ഗുളിക കഴിക്കാൻ നല്ലത് ചൂടുവെള്ളമോ തണുത്ത വെള്ളമോ? ശരിയായ രീതിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

 ഗുളിക കഴിക്കാൻ നല്ലത് ചൂടുവെള്ളമോ തണുത്ത വെള്ളമോ? ശരിയായ രീതിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗുളിക കഴിക്കുന്നത് ഏറ്റവും എളുപ്പമുള്ള, ഒട്ടും ആയാസമില്ലാത്ത കാര്യമായിട്ടാണ് നമ്മൾ കണക്കാക്കുന്നത്. ഗുളിക വായിലിട്ട്, വെള്ളം കുടിച്ചിറക്കുക- ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യമെന്താണുള്ളത് എന്ന് ചോദിക്കുന്നവരാണ് നമ്മളിൽ പലരും. വാസ്തവത്തിൽ, നമ്മൾ എങ്ങനെയാണ് മരുന്ന് കഴിക്കുന്നത് എന്നത് ആശ്രയിച്ചിരിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ശരീരം ഗുളികയെ എങ്ങനെ ആഗിരണം ചെയ്യുന്നു, മരുന്നിൻ്റെ ഫലപ്രാപ്തിയെ എങ്ങനെ സ്വാധീനിക്കുന്നു തുടങ്ങിയ കാര്യങ്ങൾ ഗുളിക കഴിക്കുന്ന രീതിയെ അടിസ്ഥാനമാക്കിയാണ്. വെള്ളത്തിൻ്റെ താപനില മുതൽ കഴിക്കുന്ന സമയം വരെ, ഇത്തരം ചെറിയ കാര്യങ്ങൾ പോലും നമ്മുടെ ശരീരം മരുന്നിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിൽ വലിയ മാറ്റങ്ങൾ വരുത്തും.

ഗുളികകൾ കഴിക്കുന്നതിനുള്ള ശാസ്ത്രീയ വശങ്ങളും മികച്ച രീതികളും എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം. ഒപ്പം, മരുന്ന് കഴിക്കുന്നതിൽ കൃത്യനിഷ്ഠ പാലിക്കേണ്ടതിൻ്റെ പ്രാധാന്യവും.

1. വെള്ളത്തിൻ്റെ താപനിലയ്ക്ക് പിന്നിലെ ശാസ്ത്രം

എന്തുകൊണ്ടാണ് സാധാരണ താപനിലയിലുള്ള, അഥവാ റൂം ടെംപറേച്ചറിലുള്ള വെള്ളം ഏറ്റവും മികച്ചതാകുന്നത്?

ഗുളികകൾ കഴിക്കാൻ,  സാധാരണ ഊഷ്മാവിലുള്ള വെള്ളം (15–25°C)  ഉപയോഗിക്കാനാണ് ഭൂരിഭാഗം ഡോക്ടർമാരും ഫാർമസിസ്റ്റുകളും നിർദ്ദേശിക്കുന്നത്.

  • ചൂടുവെള്ളം:ഗുളിക കഴിക്കാൻ  കൂടുതൽ ചൂടുള്ള വെള്ളം ഉപയോഗിക്കുമ്പോൾ,അത്, ഗുളികയുടെ പുറത്തുള്ള ആവരണം വളരെപ്പെട്ടെന്ന് അലിഞ്ഞുപോകാൻ കാരണമാകും. ഇത് മരുന്ന് ആമാശയത്തിൽ എത്തുന്നതിന് മുൻപ് തന്നെ പുറത്തു വരാൻ ഇടവരുത്തുകയും അങ്ങനെ, വായ, തൊണ്ട, അല്ലെങ്കിൽ അന്നനാളം എന്നിവിടങ്ങളിൽ അസ്വസ്ഥതകൾക്ക് കാരണമാകുകയും ചെയ്യും.
  • ഐസ് വെള്ളം: കൂടുതൽ തണുത്ത വെള്ളം അന്നനാളത്തിലെയും ആമാശയത്തിലെയും പേശികളെ താൽക്കാലികമായി സങ്കോചിപ്പിക്കുന്നു. ഇത് ഗുളിക താഴേക്ക് പോകുന്നത് പതുക്കെയാക്കുകയും വയറ്റിൽ അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യും.

ഗവേഷണങ്ങൾ പറയുന്നത്: ‘ദി ജേണൽ ഓഫ് ക്ലിനിക്കൽ ഫാർമസി ആൻഡ് തെറാപ്യൂട്ടിക്സിൽ’ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച്, വെള്ളത്തിൻ്റെ താപനിലയിലെ വ്യത്യാസം ചില മരുന്നുകളുടെ വിഘടനരീതിയെ സാരമായി ബാധിക്കുമെന്നും ഇത്, മരുന്ന് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന രീതിയിൽ വ്യത്യാസങ്ങൾ വരുത്തുമെന്നും  കണ്ടെത്തിയിട്ടുണ്ട്.

2. ഒരു ഗ്ലാസ് മുഴുവൻ വെള്ളം കുടിക്കണം

ഗുളിക കഴിക്കുമ്പോൾ 150-200 മില്ലി വെള്ളം (ഏകദേശം ഒരു ഗ്ലാസ്) കുടിക്കണം. അത് രോഗിയുടെ സുരക്ഷയ്ക്കും മരുന്നിന്റെ ഫലപ്രാപ്തിക്കും അത്യാവശ്യമാണ്. കാരണം:

  • ഗുളിക അന്നനാളത്തിൽ ഒട്ടിപ്പിടിക്കുന്നത് തടയുന്നു. ഒട്ടിപ്പിടിച്ചാൽ, അത്, അന്നനാളത്തിൽ മുറിവോ അസ്വസ്ഥതയോ ഉണ്ടാക്കാൻ സാധ്യതയുണ്ട്.
  • മരുന്ന് ശരിയായ രീതിയിൽ അലിയുന്നതിനായി വെള്ളത്തോടൊപ്പം വേഗത്തിൽ ആമാശയത്തിൽ എത്തുന്നു എന്ന് ഉറപ്പാക്കുന്നു.
  • മിക്ക മരുന്നുകളും എളുപ്പത്തിൽ അലിയുന്നതിനും ശരീരം വേഗത്തിൽ ആഗിരണം ചെയ്യുന്നതിനും ഇത് സഹായിക്കുന്നു.

പ്രധാനമായി ശ്രദ്ധിക്കുക: ഒരിക്കലും കിടന്നുകൊണ്ട് ഗുളിക കഴിക്കരുത്. ഗുളിക കഴിച്ചതിന് ശേഷം കുറഞ്ഞത് 15-30 മിനിറ്റെങ്കിലും നിവർന്നിരിക്കുക. ഇത് നെഞ്ചെരിച്ചിലും തൊണ്ടയിലെ അസ്വസ്ഥതകളും ഒഴിവാക്കും.

3. സമയം പ്രധാനം: ഭക്ഷണത്തിന് മുൻപോ ശേഷമോ?

ഭക്ഷണത്തിന് മുൻപ്

ചില മരുന്നുകൾ വെറും വയറ്റിൽ കഴിക്കുമ്പോഴാണ് ശരീരം നന്നായി ആഗിരണം ചെയ്യുന്നത് (ഉദാഹരണത്തിന്, തൈറോയ്ഡ് മരുന്നുകൾ, ചില ആൻ്റിബയോട്ടിക്കുകൾ). സാധാരണയായി ഇവ ഭക്ഷണത്തിന് 30-60 മിനിറ്റ് മുൻപ് വെള്ളത്തോടൊപ്പം കഴിക്കാനാണ് നിർദ്ദേശിക്കാറ്.

ഭക്ഷണ ശേഷം

വയറ്റിലെ അസ്വസ്ഥതകൾ കുറയ്ക്കുന്നതിനായി ചില മരുന്നുകൾ ഭക്ഷണശേഷം കഴിക്കുന്നതാണ് നല്ലത് (ഉദാഹരണത്തിന്, NSAID വിഭാഗത്തിലെ വേദനസംഹാരികൾ, അയൺ ഗുളികകൾ).

ഭക്ഷണത്തോടൊപ്പം

ചില മരുന്നുകൾ (ഉദാഹരണത്തിന്, കൊഴുപ്പിൽ അലിയുന്ന വിറ്റാമിനുകൾ) ശരീരത്തിൽ ശരിയായി ആഗിരണം ചെയ്യാൻ ഭക്ഷണത്തിലെ കൊഴുപ്പ് ആവശ്യമാണ്. അതിനാൽ ഇവ ഭക്ഷണത്തോടൊപ്പം തന്നെ കഴിക്കാൻ ഡോക്ടർ നിർദ്ദേശിക്കുന്നു.

ഓർക്കേണ്ടത്:  ഡോക്ടറുടെ നിർദ്ദേശങ്ങളോ കുറിപ്പടിയിലെ വിവരങ്ങളോ കൃത്യമായി പാലിക്കുക. കാരണം, കഴിക്കുന്ന സമയത്തിനനുസരിച്ച്  ശരീരത്തിൽ മരുന്നിൻ്റെ ആഗിരണത്തെ 50% വരെ സ്വാധീനിക്കാൻ സാധ്യതയുണ്ട്.

4. സമയനിഷ്ഠയുടെ പ്രാധാന്യം

രക്തത്തിലെ മരുന്നിൻ്റെ അളവ് നിലനിർത്തുന്നു

മരുന്നിൻ്റെ അളവ് നമ്മുടെ ശരീരത്തിൽ ഒരുപോലെ സ്ഥിരമായി നിൽക്കുമ്പോഴാണ് ഏറ്റവും നന്നായി പ്രവർത്തിക്കുന്നത്. എല്ലാ ദിവസവും ഒരേ സമയം ഗുളിക കഴിക്കുന്നത് രക്തത്തിലെ മരുന്നിൻ്റെ അളവിലെ ഏറ്റക്കുറച്ചിലുകൾ തടയുന്നു.

ശീലം വളർത്താൻ സഹായിക്കുന്നു

കൃത്യസമയം പാലിക്കുന്നത് തലച്ചോറിൽ അതൊരു ശീലമായി ഉറപ്പിക്കാൻ സഹായിക്കുന്നു. ഇത് മരുന്ന് കഴിക്കാൻ മറന്നുപോകാനുള്ള സാധ്യത കുറയ്ക്കുന്നു.

ശരീരത്തിൻ്റെ സ്വാഭാവിക താളം

നമ്മുടെ ശരീരത്തിൻ്റെ സ്വാഭാവിക ജൈവതാളം കാരണം ചില മരുന്നുകൾ ദിവസത്തിലെ പ്രത്യേക സമയങ്ങളിൽ കഴിക്കുമ്പോൾ കൂടുതൽ ഫലപ്രദമാകും (ഉദാഹരണത്തിന്, രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ പലപ്പോഴും രാത്രിയിൽ കഴിക്കുമ്പോൾ നന്നായി പ്രവർത്തിക്കാറുണ്ട്).

5. ഗുളിക കഴിക്കുമ്പോൾ ഒഴിവാക്കേണ്ട കാര്യങ്ങൾ

  • പാൽ, കാപ്പി, ജ്യൂസ്: പാലിലുള്ള കാൽസ്യം, കാപ്പിയിലെയോ ചിലതരം ജ്യൂസുകളിലെയോ ഘടകങ്ങൾ – ഇവയെല്ലാം ശരീരം മരുന്ന് ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തിയേക്കാം.
  • ഗുളികകൾ പൊടിക്കുകയോ മുറിക്കുകയോ ചെയ്യുന്നത്: ദീർഘനേരം പ്രവർത്തിക്കുന്നതോ  പ്രത്യേക ആവരണമുള്ളതോ ആയ ഗുളികകൾ ഡോക്ടറുടെ നിർദ്ദേശമില്ലാതെ പൊടിക്കുകയോ കഷ്ണങ്ങളാക്കുകയോ ചെയ്യരുത്.
  • മദ്യം: പല മരുന്നുകളുമായും മദ്യം പ്രതിപ്രവർത്തിക്കാൻ സാധ്യതയുണ്ട്. ഇത് പാർശ്വഫലങ്ങൾ വർദ്ധിപ്പിക്കാനോ അല്ലെങ്കിൽ  മരുന്നിന്റെ ഫലപ്രാപ്തി കുറയ്ക്കാനോ കാരണമാകും.

6. ചില പ്രത്യേക മരുന്നുകൾക്കുള്ള നിർദ്ദേശങ്ങൾ

അയൺ ഗുളികകൾ (Iron supplements): വെറും വയറ്റിൽ കഴിക്കുമ്പോഴാണ് ഇവ ശരീരം നന്നായി ആഗിരണം ചെയ്യുന്നത്. വിറ്റാമിൻ സി അടങ്ങിയ വെള്ളത്തോടൊപ്പം (ഉദാഹരണത്തിന്, വെള്ളത്തിൽ അൽപം നാരങ്ങാനീര് ചേർത്ത്) കഴിക്കുന്നത് കൂടുതൽ നല്ലതാണ്.

ടെട്രാസൈക്ലിൻ (Tetracycline) പോലുള്ള ആൻ്റിബയോട്ടിക്കുകൾ  കഴിക്കുന്നതിന് 2 മണിക്കൂർ മുൻപും ശേഷവും പാൽ ഉത്പന്നങ്ങൾ ഒഴിവാക്കുക.

ബിസ്ഫോസ്ഫോണേറ്റ്സ് (Bisphosphonates) (ഓസ്റ്റിയോപൊറോസിസിനുള്ള മരുന്ന്): രാവിലെ ഉണർന്ന ഉടൻ വെറും വെള്ളത്തോടൊപ്പം കഴിക്കുക. ശേഷം കുറഞ്ഞത് 30 മിനിറ്റെങ്കിലും നിവർന്നിരിക്കണം.

7.                ഗുളിക കഴിക്കാനുള്ള മികച്ച രീതികൾ

    ഘടകം                 നിർദ്ദേശം
വെള്ളത്തിൻ്റെ താപനിലസാധാരണ തണുപ്പ് അല്ലെങ്കിൽ റൂം ടെമ്പറേച്ചർ (15–25°C)
വെള്ളത്തിൻ്റെ അളവ്150–200 മില്ലി (ഏകദേശം ഒരു ഗ്ലാസ്)
ശരീരനിലകഴിച്ചശേഷം 15-30 മിനിറ്റ് നിവർന്നിരിക്കുക

സമയം
ഓരോ മരുന്നിൻ്റെയും നിർദ്ദേശം പാലിക്കുക (ഭക്ഷണത്തിന് മുൻപോ ശേഷമോ)
കൃത്യനിഷ്ഠഎല്ലാ ദിവസവും ഒരേ സമയം കഴിക്കുക
ഒഴിവാക്കേണ്ടവപാൽ, കാപ്പി, മദ്യം (ഡോക്ടർ അനുവദിച്ചിട്ടില്ലെങ്കിൽ)
അരുതാത്തവനിർദ്ദേശമില്ലാതെ ഗുളിക പൊടിക്കുകയോ മുറിക്കുകയോ ചെയ്യരുത്

ശരിയായ മരുന്ന് തിരഞ്ഞെടുക്കുന്നത് പോലെ തന്നെ പ്രധാനമാണ് അത് വേണ്ട രീതിയിൽ കഴിക്കുന്നതും. സാധാരണ വേദനസംഹാരിയായാലും ജീവൻരക്ഷാ മരുന്നായാലും, വെള്ളത്തിൻ്റെ താപനില, അളവ്, സമയം, കൃത്യനിഷ്ഠ തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നത്, പാർശ്വഫലങ്ങൾ പരമാവധി കുറച്ച് മരുന്നിൻ്റെ പൂർണ്ണമായ പ്രയോജനം  ലഭിക്കാൻ സഹായിക്കും.

ഓർമ്മിക്കുക:  വ്യക്തിഗതമായ മാർഗ്ഗനിർദ്ദേശങ്ങൾക്കായി എപ്പോഴും നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കുക. ഒന്നിലധികം മരുന്നുകൾ കഴിക്കുന്നവരോ വിട്ടുമാറാത്ത രോഗങ്ങൾ  ഉള്ളവരോ ആണെങ്കിൽ ഇത് വളരെ പ്രധാനമാണ്.

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe