ഒരു നായ്ക്കുട്ടിക്ക് നമ്മുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കാൻ കഴിയും ? 

ഒരു നായ്ക്കുട്ടിക്ക് നമ്മുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കാൻ കഴിയും ? 

വളർത്തുനായ വരുത്തുന്ന അത്ഭുതകരമായ മാറ്റങ്ങൾ

മുൻകാലങ്ങളിൽ ചില സമൂഹങ്ങളിൽ  സ്ത്രീകളുടെ പൊങ്ങച്ചത്തിൻ്റെ ലക്ഷണങ്ങളായി കണക്കാക്കിയിരുന്ന രണ്ട് കാര്യങ്ങളായിരുന്നു വാനിറ്റി ബാഗും വളർത്തു നായയും. എന്നാലിന്ന്, ലോകത്താകമാനം, വളർത്തു മൃഗങ്ങളോടുള്ള സമീപനത്തിൽ വലിയ മാറ്റങ്ങൾ വന്നുകഴിഞ്ഞു. നായ്ക്കളുടെ ഉടമയെ മാസ്റ്റർ എന്നാണ് ആദ്യം വിശേഷിപ്പിച്ചിരുന്നത്. പിന്നീടത് ഡോഗ് ഓണർ ആയി. അടുപ്പക്കൂടുതലും ശാസ്ത്രീയ പഠനങ്ങളിൽ നിന്നുള്ള തിരിച്ചറിവും മൂലം വളർത്തു മൃഗങ്ങളുളളവർ ഇപ്പോൾ  പെറ്റ് പേരൻ്റ്സ് എന്നാണ് അറിയപ്പെടുന്നത്.  വളർത്തു മൃഗങ്ങൾ, പ്രത്യേകിച്ച് വളർത്തു നായകൾ, നമ്മുടെ ജീവിതത്തിൽ വരുത്തുന്ന അത്ഭുതകരമായ മാറ്റങ്ങളെക്കുറിച്ച് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്.

ആധുനിക കാലത്ത് വളർത്തു നായ്ക്കളോടുള്ള സമീപനവും അവർ നൽകുന്ന സ്നേഹവും കരുതലും അതിന് പിന്നിലെ ശാസ്ത്രീയവശങ്ങളും നേഹയുടേയും റിയയുടേയും സംഭാഷണത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാം. 

രംഗം: ഒരു സ്വീകരണ മുറിയിൽ സുഹൃത്തുക്കളായ നേഹയും റിയയും ചായ കുടിച്ചുകൊണ്ടിരിക്കുന്നു. അടുത്ത് നേഹയുടെ ഗോൾഡൻ റിട്രീവർ ഇനത്തിൽപ്പെട്ട വളർത്തുനായയുമുണ്ട്. 

റിയ: നേഹ, നിൻ്റെ നായ്ക്കുട്ടിക്ക് പ്രത്യേക കഴിവുതന്നെ. ഞാൻ വന്നപ്പോഴേക്കും അവൻ നിൻ്റെ മടിയിൽ ഇരിപ്പായല്ലോ. 

നേഹ: മൈലോയ്ക്കുള്ള പ്രശംസയാണത് അല്ലേ. ഞാൻ തളർന്നിരിക്കുമ്പോഴൊക്കെ അവനത് തിരിച്ചറിഞ്ഞ് ഓടിവന്ന് എൻ്റെ മടിയിൽക്കേറിയിരിക്കും.

റിയ: അതിൽ എന്തെങ്കിലും ശാസ്ത്രമുണ്ടോ   അതോ അവനറിയാതെ ചെയ്യുന്നതാണോ?

നേഹ: ശാസ്ത്രീയത തന്നെ. അടുത്തിടെ നടന്ന ഒരു ആഗോള സർവേ പ്രകാരം, ഇന്ത്യയിൽ നായകളെ വളർത്തുന്നവരിൽ 92% പേരും  സ്ക്രീനിന് മുമ്പിൽ ചെലവഴിക്കുന്ന സമയം കുറഞ്ഞതായി വെളിപ്പെടുത്തുന്നു. 82% പേർക്ക്  വളർത്തുമൃഗങ്ങളോട് സംസാരിക്കുമ്പോൾ മനസ്സിന് വലിയ ആശ്വാസം ലഭിക്കുന്നു. 79% ആളുകളുടെ ഉറക്കം മുമ്പത്തേക്കാൾ മെച്ചപ്പെട്ടിട്ടുണ്ട് എന്നും പഠനം പറയുന്നു. 

റിയ: അത് കൊള്ളാമല്ലോ  ഇവരെ സ്നേഹിച്ചാൽ സ്ട്രെസ്സും കുറയ്ക്കാമല്ലേ?

നേഹ : അത് മാത്രമല്ല, വളർത്തു നായ്ക്കൾ നമ്മളെ സജീവമാക്കും. വളർത്തു നായ്ക്കൾ ഇല്ലാത്തവരേക്കാൾ, അതുള്ളവർ, നാലിരട്ടി വ്യായാമം ചെയ്യാൻ സാധ്യതയുണ്ടെന്ന് ഒരു പഠനം കണ്ടെത്തി. ആഴ്ചയിൽ 150 മിനിറ്റ് എന്ന ലക്ഷ്യം നേടാൻ അവർക്ക് ഇതിലൂടെ എളുപ്പത്തിൽ സാധിക്കുന്നുണ്ടത്രെ.

റിയ :  അത്ഭുതം തന്നെ. എന്റെയൊരെണ്ണം, ചുറ്റും ആളുകളില്ലെങ്കിൽ ഒരടിപോലും മുന്നോട്ട് വെയ്ക്കില്ല. ഇനി നമ്മുടെ ഹൃദയാരോഗ്യത്തിന് വേണ്ടി ഇവരെന്തെങ്കിലും സഹായം ചെയ്യുന്നുണ്ടോ?

നേഹ :  അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ഉൾപ്പെടെയുള്ള പല പഠനങ്ങളും പറയുന്നത്, നായകളെ വളർത്തുന്നവർക്ക്  ആരോഗ്യം സംബന്ധിച്ച് നിരവധിഗുണങ്ങൾ കിട്ടുന്നുണ്ട് എന്നാണ്.  അവർക്ക് സാധാരണയായി രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറവായിരിക്കും. മാത്രമല്ല, ഹൃദയാഘാതം വന്നവരിൽ മരണനിരക്ക് 24% വരെ കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ട് എന്നും പറനങ്ങൾ പറയുന്നുണ്ട്. മാത്രമല്ല, വളർത്തു നായ്ക്കൾ നമുക്ക് പുതിയ സൗഹൃദങ്ങളും കൊണ്ടുതരും. 

നായയുമായി ദിവസവും പുറത്ത് നടക്കാൻ പോകുമ്പോൾ പുതിയ ആളുകളെ പരിചയപ്പെടാനും സംസാരിക്കാനും പറ്റുന്നുണ്ട്. കൂടുതൽ സൗഹാർദത്തോടെ സംസാരിക്കാൻ കഴിയും. അല്ലേ? 

റിയ :  അതെ. യു കെയിൽ നടന്ന ഒരു പഠനമനുസരിച്ച്, നായകളെ വളർത്തുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് പുതിയ സുഹൃത്തുക്കളെ കിട്ടാൻ രണ്ടിരട്ടി സാധ്യതയുണ്ട് എന്നാണ്. ഞാനവനെ കുറച്ച് ലാളിക്കും, കുറച്ചു നേരം ഒപ്പം നടക്കും. പക്ഷെ അവൻ എനിക്ക് ചിട്ടയായ ജീവിതവും നിറയെ സന്തോഷവും തിരിച്ചു തരുന്നു. 

നേഹ: നായകൾ കേവലം വളർത്തുമൃഗങ്ങൾ മാത്രമല്ല, ഒരുതരം ഇമോഷണൽ തെറാപ്പി കൂടി അവർ നൽകുന്നുണ്ട്.  ഉത്കണ്ഠ , PTSD പോലുള്ള മാനസിക വെല്ലുവിളികൾ നേരിടുന്നവരെ സഹായിക്കാൻ പരിശീലനം ലഭിച്ച തെറാപ്പി ഡോഗ്‌സ് ഉണ്ട്. സ്കൂളുകളിലും ആശുപത്രികളിലും സന്തോഷവും സമാധാനവും നൽകാനും  ഇവർ സഹായിക്കുന്നുണ്ട്.

നമുക്ക്  സന്തോഷത്തോടുകൂടി എങ്ങനെ ജീവിക്കാമെന്നും നിരുപാധികമായി എങ്ങനെ സ്നേഹിക്കാമെന്നും ലക്ഷ്യബോധത്തോടെ എങ്ങനെ മുന്നോട്ട് പോകാമെന്നും നായകൾ  നിശ്ശബ്ദമായി പഠിപ്പിക്കുന്നു. അവർ നമ്മളോട് എപ്പോഴും ഒരു കാര്യം പറയാതെ പറയും. മനസ്സു തുറന്ന് സ്നേഹിക്കാൻ. ഹൃദയത്തിൽ സന്തോഷം നിറയ്ക്കാൻ. ചികിൽസയ്ക്കായി എപ്പോഴും ഔഷധങ്ങൾ വേണ്ടിവരില്ല, നമ്മളെ നന്ദിയോടെ, സ്നേഹത്തോടെ സദാ നോക്കിയിരിക്കുന്ന ഒരു നായ്ക്കുട്ടിയുണ്ടെങ്കിൽ.

Related News

പ്രമേഹവും വിഷാദരോഗവും തമ്മിൽ ബന്ധമുണ്ടോ? : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പ്രമേഹവും വിഷാദരോഗവും തമ്മിൽ ബന്ധമുണ്ടോ? : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക എന്ന കാര്യത്തിൽ മാത്രം ഒതുങ്ങുന്നതല്ല പ്രമേഹം എന്ന അവസ്ഥ. ശാരീരികമായും മാനസികമായും പല മാറ്റങ്ങളും വരുത്താൻ ഈ രോഗാവസ്ഥയ്ക്ക് കഴിയുമെന്നതാണ് വാസ്തവം....

ഓഗസ്റ്റ്‌ 24, 2025 12:24 pm
ആ ദിവസങ്ങളിൽ മെൻസ്ട്രൽ കപ്പുകൾ: ശാസ്ത്രീയമായ ആരോഗ്യസമീപനം

ആ ദിവസങ്ങളിൽ മെൻസ്ട്രൽ കപ്പുകൾ: ശാസ്ത്രീയമായ ആരോഗ്യസമീപനം

പഴന്തുണിയിൽ നിന്ന് സാനിറ്ററി പാഡുകളിലേക്ക്, ടാംപണുകളിലേക്ക്, പിന്നെ മെൻസ്ട്രൽ കപ്പുകളിലേക്ക് … കാലം മാറിയതിനനുസരിച്ച് സ്ത്രീകളുടെ ആർത്തവകാല ആരോഗ്യത്തിനും സൗകര്യത്തിനും പ്രധാന്യം കൊടുത്തുകൊണ്ടുള്ള ഉൽപ്പന്നങ്ങളും മാറിവന്നു. സ്ത്രീകൾക്ക്...

ഓഗസ്റ്റ്‌ 23, 2025 8:34 am
ഒരു ചുംബനത്തിൽ എന്തിരിക്കുന്നു? നിസ്സാരമാക്കല്ലേ, ഒരുപാടുണ്ട്

ഒരു ചുംബനത്തിൽ എന്തിരിക്കുന്നു? നിസ്സാരമാക്കല്ലേ, ഒരുപാടുണ്ട്

ഒരു ചുംബനം ഒരു മധുചുംബനം എന്നധരമലരിൽ വണ്ടിൻ പരിരംഭണം…. അരനൂറ്റാണ്ടു മുമ്പു പുറത്തിറങ്ങിയ ദൃക്സാക്ഷി എന്ന ചിത്രത്തിലെ ഗാനരംഗത്തിന്  വേണ്ടി ശ്രീകുമാരൻ തമ്പി എഴുതിയ വരികളാണിത്. കളിചൊല്ലി...

ഓഗസ്റ്റ്‌ 23, 2025 8:25 am
വിറ്റാമിൻ സപ്ലിമെൻ്റുകൾ: അറിയേണ്ടതെല്ലാം 

വിറ്റാമിൻ സപ്ലിമെൻ്റുകൾ: അറിയേണ്ടതെല്ലാം 

വിറ്റാമിൻ സപ്ലിമെൻ്റുകളുടെ പ്രയോജനങ്ങൾ എന്തെല്ലാമാണ്? എങ്ങനെയാണ് അവ ഉപയോഗിക്കേണ്ടത്? ഡോക്ടറുടെ നിർദ്ദേശാനുസരണം അല്ലാതെ ഈ സപ്ളിമെൻ്റുകൾ കഴിക്കുന്നത് ദോഷം ചെയ്യുമോ? എന്നിങ്ങനെയുള്ള സംശയങ്ങൾ നമ്മളിൽ പലർക്കുമുള്ളതാണ്. ഇത്...

ഓഗസ്റ്റ്‌ 22, 2025 8:17 am
X
Top
Subscribe