പ്രീഹാബിലിറ്റേഷൻ: ശസ്ത്രക്രിയക്ക് മുൻപ് വേണം ഈ തയ്യാറെടുപ്പ്

പ്രീഹാബിലിറ്റേഷൻ: ശസ്ത്രക്രിയക്ക് മുൻപ് വേണം ഈ തയ്യാറെടുപ്പ്

ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങ ളെക്കുറിച്ച്  നമ്മൾ പലപ്പോഴും കേൾക്കാറുണ്ട്. എന്നാൽ, ശസ്ത്രക്രിയക്ക് മുൻപേ തന്നെ, പൂർണ്ണമായ രോഗശാന്തിക്കായി ശരീരത്തെ ഒരുക്കുന്ന രീതിയെക്കുറിച്ച് എല്ലാവരും കേൾക്കാനിടയില്ല. ആ മുന്നൊരുക്കത്തെെയാണ്  പ്രീഹാബിലിറ്റേഷൻ (Prehabilitation) എന്നു പറയുന്നത്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട, ഫലപ്രദമായ ഒരു മാർഗ്ഗമാണിത്. പ്രീഹാഹിലിറ്റേഷനിലൂടെ, അതായത്, ശസ്ത്രക്രിയയ്ക്ക് മുൻപ് തന്നെ ശരീരത്തെയും മനസ്സിനെയും തയ്യാറെടുപ്പിക്കുന്നതിലൂടെ, ഓപ്പറേഷനു ശേഷം പതിവിലും വേഗത്തിലും എളുപ്പത്തിലും രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്താൻ കഴിയുന്നു. മാത്രമല്ല, സങ്കീർണ്ണമായ അവസ്ഥകൾ ഏറെക്കുറെ ഒഴിവാക്കുകയും ചെയ്യാം.

എന്താണ് പ്രീഹാബിലിറ്റേഷൻ?

ശസ്ത്രക്രിയക്ക് മുൻപ് തന്നെ രോഗിയുടെ ശാരീരിക ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പ്രക്രിയയെയാണ് പ്രീഹാബിലിറ്റേഷൻ എന്ന് പറയുന്നത്. ഇതിൽ ശാരീരിക വ്യായാമം, പോഷകാഹാരം, മാനസിക പിന്തുണ തുടങ്ങിയവ ഉൾപ്പെടുന്നു.

ഒരു മത്സരം തുടങ്ങുന്നതിന് മുൻപ് കായികതാരങ്ങൾ പരിശീലനം നടത്തുന്നതുപോലെ തന്നെ, ശസ്ത്രക്രിയയെ നേരിടാൻ നമ്മുടെ ശരീരത്തെയും മനസ്സിനെയും “പരിശീലിപ്പിക്കാൻ” സാധിക്കും. ശാരീരികവും മാനസികവുമായ കരുത്തോടെ ശസ്ത്രക്രിയയെ സമീപിക്കുകയും വേഗത്തിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

ശാസ്ത്രീയ അടിസ്ഥാനം

പ്രീഹാബിലിറ്റേഷൻ പരിശീലിക്കുന്ന വ്യക്തികൾക്ക് താഴെ പറയുന്ന ഗുണങ്ങൾ ലഭിക്കുമെന്ന് സമീപകാല പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്:

  • വേഗത്തിലുള്ള രോഗമുക്തി
  • ശസ്ത്രക്രിയക്ക് ശേഷമുള്ള ബുദ്ധിമുട്ടുകൾ കുറയുന്നു
  • ആശുപത്രിവാസം കുറയ്ക്കാൻ സഹായിക്കുന്നു
  • ശാരീരിക പ്രവർത്തനങ്ങൾ മെച്ചപ്പെടുന്നു

2014-ൽ ജാമ സർജറി (JAMA Surgery) യിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, പ്രീഹാബിലിറ്റേഷന് ശേഷം വയറിലെ ശസ്ത്രക്രിയക്ക് വിധേയരായ പ്രായമായ രോഗികൾക്ക്, അങ്ങനെ മുന്നൊരുക്കം നടത്താതെ ശസ്ത്രക്രിയക്ക് വിധേയരായവരേക്കാൾ മികച്ച ഫലങ്ങൾ ലഭിച്ചതായി വ്യക്തമാക്കുന്നുണ്ട്.

ദ ലാൻസെറ്റിൽ (The Lancet) 2020 ൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ, അർബുദ ശസ്ത്രക്രിയകൾ, അസ്ഥിരോഗ ശസ്ത്രക്രിയകൾ (മുട്ട് അല്ലെങ്കിൽ ഇടുപ്പ് മാറ്റിവെക്കൽ), ഹൃദയ ശസ്ത്രക്രിയകൾ എന്നിവയ്ക്ക് പ്രീഹാബിലിറ്റേഷൻ ചെയ്യുന്നത് വളരെ ഫലപ്രദമാണെന്ന് എടുത്തു പറയുന്നു.

പ്രീഹാബിലിറ്റേഷനിൽ എന്തെല്ലാം ഉൾപ്പെടുന്നു?

പ്രീഹാബിലിറ്റേഷൻ എന്നത് ഒരു ബഹുമുഖ സമീപനമാണ്. ഇത് മൂന്ന് പ്രധാന ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്:

1. ശാരീരികക്ഷമത

ശസ്ത്രക്രിയയുടെ മുന്നൊരുക്കത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ശാരീരികക്ഷമത. ഇതിനായി വ്യക്തിഗതമായി തയ്യാറാക്കപ്പെട്ട വ്യായാമങ്ങൾ ചെയ്യാം. ഇത് ശാരീരികക്ഷമതയും പേശീബലവും വർദ്ധിപ്പിക്കാൻ സഹായിക്കും. അതോടൊപ്പം ഹൃദയത്തിൻ്റെയും ശ്വാസകോശത്തിൻ്റെയും പ്രവർത്തനം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. കൂടുതൽ വേഗത്തിലുള്ള രോഗമുക്തിക്ക് വഴിയൊരുക്കുന്നു എന്നതാണ് മറ്റൊരു പ്രയോജനം. ഉദാഹരണത്തിന്, കാൽമുട്ട് മാറ്റിവെക്കുന്നതിനുള്ള ശസ്ത്രക്രിയക്ക് തയ്യാറെടുക്കുന്ന വ്യക്തിക്ക് ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടാകുന്ന ബലഹീനത കുറയ്ക്കാൻ കാലിനു ബലം നൽകുന്ന വ്യായാമങ്ങൾ ചെയ്യാം.

2.പോഷകാഹാരം ഉറപ്പു വരുത്തണം

ശരീരത്തിന് ആവശ്യമായ പോഷകാഹാരം നൽകുന്നത് വഴി പേശികൾക്ക് ബലം ലഭിക്കുകയും രോഗപ്രതിരോധശേഷി വർദ്ധിക്കുകയും ചെയ്യുന്നു. ഇത് മുറിവ് ഉണങ്ങാൻ എടുക്കുന്ന സമയം കുറയ്ക്കാനും അണുബാധ ഒഴിവാക്കാനും  സഹായിക്കുന്നു. ഉദാഹരണത്തിന്, കാൻസർ രോഗികൾക്ക് കീമോതെറാപ്പി അല്ലെങ്കിൽ റേഡിയേഷൻ തുടങ്ങുന്നതിന് മുൻപ് ആവശ്യമായ പോഷകാഹാരം കഴിക്കാൻ നിർദ്ദേശം നൽകാം.

3. മാനസിക തയ്യാറെടുപ്പ് 

ശസ്ത്രക്രിയയ്ക്ക് മുൻപ് മനസ്സിനെ അതിനായി തയ്യാറാക്കുക എന്നത് ഏറെ പ്രധാനമാണ്. മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനുള്ള കാര്യങ്ങൾ പരിശീലിക്കുന്നത് ഗുണം ചെയ്യും.  ശ്വസന വ്യായാമങ്ങൾ, കൗൺസിലിങ്, ശസ്ത്രക്രിയയെക്കുറിച്ചുള്ള കാര്യങ്ങൾ മനസ്സിലാക്കുക എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഹൃദയശസ്ത്രക്രിയക്ക് വിധേയമാകുന്ന രോഗിക്ക് ഉത്കണ്ഠ കുറയ്ക്കുന്നതിനും ഹൃദയമിടിപ്പ് നിയന്ത്രിക്കുന്നതിനും റിലാക്സേഷൻ ടെക്നിക്കുകൾ പരിശീലിക്കാം.

ആർക്കാണ് പ്രീഹാബിലിറ്റേഷൻ ആവശ്യമുള്ളത്?

താഴെ പറയുന്നവർക്ക് പ്രീഹാബിലിറ്റേഷൻ വളരെ പ്രയോജനകരമാണ്:

  • സന്ധികൾ മാറ്റിവെയ്ക്കുന്നതിനോ അല്ലെങ്കിൽ ഹൃദയ സംബന്ധമായ ശസ്ത്രക്രിയകൾക്കോ വിധേയമാകുന്ന പ്രായമായവർ
  • ശസ്ത്രക്രിയ, കീമോതെറാപ്പി, അല്ലെങ്കിൽ റേഡിയേഷൻ എന്നിവയ്ക്ക് തയ്യാറെടുക്കുന്ന അർബുദ രോഗികൾ
  • പ്രമേഹം, അമിതവണ്ണം, ശ്വാസകോശരോഗങ്ങൾ തുടങ്ങിയ ബുദ്ധിമുട്ടുകളുള്ളവർ
  • പരിക്കുകളിൽ നിന്നും മോചിതരാകുന്ന കായികതാരങ്ങൾ
  • ആരോഗ്യപരമായ കാരണങ്ങളാൽ ശസ്ത്രക്രിയക്ക് തയ്യാറെടുക്കുന്നവർ

ശസ്ത്രക്രിയക്ക് എത്രനാൾ മുൻപ് പ്രീഹാബ്  തുടങ്ങണം?

ശസ്ത്രക്രിയക്ക് 3 മുതൽ 6 ആഴ്ച മുൻപ് തുടങ്ങുന്നതാണ് ഏറ്റവും നല്ലത്. ഇത്ര നേരത്ത തയ്യാറെടുപ്പ് പറ്റിയില്ലെങ്കിലും കുറഞ്ഞ ദിവസത്തെ പരിശീലനം പോലും ഗുണം ചെയ്യുമെന്നതിൽ സംശയമില്ല.

പ്രീഹാബിലിറ്റേഷന്റെ ഗുണങ്ങൾ

  • വേഗത്തിലുള്ള രോഗമുക്തി
  • ശസ്ത്രക്രിയക്ക് ശേഷമുള്ള വേദന കുറയ്ക്കുന്നു
  • ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു
  • ആശുപത്രിവാസം കുറയ്ക്കാൻ സഹായിക്കുന്നു
  • ആരോഗ്യസംരക്ഷണത്തിനുള്ള ചെലവുകൾ കുറയ്ക്കുന്നു
  • ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു

പ്രീഹാബിലിറ്റേഷനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ

“പ്രായക്കൂടുതൽ കാരണം ശസ്ത്രക്രിയക്ക് മുൻപുള്ള വ്യായാമം സാദ്ധ്യമല്ല”

യാഥാർഥ്യം: പ്രായമായവർക്കും സുരക്ഷിതമായി ചെയ്യാൻ പറ്റുന്ന വ്യായാമങ്ങളടങ്ങിയ പരിശീലനമാണിത്.

” പ്രീഹാബ് കായികതാരങ്ങൾക്കുവേണ്ടിയുള്ളതാണ് “

യാഥാർഥ്യം: വലിയ ചികിത്സകൾക്ക് തയ്യാറെടുക്കുന്ന എല്ലാവർക്കും ഇത് പ്രയോജനകരമാണ്.

“ഇത് ഫിസിയോതെറാപ്പി പോലെയാണ്”

യാഥാർഥ്യം: ഫിസിയോതെറാപ്പി പ്രീഹാബിന്റെ ഒരു ഭാഗം മാത്രമാണ്. പോഷകാഹാരവും മാനസിക പിന്തുണയും  ഇതിൽ ഉൾപ്പെടുന്നുണ്ട്.

യഥാർത്ഥ ജീവിതത്തിലെ ഒരു ഉദാഹരണം

കൊച്ചിയിലുള്ള അറുപത്തിരണ്ടുകാരിയായ ലക്ഷ്മിക്ക് കാൽമുട്ട് മാറ്റിവെയ്ക്കുന്ന ശസ്ത്രക്രിയ ആവശ്യമായി വന്നു. നാലാഴ്ചത്തെ പ്രീഹാബ് ചെയ്യാൻ ഡോക്ടർ അവരോട് നിർദ്ദേശിച്ചു. ഇതിൽ കാൽമുട്ടിനുള്ള വ്യായാമങ്ങളും ശ്വസന വ്യായാമങ്ങളും പ്രോട്ടീൻ അടങ്ങിയ ഭക്ഷണരീതികളും ഉൾപ്പെടുത്തിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം അവർക്ക് പെട്ടെന്ന് എഴുന്നേറ്റ് നടക്കാൻ കഴിഞ്ഞു. പ്രതീക്ഷിച്ചതിലും വേദന കുറവായിരുന്നു, മാത്രമല്ല കൂടെയുണ്ടായിരുന്ന മറ്റുള്ളവരെക്കാൾ വേഗത്തിൽ അവർക്ക് സുഖം പ്രാപിക്കാനും സാധിച്ചു.

ചികിത്സയ്ക്ക് മുൻപേയുള്ള പരിശീലനം

ശസ്ത്രക്രിയ ഒഴിവാക്കാനുള്ളതല്ല പ്രീഹാബിലിറ്റേഷൻ, മറിച്ച് ആരോഗ്യവും കരുത്തും മെച്ചപ്പെടുത്താൻ സഹായിക്കുന്ന പ്രക്രിയയാണിത്. വലിയ ചികിത്സകൾക്ക് മുൻപ് ശരീരത്തെയും മനസ്സിനെയും തയ്യാറാക്കുന്നത് വേഗത്തിലുള്ള രോഗമുക്തിക്കും ആത്മവിശ്വാസത്തോടെയുള്ള തിരിച്ചുവരവിനും വഴിയൊരുക്കുന്നു.

Related News

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
സമൃദ്ധിയുടെ കാലത്തെ “ഹിഡൻ ഹങ്കർ”: ആധുനിക ഭാരതത്തിലെ കുഞ്ഞുങ്ങളിലെ പോഷകാഹാരക്കുറവ് 

സമൃദ്ധിയുടെ കാലത്തെ “ഹിഡൻ ഹങ്കർ”: ആധുനിക ഭാരതത്തിലെ കുഞ്ഞുങ്ങളിലെ പോഷകാഹാരക്കുറവ് 

ആഹാരം ധാരാളമായി ലഭ്യമാകുന്ന അവസ്ഥയിലും നമ്മുടെ രാജ്യത്തെ ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ ഹിഡൻ ഹങ്കർ (Hidden Hunger) എന്നറിയപ്പെടുന്ന പരോക്ഷ വിശപ്പ് അനുഭവിക്കുന്നുണ്ട്. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാത്ത...

ഡിസംബർ 3, 2025 10:55 pm
കുഞ്ഞിൻ്റെ വളർച്ചാഘട്ടങ്ങൾ കൃത്യമാണോ? 

കുഞ്ഞിൻ്റെ വളർച്ചാഘട്ടങ്ങൾ കൃത്യമാണോ? 

വളർച്ചാവികാസങ്ങളെക്കുറിച്ച് എല്ലാം അറിഞ്ഞിരിക്കാം കുഞ്ഞു ജനിക്കുന്നതു മുതൽക്കേ രക്ഷിതാക്കൾ, പുതിയ അതിഥി വളർച്ചയുടെ നാഴികക്കല്ലുകൾ പിന്നിടുന്നതു കാണാൻ കാത്തിരിക്കും. ആദ്യമായി കമിഴ്ന്നു വീഴുന്നത്, മുട്ടിലിഴയുന്നത്, എഴുന്നേറ്റിരിക്കുന്നത്, പതുക്കെ...

ഡിസംബർ 2, 2025 10:27 pm
X
Top
Subscribe