തെറ്റായ വിവരവും വ്യാജപ്രചാരണവും: ഇവ തമ്മിലുള്ള വ്യത്യാസം അറിയാമോ?

തെറ്റായ വിവരവും വ്യാജപ്രചാരണവും: ഇവ തമ്മിലുള്ള വ്യത്യാസം അറിയാമോ?

ഈ രണ്ട് വാക്കുകളും കേൾക്കാൻ ഒരുപോലെയാണെങ്കിലും, അവയ്ക്ക് പിന്നിലെ ഉദ്ദേശ്യമാണ് രണ്ടിനെയും വേർതിരിക്കുന്നത്.

  • എന്താണ് മിസ്ഇൻഫർമേഷൻ (Misinformation)?

തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശ്യമില്ലാതെ പങ്കുവെയ്ക്കുന്ന തെറ്റായതോ തെറ്റിദ്ധാരണാജനകമോ ആയ വിവരങ്ങളാണിത്. പലപ്പോഴും അറിവില്ലായ്മ കൊണ്ടോ പേടി കൊണ്ടോ ആണ് ആളുകൾ ഇത്തരം കാര്യങ്ങൾ ഷെയർ ചെയ്യുന്നത്.

ഉദാഹരണം: ഒരു കുടുംബ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ, സത്യമാണോ എന്ന് പരിശോധിക്കാത്ത ഒരു ആരോഗ്യ ടിപ്പോ (health tip) വ്യാജ വാർത്തയോ ഫോർവേഡ് ചെയ്യുന്നത്.

  • എന്താണ് ഡിസ്ഇൻഫർമേഷൻ (Disinformation)?

മറ്റുള്ളവരെ മനഃപൂർവ്വം കബളിപ്പിക്കാനോ, സ്വാധീനിക്കാനോ, ദോഷം വരുത്താനോ വേണ്ടി സൃഷ്ടിക്കുന്ന തികച്ചും വ്യാജമായ വിവരങ്ങളാണിത്. പലപ്പോഴും രാഷ്ട്രീയപരമായോ, സാമ്പത്തികമായോ, ആശയപരമായോ ഉള്ള നേട്ടങ്ങൾക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നത്.

ഉദാഹരണം: തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാനോ ജനങ്ങളുടെ അഭിപ്രായം മാറ്റാനോ വേണ്ടി നടത്തുന്ന ആസൂത്രിതമായ വ്യാജ പ്രചാരണങ്ങൾ അല്ലെങ്കിൽ ഡീപ്‌ഫേക്ക് (Deepfake) വീഡിയോകൾ.

രണ്ടായാലും ഫലം ഒന്നുതന്നെ – ഇത് സ്ഥാപനങ്ങളിലും ശാസ്ത്രത്തിലും എന്തിന്, നമ്മൾ പരസ്പരം വെച്ചുപുലർത്തുന്ന വിശ്വാസത്തിൽ പോലും തകർച്ചയുണ്ടാക്കുന്നു.

എന്തുകൊണ്ടാണ് നമ്മൾ തെറ്റായ കാര്യങ്ങൾ വിശ്വസിക്കുന്നത്?

മനുഷ്യർ യുക്തിപരമായി ചിന്തിക്കുന്നതിന് മുൻപ്, വൈകാരികമായി ചിന്തിക്കുന്നവരാണ്.

എംഐടി മീഡിയ ലാബിൻ്റെ (MIT Media Lab) 2018ൽ നടത്തിയ പഠനങ്ങൾ പ്രകാരം, സോഷ്യൽ മീഡിയയിൽ സത്യവാർത്തകളേക്കാൾ ആറിരട്ടി വേഗത്തിൽ വ്യാജവാർത്തകൾ പ്രചരിക്കുന്നു.  കമ്പ്യൂട്ടർ പ്രോഗ്രാമുകൾ (bots) അല്ല ഇതിന് കാരണം. മറിച്ച് വളരെ വൈകാരികമായ ഉള്ളടക്കങ്ങൾ (emotionally charged content) ആളുകൾ ഷെയർ ചെയ്യുന്നതുകൊണ്ടാണ്.

തെറ്റായ വിവരങ്ങൾ ഇത്രവേഗം പടരാൻ മൂന്ന് പ്രധാന മാനസിക കാരണങ്ങളുണ്ട്:

1. കൺഫർമേഷൻ ബയസ് (Confirmation Bias)

നമ്മൾ ഇതിനകം വിശ്വസിക്കുന്ന കാര്യങ്ങളുമായി യോജിച്ചുപോകുന്ന വിവരങ്ങളെ നമ്മൾ പെട്ടെന്ന് സ്വീകരിക്കും. നമ്മുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന തെളിവുകളെ നമ്മൾ അവഗണിക്കുകയും ചെയ്യും.

2. അവൈലബിലിറ്റി ഹ്യൂറിസ്റ്റിക് (Availability Heuristic)

ഒരു കാര്യം (അത് തെറ്റാണെങ്കിൽ പോലും) നമ്മൾ വീണ്ടും വീണ്ടും കേൾക്കുമ്പോൾ, അത് സത്യമാണെന്ന് നമുക്ക് തോന്നിത്തുടങ്ങും.

3. ഭയവും ദേഷ്യവും (Fear and Moral Outrage)

ദേഷ്യം, ഭയം, അല്ലെങ്കിൽ അനീതിബോധം എന്നിവ ഉണർത്തുന്ന ഉള്ളടക്കങ്ങൾ വളരെ വേഗത്തിൽ പ്രചരിക്കും. കാരണം, അവ നമ്മുടെ തലച്ചോറിലെ ‘അമിഗ്ഡാല’ (amygdala) എന്ന വികാരങ്ങളെ നിയന്ത്രിക്കുന്ന ഭാഗത്തെയാണ് ഉത്തേജിപ്പിക്കുന്നത്. ഇത് നമ്മുടെ യുക്തിസഹമായി ചിന്തിക്കാനുള്ള കഴിവിനെ മറികടക്കുന്നു.

ചുരുക്കത്തിൽ: തെറ്റായ വിവരങ്ങളിൽ വീണുപോകുന്നത് നമ്മുടെ ബുദ്ധിക്കുറവ് കൊണ്ടല്ല, മറിച്ച് നമ്മുടെ വികാരങ്ങളെ മറ്റുള്ളവർ സമർത്ഥമായി ചൂഷണം ചെയ്യുന്നതുകൊണ്ടാണ്.

സാങ്കേതികവിദ്യയുടെയും അൽഗോരിതങ്ങളുടെയും പങ്ക്

സോഷ്യൽ മീഡിയ അൽഗോരിതങ്ങൾ (Algorithms) രൂപകൽപ്പന ചെയ്തിരിക്കുന്നത് സത്യം കണ്ടെത്താനല്ല, മറിച്ച് ആളുകളെ കൂടുതൽ സമയം അതിൽ പിടിച്ചിരുത്താനാണ് (Engagement).

കൂടുതൽ ക്ലിക്കുകൾ, ഷെയറുകൾ, ആളുകളുടെ രോഷം എന്നിവ നേടുന്ന പോസ്റ്റുകൾക്ക് അവ മുൻഗണന നൽകുന്നു. ഇത് ഉപയോക്താക്കളെ കൂടുതൽ നേരം സ്ക്രോൾ ചെയ്യാൻ പ്രേരിപ്പിക്കുന്നു.

എക്സ് (X – Twitter), ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ പലപ്പോഴും ‘എക്കോ ചേംബറുകൾ’ (Echo chambers) സൃഷ്ടിക്കുന്നു. അതായത്, ഉപയോക്താക്കൾ ഇതിനകം യോജിക്കുന്ന കാര്യങ്ങൾ മാത്രം അവരെ കൂടുതൽ കൂടുതൽ കാണിക്കുന്നു. കാലക്രമേണ, ഇത് നമ്മുടെ കാഴ്ചപ്പാടുകളെ പരിമിതപ്പെടുത്തുകയും ആളുകൾക്കിടയിൽ ചേരിതിരിവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഇതിനോടൊപ്പം നിർമ്മിത ബുദ്ധി  (Artificial Intelligence) ഉപയോഗിച്ച് നിർമ്മിക്കുന്ന ഉള്ളടക്കങ്ങൾ, ഡീപ്‌ഫേക്കുകൾ, കൃത്രിമമായി മാറ്റം വരുത്തിയ ചിത്രങ്ങൾ എന്നിവ കൂടി ചേരുമ്പോൾ, യാഥാർത്ഥ്യവും കെട്ടുകഥയും തമ്മിലുള്ള അതിർവരമ്പ് തിരിച്ചറിയാൻ കഴിയാത്തവിധം കുഴഞ്ഞുമറിയുന്നു.

ഇത് ജീവിതത്തെ എങ്ങനെ ബാധിക്കുന്നു?

തെറ്റായ വിവരങ്ങൾ നിരുപദ്രവകരമല്ല – അത് നമ്മുടെ പെരുമാറ്റത്തെയും ഗവൺമെൻ്റ് നയങ്ങളെയും പൊതുജനാരോഗ്യത്തെയും വരെ മാറ്റിമറിക്കും.

  • ആരോഗ്യ പ്രതിസന്ധികൾ: കൊവിഡ് മഹാമാരിയുടെ കാലത്ത്, വ്യാജ ചികിത്സാരീതികൾ, ഗൂഢാലോചനാ സിദ്ധാന്തങ്ങൾ, വാക്സിനുകളെക്കുറിച്ചുള്ള കെട്ടുകഥകൾ എന്നിവ കാരണം ലക്ഷക്കണക്കിന് ആളുകൾ ചികിത്സയുമ വാക്സിനുകളും നിരസിക്കാൻ കാരണമായി.
  • രാഷ്ട്രീയ സ്വാധീനം: ആസൂത്രിതമായ വ്യാജ പ്രചാരണങ്ങൾ (Disinformation campaigns) ലോകമെമ്പാടുമുള്ള തെരഞ്ഞെടുപ്പുകളെ എല്ലാക്കാലത്തും സ്വാധീനിച്ചിട്ടുണ്ട്.
  • സാമൂഹിക അക്രമം: ഇന്ത്യയിൽ, വ്യാജ വാട്ട്സ്ആപ്പ് സന്ദേശങ്ങൾ ആൾക്കൂട്ട ആക്രമണങ്ങൾക്കും സാമുദായിക ലഹളകൾക്കും വരെ കാരണമായിട്ടുണ്ട്.
  • കാലാവസ്ഥാ വ്യതിയാനത്തെ നിരസിക്കൽ: ചില പ്രത്യേക താൽപ്പര്യങ്ങളും കപട ശാസ്ത്രവും പൊതുജനങ്ങളുടെ ധാരണയെ ആശയക്കുഴപ്പത്തിലാക്കി കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രവർത്തനങ്ങളെ വൈകിപ്പിക്കുന്നു.

നമ്മൾ ഒരു “ഇൻഫോഡെമിക്” (Infodemic) കാലഘട്ടത്തിലാണ് ജീവിക്കുന്നത് എന്നാണ് ലോകാരോഗ്യ സംഘടന (WHO)  ഈ അവസ്ഥയ്ക്ക് നൽകിയിരിക്കുന്ന വിശേഷണം . അതായത്, വിവരങ്ങളുടെ അമിതഭാരം കാരണം യഥാർത്ഥ സത്യം ബഹളങ്ങൾക്കിടയിൽ മുങ്ങിപ്പോകുന്ന അവസ്ഥ.

സ്വയം സംരക്ഷിക്കാം; ഒപ്പം മറ്റുള്ളവരെയും

വ്യാജവാർത്തകളെ ചെറുക്കുക എന്നത് ഒരു ഡിജിറ്റൽ കഴിവ് മാത്രമല്ല, അതൊരു സാമൂഹിക ഉത്തരവാദിത്തം കൂടിയാണ്.

1. ഷെയർ ചെയ്യുന്നതിന് മുമ്പ് സാവധാനം പരിശോധിക്കുക

വികാരങ്ങളാണ് വ്യാജവാർത്തകളുടെ ഇന്ധനം. എന്തെങ്കിലും ഫോർവേഡ് ചെയ്യുകയോ പോസ്റ്റ് ചെയ്യുകയോ ചെയ്യുന്നതിനുമുമ്പ് ഒരു നിമിഷം ചിന്തിക്കുക.

2. ഉറവിടം പരിശോധിക്കുക

സത്യമാണോ എന്നറിയാൻ ഇന്ത്യയിലെ AltNews, Factly, BOOM Live പോലുള്ള വിശ്വസനീയമായ ഫാക്റ്റ്-ചെക്കിംഗ് വെബ്സൈറ്റുകളുടെ സഹായം തേടുക.

3. തിയതി, ചിത്രം, ഉറവിടം എന്നിവ പരിശോധിക്കുക

പലപ്പോഴും പഴയ വാർത്തകളോ ചിത്രങ്ങളോ പുതിയ സന്ദർഭത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വീണ്ടും ഉപയോഗിക്കാറുണ്ട്.

4. ഫീഡ് വൈവിധ്യവൽക്കരിക്കുക

നിങ്ങൾ വിയോജിക്കുന്ന ആളുകളെയും മാധ്യമങ്ങളെയും കൂടി ഫോളോ ചെയ്യുക. ഇത് നിങ്ങളുടെ കാഴ്ചപ്പാട് വിശാലമാക്കാൻ സഹായിക്കും.

5. പഠിപ്പിക്കുക, കുറ്റപ്പെടുത്തൽ വേണ്ട

ഒരാളുടെ തെറ്റ് തിരുത്തുമ്പോൾ, അത് ദയയോടെ ചെയ്യുക. കുറ്റപ്പെടുത്തുന്നത് അവരുടെ വിശ്വാസങ്ങളെ കൂടുതൽ ഉറപ്പിക്കുകയേ ഉള്ളൂ. എന്നാൽ സഹാനുഭൂതിയോടെയുള്ള സംസാരം അവരുടെ മനസ്സ് തുറക്കാൻ സഹായിക്കും.

6. മാദ്ധ്യമ സാക്ഷരത നേടുക

വായിക്കുന്ന എല്ലാ കാര്യങ്ങളെയും അവിശ്വസിക്കാനല്ല, മറിച്ച് ചോദ്യം ചെയ്യാൻ കുട്ടികളെയും മുതിർന്നവരെയും പഠിപ്പിക്കുക. കാര്യങ്ങൾ വിമർശനാത്മകമായി ചിന്തിക്കാനുള്ള (Critical thinking) കഴിവാണ് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ അതിജീവന മാർഗ്ഗം.

വ്യാജപ്രചാരണം ഉയർത്തുന്ന ധാർമ്മിക പ്രതിസന്ധി

ഡിസ്ഇൻഫർമേഷൻ (Disinformation) എന്നത് വെറുമൊരു നുണ പറയൽ മാത്രമല്ല – അത് അധികാരത്തെ കുറിച്ചുള്ളതുകൂടിയാണ്.

ഇത് ഒരു സമൂഹത്തിൻ്റെ പൊതുവായ ചിന്താരീതിയെ തന്നെ മാറ്റിമറിക്കുന്നു, ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നു, കൂടാതെ ‘സത്യം’ എന്നതിനെ ഒരു ആയുധമായി ഉപയോഗിക്കുന്നു.

പ്രശസ്ത തത്വചിന്തകയായ ഹന്ന അരെൻഡ് (Hannah Arendt) പതിറ്റാണ്ടുകൾക്ക് മുമ്പ് ഒരു മുന്നറിയിപ്പ് നൽകിയിരുന്നു: നമ്മുടെ സ്വാതന്ത്ര്യത്തിനുള്ള ഏറ്റവും വലിയ ഭീഷണി സെൻസർഷിപ്പ് അല്ല, മറിച്ച് ആളുകൾക്ക് യാതൊന്നിലും വിശ്വാസമില്ലാതെ വരുന്ന ഒരവസ്ഥയാണ് എന്ന്.

എപ്പോഴാണോ സത്യം എന്നത് ഓരോരുത്തർക്കും ഇഷ്ടമുള്ള രീതിയിൽ വ്യാഖ്യാനിക്കാവുന്ന ഒന്നായി മാറുന്നത്, അപ്പോൾ മറ്റുള്ളവരെ കബളിപ്പിക്കുക എന്നത് വളരെ എളുപ്പമായിത്തീരുന്നു എന്നർത്ഥം.

സത്യത്തിൻ്റെ സംസ്കാരം തിരിച്ചുപിടിക്കാം

ഇന്നത്തെ കാലത്ത് ‘സത്യം പറയുക’ എന്നതിനേക്കാൾ വിപ്ലവകരമായ മറ്റൊരു പ്രവൃത്തിയില്ല.

നിങ്ങൾ ചെയ്യുന്ന ഓരോ ഷെയറും ഓരോ ക്ലിക്കും ഓരോ സംഭാഷണവും ഒന്നുകിൽ കാര്യങ്ങളിൽ വ്യക്തത വരുത്താനോ അല്ലെങ്കിൽ കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിക്കാനോ കാരണമാകും.

ഈ പ്രശ്നത്തിനുള്ള ഏറ്റവും വലിയ മറുമരുന്ന് ‘തിരിച്ചറിവ്’ തന്നെയാണെന്ന് nellikka.life വിശ്വസിക്കുന്നു.

നമ്മുടെ വിശ്വാസങ്ങളെപ്പോലും അൽഗോരിതങ്ങൾ രൂപപ്പെടുത്തുന്ന ഈ കാലഘട്ടത്തിൽ, എടുത്തുചാടാതെ ഒന്നിരുത്തി ചിന്തിക്കുന്നതും സത്യം എന്താണെന്ന് പരിശോധിക്കാൻ ശ്രമിക്കുന്നതും ധീരമായ ഒരു പ്രവൃത്തിയാണ്.

കാരണം, ആരോഗ്യത്തെപ്പോലെ തന്നെ, സത്യത്തിനും ദിവസേനയുള്ള പരിചരണവും കരുതലും ആവശ്യമാണ്.

References

  1. Vosoughi, S., Roy, D., & Aral, S. (2018). The Spread of True and False News Online. Science, 359(6380), 1146–1151.
  2. World Health Organization (2020). Managing the COVID-19 Infodemic.
  3. Pew Research Center (2023). The Role of Social Media in News and Misinformation.
  4. UNESCO (2024). Global Report on Disinformation and Digital Media Literacy.

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe