പെരിമെനോപോസും മെനോപോസും: മാറ്റങ്ങളെ നേരിടാം ഊർജ്വസ്വലമായി 

പെരിമെനോപോസും മെനോപോസും: മാറ്റങ്ങളെ നേരിടാം ഊർജ്വസ്വലമായി 

ആർത്തവവിരാമം അഥവാ മെനോപോസ് എന്നത് സ്ത്രീയുടെ ജീവിതത്തിൻ്റെ തന്നെ വിരാമമല്ല, മറിച്ച് അത്, കരുത്തോടെയുള്ള പരിവർത്തന ഘട്ടമാണ്. മിക്കവാറും സ്ത്രീകൾക്ക്, ആർത്തവവിരാമത്തിൻ്റെ മുന്നോടിയായുള്ള പെരിമെനോപോസ് എന്ന ഘട്ടം ഏകദേശം 40 വയസ്സോടെ ആരംഭിക്കുന്നു.  ആർത്തവവിരാമം സാധാരണയായി 45-നും 55-നും ഇടയിലും. 12 മാസത്തേക്ക് ആർത്തവം ഇല്ലാത്ത അവസ്ഥ ഉണ്ടായാൽ അതിനെ ആർത്തവ വിരാമമായി കണക്കാക്കാം. ഈ സമയത്തെ ഹോർമോൺ മാറ്റങ്ങൾ കാരണം ശരീരത്തിൽ ചൂട് കൂടുകയും  മാനസികാവസ്ഥയിൽ വ്യതിയാനങ്ങൾ വരികയും അസ്ഥികൾക്ക് ബലക്ഷയം അനുഭവപ്പെടുകയും ചെയ്യാമെങ്കിലും  ശരിയായ പരിചരണത്തിലൂടെയും ശ്രദ്ധയിലൂടെയും ഈ ഘട്ടത്തെ കരുത്തോടെ തന്നെ നേരിടാനാകും. പുനരുജ്ജീവനത്തിൻ്റെയും അതിജീവനത്തിൻ്റെയും സമയമാക്കി മാറ്റാൻ കഴിയും.

ആർത്തവവിരാമത്തിന് പിന്നിലെ ശാസ്ത്രം

  • ഈസ്ട്രജനും പ്രൊജസ്റ്ററോണും കുറയുന്നു: ആർത്തവചക്രത്തെ നിയന്ത്രിക്കുകയും എല്ലുകളുടെ സാന്ദ്രത നിലനിർത്തുകയും മാനസികാവസ്ഥയെ സ്വാധീനിക്കുകയും ചെയ്യുന്ന ഹോർമോണുകളാണിവ.  ഈ ഹോർമോണുകളുടെ കുറവാണ് ആർത്തവവിരാമത്തിൻ്റെ ലക്ഷണങ്ങൾക്ക് പ്രധാന കാരണം.
  • ഫോളിക്കിൾ സ്റ്റിമുലേറ്റിംഗ് ഹോർമോൺ വർദ്ധിക്കുന്നു: അണ്ഡാശയങ്ങൾ അണ്ഡോൽപ്പാദനം നിർത്തുന്നതുകൊണ്ട്, ഫോളിക്കിൾ സ്റ്റിമുലേറ്റിംഗ് ഹോർമോൺ അഥവാ എഫ് എസ് എച്ച്( FSH) ക്രമാതീതമായി വർധിക്കുന്നു.
  • ഉപാപചയത്തിലെ മാറ്റങ്ങൾ: ഈ മാറ്റങ്ങൾ ഓസ്റ്റിയോപൊറോസിസ്, ഹൃദയസംബന്ധമായ രോഗങ്ങൾ, ടൈപ്പ് 2 പ്രമേഹം എന്നിവയുടെ സാധ്യത വർദ്ധിപ്പിക്കുന്നു.

പെരിമെനോപോസ്, മെനോപോസ് സമയത്തെ സാധാരണ ലക്ഷണങ്ങൾ

  • ശരീരത്തിൽ ചൂട് കൂടുകയും രാത്രിയിൽ അമിതമായി വിയർക്കുകയും ചെയ്യുക.
  • ഉറക്കക്കുറവ്.
  • മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ, ക്ഷോഭം, ഉത്കണ്ഠ.
  • ക്രമം തെറ്റിയ ആർത്തവം.
  • യോനീവരൾച്ച, ലൈംഗിക താൽപ്പര്യം കുറയുക.
  • ശരീരഭാരം വർദ്ധിക്കുക, പ്രത്യേകിച്ച് വയറിനു ചുറ്റും വണ്ണം കൂടുക.
  • സന്ധികളിലും എല്ലുകളിലും വേദന.

ആരോഗ്യകരമായ പരിവർത്തനത്തിനുള്ള മാർഗ്ഗങ്ങൾ

ശരീരത്തിൽ വരുന്ന മാറ്റങ്ങളെ നേരിടാൻ സഹായിക്കുന്ന ചില വഴികൾ ഇതാ:

1. ഹോർമോൺ ക്രമീകരണത്തിനുള്ള ഭക്ഷണം

1.ശരീരത്തിന് സ്വാഭാവിക ഈസ്ട്രജൻ നൽകുന്ന ഫൈറ്റോഈസ്ട്രജൻ അടങ്ങിയ ഭക്ഷണങ്ങൾ (സോയാബീൻ, ചണവിത്ത്, എള്ള്) കഴിക്കുന്നത് ശരീരത്തിലെ ചൂട് കുറയ്ക്കാൻ സഹായിക്കും.

2.കാത്സ്യം, വൈറ്റമിൻ ഡി എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. പാൽ ഉൽപ്പന്നങ്ങൾ, റാഗി, ഇലക്കറികൾ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുകയും വെയിൽ കൊള്ളുകയും വേണം. 

3.നന്നായി വെള്ളം കുടിക്കുന്നത് അമിത വിയർപ്പും മറ്റ് ബുദ്ധിമുട്ടുകളും കുറയ്ക്കാൻ സഹായിക്കും.

2. വ്യായാമവും ചലനവും

1.നടത്തം, യോഗ തുടങ്ങിയ വ്യായാമങ്ങൾ ചെയ്യുന്നത് എല്ലുകളുടെ ബലം കൂട്ടാൻ സഹായിക്കും.

2.ശക്തി വർദ്ധിപ്പിക്കുന്നതിനുള്ള വ്യായാമങ്ങൾ പേശികൾ ദുർബലമാകാതെ സംരക്ഷിക്കും.

3.പ്രാണായാമം, ധ്യാനം എന്നിവ മാനസിക സമ്മർദ്ദം കുറയ്ക്കാൻ നല്ലതാണ്.

3. വൈദ്യ സഹായവും ആയുർവേദവും

1.ഡോക്ടറുടെ നിർദ്ദേശപ്രകാരം ഹോർമോൺ റീപ്ലേസ്‌മെൻ്റ് തെറാപ്പി (HRT) പരിഗണിക്കാവുന്നതാണ്.

2.അശ്വഗന്ധ, ശതാവരി, ത്രിഫല തുടങ്ങിയ ആയുർവേദ ഔഷധങ്ങൾ മാനസിക പിരിമുറുക്കം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

3.എല്ലുകളുടെ സാന്ദ്രത, കൊളസ്ട്രോൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ പതിവായി പരിശോധിക്കുക.

4. മാനസികവും സാമൂഹികവുമായ ആരോഗ്യം

1.പിന്തുണ നൽകുന്ന കൂട്ടായ്മകളിൽ ചേരുന്നത് സമാന അനുഭവങ്ങൾ പങ്കിടാനും ഒറ്റപ്പെടൽ ഒഴിവാക്കാനും സഹായിക്കും.

2. താൽപ്പര്യമുള്ള, പുതിയ കാര്യങ്ങൾ പഠിക്കുന്നതും മറ്റ് സർഗ്ഗാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും ജീവിതത്തിന് പുതിയ കരുത്തും ലക്ഷ്യവും നൽകും. 

3.പങ്കാളിയുമായി തുറന്നു സംസാരിക്കുന്നത് ബന്ധങ്ങളിലെ മാറ്റങ്ങളെ മനസ്സിലാക്കാൻ സഹായകരമാണ്.

തുടരുന്ന മൌനം

നമ്മുടെ രാജ്യത്ത്,  ആർത്തവവിരാമം എന്ന അവസ്ഥ, പലപ്പോഴും രഹസ്യമായി സൂക്ഷിക്കേണ്ടിവരുന്നു. ഇത് പല സ്ത്രീകളെയും നിശ്ശബ്ദമായി ബുദ്ധിമുട്ടുകൾ സഹിക്കാൻ നിർബന്ധിതരാക്കുന്നു. ഈ വിഷയത്തെക്കുറിച്ച് തുറന്നു സംസാരിക്കുന്നതിലൂടെയും മുൻകരുതലെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഈ പരിവർത്തന കാലത്തെ, പ്രതിസന്ധികളുടെ ഘട്ടമല്ലാതാക്കി മാറ്റാനാകും.

പെരിമെനോപോസും മെനോപോസും രോഗങ്ങളല്ല, തികച്ചും സ്വാഭാവികമായ അവസ്ഥകളാണ്. വേണ്ട കരുതലും പരിചരണവും നൽകാൻ പങ്കാളിയും കുടുംബാംഗങ്ങളും സമൂഹവും ശ്രദ്ധിക്കണം. ഭക്ഷണം, വ്യായാമം, വിശ്രമം, ചികിൽസ, മാനസികാരോഗ്യം –   ഇക്കാര്യങ്ങളിലെല്ലാം ശ്രദ്ധ നൽകേണ്ടത് ആവശ്യമാണ്. സ്ത്രീജീവിതത്തിലെ പുതിയ അദ്ധ്യായം അവർക്ക് സന്തോഷത്തോടേയും  ആരോഗ്യത്തോടെയും നേരിടാൻ കഴിയണം. അതിന് അവരെ സജ്ജമാക്കുന്നതിൽ, അവരുടെ പ്രിയപ്പെട്ടവർ വലിയ പങ്ക് വഹിക്കുന്നു.

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe