ഭാവനയും വൈദ്യശാസ്ത്രവും  കണ്ടുമുട്ടുമ്പോൾ: ജുറാസിക് പാർക്കിൻ്റെ രചയിതാവ് മൈക്കൽ ക്രൈക്റ്റൻ എഴുതിയ “ആൻഡ്രോമെഡ സ്ട്രെയ്ൻ” എന്ന നോവലിലെ ശാസ്ത്രീയ കാഴ്ചപ്പാടുകളെക്കുറിച്ചുള്ള അവലോകനം.

ഭാവനയും വൈദ്യശാസ്ത്രവും  കണ്ടുമുട്ടുമ്പോൾ: ജുറാസിക് പാർക്കിൻ്റെ രചയിതാവ് മൈക്കൽ ക്രൈക്റ്റൻ എഴുതിയ “ആൻഡ്രോമെഡ സ്ട്രെയ്ൻ” എന്ന നോവലിലെ ശാസ്ത്രീയ കാഴ്ചപ്പാടുകളെക്കുറിച്ചുള്ള അവലോകനം.

നെല്ലിക്ക എഡിറ്റോറിയൽ ഡെസ്ക് | മെഡിക്കൽ സാഹിത്യ പരമ്പര

ഭാവനയും ശാസ്ത്രവും തമ്മിലുള്ള അതിരുകൾ നേർത്തുതുടങ്ങുമ്പോൾ എന്ത് സംഭവിക്കും?

 മൈക്കൽ ക്രൈക്റ്റൻ 1969 ൽ എഴുതിയ ‘ദ ആൻഡ്രോമെഡ സ്ട്രെയ്ൻ’ എന്ന ടെക്നോ-ത്രില്ലർ, വൈദ്യശാസ്ത്രത്തിന് കൽപ്പിത കഥയുടെ  നട്ടെല്ലായി മാറാൻ സാധിക്കും എന്നതിൻ്റെ ഉത്തമോദാഹരണമാണ് – യഥാർത്ഥ ലോകത്തിലെ ജൈവ സുരക്ഷയെയും വൈറസുകളെക്കുറിച്ചുള്ള പഠനത്തെയും ആധാരമാക്കി, അർത്ഥവത്തായ ചിന്തകൾ ഉത്തേജിപ്പിക്കുകയും  വായനക്കാരെ രസിപ്പിക്കുകയും പുതിയ പാഠങ്ങൾ പഠിപ്പിക്കുകയും ചെയ്യുന്ന ഭാവനാസൃഷ്ടിയാണിത്.

കഥാപരിസരം 

അരിസോണയിലെ വിദൂര പട്ടണത്തിന് സമീപം ഒരു യു എസ് സൈനിക ഉപഗ്രഹം തകർന്നുവീഴുകയും മാരകമായ അന്യഗ്രഹ സൂക്ഷ്മാണുക്കൾ അതിൽ നിന്ന് പുറത്തുവരികയും മിനിറ്റുകൾക്കകം തന്നെ അവ മനുഷ്യരെ കൊന്നൊടുക്കാൻ തുടങ്ങുകയും  ചെയ്യുന്നു. അതീവസുരക്ഷയുള്ള ഒരു ഭൂഗർഭ പരീക്ഷണശാലയിലേക്ക്  ഈ അണുക്കളെ മാറ്റിസൂക്ഷിക്കാനായി  വിദഗ്ധ ശാസ്ത്രസംഘമെത്തുന്നതോടെ  കഥ ഉദ്വേഗജനകമാകുകയാണ്. ജൈവ പ്രതിരോധങ്ങൾ, സുരക്ഷാ മാനദണ്ഡങ്ങൾ, അജ്ഞാതസൂക്ഷ്മ ജീവിയാൽ അതിവേഗം മനുഷ്യജീവൻ അപകടത്തിലാകുന്ന അവസ്ഥ ..അങ്ങനെ നീളുകയാണ്  ഭാവനയുടെ  ഭയപ്പെടുത്തുന്ന യാത്ര.

ത്രില്ലറിന് പിന്നിലെ വൈദ്യശാസ്ത്രം 

ഈ നോവൽ ഒരു ഭാവനാസൃഷ്ടിയാണെങ്കിലും  അത് യഥാർത്ഥ ശാസ്ത്രീയതത്വങ്ങളെ അടിസ്ഥാനമാക്കുന്നു എന്ന് മാത്രമല്ല, ഭാവിയിലെ വികസനങ്ങളെക്കുറിച്ച് പ്രവചനാത്മകമായി സംസാരിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് ഇനിപ്പറയുന്ന വിഷയങ്ങളിൽ :

സൂക്ഷ്മജീവശാസ്ത്രവും വൈറോളജിയും

സൂക്ഷ്മജീവികളുടെ പുനരുജ്ജീവനം, ഉൾപരിവർത്തനം തുടങ്ങിയ കാര്യങ്ങൾ ക്രൈക്റ്റൻ്റെ ഭാവനയിൽ തെളിയുന്നു – ആൻറിബയോട്ടിക് പ്രതിരോധത്തെയും വൈറൽ രോഗബാധകളെയും കുറിച്ചുള്ള ഇന്നത്തെ അറിവുകൾ മുഖ്യവിഷയമായി ഇതിൽ പ്രതിപാദിക്കുന്നുണ്ട്. 

സാംക്രമികരോഗവിജ്ഞാനവും പകർച്ചവ്യാധി ആശങ്കകളും 

നോവലിൽ ഫ്രതിപാദിച്ചിരിക്കുന്ന, വൈറസ് വ്യാപന തീവ്രത അനുസരിച്ചുള്ള പ്രദേശങ്ങൾ അഥവാ കണ്ടെയ്ൻമെൻ്റ് സോണുകൾ, രോഗിയുടെ ഏകാന്തവാസം അഥവാ ഐസൊലേഷൻ, രോഗനിർണ്ണയ പ്രക്രിയകൾ – എല്ലാം കൊവിഡ് 19 കാലത്ത്, മഹാമാരി നിയന്ത്രണത്തിലാക്കാനുള്ള മാനദണ്ഡങ്ങളുമായി ഏറെ സാമ്യം പുലർത്തുന്നുണ്ട്.  മറ്റൊരു തരത്തിൽ പറഞ്ഞാൽ, കൊവിഡ് സമയത്ത് നമ്മൾ നേരിൽക്കണ്ട  സംഭവവികാസങ്ങൾ ക്രൈക്റ്റൻ മുമ്പേ പറഞ്ഞുവെച്ചിരുന്നു. 

വൈദ്യശാസ്ത്ര സാങ്കേതികത

ഈ നോവൽ,  ഭാവിയിൽ ഉപയോഗിക്കപ്പെടുന്ന  നൂതന ലബോറട്ടറി ഉപകരണങ്ങൾ, കമ്പ്യൂട്ടർ അധിഷ്ഠിത രോഗനിർണ്ണയം, അണുവിമുക്തമാക്കുന്ന  സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് വിവരിക്കുന്നുണ്ട്. അവയിൽ പലതും ഇപ്പോൾ നിലവിലുണ്ട് എന്നതാണ് വാസ്തവം. ക്രൈക്റ്റൻ ഭാവനയിൽ കണ്ട പലതും  ബയോകണ്ടെയ്ൻമെന്റ് ലാബുകളിൽ (BSL-4) നൂതനാശയങ്ങൾക്ക് പ്രചോദനമായി നിലകൊള്ളുന്നു. 

യാഥാർത്ഥ്യം  പ്രവചിച്ച കാൽപ്പനികത :

 ഈ നോവൽ പതിറ്റാണ്ടുകൾക്ക് മുമ്പുതന്നെ വൈദ്യശാസ്ത്രപരവും ശാസ്ത്രീയവുമായ വെല്ലുവിളികൾ പ്രവചിച്ചു എന്നതാണ് അത്ഭുതകരം. അതുതന്നെയാണ് ആൻഡ്രോമെഡ സ്ട്രെയ്നിനെ മികച്ചതാക്കുന്നതും. 

സിന്തറ്റിക് ബയോളജിയും  ജനിതക എഡിറ്റിംഗും 

ഭൂമിയുടെ പ്രകൃതിശാസ്ത്രത്തിന്  പുറത്തുള്ള  അജ്ഞാത സൂക്ഷ്മാണുക്കളെക്കുറിച്ച്  പ്രതിപാദിക്കുന്ന  ഈ സങ്കൽപ്പം, നിലവിലുള്ള വൈദ്യശാസ്ത്ര മാതൃകകളെ ചോദ്യം ചെയ്യാൻ ശാസ്ത്രജ്ഞരെ പ്രേരിപ്പിക്കുന്നു – CRISPR പോലുള്ള ജനിതക എഡിറ്റിംഗ് സാങ്കേതികവിദ്യയിൽ നമ്മൾ ഇപ്പോൾ ഇത് കാണുന്നുമുണ്ട്. 

വൈദ്യശാസ്ത്ര നിർണ്ണയങ്ങളിൽ നിർമ്മിത ബുദ്ധിയുടെ സ്വാധീനം

 ആരോഗ്യ മേഖലയിൽ  ഇപ്പോൾ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന നിർമ്മിത ബുദ്ധി ആധാരമാക്കിയ രോഗനിർണ്ണയ രീതിയെക്കുറിച്ച്

ക്രൈക്റ്റൻ  ഈ നോവലിൽ സൂചന നൽകുന്നുണ്ട് .

ജൈവഭീകരവാദത്തെക്കുറിച്ചുള്ള അവബോധം

നോവലിൽ അന്യഗ്രഹജീവികളാണെങ്കിലും, ക്രൈക്റ്റൻ വരച്ചുകാട്ടിയ  സൂക്ഷ്മാണുക്കൾ,  വർത്തമാനകാലത്ത്, ജൈവായുധങ്ങൾ, പരീക്ഷണശാലാ ചോർച്ചകൾ തുടങ്ങിയ ഭീഷണികളോട് ചേർന്നു നിൽക്കുന്നു.  ഈ വിഷയം  ആധുനിക ലോകത്ത് വളരെ പ്രസക്തമാണ്.

മെഡിക്കൽ ഫിക്ഷൻ എന്തുകൊണ്ട് പ്രാധാന്യം നേടുന്നു?

ആൻഡ്രോമെഡ സ്ട്രെയ്ൻ പോലുള്ള കാൽപ്പനിക കഥ, വിനോദത്തിനപ്പുറം മറ്റു പലതും നൽകുന്നുണ്ട് :

  • രോഗകാരിയായ സൂക്ഷ്മാണുക്കളുടെ സംക്രമണം, രോഗപ്രതിരോധം, തുടങ്ങിയ സങ്കീർണ്ണമായ വിഷയങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നു.
  • ജീവശാസ്ത്രം, പകർച്ചവ്യാധിശാസ്ത്രം, വൈദ്യശാസ്ത്ര ഗവേഷണം തുടങ്ങിയ മേഖലകളിൽ ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്ന യുവ വായനക്കാരിൽ ജിജ്ഞാസ വളർത്തുന്നു.
  • വൈദ്യശാസ്ത്രത്തിന്റെ നൈതികവും പ്രായോഗികവുമായ  മാനങ്ങൾ സംബന്ധിച്ച വിമർശനാത്മക ചിന്തയെ പ്രോത്സാഹിപ്പിക്കുന്നു.

“നല്ല ഫിക്ഷൻ യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നു. മികച്ചതാകട്ടെ, ആ യാഥാർത്ഥ്യത്തെ നേരിടാൻ നിങ്ങളെ സജ്ജമാക്കുന്നു.”

– നെല്ലിക്ക ലൈഫ് എഡിറ്റോറിയൽ

നിങ്ങൾ ഒരു ആരോഗ്യ വിദഗ്ദ്ധനോ  ശാസ്ത്ര വിദ്യാർത്ഥിയോ   ജിജ്ഞാസയുള്ള വായനക്കാരനോ ആകട്ടെ , കാൽപ്പനിക കഥ അഥവാ ഫിക്ഷൻ,  അതിനൂതന ആശയങ്ങളിലേക്കുള്ള കാൽവെയ്പ്പാകും എന്ന ഓർമ്മപ്പെടുത്തലായി “ദ ആൻഡ്രോമെഡ സ്ട്രെയ്ൻ” നിലകൊള്ളുന്നു . മഹാമാരിയും രൂപാന്തരങ്ങളും പൊതുജനാരോഗ്യ പ്രതിസന്ധികളും ഇന്നത്തെ വാർത്തകളിൽ നിറഞ്ഞുനിൽക്കുമ്പോൾ, ക്രൈക്റ്റൻ്റെ  നോവൽ മികച്ച വായനാനുഭവം മാത്രമല്ല പകർന്നു നൽകുന്നത് – അത് കഥാരൂപത്തിലുള്ള ഒരു വൈദ്യശാസ്ത്ര അനുഭവവും നമുക്ക് തരുന്നു.

nellikka.life– ൽ നിന്ന് ഇനിയും പ്രതീക്ഷിക്കാം :

 ശാസ്ത്രവും കഥയും അന്യോന്യം ഒരുമിക്കുമ്പോൾ അത് കാലാതീതവും മനോഹരവുമായ സൃഷ്ടിക്ക് ഭൂമികയാകും . മനസ്സിനെ സ്പർശിക്കുന്ന, ആത്മാവിനെ ഉത്തേജിപ്പിക്കുന്ന, ശാസ്ത്രത്തെ പ്രകാശിപ്പിക്കുന്ന, ഭാവനാസൃഷ്ടികളെക്കുറിച്ചുള്ള ഞങ്ങളുടെ അടുത്ത ഫീച്ചറിനായി കാത്തിരിക്കുക.

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe