ലൈംഗികത: ആയുസ്സും ആരോഗ്യവും വർദ്ധിപ്പിക്കുന്ന അത്ഭുത മരുന്ന്

ലൈംഗികത: ആയുസ്സും ആരോഗ്യവും വർദ്ധിപ്പിക്കുന്ന അത്ഭുത മരുന്ന്

മനുഷ്യന് അറിയാവുന്നതിൽ വെച്ച് ഏറ്റവും കരുത്തുറ്റതും സ്വാസ്ഥ്യം പ്രദാനം ചെയ്യുന്നതുമായ ഘടകത്തെക്കുറിച്ചാണ് – ഇഴയടുപ്പം എന്ന, നമ്മുടെ ഉള്ളിൽ തന്നെയുള്ള അമൂല്യശക്തിയെക്കുറിച്ച്.  

ആരോഗ്യകരമായ ലൈംഗിക ബന്ധം ആസ്വാദനത്തിൽ മാത്രം ഒതുങ്ങുന്നതല്ല.  ജീവശാസ്ത്രപരമായ പോഷണമാണത്. പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും ഹോർമോണുകളെ സന്തുലിതമാക്കാനും ഹൃദയതാളത്തിന് ജീവനേകാനും സർവ്വോപരി, ആയുസ്സ് വർദ്ധിപ്പിക്കാനും സഹായിക്കുന്ന ഔഷധം.

ഇഴയടുപ്പം രോഗശാന്തിക്ക് ഹേതുവാകുന്നു എന്ന, പുരാതന സങ്കൽപ്പത്തെ

ആധുനിക ഗവേഷണങ്ങൾ സ്ഥിരീകരിക്കുകയാണ്. 

സ്നേഹം, സ്പർശം, ലൈംഗികത എന്നിവ എങ്ങനെ നമ്മുടെ പ്രതിരോധശേഷിക്കും ദീർഘായുസ്സിനും അക്ഷരാർത്ഥത്തിൽ ഓജസ്സ് നൽകുന്നു എന്നതിൻ്റെ ശാസ്ത്രം നമുക്ക് പരിശോധിക്കാം.

1. ശരീരവും ലൈംഗികതയും- ഹോർമോണുകളുടെ ആഘോഷം

പ്രത്യുൽപ്പാദന പ്രക്രിയയ്ക്ക് വേണ്ടിയുള്ള പ്രവൃത്തി മാത്രമായി ലൈംഗികതയെ കാണാനാകില്ല. വാസ്തവത്തിൽ, ഇത് മസ്തിഷ്ക്കം, ഹോർമോണുകൾ, പ്രതിരോധ സംവിധാനം എന്നിവയെല്ലാം ഉൾപ്പെടുന്ന ഒരു ന്യൂറോ എൻഡോക്രൈൻ സിംഫണിയാണ്.

പ്രണയത്തിൽ കുളിച്ച രണ്ട് വ്യക്തികൾ സ്പർശിക്കുമ്പോഴും അടുക്കുമ്പോഴും  സുപ്രധാന സംവിധാനങ്ങൾ സജീവമാകുന്നു:

  • നാഡീവ്യൂഹം (Nervous System) സന്തോഷം നൽകുന്ന ഡോപമിൻ, സെറോട്ടോണിൻ പോലുള്ള ന്യൂറോ ട്രാൻസ്മിറ്ററുകൾ പുറത്തുവിടുന്നു. ഇത് മനോനിലയെയും പ്രചോദനത്തെയും ഉച്ചസ്ഥായിയിൽ എത്തിക്കുന്നു.
  • എൻഡോക്രൈൻ സിസ്റ്റം (Endocrine System) ഓക്സിടോസിൻ (ഇഴയടുപ്പം വർദ്ധിപ്പിക്കുന്ന ഹോർമോൺ), എൻഡോർഫിനുകൾ (സ്വാഭാവിക വേദനസംഹാരികൾ) എന്നിവ ഉത്പാദിപ്പിക്കുന്നു.
  • പ്രതിരോധ സംവിധാനം (Immune System) ഇമ്മ്യൂണോഗ്ലോബുലിനുകളുടെയും നാച്ചുറൽ കില്ലർ സെല്ലുകളുടെയും (സഹജ രോഗപ്രതിരോധ സംവിധാനത്തിൻ്റെ ഭാഗമായ കോശങ്ങൾ) വർദ്ധനയോട് പ്രതികരിക്കുന്നു. ഇത് അണുബാധകൾക്കെതിരെ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.

ശാരീരികമോ വൈകാരികമോ ആയ ഇഴയടുപ്പം ശരീരത്തിൻ്റെ മൊത്തം ആരോഗ്യത്തിൽ പ്രതിഫലിക്കുന്നു എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കും.

2. ലൈംഗികതയും പ്രതിരോധശേഷിയും: ശരീരത്തിലും മനസ്സിലും വരുത്തുന്ന മാറ്റങ്ങൾ

ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വ്യക്തികളിൽ ഇമ്മ്യൂണോഗ്ലോബുലിൻ എ (IgA) യുടെ അളവ് ഉയർന്ന തോതിലാണെന്ന് വിൽക്സ് യൂണിവേഴ്സിറ്റിയിൽ (യുഎസ്എ) നിന്നുള്ള ഒരു പ്രധാന പഠനം കണ്ടെത്തി. മൂക്ക്, ശ്വാസകോശം, കുടൽ എന്നിവിടങ്ങളിലെ ശ്ലേഷ്മ സ്തരങ്ങളിലെ ആദ്യ പ്രതിരോധ നിരയാണ് IgA.

ഇതിൻ്റെ കാരണങ്ങൾ:

  • ലൈംഗിക ഉത്തേജനം രക്തചംക്രമണവും ഓക്സിജൻ ലഭ്യതയും വർദ്ധിപ്പിക്കുന്നു, ഇത് രോഗപ്രതിരോധ കോശങ്ങളുടെ സഞ്ചാരത്തെ സജീവമാക്കുന്നു.
  • ലൈംഗിക ബന്ധത്തിലെ ശാരീരിക അധ്വാനം മിതമായ വ്യായാമത്തിലെന്ന പോലെ, അഡാപ്റ്റീവ് ഇമ്മ്യൂൺ ആക്ടിവേഷൻ (Adaptive Immune Activation) ഉത്തേജിപ്പിക്കുന്നു.
  • രതിമൂർച്ഛയ്ക്ക് ശേഷമുള്ള വിശ്രമം, പ്രതിരോധശേഷി കുറയ്ക്കുന്ന സമ്മർദ്ദ ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയ്ക്കുന്നു.

💡 ചുരുക്കത്തിൽ: പതിവായി ആരോഗ്യകരമായ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത്, ഒരു സ്വാഭാവിക വാക്സിൻ ബൂസ്റ്റർ പോലെ പ്രതിരോധ സംവിധാനത്തെ മികച്ച രീതിയിൽ സജ്ജമാക്കുന്നു.

3. ഹൃദയാരോഗ്യവും ഹോർമോൺ സന്തുലിതാവസ്ഥയും

ഊഷ്മളമായ  ലൈംഗികത ഹൃദയധമനീ വ്യവസ്ഥയ്ക്ക് പല തരത്തിൽ പ്രയോജനം ചെയ്യുന്നുണ്ട്:

  • ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും രക്തക്കുഴലുകളുടെ ഇലാസ്തികത കൂട്ടുകയും ചെയ്യുന്നതിലൂടെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു.
  • ഓക്സിടോസിൻ, എൻഡോർഫിൻ എന്നിവയുടെ ഉൽപ്പാദനം വഴി രക്തസമ്മർദ്ദം കുറയ്ക്കുന്നു.
  • എല്ലുകളുടെ ബലം, ചയാപചയം, മാനസികാവസ്ഥ എന്നിവയെ പിന്തുണയ്ക്കുന്ന ടെസ്റ്റോസ്റ്റിറോൺ, ഈസ്ട്രജൻ എന്നീ ലൈംഗിക ഹോർമോണുകളെ സന്തുലിതമാക്കുന്നു.

25 വർഷം നീണ്ട ഗവേഷണത്തിന് ശേഷം തയ്യറാക്കിയ, ദി ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തിയത്, കൂടുതൽ തവണ രതിമൂർച്ഛ അനുഭവിക്കുന്ന പുരുഷന്മാർക്ക് ഹൃദ്രോഗം മൂലമുള്ള മരണ സാധ്യത 50% കുറവാണെന്നാണ്.

സന്തുലിതമായ ഹോർമോൺ ഉൽപ്പാദനത്തിലൂടെയും വാസ്കുലർ വ്യവസ്ഥയുടെ  മികച്ച പ്രവർത്തനത്തിലൂടെയും സ്ത്രീകളിലും സമാനമായ ഫലങ്ങൾ കാണാനാകുമെന്ന്  നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

4. ലൈംഗികതയും ദീർഘായുസ്സും: ഹോർമോൺ ബന്ധം

ഇഴയടുപ്പത്തിൽ പുറത്തുവിടുന്ന ഹോർമോണുകൾ ലൈംഗികാസക്തിയെ മാത്രമല്ല, പ്രായമാകുന്നതിനെയും സ്വാധീനിക്കുന്നുണ്ട്.

  • ഓക്സിടോസിൻ, വീക്കം കുറയ്ക്കുകയും കലകളുടെ കേടുപാടുകൾ തീർക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
  •  “ദീർഘായുസ്സിന്റെ ഹോർമോൺ” എന്നറിയപ്പെടുന്ന DHEA, (Dehydroepiandrosterone) രതിമൂർച്ഛയെത്തുടർന്ന് വർദ്ധിക്കുകയും ചർമ്മത്തിന്റെ ആരോഗ്യം, ഓർമ്മശക്തി, പ്രതിരോധശേഷി എന്നിവയ്ക്ക് കരുത്തേകുകയും ചെയ്യുന്നു.
  • പതിവായുള്ള ലൈംഗിക ബന്ധം, ടെലോമിയർ നീളവുമായി ബന്ധപ്പെട്ടിരിക്കുന്നു – ഇത് കോശങ്ങളുടെ പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കുന്നതിൻ്റെ ജീവശാസ്ത്രപരമായ രേഖയാണ്.

മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഇഴയടുപ്പം ഹൃദയത്തിന് മാത്രമല്ല, കോശങ്ങളുടെ ആയുസ്സിനും ഏറെ ഗുണകരമാണ്.

5. മാനസികാരോഗ്യം: അദൃശ്യമായ പ്രതിരോധശേഷി

ഏകാന്തതയും വിട്ടുമാറാത്ത സമ്മർദ്ദവും പുകവലിക്ക് തുല്യമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും എന്ന് ആധുനിക ശാസ്ത്രം വിലയിരുത്തുന്നു.

ലൈംഗികപരമായ ഇഴയടുപ്പം – മൃദുലസ്പർശം, ഇഴുകിച്ചേരൽ, വൈകാരിക അടുപ്പം എന്നിവ, മേൽപ്പറഞ്ഞ ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കുന്ന രീതി ഇനിപ്പറയുന്നു:

  • വിഷാദം ലഘൂകരിക്കുന്ന സെറോട്ടോണിൻ, ഡോപമിൻ എന്നിവ വർദ്ധിപ്പിക്കുന്നു.
  • ഉത്കണ്ഠയും ഉറക്കപ്രശ്നങ്ങളും കുറയ്ക്കുന്നു.
  • സാമൂഹികമായ ഒറ്റപ്പെടലിൽ നിന്ന് സംരക്ഷിക്കുന്ന വൈകാരിക ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നു.

സുരക്ഷിതവും സ്നേഹപൂർണ്ണവുമായ ബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾക്ക്, സാധാരണയായി നീർക്കെട്ടുണ്ടാക്കുന്ന മാർക്കറുകൾ കുറവായിരിക്കും, പ്രതിരോധശേഷി കൂടുതലായിരിക്കും, അസുഖം വന്നാൽ വേഗത്തിൽ സുഖം പ്രാപിക്കുകയും ചെയ്യും.

ചുരുക്കത്തിൽ, വൈകാരിക ഇഴയടുപ്പം മാനസിക പ്രതിരോധ സംവിധാനമായും പ്രവർത്തിക്കുന്നു.

6. സ്പർശത്തിന്റെ അതുല്യ ശക്തി

സ്പർശം ആശയവിനിമയത്തിന്റെയും സ്വാസ്ഥ്യത്തിൻ്റെ യും ഏറ്റവും പുരാതനമായ രൂപമാണ്.

സൈക്കോന്യൂറോഇമ്മ്യൂണോളജി പഠനങ്ങൾ കാണിക്കുന്നത്, ചർമ്മ സമ്പർക്കം വാഗസ് നാഡിയെ ഉത്തേജിപ്പിക്കുകയും ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, വീക്കം എന്നിവ കുറയ്ക്കുകയും ചെയ്യുന്നു എന്നാണ്.

അതുകൊണ്ടാണ് ലൈംഗികതയ്ക്ക് ശേഷമോ സ്നേഹം നിറഞ്ഞ സ്പർശത്തിന് ശേഷമോ നമുക്ക് ശാന്തതയും ഭാരം കുറഞ്ഞതുപോലെയും  വേദനയില്ലാത്തതുപോലെയുമൊക്കെ തോന്നുന്നത്.

7. ലൈംഗികത- സ്വാസ്ഥ്യമേകുന്നതും പ്രശ്നമാകുന്നതും എപ്പോൾ? 

ആരോഗ്യകരമായ ലൈംഗികത, പരസ്പരസമ്മതം, സുരക്ഷിതത്വം, വൈകാരിക ബന്ധം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ലൈംഗികത, നിർബന്ധിതമായ തരത്തിലുള്ളതോ അല്ലെങ്കിൽ സമ്മർദ്ദമുണ്ടാക്കുന്നതോ ആണെങ്കിൽ, അത് കോർട്ടിസോൾ വർദ്ധിപ്പിക്കാനും പ്രതിരോധശേഷി ദുർബലമാക്കാനും മാനസികാരോഗ്യം നശിപ്പിക്കാനും ഇടയാക്കും.

പരസ്പര ബഹുമാനത്തോടെ, സുരക്ഷിതമായ ചുറ്റുപാടിൽ, മനസ്സിൽ തൊടുന്ന പ്രണയത്തോടെയാണെങ്കിൽ മാത്രമേ ലൈംഗികതയിൽ നിന്ന് ആരോഗ്യപരമായ ഫലങ്ങൾ ഉണ്ടാകൂ.

ഇതു തന്നെയാണ് ലൈംഗികതയെ വെറുമൊരു പ്രവൃത്തിയെക്കാൾ ഉപരി മികച്ച ഔഷധമാക്കി രൂപാന്തരപ്പെടുത്തുന്നത്.

8. ആരോഗ്യത്തിൻ്റെ ഭാഗമാക്കാം, ഇഴയടുപ്പം കൂട്ടാം

1.പ്രകടനത്തേക്കാൾ ബന്ധത്തിന് മുൻഗണന നൽകുക. കൂടുതൽ സംസാരിക്കുക, സ്പർശിക്കുക, സന്തോഷിക്കുക.

2.വൈകാരിക സുരക്ഷിതത്വം വളർത്തുക. ഏറ്റവും ശക്തമായ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഘടകം സ്നേഹമാണ്.

3.ശാരീരിക ആരോഗ്യം ശ്രദ്ധിക്കുക. വ്യായാമം, പോഷകാഹാരം, ഉറക്കം എന്നിവ ലൈംഗികാസക്തിയും ഹോർമോൺ സന്തുലിതാവസ്ഥയും വർദ്ധിപ്പിക്കുന്നു.

4.മൈൻഡ്ഫുൾനസ് പരിശീലിക്കുക. വർത്തമാന നിമിഷത്തിൽ ജീവിക്കുന്നത് സന്തോഷം വർദ്ധിപ്പിക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.

5.മാനസിക വ്യതിയാനങ്ങൾ തിരിച്ചറിയുക.ലൈംഗികാസക്തിയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം,സ്നേഹബന്ധത്തിലെ സ്ഥിരതയ്ക്കാണ് പ്രാധാന്യം നൽകേണ്ടത്.  

ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും സുഖപ്പെടുത്തുന്ന – പാർശ്വഫലങ്ങളില്ലാത്ത – അപൂർവം “മരുന്നുകളിൽ” ഒന്നാണ് ലൈംഗികത.

ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു, സമ്മർദ്ദം കുറയ്ക്കുന്നു, ആയുസ്സ് വർദ്ധിപ്പിക്കുന്നു, വൈകാരികമായി ജീവനോടെ നിലനിർത്തുന്ന മനുഷ്യബന്ധങ്ങൾക്ക് ഊർജം പകരുന്നു.

ഓരോ സ്പർശവും ഓരോ ചുംബനവും  ഓരോ ഹൃദയമിടിപ്പും, ജീവിക്കാൻ വേണ്ടി മാത്രമല്ല, സ്നേഹിക്കാനും സുഖം പ്രാപിക്കാനും വേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന ജീവശാസ്ത്രപരമായ ഓർമ്മപ്പെടുത്തലാണ്.

References

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe