമുള്ള ഭക്ഷണങ്ങൾ (ചീര, കാരറ്റ്, മത്സ്യം പോലുള്ളവ) കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

5. വാർഷിക നേത്ര പരിശോധനകൾ ഉറപ്പാക്കുക

കാഴ്ചയ്ക്ക് കുഴപ്പമില്ലെന്ന് തോന്നിയാൽ പോലും, നേരത്തെയുള്ള പരിശോധനകളിലൂടെ, ലക്ഷണങ്ങൾ കാണുന്നതിന് മുമ്പ് തന്നെ കണ്ണിന്റെ വളർച്ചയിലെ വ്യതിയാനങ്ങൾ കണ്ടെത്താൻ സാധിക്കും.

കുട്ടികളുടെ നേത്രരോഗ വിദഗ്ദ്ധർ ഇന്ന് ആക്സിയൽ ലെങ്ത് മെഷർമെന്റ് പോലുള്ള പരിശോധനകൾ ഉപയോഗിക്കുന്നു. ഇത് ഭാവിയിൽ കഠിനമായ മയോപിയ ഉണ്ടാകാനുള്ള സാധ്യത മുൻകൂട്ടി അറിയാൻ സഹായിക്കുന്നു.

ശാസ്ത്രം നൽകുന്ന പ്രതീക്ഷ

കുട്ടികളിലെ മയോപിയ നിയന്ത്രിക്കുന്നതിൽ സമീപകാലത്തെ വൈദ്യശാസ്ത്രപരമായ മുന്നേറ്റങ്ങൾ വലിയ പ്രതീക്ഷ നൽകുന്നുണ്ട്:

  • കുറഞ്ഞ അളവിലുള്ള അട്രോപിൻ തുള്ളിമരുന്നുകൾ (0.01-0.05%): നേത്രഗോള വളർച്ചാ വേഗത കുറയ്ക്കുന്നതിൽ ഇത് സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
  • ഓർത്തോകെരാറ്റോളജി ലെൻസുകൾ (Ortho-K): രാത്രിയിൽ ഉപയോഗിക്കാവുന്ന ഈ ലെൻസുകൾ താൽക്കാലികമായി കോർണിയയുടെ രൂപം മാറ്റുകയും കാഴ്ചക്കുറവ് വർദ്ധിച്ചു വരുന്നത്  കുറയ്ക്കുകയും ചെയ്യുന്നു.
  • പ്രത്യേക മയോപിയ-നിയന്ത്രണ കണ്ണടകളും കോൺടാക്റ്റ് ലെൻസുകളും: നേത്രഗോളം നീളുന്നത് കുറയ്ക്കുന്നതിനായി, ചുറ്റുമുള്ള പ്രകാശം ഒരേതരത്തിൽ വിന്യസിക്കാൻ ഈ ലെൻസുകൾ സഹായിക്കുന്നു.

ശ്രദ്ധിക്കുക: ഇവയെല്ലാം നേത്രരോഗ വിദഗ്ദ്ധന്റെ നിർദ്ദേശപ്രകാരവും നിരീക്ഷണത്തിലും മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

മയോപിയ എന്നത് കണ്ണടയുടെ കാര്യം മാത്രമല്ല — ഇത് ഒരു പൊതുജനാരോഗ്യ പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ്. നമ്മൾ ഇന്ന് തുടങ്ങുന്ന ശീലങ്ങളാണ് നമ്മുടെ കുട്ടികളുടെ ഭാവിയിൽ പ്രകാശം നിറയ്ക്കുക. 

ഡിജിറ്റൽ പഠനവും വിനോദവും ഇനിയുള്ള കാലത്ത് തുടരുക തന്നെ ചെയ്യും, അതോടൊപ്പം സൂര്യപ്രകാശവും അകലെയുള്ള ദൃശ്യങ്ങളും അച്ചടക്കവും ജീവിതത്തിൽ ഉണ്ടാകണം. കാരണം, ആരോഗ്യമുള്ള ശീലങ്ങൾ പോലെ, ആരോഗ്യമുള്ള കണ്ണുകൾക്കു വേണ്ടിയുള്ള പരിശ്രമവും നേരത്തേ തുടങ്ങേണ്ടതാണ്.

References

  1. World Health Organization. The Impact of Increasing Myopia and High Myopia. 2015.
  2. Screen Time and Myopia in Children. 2023.
  3. The Lancet Digital Health. Association of Outdoor Time and Myopia Progression in Schoolchildren. 2022.
  4. Harvard Health Publishing. How to Protect Children’s Eyes from Too Much Screen Time. 2023.
  5. National Eye Institute (NIH). Understanding and Preventing Childhood Myopia. 2024.

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe