പി സി ഒ എസ്: കാരണം, ലക്ഷണം, ചികിത്സ

പി സി ഒ എസ്: കാരണം, ലക്ഷണം, ചികിത്സ

എല്ലാം മനസ്സിലാക്കാം

സ്ത്രീകളിൽ, പ്രത്യുൽപ്പാദനപരമായി സജീവമായിരിക്കുന്ന ഘട്ടത്തിൽ, ഏറ്റവും സാധാരണമായി കണ്ടുവരുന്ന ഹോർമോൺ സംബന്ധമായ പ്രശ്നങ്ങളിൽ ഒന്നാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS).  ഇന്ത്യയിൽ മാത്രം, ഏകദേശം 5 സ്ത്രീകളിൽ ഒരാൾക്ക് എന്ന കണക്കിൽ  പി സി ഒ എസ് ഉണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ഇത്ര സാധാരണമായിരുന്നിട്ടും പല സ്ത്രീകളും ഇത് വർഷങ്ങളോളം തിരിച്ചറിയാതെ പോകുന്നു. പലപ്പോഴും പി സി ഒ എസിൻ്റെ ലക്ഷണങ്ങളെ മാനസിക സമ്മർദ്ദം,  ജീവിതശൈലി, അല്ലെങ്കിൽ ആർത്തവ ക്രമക്കേട് എന്നിവയുമായി ബന്ധപ്പെടുത്തി തള്ളിക്കളയുകയാണ് പതിവ്.

പി സി ഒ എസിനു പിന്നിലെ ശാസ്ത്രം, ലക്ഷണങ്ങൾ,  ആരോഗ്യത്തിൽ അതു ചെലുത്തുന്ന സ്വാധീനം,  നിയന്ത്രിക്കാനുള്ള ശാസ്ത്രീയ പരിഹാരങ്ങൾ എന്നിവയെല്ലാം നമുക്ക് വിശദമായിത്തന്നെ മനസ്സിലാക്കാം.

എന്താണ് പി സി ഒ എസ്?

ഇത് സങ്കീർണ്ണമായ ഒരു ഹോർമോൺ തകരാറാണ്. ഇതിന്റെ പ്രധാന സവിശേഷതകൾ ഇനിപ്പറയുന്നു:

  • അണ്ഡോത്പാദനത്തിലെ (Ovulation) പ്രശ്‌നങ്ങൾ കാരണം ഉണ്ടാകുന്ന ക്രമം തെറ്റിയ ആർത്തവം അല്ലെങ്കിൽ ആർത്തവം വരാതിരിക്കുക.
  • ആൻഡ്രോജൻ (പുരുഷ ഹോർമോൺ) കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നത് കാരണം ഉണ്ടാകുന്ന മുഖക്കുരു, അമിത രോമവളർച്ച, മുടി കൊഴിച്ചിൽ എന്നിവ.
  • അൾട്രാസൗണ്ടിൽ കാണുന്ന പോളിസിസ്റ്റിക് ഓവറികൾ (അണ്ഡാശയത്തിൽ കാണുന്ന ചെറിയ സിസ്റ്റുകൾ).

ഈ അവസ്ഥ പ്രത്യുൽപ്പാദന ആരോഗ്യത്തെ മാത്രമല്ല, ഉപാപചയം, മാനസികാരോഗ്യം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള അപകടസാധ്യതകളെയും സ്വാധീനിക്കുന്നു.

പി സി ഒ എസിന് പിന്നിലെ ശാസ്ത്രം

PCOS-ന്റെ കൃത്യമായ കാരണം പൂർണ്ണമായി കണ്ടെത്താനായിട്ടില്ലെങ്കിലും രോഗത്തിലേക്ക് വിരൽ ചൂണ്ടുന്ന രണ്ട് പ്രധാന ഘടകങ്ങൾ ഇനിപ്പറയുന്നവയാണ് :

1.ഇൻസുലിൻ പ്രതിരോധം

1.PCOS ഉള്ള മിക്ക സ്ത്രീകളിലും ഇൻസുലിൻ പ്രതിരോധം കാണപ്പെടുന്നുണ്ട്. അതായത്, ശരീരത്തിന് ഗ്ലൂക്കോസ് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നില്ല.

2.ഇത് ഇൻസുലിന്റെ അളവ് വർദ്ധിപ്പിക്കുകയും അണ്ഡാശയത്തെ അമിതമായി ആൻഡ്രോജൻ ഉത്പാദിപ്പിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

2.ഹോർമോൺ അസന്തുലിതാവസ്ഥ 

1.ഈ അവസ്ഥ ഈസ്ട്രജൻ, പ്രോജസ്റ്ററോൺ, ല്യൂട്ടിനൈസിംഗ് ഹോർമോൺ (LH), ഫോളിക്കിൾ-സ്റ്റിമുലേറ്റിംഗ് ഹോർമോൺ (FSH) എന്നിവയുടെ സാധാരണ സന്തുലിതാവസ്ഥയെ തകർക്കുന്നു.

2.ഈ അസന്തുലിതാവസ്ഥ, ക്രമമായുള്ള അണ്ഡോത്പാദനത്തെ തടയുകയും സിസ്റ്റുകൾ ഉണ്ടാകാൻ കാരണമാവുകയും ചെയ്യുന്നു.

ദി ജേണൽ ഓഫ് ക്ലിനിക്കൽ എൻഡോക്രൈനോളജി & മെറ്റബോളിസം പറയുന്നതനുസരിച്ച്, PCOS ഉള്ള 70% ഏകദേശം സ്ത്രീകളും അത് തിരിച്ചറിയുന്നില്ല എന്നാണ്. അതുകൊണ്ടുതന്നെ, ഈ വിഷയത്തിലുള്ള ബോധവൽക്കരണം പ്രാധാന്യമർഹിക്കുന്നു.

പി.സി.ഒ.എസ് (PCOS) ലക്ഷണങ്ങൾ

PCOS ഉള്ള എല്ലാ സ്ത്രീകളിലും ഒരേ ലക്ഷണങ്ങൾ കണ്ടെന്നുവരില്ല, എങ്കിലും ഏറ്റവും സാധാരണയായി കാണുന്നവ ഇവയാണ്:

  • ക്രമം തെറ്റിയ ആർത്തവം അല്ലെങ്കിൽ ആർത്തവം ഇല്ലാതിരിക്കുക.
  • മുഖത്തും ശരീരത്തിലും അമിത രോമവളർച്ച (Hirsutism).
  • മുഖക്കുരു (Acne) അല്ലെങ്കിൽ എണ്ണമയമുള്ള ചർമ്മം.
  • വയറിന് ചുറ്റുമുള്ള ഭാഗത്ത് കൊഴുപ്പടിയുക.
  • മുടി കൊഴിച്ചിൽ അല്ലെങ്കിൽ പുരുഷന്മാരെപ്പോലെ കഷണ്ടി വരുക.
  • കഴുത്തിലും കക്ഷത്തിലും ഉണ്ടാകുന്ന ഇരുണ്ട പാടുകൾ (Acanthosis Nigricans).
  • ഗർഭധാരണത്തിനുള്ള ബുദ്ധിമുട്ടുകൾ.

ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ

PCOS എന്നത് ആർത്തവ സംബന്ധമായ പ്രശ്നം മാത്രമല്ല. ഇത് ശ്രദ്ധിക്കാതെ പോയാൽ താഴെ പറയുന്ന അപകടസാധ്യതകൾക്ക് ഇടയാക്കാം:

  • ടൈപ്പ് 2 പ്രമേഹവും ഇൻസുലിൻ പ്രതിരോധവും.
  • ഹൃദയ സംബന്ധമായ അസുഖങ്ങൾ (അമിതവണ്ണം, ഉയർന്ന കൊളസ്‌ട്രോൾ എന്നിവ കാരണം).
  • എൻഡോമെട്രിയൽ കാൻസർ (ഗർഭപാത്രത്തിലെ ആവരണത്തെ ബാധിക്കുന്ന അർബുദം).
  • മാനസികാരോഗ്യ പ്രശ്നങ്ങൾ—ഉദാഹരണത്തിന്, ഉത്കണ്ഠയും (Anxiety) വിഷാദവും (Depression).

പരിപാലനവും ചികിത്സയും 

പി സി ഒ എസിന് സ്ഥിരമായ ഒരു ചികിത്സ നിലവിലില്ല എങ്കിലും ഇത് ഫലപ്രദമായി നിയന്ത്രിക്കാൻ സാധിക്കും.

1. ജീവിതശൈലിയിലെ മാറ്റങ്ങൾ

  • ശരീരഭാരം നിയന്ത്രിക്കൽ: ശരീരഭാരം 5–10% കുറയ്ക്കുന്നത് പോലും അണ്ഡോത്പാദനം സാധാരണ നിലയിലാക്കാനും ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കും.
  • ഭക്ഷണക്രമം: കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സുള്ള ഭക്ഷണങ്ങൾ, നാരുകൾ സമൃദ്ധമായവ(High fibre), കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനുകൾ (Lean proteins), ഒമേഗ-3 ഫാറ്റുകൾ എന്നിവ ഉൾപ്പെടുത്തുക.
  • വ്യായാമം: ആഴ്ചയിൽ 4-5 ദിവസം 30–45 മിനിറ്റ് കാർഡിയോ വ്യായാമങ്ങളും പേശികൾക്ക് ബലം നൽകുന്ന വ്യായാമങ്ങളും (Strength Training) ചെയ്യുന്നത് ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തും.

2. മരുന്ന് ചികിത്സ

  • ഗർഭനിരോധന ഗുളികകൾ (Oral Contraceptives): ആർത്തവം ക്രമപ്പെടുത്താനും അമിതമായ ആൻഡ്രോജൻ ഹോർമോൺ വരുത്തുന്ന പ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു.
  • മെറ്റ്‌ഫോർമിൻ (Metformin): ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്തുന്നു.
  • വന്ധ്യതാ ചികിത്സകൾ: ഗർഭം ധരിക്കാൻ ശ്രമിക്കുന്നവർക്ക് ക്ലോമിഫെൻ (Clomiphene), ലെട്രോസോൾ (Letrozole) പോലുള്ള ചികിത്സകൾ.

3. സമഗ്ര പരിചരണം

  • മാനസിക സമ്മർദ്ദ നിയന്ത്രണം: യോഗ, ധ്യാനം (Meditation), മൈൻഡ്ഫുൾനെസ് എന്നിവ പരിശീലിക്കുക.
  • മുഖക്കുരു/രോമ വളർച്ച പ്രശ്നങ്ങൾക്കായി ചർമ്മരോഗ വിദഗ്ദ്ധന്റെ ചികിൽസ തേടുക.
  • ഉത്കണ്ഠയോ വിഷാദമോ ഉണ്ടെങ്കിൽ കൗൺസിലിംഗിന് വിധേയമാകാം.

ഇന്ത്യയിലെ സ്ഥിതി

ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളും എണ്ണകളും കൂടുതലായി ഉപയോഗിക്കുന്ന തരത്തിലുള്ള ഭക്ഷണരീതിയാണ് നമ്മുടെ രാജ്യത്തുള്ളത്. കൂടാതെ പൊണ്ണത്തടിയുള്ളവരുടെ എണ്ണം വർദ്ധിച്ചു വരുന്നതും നാഗരിക ജീവിതം നൽകുന്ന മാനസിക സമ്മർദ്ദവും കാരണം ഇന്ത്യയിൽ പി സി ഒ എസ് വ്യാപകമായിരിക്കുകയാണ്. അവബോധമില്ലായ്മയും ആർത്തവത്തെക്കുറിച്ചുള്ള സാമൂഹിക മനോഭാവവും ഗൈനക്കോളജി ചികിത്സാ സൗകര്യങ്ങളുടെ ലഭ്യതക്കുറവുമെല്ലാം രോഗനിർണ്ണയം വൈകിപ്പിക്കുന്ന ഘടകങ്ങളാണ്.

പി സി ഒ എസ് എന്നത് വെറുമൊരു ഹോർമോൺ വ്യതിയാനം മാത്രമല്ല, അത് ശരീരത്തെ ആകമാനം ബാധിക്കുന്ന, ജീവിതശൈലിയുമായി ബന്ധപ്പെട്ട ഉപാപചയ രോഗാവസ്ഥയാണ്.

നേരത്തെയുള്ള രോഗനിർണ്ണയത്തിലൂടെയും ജീവിതശൈലി മാറ്റങ്ങളിലൂടെയും കൃത്യമായ ചികിത്സയിലൂടെയും സ്ത്രീകൾക്ക് ആരോഗ്യകരമായ ജീവിതം നയിക്കാനും ലക്ഷണങ്ങൾ നിയന്ത്രിക്കാനും സാധിക്കും.

നിങ്ങൾക്ക് ആർത്തവ ക്രമക്കേടുകളോ, അമിത രോമവളർച്ചയോ,അകാരണമായ ശരീര ഭാരവർദ്ധനയോ ഉണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണുക. നേരത്തെ തിരിച്ചറിഞ്ഞ് ചികിൽസ തേടുന്നത് പി സി ഒ എസ് നിയന്ത്രിക്കാൻ ഏറെ സഹായകമാകും.

References

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe